Image

ആ മനോഹര മനസ് ഗീതാ ഗോപിനാഥിനോ പിണറായി വിജയനോ (കുര്യന്‍ പാമ്പാടി)

Published on 07 August, 2016
ആ മനോഹര മനസ് ഗീതാ ഗോപിനാഥിനോ പിണറായി വിജയനോ (കുര്യന്‍ പാമ്പാടി)
ഗീതാ ഗോപിനാഥിനെ ഹാര്‍വാഡ് സര്‍വ്വകലാശാലയില്‍ എക്കണോമിക്‌സ് പ്രൊഫസറാക്കിയപ്പോള്‍ കര്‍ണാടകം തകര്‍ത്തുവാരി ആഘോഷിച്ചു. ''മൈസൂര്‍കാരിക്ക് അമേരിക്കയില്‍ അത്യുന്നത ബഹുമതി'' എന്നായിരുന്നു അവിടത്തെ പത്രങ്ങള്‍ ബാനര്‍ തലക്കെട്ടുകള്‍ നിരത്തിയത്. 'എ ബ്യൂട്ടിഫുള്‍ മൈന്‍ഡ്' എന്ന് ആരതി വീരാനി 'വോഗ്' മാസികയില്‍ അവരെ വിശേഷിപ്പിച്ചു.

കണ്ണൂരിലാണ് ഗീതയുടെ അച്ഛനമ്മമാര്‍ ജനിച്ചുവളര്‍ന്നത്. കണ്ണൂരിന്റെ പുത്രിയെ, കണ്ണൂര്‍ക്കാരനായ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചപ്പോള്‍ അഭിമാനം കൊള്ളേണ്ടതിനു പകരം കാലഹരണപ്പെട്ട തത്വശാസ്ത്രങ്ങളുടെ പേരില്‍ അവരെ കടന്നാക്രമിക്കാനാണ് കേരളത്തിലെ ബുദ്ധിജീവികളില്‍ പലരും ശ്രമിച്ചത്. ധനമന്ത്രി തോമസ് ഐസക്കിനെപ്പോലുള്ള ബുദ്ധിമതികള്‍ മിണ്ടാതിരുന്നു. പാശ്ചാത്യ മുതലാളിത്ത വ്യവസ്ഥയുടെ വക്താവായിരിക്കും ഗീതയെന്ന് ആക്രോശിക്കുന്നവര്‍ക്ക് ഇതേ ലിബറല്‍ എക്കണോമിക് സിദ്ധാന്തങ്ങള്‍ ചൈനയില്‍ പരീക്ഷിച്ചു വിജയിച്ചതിനെക്കുറിച്ചും മിണ്ടാട്ടമില്ല. ഇന്ത്യയില്‍ ഇത്തരം സാമ്പത്തിക പരിഷ്‌കാരങ്ങള്‍ തുടങ്ങിയിട്ട് 2016ല്‍ ഇരുപത്തഞ്ചു വര്‍ഷമായി.

ചരിത്രത്തിലാദ്യമായി ബംഗാളി മനസ്സും മലയാളിമനസ്സും ഹാര്‍വാഡില്‍ സമന്വയിച്ച് കേരളത്തിലേക്ക് പതഞ്ഞൊഴുകുന്നു എന്നു പറയാം. ഹാര്‍വാഡില്‍ അമൃത്യാ സെന്നിന്റെ ഓഫീസില്‍തന്നെയാണ് ഗീതയുടെയും ഓഫീസ്. ഇരുവരും പരസ്പരം ബഹുമാനിക്കുന്നു, ആദരിക്കുന്നു. ശരിക്കു പറഞ്ഞാല്‍ എക്കണോമിക്‌സിന് നൊബേല്‍ സമ്മാനം കിട്ടിയ രണ്ടു പ്രതിഭാശാലികളുടെ പൈതൃകം ഗീതയ്ക്കുണ്ട്. ഒന്ന്, ജോണ്‍ നാഷ് - 1994ല്‍ പുരസ്‌കാരം ലഭിച്ചു. രണ്ട്, അമൃത്യാ സെന്‍ - 1998ല്‍ പുരസ്‌കാരം.

അമൃത്യാ സെന്നിനു വെല്‍ഫെയര്‍ എക്കണോമിക്‌സിനാണ് നൊബേല്‍ ലഭിച്ചതെങ്കില്‍, ജോണ്‍ ഫോര്‍ബസ് നാഷിന് ഗെയിം തിയറിക്ക.് മാത്രവുമല്ല, അദ്ദേഹത്തെപ്പറ്റി കൊളംബിയ ജേര്‍ണലിസം പ്രൊഫസര്‍ സില്‍വിയ നാസര്‍ എഴുതിയ 'എ ബ്യൂട്ടിഫുള്‍ മൈന്‍ഡ്' എന്ന ജീവചരിത്രം 2001ല്‍ ചലച്ചിത്രമായി. ഏറ്റം മികച്ച ചിത്രത്തിനുള്ള ഓസ്‌കര്‍ നേടുകയും ചെയ്തു. നായകന്‍ റസല്‍ ക്രോ.
കണ്ണൂരില്‍നിന്ന് മൈസൂറിലേക്കു കുടിയേറിയവരാണ് ഗീതയുടെ അച്ഛനമ്മമാര്‍. മയ്യില്‍ സ്വദേശിയാണ് ടി.വി. ഗോപിനാഥ്. കുറ്റിയാട്ടൂര്‍ ചന്ദ്രോത്ത് നമ്പ്യാര്‍ തറവാട്ടിലെ (നാടു ഭരിച്ച കോലത്തിരി തറവാടിന്റെ ഉപശാഖ) അംഗമാണ് അമ്മ വിജയലക്ഷ്മി. ഗോപിനാഥ് കര്‍ഷകനും കാര്‍ഷിക ബിസിനസുകാരനുമാണെങ്കില്‍ അമ്മ മൈസൂറില്‍ കൊച്ചുകുട്ടികള്‍ക്കായി 'പ്ലേ ഹൗസ്' എന്ന സ്ഥാപനം നടത്തുന്നു. രണ്ടു പെണ്‍കുട്ടികളിള്‍ ഇളയവളാണു ഗീത (44).

മൈസൂര്‍ നിര്‍മല കോണ്‍വെന്റില്‍ പ്ലസ്ടു. ഡല്‍ഹി ലേഡി ശ്രീറാം കോളജില്‍ പ്രസിഡന്റ്‌സ് ഗോള്‍ഡ് മെഡലോെട ബി.എ എക്കണോമിക്‌സ്. ഡല്‍ഹി സ്‌കൂള്‍ ഓഫ് എക്കണോമിക്‌സില്‍ മാസ്റ്റേഴ്‌സും. കോളജ് ബസില്‍ തുങ്ങിനിന്നു പോകുമ്പോള്‍ എഴുന്നേറ്റു സീറ്റുകൊടുത്ത പഞ്ചാബി ക്ലാസ്‌മേറ്റ് ഇക്ബാല്‍ ധാലിവാലിനെ ഇഷ്ടപ്പെട്ടു വിവാഹം ചെയ്തു. ഐ.എ.എസിന് ഇന്ത്യയില്‍ ഒന്നാമതെത്തിയ ആളാണ് ഇക്ബാല്‍.

ജോണ്‍ നാഷ് ഡോക്ടറല്‍ ഗവേഷണം നടത്തുകയും പഠിപ്പിക്കുകയും ചെയ്ത പ്രിന്‍സ്ടണ്‍ സര്‍വ്വകലാശാലയില്‍നിന്നാണ് ഗീതയും പിഎച്ച്.ഡി നേടുന്നത്. പ്രിന്‍സ്ടണു ശേഷം നാഷ് എം.ഐ.ടി (മാസച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി) പ്രൊഫസറായി. അവിടെയാണ് ഇക്ബാല്‍ ചേക്കേറിയത്. അവരുടെ ദാരിദ്ര്യനിര്‍മാര്‍ജന പ്രോജക്ടുകളുടെ ആഗോള തലവന്‍. ഒരു പുത്രനുണ്ട് - പത്തു വയസ്സുള്ള റോഹില്‍. കേംബ്രിജിനോടു ചേര്‍ന്ന ലെക്‌സിംഗ്ടണിലാണു വീട്.

ആഗോളവത്കരണത്തിന്റെ സദ്ഗുണങ്ങള്‍ പരമാവധി സമാഹരിച്ച് കേരളം മുന്നേറണമെന്ന അഭിപ്രായക്കാരിയാണു ഗീത. ഒരു നിയോ ലിബറല്‍എക്കോണമിസ്റ്റ.് ആര്‍ക്കാണ് ഇതില്‍ വേവലാതി? ഡിസംബറില്‍ മുഖ്യമന്ത്രിയെ കാണാനിരിക്കുന്നതേയുള്ളൂ അവര്‍. നാലു വര്‍ഷം മുമ്പു നടന്ന 'എമേര്‍ജിംഗ് കേരള' യില്‍ കസവുസാരിയണിഞ്ഞു പ്രത്യക്ഷപ്പെട്ട ഗീത ഒരു മലയാളിയായിരിക്കുന്നതില്‍ അഭിമാനം കൊള്ളുന്നതായി പ്രസ്താവിച്ചു. ജനിക്കുമ്പോഴേ മരിക്കില്ല, ആണ്‍-പെണ്‍ വ്യത്യാസമില്ല, മാതാപിതാക്കള്‍ ദരിദ്രരാണെങ്കിലും നന്നായി പഠിപ്പിക്കും, തൊഴിലെടുത്താല്‍ മാന്യമായ കൂലി ലഭിക്കും, ആയുര്‍ദൈര്‍ഘ്യവും കൂടുതല്‍ - അതാണു കേരളം.

ബംഗാളി മലയാളിമനസ്സുകളുടെ സമഞ്ജസ സമ്മേളനമാണ് ഗീതയെന്നു പറഞ്ഞല്ലോ. ഡല്‍ഹിയില്‍ പഠിക്കുമ്പോള്‍ അമൃത്യാ സെന്നിന്റെ പുസ്തകങ്ങള്‍ വായിക്കുകയും പ്രസംഗങ്ങള്‍ കേള്‍ക്കുകയും ചെയ്തിരുന്നു. കേരളത്തിന്റെ നേട്ടങ്ങളെ ചൈനയുടെ വളര്‍ച്ചയുമായി താരതമ്യം ചെയ്ത സെന്നിന്റെ പുസ്തകങ്ങള്‍ അവരെ ഹഠാദാകര്‍ഷിച്ചു. മലയാളികളുടെ തനതു സ്വഭാവമുണ്ടല്ലോ, എവിടെയും തര്‍ക്കിക്കുക. അത് ഇന്ത്യക്കാര്‍ക്ക് ജന്മസിദ്ധമായി ഉള്ളതാണെന്ന് 'ദി ആര്‍ഗ്യൂമെന്ററ്റീവ് ഇന്ത്യന്‍' എന്ന തന്റെ പുസ്തകത്തില്‍ സെന്‍ എടുത്തുപറയുന്നുണ്ട്.

ഗീതാ വിവാദം ജ്വലിച്ചുനില്‍ക്കുമ്പോള്‍ കേരള എക്കണോമിക് അസോസിയേഷന്റെ (സി.ഡി.എസിലെ ഡോ. ഇരുഡയ രാജന്‍ -പ്രസിഡന്റ്, പ്രൊഫ. ഇ.എം. തോമസ് -സെക്രട്ടറി) ആഭിമുഖ്യത്തില്‍ കോട്ടയത്ത് സാമ്പത്തിക ശാസ്ത്ര ഗവേഷകര്‍ക്കായി ഒരു ശില്പശാല നടന്നു. ഉദ്ഘാടകനും പ്രശസ്ത ഇടതുസാമ്പത്തിക സൈദ്ധാന്തികനുമായ ഡോ. എം.എ. ഉമ്മന്‍, ഗീത മുതലാളിത്തത്തിന്റെ വക്താവായിരിക്കുമെന്ന് പറയാതെ പറഞ്ഞുവച്ചു.

പക്ഷേ, ശില്പശാലയില്‍ പങ്കെടുത്ത 104 പേരില്‍ ബഹുഭൂരിപക്ഷവും (കോളജ് അധ്യാപകരായ വനിതകള്‍) ഗീതയെ സ്വാഗതം ചെയ്യുന്നവരായിരുന്നു. ''ഗീതാ ഗോപിനാഥ് ഹാര്‍വാഡില്‍നിന്നാണെങ്കില്‍ കേരളത്തിലെ കമ്യൂണിസ്റ്റ് ഗവണ്‍മെന്റിന് കൂടുതല്‍ ഭൂഷണമല്ലേ?'' - ശില്പശാലയുടെ സംഘാടകരില്‍ ഒരാളായ പാലാ സെന്റ് തോമസ് കോളജിലെ ഡോ. കെ.സി. ബിജു ചോദിച്ചു. കാലടി ശ്രീശങ്കരാ കോളജിലെ രാജി രാജേഷ് അതിന് അടിവരയിട്ടു. ശില്പശാലയില്‍ പ്രസംഗിച്ച വാഷിംഗ്ടണ്‍ സര്‍വ്വകലാശാലയിലെ ഡോ. ജസ്റ്റിന്‍ പോളിന് ഗീതയെ അറിയാം. കാരണം, ഗീത അതേ യൂണിവേഴ്‌സിറ്റിയില്‍ മാസ്റ്റേഴ്‌സ് 
ചെയ്തതാണ്.
അവിടെയാണ് പിണറായി വിജയന്റെ പ്രസക്തി. യഥാര്‍ഥത്തില്‍ അദ്ദേഹത്തിന്റേതല്ലേ 'ബ്യൂട്ടിഫുള്‍ മൈന്‍ഡ്'?

see an excellent article from 2013

Harvard’s Gopinath Helps France Beat Euro Straitjacket 

When French President Francois Hollande unveiled a plan in November for a business tax credit and higher sales taxes as a way to revive the economy, he was implementing an idea championed by economist Gita Gopinath.

Gopinath, 41, a professor at Harvard University in Cambridge, Massachusetts, has pushed for tax intervention as a way forward for euro-area countries that cannot devalue their exchange rates. “Fiscal devaluation” is helping France turn the corner during a period of extreme budget constraints, former Airbus SAS chief Louis Gallois said in a business- competitiveness report Hollande commissioned.

Gopinath’s support for the theory took shape through her years teaching at Harvard and the University of Chicago and particularly as a Ph.D. student at Princeton University under the guidance of Kenneth Rogoff, Pierre-Olivier Gourinchas and Ben Bernanke, now chairman of the Federal Reserve. While her earlier work on current accounts and balance of payments garnered praise, it is her recent focus on the 17 euro nations that has national leaders paying action.

“Gita is already a major star, at the top of her cohort in international macroeconomics and still rapidly growing as a scholar,” Rogoff said in an e-mail. “Her empirical work on price rigidities is simply stunning and has had everyone going back to the drawing boards. Her theoretical work on international debt and default defines the state of the art in the field,” he said, calling her strategies for the euro zone to achieve internal devaluations “very influential.”

Parental Advice

Gopinath’s path to becoming an economist and the first Indian woman to receive tenure at Harvard began almost by chance in the South Indian city of Mysore where she grew up. Like many Indian high-school students, she sought her parents’ advice on what to study at university, and like many Indian parents of the time, they wanted her to land a respectable job as a government official in the Indian Administrative Services.

The best way to achieve that, they were told by some friends in the services, was for Gopinath to get a bachelor’s degree in economics from the University of Delhi.

“It was purely accidental,” Gopinath said in a telephone interview. “Luckily, I found out fairly quickly that I had more of an academic leaning and little aptitude for administration.”

Economics Degree

Her bachelor’s degree in economics from the university’s Lady Shri Ram College for Women in 1992 was followed by a first master’s at the Delhi School of Economics and a second in the U.S. at the University of Washington in 1996. After receiving her doctorate at Princeton, she taught at the University of Chicago from 2001 to 2005 before moving to Harvard, where she was first invited as a visiting assistant professor for a semester in 2005. At the end of that stint, the university made her an offer to stay.

Her Ph.D. thesis, titled “Three Essays on International Capital Flows: A Search Theoretic Approach,” was far ahead of its time, said Rogoff, who has an office a few doors from hers at Harvard and describes her as a “gifted and popular” teacher.

She advocated fiscal devaluation for Europe’s currency union in a 2011 paper she co-authored with her colleague Emmanuel Farhi and former student Oleg Itskhoki, an assistant professor at Princeton in New Jersey.

Formal Analysis

“Despite discussions in policy circles, there is little formal analysis of the equivalence between fiscal devaluations and exchange-rate devaluations,” they wrote. “This paper is intended to bridge this gap.”

The paper examines a “remarkably simple alternative” that doesn’t require countries to abandon the euro and devalue their currencies, Gopinath said. By increasing value-added taxes while cutting payroll taxes, a government can create very similar effects on gross domestic product, consumption, employment and inflation.

The higher VAT raises the price of imported goods as foreign companies pay the levy. The lower payroll tax helps offset the extra sales tax for domestic companies, reducing the need for them to raise prices. Since exports are VAT exempt, the payroll-cost saving allows producers to sell goods cheaper overseas, simulating the effect of a weaker currency, according to the paper.

The policy also can help on the fiscal front, as increased competitiveness can lead to higher tax revenue, Gopinath said.

Competitive Edge

Hollande is seeking to revive France’s competitive edge by offering companies a 20 billion-euro ($27 billion) tax cut on some salaries as he attempts to turn around an economy that has barely grown in more than a year. He also will lift the two highest value-added tax rates. The plan was inspired partly by Gopinath’s paper, said Harvard professor Philippe Aghion, an informal campaign adviser to Hollande, who was elected president in May.

Aghion, who co-wrote a column in Le Monde newspaper last October advocating Gopinath’s theory, said Gallois proposed to Hollande that it’s the right strategy for France. Gallois is slated to become a member of the board at automaker PSA Peugeot Citroen this year.

“We contributed to the adoption of the policy by Hollande, and Gallois called to thank me,” Aghion said in a telephone interview. “There is wider interest in the policy. Italy, Spain, Greece -- they should all be interested. It’s an idea that would work.”

Provoking Criticism

Gopinath’s analysis and Aghion’s push for its adoption in France have provoked criticism from some economists, who said her strategy contradicts Keynesian economics.

“In fact, the first person to put forward the idea was Keynes himself in 1931,” Aghion said. “Because of the gold standard at the time, it was not possible to devalue the pound. So he proposed fiscal devaluation as a way to achieve the same goals.”

Concerns that such a plan “will conflict with euro rules can be met by simply pointing out that Germany’s government carried one out in 2007, though by another name, when it raised VAT from 16 percent to 19 percent and cut employers’ contribution to social insurance from 6.5 percent to 4.2 percent,” Gopinath, Farhi and Itskhoki wrote in a Mar. 1, 2012, commentary.

Among central bankers, Gopinath singles out Bernanke and the European Central Bank’s Mario Draghi as those who “stepped up to the task of responding in a timely and aggressive manner” to the challenges facing their nations and the global economy.

Less Praise

She has less praise for policy makers in her country of birth. India’s current-account deficit, at 5.4 percent of gross domestic product, is “worrying,” Gopinath said, because it’s driven by lower savings rates.

The shortfall has triggered memories of India’s fiscal crisis in 1990-1991, when an overvalued currency led to a massive current-account deficit and a sharp decline in foreign reserves. More than two decades after the country airlifted gold reserves to pledge as collateral for a loan from the International Monetary Fund, India is grappling with its widest- ever shortfall, which has led to warnings of a downgrade to junk by ratings companies.

“The reason I’m an international economist now is partly because of the exposure I had back then,” said Gopinath, who was in college in New Delhi at the time. “That was when I really got into the subject, and it stuck with me.”

Policy Overhaul

After months of impasse, Prime Minister Manmohan Singh in September began a policy overhaul to limit subsidies, lure foreign investment and speed up infrastructure projects as the economy looks set to expand the least in a decade. Still, India needs “consistent, ongoing reform of its economic and political institutions and not just in response to a crisis,” Gopinath said.

She said she doesn’t expect to be tapped by the Indian government like Raghuram Rajan, chief economic adviser to the finance ministry and former chief economist at the IMF. Still, the success of Gopinath, and India-born Amartya Sen, who won the Nobel Prize for economics in 1998, belies India’s low literacy rate and university enrollment.

Only 63 percent of people older than 15 could read in 2006, compared with 94 percent in China in 2010, the most recent United Nations data for each country show. The South Asian nation’s 13 percent college-enrollment ratio is half the global average, according to KPMG.

Career Guidance

Gopinath has served on committees at Harvard’s economics department to provide women students with career guidance.

In the U.S., female MBA graduates are paid less than their male peers, a Bloomberg Businessweek survey shows, and only one- third of Ph.D. economists are women, a ratio that has changed little since 1995, the American Economic Association has said. At universities, 44 percent of women faculty had tenure in 2011-12, compared with 62 percent of men, according to the American Association of University Professors.

“You need a pipeline,” Gopinath said. “You need to encourage women early on. It can’t be fixed by requiring more women to be hired.”

She and her husband, director of policy at the Massachusetts Institute of Technology’s Abdul Latif Jameel Poverty Action Lab in Cambridge, have a son who’s nearly 10 years old and is “very wired to world events,” said Gopinath, who likes biographies and Indian movies. She’s currently reading Mohandas K. Gandhi’s autobiography, “The Story of My Experiments with Truth.”

While women academics still lag behind men when it comes to mentoring and networking, Gopinath said she hasn’t felt any bias. “It has been a very difficult path for women in the past,” she said. “That’s changing.”

 

To contact the reporter on this story: Rina Chandran in Singapore

To contact the editor responsible for this story: Stephanie Phang 

ആ മനോഹര മനസ് ഗീതാ ഗോപിനാഥിനോ പിണറായി വിജയനോ (കുര്യന്‍ പാമ്പാടി)
ഗീതയും പിണറായിയും: മനപ്പൊരുത്തം.
ആ മനോഹര മനസ് ഗീതാ ഗോപിനാഥിനോ പിണറായി വിജയനോ (കുര്യന്‍ പാമ്പാടി)
അമൃത്യാ സെന്‍ ഗീതയുടെ മുത്തശ്ശി എഴുതിയ കുടുംബചരിത്രവുമായി.
ആ മനോഹര മനസ് ഗീതാ ഗോപിനാഥിനോ പിണറായി വിജയനോ (കുര്യന്‍ പാമ്പാടി)
ഗീതോപദേശം: സുജിത്തിന്റെ കാര്‍ട്ടൂണ്‍
ആ മനോഹര മനസ് ഗീതാ ഗോപിനാഥിനോ പിണറായി വിജയനോ (കുര്യന്‍ പാമ്പാടി)
ഹാര്‍വാഡ് എക്കണോമിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് - ഗീത ആദ്യത്തെ ഇന്ത്യക്കാരി.
ആ മനോഹര മനസ് ഗീതാ ഗോപിനാഥിനോ പിണറായി വിജയനോ (കുര്യന്‍ പാമ്പാടി)
ഐ.എ.എസിന് ഇന്ത്യയില്‍ ഒന്നാമതെത്തിയ ഭര്‍ത്താവ് ഇക്ബാല്‍ ധാലിവാല്‍, മകന്‍ റോഹില്‍.
ആ മനോഹര മനസ് ഗീതാ ഗോപിനാഥിനോ പിണറായി വിജയനോ (കുര്യന്‍ പാമ്പാടി)
ഹാര്‍വാഡിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍.
ആ മനോഹര മനസ് ഗീതാ ഗോപിനാഥിനോ പിണറായി വിജയനോ (കുര്യന്‍ പാമ്പാടി)
വനിതാ വിമോചന മുദ്രാവാക്യവുമായി ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി.
ആ മനോഹര മനസ് ഗീതാ ഗോപിനാഥിനോ പിണറായി വിജയനോ (കുര്യന്‍ പാമ്പാടി)
ഓസ്‌കര്‍ നേടിയ 'എ ബ്യൂട്ടിഫുള്‍ മൈന്‍ഡ്' എന്ന ചിത്രത്തില്‍ റസല്‍ ക്രോ.
ആ മനോഹര മനസ് ഗീതാ ഗോപിനാഥിനോ പിണറായി വിജയനോ (കുര്യന്‍ പാമ്പാടി)
കോട്ടയം ശില്പശാല എം.എ. ഉമ്മന്‍ ഉദ്ഘാടനം ചെയ്യുന്നു. ജസ്റ്റിന്‍ പോള്‍, പി.കെ. വിശ്വനാഥന്‍, ഇരുഡയ രാജന്‍, കെ.സി. ബിജു. ഇ.എം. തോമസ്.
ആ മനോഹര മനസ് ഗീതാ ഗോപിനാഥിനോ പിണറായി വിജയനോ (കുര്യന്‍ പാമ്പാടി)
ഭൂരിപക്ഷവും ഗീതയ്ക്ക് അനുകൂലം: ശില്പശാലയിലെ വനിതകള്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക