Image

ഇന്ത്യന്‍ സ്‌കൂളുകളിലെ ടോയ്‌ലറ്റ് നിര്‍മ്മാണ പദ്ധതിക്ക് വേള്‍ഡ് വിഷന്‍ തുടക്കമിട്ടു

ജെയിസണ്‍ മാത്യു Published on 09 August, 2016
 ഇന്ത്യന്‍ സ്‌കൂളുകളിലെ ടോയ്‌ലറ്റ് നിര്‍മ്മാണ പദ്ധതിക്ക് വേള്‍ഡ് വിഷന്‍ തുടക്കമിട്ടു
ടൊറോന്റോ: ഇന്ത്യയിലെ ടോയ്‌ലറ്റ് ഇല്ലാത്ത സ്‌കൂളുകളില്‍ അവ നിര്‍മ്മിച്ച് നല്‍കുന്നതിനായി വേള്‍ഡ് വിഷന്‍ കാനഡ, രൂപകല്‍പ്പന ചെയ്ത ' റൈസ് അപ്പ് ,ഡോട്ടേഴ്‌സ് ഓഫ് ഇന്ത്യ ' എന്ന പുതിയ പ്രോജക്ടിന് തുടക്കം കുറിച്ചു.

ടൊറോന്റോയിലെ യങ് ഡന്‍ഡാസ് സ്‌ക്വയറില്‍ പനോരമ ഇന്ത്യ സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷങ്ങളോടനുബന്ധിച്ചു നടന്ന ചടങ്ങില്‍ വേള്‍ഡ് വിഷനിലെ റോഷെല്‍ റോണ്ടന്‍ പദ്ധതി ഔദ്യോഗീകമായി പ്രഖ്യാപിച്ചു .
ഡയറക്ടര്‍ എല്‍മര്‍ ലിഗഡ് , ജോയ്‌സ് ഗോണ്‍സാല്‍വസ് , മരിയ ഓങ് , ഷേര്‍ളി മാര്‍ട്ടിന്‍, മായാ തോമസ്, സോഫി മാത്യു, തുടങ്ങിയവര്‍ സംബന്ധിച്ചു. സണ്‍ലൈഫ് സെയില്‍സ് മാനേജര്‍ പാസ് വിരേ ആദ്യ സംഭാവന നല്‍കി ഈ പ്രോജെക്റ്റിന് വേണ്ടി ഉണ്ടാക്കിയ ബൂത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ജയിസണ്‍ മാത്യുവാണ് ഈ പ്രോജക്ടിന്റെ കോര്‍ഡിനേറ്റര്‍.

ഉത്തരേന്ത്യയില്‍ പല സംസ്ഥാനങ്ങളിലും സ്‌കൂളുകളില്‍ ടോയിലറ്റ് ഇല്ലാത്തത് പെണ്‍കുട്ടികളുടെ പഠനത്തിന് ഒരു തടസ്സമായി കണ്ടെത്തിയതിനാലാണ് പെണ്‍കുട്ടികളുടെ സ്‌കൂളുകളില്‍ അതിനുള്ള സൗകര്യം ഏര്‍പ്പെടുത്താന്‍ വേള്‍ഡ്‌വിഷന്‍ തീരുമാനിച്ചത്.

കാനഡയില്‍ സമാഹരിക്കുന്ന തുക ഉപയോഗിച്ച് ഇന്ത്യയിലുള്ള വേള്‍ഡ്‌വിഷനാണ് നേരിട്ട് സ്‌കൂളുകള്‍ക്ക് ടോയ്!ലെറ്റുകള്‍ നിര്‍മ്മിച്ച് നല്‍കുന്നത്.

ഇന്ത്യയില്‍ പഞ്ചാബിലെ തെരഞ്ഞെടുത്ത സ്‌കൂളുകളിലാണ് ആദ്യഗഡുവായി ഈ പദ്ധതി നടപ്പിലാക്കുന്നത്.

ഓരോരുത്തരുടെയും സൗകര്യമനുസരിച്ചു പത്ത് ഡോളര്‍ മുതല്‍ എത്ര തുക വരെ ഒന്നായും പല തവണകളായും നല്‍കാനുള്ള ക്രമീകരണങ്ങള്‍ ക്രിസ്ത്യന്‍ ചാരിറ്റി ഓര്‍ഗനൈസേഷനായ വേള്‍ഡ് വിഷന്‍ ചെയ്തിട്ടുണ്ട്.

പ്രോജക്റ്റിന്റെ ഉദ്ഘാടനത്തിന് ശേഷം പനോരമ ഇന്ത്യ സംഘടിപ്പിച്ച ഇന്ത്യന്‍ സ്വാതന്ത്ര്യ ദിന പരേഡിലും വേള്‍ഡ് വിഷന്‍ കാനഡ പങ്കെടുത്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്  
 www.daughtersofindia.ca   സന്ദര്‍ശിക്കുക.
 ഇന്ത്യന്‍ സ്‌കൂളുകളിലെ ടോയ്‌ലറ്റ് നിര്‍മ്മാണ പദ്ധതിക്ക് വേള്‍ഡ് വിഷന്‍ തുടക്കമിട്ടു
 ഇന്ത്യന്‍ സ്‌കൂളുകളിലെ ടോയ്‌ലറ്റ് നിര്‍മ്മാണ പദ്ധതിക്ക് വേള്‍ഡ് വിഷന്‍ തുടക്കമിട്ടു
 ഇന്ത്യന്‍ സ്‌കൂളുകളിലെ ടോയ്‌ലറ്റ് നിര്‍മ്മാണ പദ്ധതിക്ക് വേള്‍ഡ് വിഷന്‍ തുടക്കമിട്ടു
 ഇന്ത്യന്‍ സ്‌കൂളുകളിലെ ടോയ്‌ലറ്റ് നിര്‍മ്മാണ പദ്ധതിക്ക് വേള്‍ഡ് വിഷന്‍ തുടക്കമിട്ടു
 ഇന്ത്യന്‍ സ്‌കൂളുകളിലെ ടോയ്‌ലറ്റ് നിര്‍മ്മാണ പദ്ധതിക്ക് വേള്‍ഡ് വിഷന്‍ തുടക്കമിട്ടു
Join WhatsApp News
Anthappan 2016-08-09 08:52:46
People should know how the money is spent. (See the news excerpt) “Israel has indicted the Gaza director of World Vision, one of the largest charities in the world, accusing him of siphoning off tens of millions of dollars earmarked for the people of Gaza and sending it instead to the Hamas militant group. Mohammed El Halaby was arrested June 15 and charged on Thursday with "providing support to Hamas." Be prudent than sitting in a room and pray all the time. 
mathew v zacharia 2016-08-09 07:33:24
A genuine honorable project. Prayer and support.
Mathew V. Zacharia. a New yorker
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക