Image

പരസ്പര സമ്മതത്തോടുകൂടി വിവാഹ മോചനം; നഷ്ട പരിഹാരം വേണ്ടെന്ന് അമലയും വിജയ്‌യും

Published on 09 August, 2016
പരസ്പര സമ്മതത്തോടുകൂടി വിവാഹ മോചനം; നഷ്ട പരിഹാരം വേണ്ടെന്ന് അമലയും വിജയ്‌യും

നടി അമല പോളും സംവിധായകന്‍ എ എല്‍ വിജയും വിവാഹ മോചിതരാവാന്‍ പോകുന്ന വാര്‍ത്ത ഞെട്ടലോടെയാണ് സിനിമാ ലോകവും ആരാധകരും ഏറ്റെടുത്തത്. 2014 ജൂണിലാണ് ഇരുവരും വിവാഹിതരായത്. അമലയാണ് ആദ്യം ഹര്‍ജി സമര്‍പ്പിച്ചത്. അമലയും വിജയ്‌യും അവരവരുടെ വീട്ടുകാര്‍ക്കൊപ്പമെത്തിയാണ് ഹര്‍ജി നല്‍കിയത്. പരസ്പര സമ്മതത്തോടെയുള്ള വിവാഹ മോചനം ആവശ്യപ്പെട്ടാണ് ഇരുവരും ചെന്നൈയിലെ കുടുംബ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

ഇരുവരും ഒരു വര്‍ഷമായി പിരിഞ്ഞാണു താമസിച്ചിരുന്നതെന്ന് ഇരുവരുടെയും ഹര്‍ജിയില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മൂന്നാം തീയതി മുതലാണ് രണ്ടു സ്ഥലങ്ങളിലായി ഇരുവരും താമസിച്ചത്. സുഹൃത്തുക്കളും ബന്ധുക്കളും വിവാഹ ജീവിതം വീണ്ടും ഒരുമിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും ഒന്നും വിജയം കണ്ടില്ല. പിരിയാനുള്ള തീരുമാനം ഒരുമിച്ചെടുക്കുകയായിരുന്നുവെന്നും ഇരുവര്‍ക്കും നഷ്ട പരിഹാരം വേണ്ടെന്നും ഹര്‍ജിയില്‍ സൂചിപ്പിച്ചിട്ടുണ്ട്.

അമലാപോള്‍വിജയ് ദാമ്പത്യത്തില്‍ വിള്ളല്‍ വരാന്‍ കാരണം വിജയ്‌യുടെ വീട്ടുകാരാണെന്നാണ് കുടുംബ സുഹൃത്തുക്കള്‍ പറയുന്നത്. വിവാഹശേഷം അമല സിനിമയില്‍ അഭിനയിക്കുന്നതിനോട് വിജയ്‌യുടെ വീട്ടുകാര്‍ക്ക് താത്പര്യമുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ അമലയും വിജയും ഒരുമിച്ച് ചേര്‍ന്ന് കൊമേഷ്യല്‍ സിനിമയില്‍ നിന്നും ഒരു ബ്രേക്ക് എടുക്കാം എന്ന് തീരുമാനിച്ചിരിക്കുകയായിരുന്നു. എന്നാല്‍ വിവാഹത്തിന് മുന്‍പ് കമ്മിറ്റ് ചെയ്ത 3 സിനിമകള്‍ അമലയ്ക്ക് തീര്‍ക്കാന്‍ ഉണ്ടായിരുന്നു. വിജയ്‌യുടെ പൂര്‍ണ്ണ സമ്മതത്തോടും പിന്തുണയോടും കൂടിയാണ് ഈ സിനിമകള്‍ അമല പൂര്‍ത്തിയാക്കിയതെന്ന് സുഹൃത്തുക്കള്‍ പറയുന്നു.എന്നാല്‍, വേര്‍പിരിയുന്നു എന്നത് സത്യമാണെന്നും മറ്റുള്ളതെല്ലാം കെട്ടുക്കഥകളാണെന്നുമാണ് വിജയ് പറഞ്ഞത്. തന്റെ വീട്ടുകാര്‍ കാരണമല്ല അമലയുമായുള്ള ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നതെന്നും വിജയ് പറഞ്ഞിരുന്നു. വിവാഹ മോചന വിഷയവുമായി ബന്ധപ്പെട്ട് അമല പോള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക