Image

കോടതിയില്‍ പര്‍ദ വേണ്ട: ജര്‍മന്‍ ജഡ്ജിമാരുടെ സംഘടന

Published on 09 August, 2016
കോടതിയില്‍ പര്‍ദ വേണ്ട: ജര്‍മന്‍ ജഡ്ജിമാരുടെ സംഘടന

 ബര്‍ലിന്‍: കോടതികളില്‍ പര്‍ദ നിരോധിക്കണമെന്നു ജര്‍മന്‍ ജഡ്ജിമാരുടെ സംഘടന ആവശ്യപ്പെട്ടു. ജഡ്ജിമാര്‍ക്കും ട്രെയ്‌നി അഭിഭാഷകര്‍ക്കും കൂടി ബാധകമാകുന്ന തരത്തില്‍ നിരോധനം വേണമെന്നാണ് ആവശ്യം.

കോടതിയില്‍ നിഷ്പക്ഷത ഉറപ്പാക്കാന്‍ ഈ നടപടി ആവശ്യമാണെന്നാണു സംഘടനയുടെ വാദം. നിലവില്‍, മതപരമായ ചിഹ്നങ്ങള്‍ ധരിക്കുന്നതിനു ജര്‍മന്‍ ഭരണഘടന പൗരന്‍മാരെ വിലക്കുന്നില്ല. ബര്‍ലിനില്‍ മാത്രമാണു നഗര ഭരണകൂടത്തിന്റെ നിര്‍ദേശാനുസരണം ഇത്തരം ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.

ജഡ്ജിമാരും ജൂണിയര്‍ അഭിഭാഷകരും കോടതിയിലുള്ളപ്പോള്‍ പര്‍ദ പോലുള്ള മത ചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കരുതെന്നാണു വിവിധ സ്റ്റേറ്റുകളിലെ നിയമകാര്യ മന്ത്രിമാരും ആവശ്യപ്പെടുന്നത്.

ബവേറിയയില്‍ പര്‍ദയണിഞ്ഞ് കോടതിയില്‍ പോകുന്നത് നഗര അധികൃതര്‍ വിലക്കിയതിനെത്തുടര്‍ന്നു ഒരു ജൂണിയര്‍ അഭിഭാഷക നടത്തിയ നിയമയുദ്ധമാണ് ഈ വിഷയം ദേശീയ തലത്തില്‍ ചര്‍ച്ചയാക്കിയത്. കേസില്‍ അഭിഭാഷക വിജയിക്കുകയും ചെയ്തിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക