Image

അശ്ളീല ചിത്രം ആസ്വദിച്ച ബി.ജെ.പി മന്ത്രിമാര്‍ വിവാദച്ചുഴിയില്‍.

Published on 07 February, 2012
അശ്ളീല ചിത്രം ആസ്വദിച്ച ബി.ജെ.പി മന്ത്രിമാര്‍ വിവാദച്ചുഴിയില്‍.
കര്‍ണാടക നിയമസഭയില്‍മൊബൈലില്‍ അശ്ളീല ചിത്രം ആസ്വദിച്ച ബി.ജെ.പി മന്ത്രിമാര്‍ വിവാദച്ചുഴിയില്‍. സദാനന്ദ ഗൗഡ മന്ത്രിസഭയിലെ സഹകരണ മന്ത്രി ലക്ഷ്മണ്‍ സാവദി, വനിത-ശിശുക്ഷേമ മന്ത്രി സി.സി. പാട്ടീല്‍ എന്നിവരാണ് നിയമസഭയില്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ ശക്തമായ വാദപ്രതിവാദം നടക്കുന്നതിനിടെ മൊബൈലില്‍ അശ്ളീല വീഡിയോ രംഗം കണ്ടത്.
പ്രതിപക്ഷ നേതാവ് കോണ്‍ഗ്രസിലെ സിദ്ധരാമയ്യ സംസ്ഥാന സര്‍ക്കാറിനെതിരെ സഭയില്‍ സംസാരിക്കവെ മന്ത്രി സാവദിയുടെ മൊബൈലില്‍ ഇരുവരും വീഡിയോ ആസ്വദിക്കുകയായിരുന്നു. ഇരുവരും കസേരക്ക് താഴെ വെച്ച് വീഡിയോ കാണുന്ന ദൃശ്യം പ്രദേശിക വാര്‍ത്താ ചാനലാണ് പുറത്തുവിട്ടത്. സഭയിലെ ഗാര്‍ഡും മറ്റു അംഗങ്ങളും വരുമ്പോള്‍ മൊബൈല്‍ മറച്ചുപിടിച്ച് ഇവര്‍ വീണ്ടും ദൃശ്യം കാണുകയായിരുന്നു.
ഉഡുപ്പിയില്‍ നടക്കുന്ന വിദേശീയര്‍ പങ്കെടുത്ത ‘റേവ് പാര്‍ട്ടി’യുമായി ബന്ധപ്പെട്ടും മറ്റും ഏറെ നേരം നടന്ന ഭരണ-പ്രതിപക്ഷ വാഗ്വാദങ്ങള്‍ക്കിടെ ഇതൊന്നും ശ്രദ്ധിക്കാതെ മന്ത്രിമാര്‍ വീഡിയോ ആസ്വദിച്ചു. അതിനിടെ, വീഡിയോ രംഗം പുറത്തു വന്നതോടെ മന്ത്രി സാവദിയുടെ മണ്ഡലത്തില്‍ അപ്രഖ്യാപിത പവര്‍കട്ട് ഏര്‍പ്പെടുത്തി. ചാനലില്‍ വാര്‍ത്ത വന്നതോടെ ജനം ടി.വിക്ക് മുന്നിലത്തെിയതോടെയാണ് പവര്‍കട്ടുണ്ടായത്. മന്ത്രിമാര്‍ ഇരുവരുടെയും മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫാക്കിയിട്ടുണ്ട്. ബലാല്‍സംഗവും തുടര്‍ന്ന് നടന്ന കൊലപാതകവുമാണ് താന്‍ കണ്ടതെന്ന് സവാദി പിന്നീട് പറഞ്ഞു. തങ്ങള്‍ ഒരു ഇറാന്‍ ദൃശ്യമാണ് കണ്ടതെന്ന് പാട്ടീലും രാത്രിവൈകി പ്രതികരിച്ചു.
അതേസമയം, മന്ത്രിമാരുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികള്‍ രംഗത്തത്തെി. നിയമസഭയുടെ ചരിത്രത്തിലെ കറുത്ത അധ്യായമാണുണ്ടായതെന്നും ഇരുവരും രാജിവെച്ച് ഉടന്‍ പുറത്തുപോകണമെന്നും ജനതാദള്‍ എസ് സംസ്ഥാന അധ്യക്ഷന്‍ എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു. സംഭവത്തെ സ്പീക്കര്‍ കെ.ജി. ബൊപ്പയ്യ അപലപിച്ചു. എല്ലാവരും നിയമത്തിന് വിധേയരാണെന്നും ഇന്‍റലിജന്‍സ് ഡി.ജിയോട് അന്വേഷിക്കാന്‍ ഉത്തരവിട്ടതായും സ്പീക്കര്‍ അറിയിച്ചു. നിയമസഭയില്‍ ഇരിക്കാന്‍ ഇവര്‍ക്ക് യാതൊരു അര്‍ഹതയില്ളെന്നും ഉടന്‍ രാജിവെക്കണമെന്നും സമൂഹത്തിന്‍െറ വിവിധ ഭാഗത്തുനിന്നും ആവശ്യം ഉയര്‍ന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക