Image

മാണിയുടെ രക്തം വീഴ്ത്തി് ശുദ്ധരാകുന്ന കോണ്‍ഗ്രസ്സും കമ്യൂണിസ്റ്റും (പി.ഡി ജോര്‍ജ്, നടവയല്‍)

Published on 10 August, 2016
മാണിയുടെ രക്തം വീഴ്ത്തി് ശുദ്ധരാകുന്ന കോണ്‍ഗ്രസ്സും കമ്യൂണിസ്റ്റും (പി.ഡി ജോര്‍ജ്, നടവയല്‍)
(ഇ.എംഎസ്സ് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ ഇങ്ങനെയൊന്നും വരില്ലായിരുന്നല്ലോ).

(1) കുറേക്കാലമയി കേരളത്തിലെ വാര്‍ത്താ ചമയക്കാരായ വിചാരണ പയ്യന്മാരും പയ്യത്തികളും ആവര്‍ത്തിച്ച് അവരുടെ റേറ്റിങ്ങ് കൂട്ടുന്നതിന് മുന്നോട്ടെറിയുന്ന വാര്‍ത്താ തീപ്പന്തം.: "മാണി ന്യായീകരണമില്ലാതെ യൂ ഡി എഫ് വിട്ടു. മാണി പുത്രനു കസേര ഉറപ്പിക്കാന്‍ യൂ ഡി എഫ് വിട്ടു. മാണി ബജറ്റു വിറ്റു. മാണി ബാര്‍ മുതലാളിയില്‍ നിന്ന് കൈക്കൂലി വാങ്ങി. മാണിയോളം വലിയ അഴിമതിക്കാരനില്ല. മാണി കെ. എം ജോര്‍ജിനെ ഒതുക്കി മന്ത്രിയായ അതിസാമര്‍ത്ഥ്യക്കാരനാണ്'.

(2) പുത്രന്മാര്‍ക്കു കസേര നല്‍കാന്‍ കെ കരുണാകരന്‍ , ആര്‍ ബി പിള്ള, എം പി വീരേന്ദ്രകുമാര്‍ എന്നിങ്ങനെയുള്ളവരൊന്നും പണിപ്പെട്ടപ്പോള്‍ അതൊന്നും ഒരു വാര്‍ത്തയേ ആയിരുന്നില്ല.

(3) സി എച്ചിന്റെ മകന്‍ മുനീറും ബേബീ ജോണിന്റെ മകന്‍ ഷിബുവും ജേക്കബിന്റെ മകന്‍ അനൂപും കാര്‍ത്തികേയന്റെ മകന്‍ ശബരീനാഥും രാഷ്ട്രീയ സൗഭാഗ്യം വായില്‍ ജന്മനാ കിട്ടിയ വെള്ളിക്കരണ്ടികൊണ്ട് തോണ്ടി നുണയുമ്പോള്‍ അത് ആര്‍ക്കും അസൂയയ്ക്കു കാരണമല്ല.

(4)പി ടി ചാക്കോയുടെ മകന്‍ പി സി തോമസ്സും കെ എം ജോര്‍ജിന്റെ മകന്‍ ഫ്രാന്‍സീസ് ജോര്‍ജും അസൂയക്ക് അര്‍ഹരേയല്ല. കെ. എം. മാണിയുടെ മകന്‍ വിരോധം അര്‍ഹിക്കുന്നു.!

(5) എം ഏ ജോണ്‍ എന്ന തത്വികാചാര്യനെ വെട്ടിയൊതുക്കി, സി കെ ജീവനെയും ചെറിയാന്‍ ഫിലിപ്പിനെയും ചവിട്ടിയൊതുക്കി വളര്‍ന്നത് പുതിയ ഖദര്‍ ഷര്‍ട്ട് ബ്ലേഡു കൊണ്ട് കീറീ പിന്നെയും പിന്നെയും തുന്നി ഗാന്ധി ചമയുന്ന കോണ്‍ഗ്രസ്സുകാരായതിനാല്‍ അത് ചതിവാകുന്നില്ല.

(6) ഗുരുസ്ഥാനീയനായിരുന്ന കരുണാകരനെ ചാരക്കേസില്‍ തള്ളിപ്പറഞ്ഞത് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയായിരുന്നതിനാല്‍ അതു അപരാധമാകില്ല.

(7) ശോഭനാ ജോര്‍ജിനെ അപഹാസ്യനാടകത്തിനു വിട്ടു കൊടുത്തതു കോണ്‍ഗ്രസ്സുകാരാകയാല്‍ അത് പുണ്യമല്ലാതാകില്ല. 

(8) തിരുത്തല്‍ വാദികള്‍ ആയി കരുണാകരനെതിരെ പറകൊട്ടി നടന്നത് അദ്ദേഹത്തിന്റെ ശിഷ്യന്മാര്‍ തന്നെയായിരുന്നതിയാല്‍ അത് ഊട്ടിയ കൈകള്‍ക്കു സമ്മാനിച്ച വിഷ ദംശനമാകില്ല.

(9)കണ്ണൂരിലും തലശ്ശേരിയിലും തലകൊയ്ത്തുത്സവം നടത്തുന്നതും 56 വെട്ടും മുഖ്യന്റെ കണ്ണിന് കല്ലെറിയുന്നതും ജയിലില്‍ അസുഖം മൂര്‍ച്ചിയ്ക്കുമ്പോള്‍ തന്നെ ജാമ്യം കിട്ടുമ്പോള്‍ കായകല്പ്പ ചികിത്സ കിട്ടിയപോലെ (വാലറ്റത്തു നിന്നും പാമ്പിന് ജീവന്‍ വീണ്ടു കിട്ടുന്നതുപോലെ) ഉഷാറായി ജാഥ നയിക്കുന്നതും മാര്‍ക്‌സിസ്റ്റുകാരാകയാല്‍ അതു വിപ്ലവജ്വാല മാത്രമേ ആകൂ.

(10) നെഹൃു, ഇന്ദിര, രാജീവ്, സോണിയാ, രാഹുല്‍, പ്രിയങ്ക എന്നീ കുടുംബം അവരുടെ പിതൃസ്വത്തായി കോണ്‍ഗ്രസ്സിനെ കൈപ്പിടിയില്‍ ചുവുട്ടി കൊണ്ടു നടന്ന് ഹൈകമാന്റാകുമ്പോള്‍ അത് പുത്ര വാത്സല്യമാകില്ല.

(11) ലാവ്‌ലിന്‍ കേസ്സും ചക്കിട്ടപ്പാറ ഖനനാനുമതിയും അച്യൂതാനന്ദ പുത്രന്‍ അരുണ്‍ കുമാറിനെതിരേയുള്ള അഴിമതിയാരോപണങ്ങളും ചെങ്കൊടി പുതച്ചതാകയാല്‍ ഗൗരവമുള്ളതല്ല.

(12) സൂര്യ നെല്ലിക്കേസ്സും ഐസ്ക്രീം പാര്‍ലര്‍ വിഷയവും കുര്യനെതിരേയും കുഞ്ഞാലിക്കുട്ടിക്കെതിരേയുമുള്ള ആരോപ ണങ്ങളും മാണിക്കെതിരെയുള്ളവയല്ലാത്തതിനാല്‍ മൂടപ്പെടേണ്ടവ തന്നെ.

(14) സോളാര്‍ കേസ് കോണ്‍ഗ്രസ്സുകാരെ സൂര്യാഘാതമേല്പ്പിച്ചത് പച്ചവെള്ളം വിഴുങ്ങും പോലെ സുഖമുള്ളാരനുഭവമായി കരുതണം അവയിലെല്ലാം കോണ്‍ഗ്രസ്സ് പേരുകള്‍ മുന്നിട്ടു നില്ക്കുന്നതിനാല്‍.

(15) മാണിയാണ് പള്ളിയിലും എന്‍ എസ് എസ് ആസ്ഥാനത്തും പോയതെങ്കില്‍ അതു സൂത്രത്തട്ടിപ്പിന്, ചാണ്ടിയും വിജയനുമാണെങ്കില്‍ അത് സര്‍വമത സാഹോദര്യം.

(16) മാണി പാര്‍ട്ടി സംഭാവന മേടിച്ചാല്‍ അത് സമൂഹ വിവാഹത്തിനെന്നു പറയുന്നതു കല്ലു വച്ച നുണ, നോട്ടെണ്ണല്‍ യന്ത്രം തുരുമ്പിക്കാതിരിക്കാനുള്ള ചാണക്യ തന്ത്രം!

(17) ബാബുവും ചെന്നിത്തലയും ശിവകുമാറും ചാരായം മണക്കുന്ന നോട്ടൂ കെട്ടുകള്‍ മേടിച്ചാല്‍ അത് പ്രകാശിന്റെയും ബിജുവിന്റെയും മക്കളുടെ കല്യാണത്തിന് ഇട നിന്നതിന്റെ ദല്ലാള്‍ കൂലി മാത്രം.!

(18)വിജയനും നായനാരും മെത്രാന്റെ വസതിയില്‍ പോയാല്‍ അത് തീര്‍ത്ഥാടനമേ ആകൂ.

(19) ഹെലികോപ്റ്റര്‍ സ്കാമും കല്ക്കരി കുഭകോണവും ഫോര്‍ജീ സ്‌പെക്ട്രവും കോണ്‍ഗ്രസിന്റെ പട്ടികയിലാകയാല്‍ അവരുടെ നോട്ടെണ്ണല്‍ യന്ത്രം പന്തളത്തിനു കവിത പോലെ ആത്മാഭിമാനം നല്കുന്നതാണ്.

(20) മാണി ... മാണി... നല്ലവനെങ്കില്‍ കുരിശില്‍ നിന്ന് ഇറങ്ങി വരിക, ഞങ്ങള്‍ക്ക് ഇപ്പോള്‍ നിന്നെ കുരിശേല്‍ തറച്ചേ പറ്റൂ. വല്യ ധ്യാനക്കാരന്‍ പലാക്കാരനല്ലേ .കാണട്ടെ..

(21) പാലായില്‍ നിന്ന് മലബാറിനു കുടിയേറിയവര്‍ക്കു പോലും വെളിച്ച വിപ്ലവും ട്രാന്‍സ്‌പോര്‍ട് ബസ്സും വില്ലേജാഫീസ്സും ട്രഷറിയാഫീസും വയനാടു ജില്ല പ്രഖ്യാപനവും സമ്മാനിച്ച പാലാച്ചേട്ടനാണെങ്കില്‍.. കാണട്ടേ .. മാണി ..നിന്റെ ദൈവം നിന്നെ രക്ഷിക്കുമോ എന്ന്...

(22) ഇന്ത്യ ഇന്ത്യയുടേതെന്നും ചൈന ചൈനയുടേതെന്നും അവകശപ്പടുന്ന ചൈനാ ഇന്ത്യാ അതിര്‍ത്തി എന്ന അത്ഭുത ഇഎംഎസ്സ് സിദ്ധാന്തം പോലെ .. മാണി ..ആണിപ്പഴുതുള്ള കൈകള്‍ ഞങ്ങള്‍ കാണട്ടേ..ഇ.എം എസ്സ് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ ഇങ്ങനെയൊന്നും വരില്ലായിരുന്നല്ലോ.

മാണിയുടെ രക്തം വീഴ്ത്തി് ശുദ്ധരാകുന്ന കോണ്‍ഗ്രസ്സും കമ്യൂണിസ്റ്റും (പി.ഡി ജോര്‍ജ്, നടവയല്‍)മാണിയുടെ രക്തം വീഴ്ത്തി് ശുദ്ധരാകുന്ന കോണ്‍ഗ്രസ്സും കമ്യൂണിസ്റ്റും (പി.ഡി ജോര്‍ജ്, നടവയല്‍)
Join WhatsApp News
മാത്തൻ കൊടുംവെയിൽ 2016-08-10 11:07:30
നല്ല ഇടയനായ മാണി ആടുകൾക്കായി (കോൺഗ്രസ്സും, കമ്മ്യൂണിസ്റ്റും) തന്റെ ജീവിനെ കൊടുത്തിരിക്കുന്നു.  അവന്റെ നാമം വാഴ്ത്തപ്പെടട്ടെ ഈശോ മിശിഹായ്ക്ക് സ്തുതി ആയിരിക്കട്ടെ.

Tom 2016-08-10 14:46:13
മാണിക്ക് എതിര് നിന്നവരെ കൊന്ന് തള്ളിയ ചരിത്രവും പാലായിൽ ഉണ്ട്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക