Image

വിനാശകാലേ മാണിസാറിനും വിപരീതബുദ്ധി !!! (ഷോളി കുമ്പിളുവേലി)

ഷോളി കുമ്പിളുവേലി Published on 09 August, 2016
വിനാശകാലേ മാണിസാറിനും വിപരീതബുദ്ധി !!! (ഷോളി കുമ്പിളുവേലി)
മാണിസാര്‍ പണ്ടേ അങ്ങനെയാണ് ! അദ്ദേഹത്തിന്റെ മനസ്സ് ആര്‍ക്കും പിടികൊടിക്കില്ല മനസിലൊന്ന്, പറയുന്നത് മറ്റൊന്ന്, ഇതൊന്നുമായിരിക്കില്ല ചെയ്യുന്നത് അതാണ് കരിങ്ങോഴക്കല്‍ മാണി മകന്‍ മാണി എന്ന രാഷ്ട്രീയ സൂത്രശാലി. 

1964 ല്‍ കേരളാ കോണ്‍ഗ്രസ് രൂപീകരിച്ചപ്പോള്‍ അതൊരു രാഷ്ട്രീയ പാര്‍ട്ടി യായിരുന്നു. പക്ഷേ, കെ.എം. മാണി വളര്‍ന്ന് മാണിസാര്‍ ആയപ്പോഴേക്കും അതൊരു കച്ചവടസ്ഥാപനമായി മാറി. പലരും പറയുന്നതുപോലെ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി അല്ല, തീര്‍ത്തും കുടുംബബിസിനസ് മാത്രം. 

കേരളാകോണ്‍ഗ്രസിനെ സ്വാര്‍ത്ഥതാല്പര്യങ്ങളില്ലാതെ കൊണ്ടു നടന്നിരുന്നുവെങ്കില്‍ ഇന്ന് അതൊരു അണ്ണാ ഡി.എം.കെ. പോലെ വലിയൊരു പ്രാദേശികപാര്‍ട്ടിയായി കേരളത്തില്‍ മാറിയേനെ! മിടുക്കരായ ഒട്ടനവധി നേതാക്കളും, പ്രവര്‍ത്തകരും ഒരു കാലത്ത് ഈ പാര്‍ട്ടിക്കുണ്ടായിരുന്നു. അധികമാരേയും വളര്‍ത്തിയില്ല. ഇപ്പോള്‍ പാര്‍ട്ടിയെ പൂര്‍ണ്ണമായി ഏല്‍പ്പിക്കല്‍ പോകുന്നതും മകനെത്തന്നെ! മരുമകളും ഉടനെ കളത്തിലിറങ്ങുമെന്നും കേള്‍ക്കുന്നു

ഏതാനും സീറ്റുകളില്‍ നല്ലതുനോക്കി, അപ്പനും, മക്കളും, മരുമക്കളും എടുക്കും.  ബാക്കിവരുന്ന ഏതാനും സീറ്റിനു വേണ്ടി, ധനവാന്റെ ഊണു മേശക്കരികില്‍, താഴെ വീഴുന്ന അപ്പക്കഷണം നോക്കിയിരുന്ന ലാസറിനെപ്പോലെ കുറേ പാവം പെട്ടി താങ്ങികള്‍ അവരാണ് സ്റ്റിയറിംഗ് കമ്മറ്റി അംഗങ്ങള്‍ എന്നു പറയുന്നത്

യു.ഡി.എഫ.് വിടുവാന്‍ എന്താണ് ഇപ്പോള്‍ മാണിസാറിനെ പ്രേരിപ്പിച്ചത്?
ബാര്‍ കോഴ ആരോപണങ്ങളാണോ ? അങ്ങനെയെങ്കില്‍ ഒന്നര വര്‍ഷം മുമ്പെങ്കിലും രാജിവക്കേണ്ടിയിരുന്നു.

കര്‍ഷകരോടുള്ള സ്‌നേഹം കൊണ്ടാണോ ? അതോ, റബ്ബറിന്റെ വില തകര്‍ച്ചയോ?? അതായിരുന്നുവെങ്കില്‍ കസ്തൂരിരംഗന്‍ വിഷയത്തില്‍ ഇടുക്കിയിലെ ജനങ്ങളെ മുള്‍മുനയില്‍, നിര്‍ത്തിയ കാലത്ത് മുന്നണി വിടേണ്ടിയിരുന്നു. പാര്‍ട്ടിയില്‍ തന്നെ പലരും ഇക്കാര്യം ആവശ്യപ്പെടുകയും ചെയ്തിരുന്നു. റബ്ബറിന്റെ വിലയിടിച്ചല്‍ യു.പി.എ. സര്‍ക്കാരിന്റെ ഇറക്കുമതി നയങ്ങളായിരുന്നു. അന്ന് അതും മുന്നണി വിടുവാന്‍തക്ക കാരണമല്ലായിരുന്നു
ഇപ്പോള്‍ പറഞ്ഞുകേള്‍ക്കുന്നത് മറ്റൊരു കാരണമാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അര്‍ഹമായ സീറ്റുകള്‍ കിട്ടിയില്ലത്രേ ഈ ഒരു കാര്യം മതി കെ.എം.മാണി എത്രമാത്രം കാപട്യക്കാരനാണെന്നു മനസ്സിലാക്കാന്‍!  ഇടുക്കി സീറ്റ്, കോണ്‍ഗ്രസിന്‍ നിന്നും സമ്മര്‍ദ്ദം ഉപയോഗിച്ച് വാങ്ങി ഫ്രാന്‍സിസ് ജോര്‍ജിന് നല്‍കണമെന്ന് ഗ്രൂപ്പുകള്‍ക്കധീതമായി കേരള കോണ്‍ഗ്രസിനെ സ്‌നേഹിക്കുന്ന എല്ലാവരും ആവശ്യപ്പെട്ടതാണ്. പി.സി. ജോര്‍ജ്ജിനെ ഉപയോഗിച്ച് അത് ഇല്ലാതാക്കിയതും മഹാനായ മാണിസാര്‍ തന്നെ ! കാരണം ജോസ് കെ.മാണിക്കൊപ്പം. ഫ്രാന്‍സിസ് ജോര്‍ജ്ജും പാര്‍ലമെന്റില്‍ എത്തുന്നത് അദ്ദേഹത്തിന് സഹിക്കുവാന്‍ കഴിയുമായിരുന്നില്ല. രണ്ടു സീറ്റു വാങ്ങി പാര്‍ട്ടിയെ വളര്‍ത്തുന്നതിനെക്കാള്‍ അദ്ദേഹം മുന്‍തൂക്കം നല്‍കിയത്, ഏകസീറ്റിലൂടെ തന്റെ ഏകമകനെ വളര്‍ത്തുന്നതിലായിരുന്നു. ഇങ്ങനെ മാണിസാര്‍ ഓരോ കാലത്തുമെടുത്ത സ്വര്‍ഗ്ഗം താല്‍പര്യങ്ങളായിരുന്നു കേരളാകോണ്‍ഗ്രസിന്റെ വളര്‍ച്ചയുടെ കൂമ്പൊടിച്ചത്.

എന്റെ ചിന്തയില്‍ ഇപ്പോഴത്തെ ഈ വേര്‍പിരിയലിന് പിന്നില്‍ മാണിസാറിന് രണ്ട് ലക്ഷ്യങ്ങളാണുള്ളത്.

1. ഡെമോക്ലീസിന്റെ വാള്‍പോലെ, തന്റെ തലക്കു മീതേ തൂങ്ങിക്കിടക്കുന്ന വിജിലന്‍സിന്റെ അന്വേഷണങ്ങള്‍! അത് ഒന്നും രണ്ടും അല്ല ബാര്‍ കോഴ, കോഴികടത്തല്‍, പാറമല, സ്വര്‍ണ്ണക്കട, മൈദ, ആയുര്‍വേദം തുടങ്ങി കാശുണ്ടാക്കിയിട്ടുള്ള എല്ലാ കേസുകളിലും ജേക്കബ് തോമസ് അന്വേഷണം നടത്തിവരുന്നു. ഇതൊന്ന് മയപ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കാരുണ്യം ആവശ്യമാണ്. അതിന് വേറെ ബ്ലോക്കായിരുന്നുകൊണ്ട് കോണ്‍ഗ്രസിനെ രണ്ടു തെറി വിളിക്കുക. കേസിന്റെ ചൂടാറുമ്പോള്‍ വീണ്ടും യു.ഡി.എഫില്‍ മടങ്ങി എത്തുക.

2. ഇതല്ലെങ്കില്‍, മകനും, എം.പി.യുമായ ജോസ് കെ.മാണിയെ കാവി ട്രൗസറിടിയിച്ച് മോദിക്കൊപ്പം കുറച്ചുനാള്‍ കേന്ദ്രത്തിലൊരു സഹമന്ത്രി. പണ്ട് ചന്ദ്രശേഖരന്‍  മന്ത്രിസഭയില്‍ ചേരാന്‍ അപ്പനുവേണ്ടി തുന്നിയ കുപ്പായം ഇപ്പോഴും അലമാരയില്‍ ഉണ്ടാകും. 

ഇതൊന്നുമല്ലാതെ, വെറുതെ ബാര്‍കോഴ പറഞ്ഞ്, കേരളാകോണ്‍ഗ്രസിനെ ഇപ്പോഴും ചങ്കില്‍ കൊണ്ടുനടക്കുന്ന അവശേഷിക്കുന്ന പാര്‍ട്ടിപ്രവര്‍ത്തകരെ കൂടി , ഇനിയും വഞ്ചിക്കാന്‍ മാണിസാര്‍ ദയവായി തുനിയരുത്. 
'വിനാശകാലേ വിപരീതബുദ്ധി' അത് കെ.എം.മാണിക്കും ബാധകമാണ്.


വിനാശകാലേ മാണിസാറിനും വിപരീതബുദ്ധി !!! (ഷോളി കുമ്പിളുവേലി)
Join WhatsApp News
GEORGE 2016-08-09 11:32:00
അവസാനം ഷോളിയും മാണി സാറിനെ തള്ളി പറഞ്ഞു.
NADAN 2016-08-09 08:21:40

Excellent piece Mr Kumbiluveli.  True facts.  Real scenarios.

Muthoott is done.  Everyone knows where did Mani Sir deposited his money in US.

vaayanakkaran 2016-08-09 16:07:55
ഏതായാലും കുമ്പിളുവേലിയും ഒടുവിൽ മാറി! അത് നന്നായി!!
അല്ല, നമ്മുടെ പി. ജെ. ജോസഫിന് എന്ത് പറ്റി? മാണിയെ തള്ളിക്കളഞ്ഞു ഇപ്പോൾ മാറിയാൽ വീണ്ടും കേരളാ കോൺഗ്രസ് ക്ലെച്ച് പിടിച്ചേക്കും. മാണി മകനെ കാവി ട്രൗസർ ഉടുപ്പിച്ചാൽ കേരളത്തിലെ ആണത്തമുള്ള കത്തോലിക്കർ താങ്ങുമോ? ആ ചെറുക്കനെ സംരക്ഷിക്കാൻ പോയി പോയി മാണിയും ഒടുവിൽ ആവിയാകും! 
benoy 2016-08-09 17:37:25
Why can't Kerala Congress get into an alliance with the NDA. The major party in NDA is BJP, which is predominantly Hindu and Kerala Congress is a Christian party. We Christians have a lot in common with Hinduism. We have, for example, "thali kettal", "sradham" etc. I sense the anguish of Congress party. They consider themselves secular and at the same time keeps alliances with religious parties like Muslim League and Kerala Congress. If veteran Manisar is tired of the hypocrisy of Congress, he has every right to guide his party in the right direction. I don't blame him and best of luck Manisar.
Nalla Kerala congress kaaran 2016-08-09 17:54:31
KM Mani has one and only aim that to promote his son Jose K Mani in the politics 
Mani runs Kerala confess as his family business , where he discuss matters with his wife and children only. 
Let's see what pinarayi's vigilance will do with all the allegations !!!!



sujan Kakkanatt 2016-08-09 19:50:02
This is play of Oommen Chandi.  After he become the KPCC president KM Mani will come back to UDF.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക