Image

തെന്നിന്ത്യന്‍ നടി ജ്യോതിലക്ഷ്മി അന്തരിച്ചു

Published on 09 August, 2016
തെന്നിന്ത്യന്‍ നടി ജ്യോതിലക്ഷ്മി അന്തരിച്ചു
ആദ്യകാല തെന്നിന്ത്യന്‍ നടി ജ്യോതിലക്ഷ്മി അന്തരിച്ചു. 63 വയസായിരുന്നു താരത്തിന്. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. ചെന്നൈയില്‍ ചൊവ്വാഴ്ച രാവിലെയായിരുന്നു അന്ത്യം. നടി ജയമാലിനി സഹോദരിയാണ്. 
തമിഴ്, തെലുങ്ക്, മലയാളം, കന്നഡ സിനിമകളില്‍ ഒരു കാലത്ത് നിറഞ്ഞ സാന്നിധ്യമായിരുന്നു ജ്യോതി ലക്ഷ്മിയുടേത്. ഏതാനും ഹിന്ദി സിനിമകളിലും അഭിനയിച്ചു. മുന്നൂറിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 1963ല്‍  'പെരിയ ഇടത്ത് പെണ്‍' എന്ന ചിത്രത്തിലൂടെയാണ് ജ്യോതിലക്ഷ്മി വെള്ളിത്തരയില്‍ സജീവമായത്. ഐറ്റം ഗാനങ്ങളിലും ജ്യോതിലക്ഷ്മി തിളങ്ങി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക