Image

സ്‌കൂള്‍ കുട്ടിയുമായി ലിപ്!ലോക്ക് പുലിവാല് പിടിച്ച് നയന്‍സ്

Published on 09 August, 2016
സ്‌കൂള്‍ കുട്ടിയുമായി ലിപ്!ലോക്ക് പുലിവാല് പിടിച്ച് നയന്‍സ്
പുതിയ ചിത്രത്തിലെ ഒരു ചുംബന രംഗം പുലിവാലായിരിക്കുകയാണ് നയന്‍സിന്. ജീവയും നയന്‍താരയും കേന്ദ്രകഥാപാത്രങ്ങളായ തിരുനാള്‍ എന്ന ചിത്രത്തില്‍ സ്‌കൂള്‍ കുട്ടിയുമായി നയന്‍താര ലിപ്!ലോക്ക് ചെയ്യുന്ന രംഗമുണ്ട്, ഇതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.

തിരുനാളില്‍ അധ്യാപികയുടെ റോളിലാണ് നയന്‍താര. തന്റെ ക്ലാസിലെ കുട്ടികള്‍ നിരനിരയായി ടീച്ചര്‍ക്ക് ഉമ്മ നല്‍കി പുറത്തുവരുന്ന രംഗത്തിലുള്ള കൂട്ടത്തിലുള്ള ആറ് വയസ്സുകാരന്‍ ചുണ്ടില്‍ ചുംബിക്കുന്നു. കുട്ടിക്കായ് കവിള്‍ കാട്ടിക്കൊടുത്ത ടീച്ചറുടെ ചുണ്ടില്‍ ഉമ്മ വയ്ക്കുന്ന രംഗവും തുടര്‍ന്ന് നയന്‍താര ഞെട്ടല്‍ പ്രകടിപ്പിക്കുന്ന സീനും തമാശയായിട്ടാണ് സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നത്.

ചിത്രം പുറത്തുവന്നതോടെ ഈ രംഗം അടര്‍ത്തിമാറ്റി ഘൗരസ്യ ടരവീീഹ ആീ്യ ഘശുഹീരസ ംശവേ ഒീ േചമ്യമിവേമൃമ എന്ന തലക്കെട്ടില്‍ യൂട്യൂബിലും സോഷ്യല്‍ മീഡിയയിലുമായി രംഗം പ്രചരിപ്പിക്കപ്പെട്ടു. ടീച്ചര്‍ക്ക് സ്‌നേഹചുംബനം നല്‍കുന്ന രംഗത്തില്‍ ലിപ് ലോക്ക് നടത്തി ഹീറോയായി നടന്നുനീങ്ങുന്ന കുട്ടിയെ ചിത്രീകരിച്ച സംവിധായകന്‍ ഈ രംഗത്തിലൂടെ ആണ്‍കൂട്ടത്തിന്റെ കയ്യടിയാണ് തിയറ്ററുകളില്‍ പ്രതീക്ഷിച്ചത്. ചിമ്പുവിനെയോ എസ് ജെ സൂര്യയെയോ വച്ച് ഒരു കൊച്ചുപെണ്‍കുട്ടിയെ ഉള്‍പ്പെടുത്തി ഈ രംഗം ചിത്രീകരിച്ചാല്‍ ഉണ്ടാകുന്ന വിവാദം എന്തായിരിക്കും എന്ന രീതിയിലും സോഷ്യല്‍ മീഡിയയില്‍ വാദം ഉയരുന്നുണ്ട്.

ലൈംഗികതയിലൂന്നിയ തമാശ സൃഷ്ടിക്കാന്‍ ചെറിയ കുട്ടികളെ ദുരുപയോഗം ചെയ്ത സംവിധായകനാണ് കുറ്റക്കാരന്‍ എന്ന നിലയ്ക്കും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. സിനിമ വലിയ തരംഗമുണ്ടാക്കാതെ പ്രദര്‍ശനം തുടരുമ്പോള്‍ ഈ രംഗം യൂട്യൂബില്‍ ഇട്ട് ആളെക്കൂട്ടാനുള്ള പ്രചരണതന്ത്രമാണോ വിവാദമെന്നും സംശയം ഉയരുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക