Image

ഫൊക്കാനയില്‍ വൈകുന്ന നീതി, നീതി നിഷേധം തന്നെ: പമ്പ

Published on 09 August, 2016
ഫൊക്കാനയില്‍ വൈകുന്ന നീതി, നീതി നിഷേധം തന്നെ: പമ്പ
ഫിലഡല്‍ഫിയ: വൈകുന്ന ഇലക്ഷന്‍ ഫൊക്കാനയിലായാലും നീതി നിഷേധം തന്നെയെന്ന് പമ്പ. ഫൊക്കാനയിലെ ദൈ്വവാര്‍ഷിക തിരഞ്ഞെടുപ്പ് മുട്ടായുക്തികള്‍ പറഞ്ഞ് നീട്ടിവയ്ക്കുന്നതിനോട് പ്രതികരിക്കുകയായിരുന്നു പമ്പാ എക്‌സിക്യൂട്ടിവ് കൗണ്‍സില്‍. 

ഫിലഡല്‍ഫിയയ്ക്ക് അര്‍ഹതപ്പെട്ട ഫൊക്കാനാ നേതൃസ്ഥാനം മ്ലേച്ഛമാര്‍ഗങ്ങളിലൂടെ അട്ടി മറിയ്ക്കുന്നതില്‍ നിന്ന് അവസരവാദികളും പണക്കൊഴുപ്പിന്റെ അന്ധത ബാധിച്ചു നീങ്ങുന്നവരും  പിന്തിരിഞ്ഞ് സുബോധത്തിലേക്ക് തിരിച്ചു വരണമെന്ന് പമ്പാ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അഭ്യര്‍ത്ഥിച്ചു.

ഫൊക്കാനയുടെ അസ്തിത്വത്തിലും വളര്‍ച്ചയിലും നിര്‍ണ്ണായക പരീക്ഷണ ഘട്ടങ്ങളിലും ചുമതലാ പൂര്‍വം തകര്‍ച്ചയെ അതിജീവിക്കാന്‍ സമര്‍പ്പണം നിര്‍വഹിച്ച സാഹോദര്യ നഗരത്തിലെ - ഫിലഡല്‍ഫിയയിലെ- മലയാളികളുടെ സീനിയര്‍ പ്രതിനിധിയായ തമ്പി ചാക്കോയ്ക്ക് ഇത്തവണ 2016- 2018ലെ ഫൊക്കാനാ പ്രസിഡന്റ് പദം നല്‍കേണ്ടണ്ടത് സമനീതിയുടെ കാര്യമാണ് എന്നു കരുതുന്നവരാണ് അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന പമ്പ എന്ന അംഗ സംഘടന. പമ്പയായിരുന്നു ഫോമാ രൂപീകരണത്തിനു തൊട്ടുള്ള പ്രതിസന്ധിഘട്ടത്തില്‍ നീതിബോധത്തിന്റെ പക്ഷത്ത് ധീര നേതൃത്വം നല്കി ഫൊക്കാനയെ ഉറപ്പിച്ചു നിര്‍ത്തിയത്.

ഫോമാ രൂപീകരണഘട്ടാനന്തര ഫൊക്കാനയിലെ ആദ്യ പ്രസിഡന്റ് തമ്പി ചാക്കോ ആകേണ്ടണ്ടതായിരുന്നു. ആ പദവി പോള്‍ കറുകപ്പിള്ളി വഹിക്കേണ്ടണ്ടി വന്നു. തുടര്‍ന്നും പോള്‍ കറുകപ്പിള്ളി ഫൊക്കാനാ പ്രസിഡന്റായി. 

പക്ഷേ സമനീതി എന്ന തത്വം പാലിക്കാന്‍ അത്  തടസ്സമായിക്കൂടാ. പലകാരണങ്ങളാല്‍ ഫൊക്കാനയുടെ വിവിധ സമയങ്ങളിലെ പ്രസിഡന്റുമാരായ് പണവും അദ്ധ്വാനവും ചിന്തകളും ഫൊക്കാനയുടെ വളര്‍ച്ചയ്ക്കും സമൂഹ നന്മയ്ക്കും വേണ്ടി കുറഞ്ഞും ഏറിയും ചിലവഴിച്ച മുന്‍ പ്രസിഡന്റുമാരായ ഡോ. എം. അനിരുദ്ധന്‍ (സ്ഥാപക നേതാവ്), രാജന്‍ എം മാരേട്ട്, തോമസ് കീഴൂര്‍, പാര്‍ത്ഥസാരഥി പിള്ള, തോമസ് കെ. കെ. തോമസ്, മന്മഥന്‍ നായര്‍, ജെ മാത്യൂസ്, കളത്തില്‍ പാപ്പച്ചന്‍, ജോര്‍ജ് കോശി, ജോര്‍ജ് കോരത്, പോള്‍ കറുകപ്പള്ളില്‍, ജി കെ പിള്ള, മറിയാമ്മ പിള്ള, ജോണ്‍ പി ജോണ്‍ എന്നിവരില്‍ ഇപ്പോഴും ഫൊക്കാനയില്‍ തുടരുന്നവരായ മുതിര്‍ന്ന നേതാക്കള്‍ ഈ വസ്തുതകളെ കണ്ടില്ലെന്നു നടിച്ച് ഫൊക്കാനയുടെ കെടുതിക്ക് വളം വയ്ക്കരുത് . 

അവര്‍ നീതി തത്ത്വങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്നുവെങ്കില്‍ ഫൊക്കാനാ ഇലക്ഷന്‍ നീതിയുക്തം നടപ്പാക്കാന്‍ വൈകുന്നത് അനുവദിക്കാതിരിക്കണം. ഫൊക്കാനയിലെ മുന്‍ പ്രസിഡന്റുമാരില്‍ ചിലര്‍ ഒന്നിലധികം തവണ ഫൊക്കാനാ പ്രസിഡന്റു പദവി വഹിച്ചവരാണ്. ഫൊക്കാനയിലെ മുന്‍ പ്രസിഡന്റുമാരെല്ലാം അമേരിക്കയിലെ ഫിലഡല്‍ഫിയ ഒഴികെയുള്ള വിവിധ സ്ഥലങ്ങലില്‍ നിന്നുള്ളവരാണ്. ഫിലഡല്‍ഫിയയയ്ക്ക്് അര്‍ഹതപ്പെട്ട ഫൊക്കാനാ നേതൃസ്ഥാനം മ്ലേച്ഛമാര്‍ഗങ്ങളിലൂടെ അട്ടിമറിയ്ക്കുരുത് 
Join WhatsApp News
Observer 2016-08-09 22:35:08
No justice in FOKANA or FOMAA. Majority office holders are literally very low class and substandard and below average. For FOKANA election I think both Madvan Nair team and Thambi Chacko team must step out. A third team, new team must come up.All old guards, no matter in any position must go. These old guards must sit on the back bench only. This repeated old guards are the parasites and they are the reason for the failoure of both FOKANA and FOMAA. Madavan Nair come from a religious organization and his candidacy must not be approved by the general body. Thambi Chacko also an old guard, occupied many position, his son also was secretary of FOKANA. Thambi Chack was responsible for the split of FOKANA also. If there is no third candidate I support the less evil, Thambi Chacko. Vargeeyaths , religious fanatism is the main culprit now. FOKANA should not be occupied by such people. Also the failed official team is supporting him. That is too bad. Money wasting team for cinema people, politicians, religious groups , priests must be defeated.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക