ഓണം...പൊന്നോണം... (കവിത: അന്‍വര്‍ ഷാ ഉമയനല്ലൂര്‍)
AMERICA
09-Aug-2016
AMERICA
09-Aug-2016

സപ്തവര്‍ണ്ണങ്ങളാലവനിതന്‍ കനവുകള്‍
നൃത്തമാടിക്കുമെന്‍ ശാലീന ചിങ്ങമേ,
സ്മരണീയ സുകൃതമലയാള പൊന്നോണമേ
യമൃതേകിടാനരികിലണയുന്ന പുണ്യമേ,
നൃത്തമാടിക്കുമെന്‍ ശാലീന ചിങ്ങമേ,
സ്മരണീയ സുകൃതമലയാള പൊന്നോണമേ
യമൃതേകിടാനരികിലണയുന്ന പുണ്യമേ,
മഞ്ജുശലഭങ്ങളീ, മമ സൗമ്യകൈരളി
ക്കതിരറ്റയാനന്ദമേകുമീ വേളയില്‍
പാരിലിന്നെളിമതന്‍ നയനങ്ങളെന്നപോ
ലുയരുന്നു തെളിമതന്‍ തുമ്പമലരുകള്‍
വിസ്മയംപൂണ്ടെന്നെ നോക്കുന്നു നാമ്പുകള്‍
സുസ്മിതംതൂകി നില്‍ക്കുന്നേറെ നോവുകള്‍
നിന്നോര്‍മ്മകള്‍ക്കുമേല്‍ കൂടൊരുക്കീടുന്നു
ചിത്രവര്‍ണ്ണച്ചിറകുളളയെന്‍ ചിന്തകള്‍.
രമ്യഭാവങ്ങളാലരുണനീ പടവുകള്‍
നന്മയുള്ളോര്‍ക്കായലങ്കരിച്ചേകവേ,
ഒച്ചയുണ്ടാക്കാതിളംകാറ്റു വന്നിതെന്‍
കൊച്ചോമനതന്‍ മിഴിപൊത്തിനില്‍ക്കയാല്‍
ലതികകള്‍തോറും നിറയുന്ന പുഞ്ചിരി
ചെഞ്ചുണ്ടിലേയ്ക്കു പകര്‍ത്തുന്നമാതിരി
തളിരിളം കൈകളാലരുമതന്‍ ചൊടികളി
ലതിലോല സ്‌മേരമൊന്നെഴുതുന്നു കൈരളി
ശ്രുതിമധുരമായ് പാടിടുന്നാത്മ നിര്‍വൃതി
ശ്രീലകമായിതെന്‍ മാതൃമനോഗതി
ശ്രാവണമാസമേ, നിന്‍ ഹൃദ്യപൂവിളി
ശ്രവണ സുഖമേകിടുന്നേറെയിന്നെന്സ്തുതി.
വര്‍ഷങ്ങളെണ്ണിമാറ്റീടവേ, കാലമെന്‍
പുലരിക്കു പുതുവര്‍ണ്ണമേകുമീ വേളയില്‍
പിടിതരാതകലേയ്ക്കു പോയയുത്സാഹമെന്‍
കാല്പാടുകള്‍നോക്കിയെത്തുന്നു ഝടിതിയില്‍
നിസ്തുല സ്‌നേഹംപരക്കുമീയവനിയില്‍
സ്വസ്ഥതയൊന്നായ് നുകരുന്നു സോദരര്‍
വിസ്തൃത ഭൂവിതിലില്ലസ്തമയമൊ
ന്നെന്നുണര്‍ത്തീടുന്നതിമോദ രാവുകള്‍
ബന്ധംപുതുക്കീനീങ്ങുന്നു പരസ്പരം
കയ്പ്പുനീരേകിയിരുന്നരാപ്പകലുകള്
കല്‍മഷമാകേയകറ്റി, നവോന്മേഷ
നിമിഷങ്ങളേകുന്നുപൊന്നോണ നാളുകള്‍.
സുകൃതമീ മലയാളഭൂമിതന്‍ നല്പുതു
വര്‍ഷോത്സവം ഹര്‍ഷമായിടാന്‍ സാദരം
തുളസികളെന്നാര്‍ദ്ര ചിന്തപോല്‍ സന്തതം
പ്രാര്‍ത്ഥനാ നിരതമാക്കീടുന്നു സന്ധ്യകള്‍
അര്‍പ്പിപ്പു കൈരളീദേവിതന്‍ മുമ്പിലായ്
നാളീകേരങ്ങളീ കല്പവൃക്ഷങ്ങളും
കളിചിരി, കുസൃതിക,ളതിമോദ പുലരൊളി
യെങ്ങും പരക്കുകയാണെന്നുലകിതില്‍
ഈ ഹര്‍ഷമീ,വര്‍ഷമിതുപോലെ തുടരുകി
ലതിലേറെയില്ലൊന്നുമെന്നറിഞ്ഞീടുകില്‍
സ്തുത്യര്‍ഹ സേവകരാകനാം നന്മതന്‍
നിത്യവസന്തം വരുത്തുവാനവനിയില്‍.
ക്കതിരറ്റയാനന്ദമേകുമീ വേളയില്‍
പാരിലിന്നെളിമതന്‍ നയനങ്ങളെന്നപോ
ലുയരുന്നു തെളിമതന്‍ തുമ്പമലരുകള്‍
വിസ്മയംപൂണ്ടെന്നെ നോക്കുന്നു നാമ്പുകള്‍
സുസ്മിതംതൂകി നില്‍ക്കുന്നേറെ നോവുകള്‍
നിന്നോര്‍മ്മകള്‍ക്കുമേല്‍ കൂടൊരുക്കീടുന്നു
ചിത്രവര്‍ണ്ണച്ചിറകുളളയെന്‍ ചിന്തകള്‍.
രമ്യഭാവങ്ങളാലരുണനീ പടവുകള്‍
നന്മയുള്ളോര്‍ക്കായലങ്കരിച്ചേകവേ,
ഒച്ചയുണ്ടാക്കാതിളംകാറ്റു വന്നിതെന്‍
കൊച്ചോമനതന്‍ മിഴിപൊത്തിനില്‍ക്കയാല്‍
ലതികകള്‍തോറും നിറയുന്ന പുഞ്ചിരി
ചെഞ്ചുണ്ടിലേയ്ക്കു പകര്‍ത്തുന്നമാതിരി
തളിരിളം കൈകളാലരുമതന്‍ ചൊടികളി
ലതിലോല സ്‌മേരമൊന്നെഴുതുന്നു കൈരളി
ശ്രുതിമധുരമായ് പാടിടുന്നാത്മ നിര്‍വൃതി
ശ്രീലകമായിതെന്‍ മാതൃമനോഗതി
ശ്രാവണമാസമേ, നിന്‍ ഹൃദ്യപൂവിളി
ശ്രവണ സുഖമേകിടുന്നേറെയിന്നെന്സ്തുതി.
വര്‍ഷങ്ങളെണ്ണിമാറ്റീടവേ, കാലമെന്‍
പുലരിക്കു പുതുവര്‍ണ്ണമേകുമീ വേളയില്‍
പിടിതരാതകലേയ്ക്കു പോയയുത്സാഹമെന്‍
കാല്പാടുകള്‍നോക്കിയെത്തുന്നു ഝടിതിയില്‍
നിസ്തുല സ്‌നേഹംപരക്കുമീയവനിയില്‍
സ്വസ്ഥതയൊന്നായ് നുകരുന്നു സോദരര്‍
വിസ്തൃത ഭൂവിതിലില്ലസ്തമയമൊ
ന്നെന്നുണര്‍ത്തീടുന്നതിമോദ രാവുകള്‍
ബന്ധംപുതുക്കീനീങ്ങുന്നു പരസ്പരം
കയ്പ്പുനീരേകിയിരുന്നരാപ്പകലുകള്
കല്‍മഷമാകേയകറ്റി, നവോന്മേഷ
നിമിഷങ്ങളേകുന്നുപൊന്നോണ നാളുകള്‍.
സുകൃതമീ മലയാളഭൂമിതന്‍ നല്പുതു
വര്‍ഷോത്സവം ഹര്‍ഷമായിടാന്‍ സാദരം
തുളസികളെന്നാര്‍ദ്ര ചിന്തപോല്‍ സന്തതം
പ്രാര്‍ത്ഥനാ നിരതമാക്കീടുന്നു സന്ധ്യകള്‍
അര്‍പ്പിപ്പു കൈരളീദേവിതന്‍ മുമ്പിലായ്
നാളീകേരങ്ങളീ കല്പവൃക്ഷങ്ങളും
കളിചിരി, കുസൃതിക,ളതിമോദ പുലരൊളി
യെങ്ങും പരക്കുകയാണെന്നുലകിതില്‍
ഈ ഹര്‍ഷമീ,വര്‍ഷമിതുപോലെ തുടരുകി
ലതിലേറെയില്ലൊന്നുമെന്നറിഞ്ഞീടുകില്‍
സ്തുത്യര്‍ഹ സേവകരാകനാം നന്മതന്‍
നിത്യവസന്തം വരുത്തുവാനവനിയില്‍.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments