Image

രാമായണമാസം, ചിലരാവണചിന്തകള്‍ (3) സുധീര്‍ പണിക്കവീട്ടില്‍

Published on 08 August, 2016
രാമായണമാസം, ചിലരാവണചിന്തകള്‍ (3) സുധീര്‍ പണിക്കവീട്ടില്‍
നായാട്ട് നേരിട്ടല്ല.രാമന്റെ ഒളിയമ്പേറ്റ്‌നിലം പതിച്ചബാലിയുടെ ചോദ്യത്തിനു മര്യാദപുരുഷോത്തമന്‍ രാമന്റെ മറുപടി.കാഞ്ചനഭൂഷണശോഭയോടെ വിളങ്ങിയിരുന്ന ബാലിവെറും മണ്ണിലേക്ക് നിപതിച്ചപ്പോള്‍ ഈ ഭൂമി ചന്ദ്രനില്ലാത്ത ആകാശം പോലെ ഇരുണ്ട്‌പോയിയെന്ന് വാല്‍മികി.അതേസമയം ബാലിയുടെ ശ്രീത്വവും, തേജസ്സും,പരാക്രമവും ദേഹത്തില്‍നിന്നും വിട്ടുപോകാതെ നിന്നു. ഇന്ദ്രന്‍ നല്‍കിയ സ്വര്‍ണ്ണം പതിച്ച മാല ആ വാനരമുഖ്യന്റെ ജീവനെ നിലനിര്‍ത്തി. കെട്ടുപോയ ജ്വാല പോലെ കിടക്കുന്നബാലിയുടെ സമീപം രാമലക്ഷ്മണന്മാര്‍ എത്തിയപ്പോള്‍ ബാലി ഇങ്ങനെ ചോദിച്ചു.മറ്റൊരളുമായി ഞാന്‍ പോരാടുമ്പോള്‍ എന്തിനു നീമറഞ്ഞ്‌നിന്ന് എന്നെ അമ്പെയ്ത്‌വീഴ്ത്തി. ഇത്‌കൊണ്ട് എന്തുമഹത്വമാണു നീ നേടിയത്.അതിനായിരാമന്‍ പറഞ്ഞമറുപടികളില്‍ ഒന്നാണു, നായാട്ട് നേരിട്ടല്ലെന്നു, നായാട്ടുകാര്‍ മ്രുഗങ്ങളെ പതുങ്ങിനിന്നു കൊല്ലുന്നു. ബാലി വാനരനാണു (മ്രുഗം) അപ്പോള്‍ ഇങ്ങനെ ഒരു കൊല ന്യായപൂര്‍വ്വമാണ്.വാല്‍മികി വന-നരന്മാര്‍ എന്നാണു ഉപയോഗിച്ചത് അപ്പോള്‍ പിന്നെ ബാലി എങ്ങനെ മ്രുഗമാകുമെന്നു നിരൂപകരെ കുഴപ്പിച്ചുകൊണ്ടിരിക്കുന്നു.ദേവലോകത്തെന്ഇന്ദ്രന്റെമകനും,ഇന്ദ്രന്റെ വാത്സല്യഭാജനവുമായ ബാലി ഒരു സാധാരണ കുരങ്ങനായിരിക്കുമോ?ചിന്തനീയം.വേദാനുസരണം സന്ധ്യോപാസന നടത്തുന്ന ആളാണുബാലി. സൂര്യോദയത്തിനുമുമ്പ് ബ്രഹ്മമുഹുര്‍ത്തത്തില്‍ ഉഷസ്സിനു ജലാര്‍ച്ചന ചെയ്യാന്‍ ബാലിനദിതീരങ്ങളിലോ തടാകങ്ങളുടെ തിണ്ടുകളിലോ അല്ലപോകുന്നത്. പ്രഭാതസ്‌നാനത്തിനും അര്‍ച്ചനകള്‍ക്കുമായി ബാലി കിഴക്കെസമുദ്രത്തിലേക്ക് ചാടുന്നു അവിടെ നിന്നും തെക്കെ സമുദ്രത്തിലേക്ക് ആചമനത്തിനും, സ്വയം ശുദ്ധീകരണത്തിനായി തീര്‍ത്ഥം കുടിക്കുന്നതിനും. പിന്നെ പടിഞ്ഞാറന്‍ കടലിലേക്ക് അര്‍ഘ്യപൂജാദികള്‍ക്കു, അവിടെ നിന്നും വടക്കെ സമുദ്രത്തിലേക്കും തന്റെ ജപം, സൂരോപസ്താന, ധ്യാനം, സൂര്യവന്ദനം എന്നിവക്കും.ബാലി സന്ധ്യാവന്ദനം ചെയ്തുകൊണ്ടിരുന്നപ്പോഴാണു രാവണന്‍ പോരിനുവിളിക്കുന്നത്.

ബാലിരാവണനെ തന്റെ വാലില്‍ കെട്ടിയിട്ട് ലോകം മുഴുവന്‍ ചുറ്റുകയുണ്ടായി. തന്നെയുമല്ല പ്രഭാതവന്ദനങ്ങള്‍ ചെയ്യുമ്പോള്‍ കാണാന്‍ വന്ന രാവണനോട് താര പറയുന്നുണ്ട് ബാലി പൂജയിലാണെന്നു. നാലുദിക്കിലുമുള്ള സമുദ്രതീരത്ത് പോയാണു ബാലിവ്രുതാനുഷ്ഠാനങ്ങള്‍ പൂര്‍ണ്ണമാക്കുന്നത്.രാവണന്‍ എത്രനേരം കാത്ത്‌നിന്നു കാണുമെന്ന് അതില്‍നിന്നുമൂഹിക്കാം.

ഒളിയമ്പ്‌കൊണ്ട് വീണബാലി വ്യാജനിന്ദ കൊണ്ട് രാമനെ വിഷമിപ്പിക്കുന്നു.ബാലിപറയുന്നു, രാമാനീ ്രപിയദര്‍ശനാണ്, പരാക്രമിയാണ്, പ്രജക്ഷേമതല്‍പ്പരനാണ്, ദമം, സാമം, ക്ഷമ,ധര്മിഷ്ഠിത തുടങ്ങിയ ഗുണങ്ങള്‍ ഉള്ളവനാണു, കുറ്റം ചെയ്യുന്നവ െരശിക്ഷിക്കുന്നവനാണ്, എന്നൊക്കെ കേട്ടിരിക്കുന്നത് വിശ്വസിച്ചാണു ഞാന്‍ സുഗ്രീവനുമായിമല്ല യുദ്ധത്തിനുപോയത്. നീസുഗ്രീവനുതുണയായിട്ടുണ്ട് അതുകൊണ്ട് പോകണ്ടന്നു താരപറഞ്ഞിട്ടും ഞാന്‍ പോയത്‌നീ ഇതെപോലെ അനാര്യമായ പ്രവര്‍ത്തിചെയ്യില്ലെന്ന ഉറപ്പിലാണ്.

ഇവിടെ ബാലി-സുഗ്രീവന്മാര്‍ തമ്മില്‍ശത്രുതവരാനുണ്ടായ പശ്ചാത്തലം വിവരിക്കേണ്ടിയിരിക്കുന്നു. മായാവി എന്ന രാക്ഷസന്‍ ബാലിയെ പോരിനുവിളിച്ചു. ബാലി ആ രാക്ഷസനെ തോല്‍പ്പിച്ച് കൊല്ലാന്‍ ഒരുങ്ങി പുറപ്പെട്ടപ്പോള്‍ സുഗ്രീവനും കൂടെ കൂടി. മല പോലെതന്നെപിന്‍തുടരുന്ന ബാലിയേയും സുഗ്രീവനേയും കണ്ട്‌രാക്ഷസന്‍പേടിച്ചോടി ത്രുണാവ്രുതമായ ഒരു ഗുഹക്കുള്ളിലേക്ക് ഇറങ്ങിപോയി.ഗുഹവാതില്‍ക്കല്‍ സുഗ്രീവനെ നിറുത്തിബാലി പറഞു.ഞാന്‍ ആ രാക്ഷസനുമായി യുദ്ധത്തിനുുപോകയാണ്. നീ ഇവിടെ കാവല്‍നില്‍ക്കുക.ഞാന്‍ പോയതിനുശേഷം ഗുഹമുഖത്തില്‍ചോര കാണുകയാണെങ്കില്‍ ഞാന്‍ വധിക്കപ്പെട്ടുവെനു കരുതിതിരിച്ച് പോകുക.ബാലിപോയി, സുഗ്രീവന്‍ കാവല്‍നില്‍ക്കാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷം കഴിഞ്ഞു. അങ്ങനെ വിഷമിച്ചിരിക്കുമ്പോള്‍ ഗുഹമുഖത്തിലൂടെ രക്തം നുരഞ്ഞ്‌പൊന്തി, ഒപ്പം മായവിയുടെ അലര്‍ച്ചയും.എന്നാല്‍ ബാലിയുടെ ശബ്ദം കേള്‍ക്കാനുമില്ലായിരുന്നു. സൂചനകള്‍ കണ്ട് സഹോദരന്‍ വധിക്കപ്പെട്ടെന്നും അവിടെ നിന്നാല്‍ ആപത്താണെന്നും കരുതി സുഗ്രീവന്‍ ആ ഗുഹമുഖം ഒരു മല കൊണ്ട് അടച്ച് തിരിച്ചു പോന്നു.ആ സമയത്ത് കിഷ്ക്കിക്കിന്ധാപുരിയിലെ ജനങ്ങള്‍ ബാലിയുടെ അകാലചരമ വാര്‍ത്തകേട്ട് സങ്കടപ്പെടുകയും സുഗ്രീവനെ രാജാവായി വാഴിക്കയും ചെയ്തു. എന്നാല്‍ കൊല്ലപ്പെട്ടില്ലെന്നു തന്റെ തിരിച്ചു വരവിലൂടെ ബാലിതെളിയിച്ചു. തന്നെയുമല്ല തന്നെഗുഹാമുഖം അടച്ചു പൂട്ടി സുഗ്രീവന്‍ രാജ്യം കയ്യേല്‍ക്കാന്‍ വന്നതാണെന്ന് ആരോപണം ഉന്നയിച്ചു. മറ്റ് വാനരന്മാര്‍ ബാലിയെ പിന്‍താങ്ങി. പിന്നെ അവര്‍ തമ്മില്‍ മത്സരയുദ്ധങ്ങള്‍ നടന്നു, ഒടുവില്‍ ഋഷ്യമൂകാചലം എന്ന പര്‍വതത്തില്‍സുഗ്രീവന്‍ അഭയം പ്രാപിച്ചു.ഈ പര്‍വതത്തിലേക്ക് ബാലിക്ക് പ്രവേശനമില്ല.

ശ്രീരാമന്‍ സുഗ്രീവന്റെ ഭാഷ്യം മാത്രം കേള്‍ക്കുകയും സഹോദരപത്‌നിയെ ഭാര്യയാക്കുകയും ചെയ്ത ബാലിയില്‍ ആ കുറ്റം മാത്രം ചാരികൊല്ലുകയായിരുന്നു. അങ്ങനെ അധര്‍മ്മം ബാലിചെയ്തത് കൊണ്ട ്ശ്രീരാമനു ബാലിയുടെ ഭാഗം കേള്‍ക്കെണ്ട ആവശ്യമില്ലെന്നു അദ്ദേഹം കരുതി കാണും.ദുഷ്ട നിഗ്രഹം ശിഷ്ട പരിപാലനം എന്ന തത്വം അദ്ദേഹം പ്രായോഗികമാക്കി. എന്നാല്‍ ശാസ്ര്തങ്ങള്‍ അനുശാസിക്കുന്നത് ഒരളെ കുറ്റം വിധിക്കുന്നതിനു മുമ്പ് അയാളെ ന്യായന്യായങ്ങല്‍ പറഞ്ഞ്മനസ്സിലാക്കണം, നയതന്ത്രത്തിലൂടെ ബോധവാനാക്കണം, ദാനത്തിലൂടെ അധാര്‍മ്മികതയില്‍നിന്നും ഗുണപ്പെടുത്തികൊണ്ട് അയാളെ തെറ്റും ശരിയും മനസ്സിലാക്കാന്‍ സഹായിക്കണമെന്നുമൊക്കെയാണ്. .ബാലിസുഗ്രീവന്മാര്‍ തമ്മിലുള്ളശത്രുതക്ക് കാരണം തെറ്റിദ്ധാരണയാണു. ബാലിയെമനഃപൂര്‍വ്വം സുഗ്രീവന്‍ ഗുഹയില്‍ അടച്ച് വന്നതല്ല. ഒരു പക്ഷെ മര്യാദപുരുഷോത്തമനായ രാമനുബാലിയെവിളിച്ച് ഉപദേശിക്കമായിരുന്നു. എങ്കില്‍ ബാലി വധം ഒഴിവാക്കാമായിരുന്നു. വാല്‍മികിയെ ഒരു പക്ഷെ താഴെപരയുന്ന കാര്യങ്ങല്‍ അലട്ടി കാണും.

ബാലിയുടെ മുന്നിലെത്തുന്ന രാമന്റെ പകുതി ശക്തിയും ബാലിക്ക് കിട്ടും. തന്നെയുമല്ല രാമായണത്തിന്റെ വേറൊരുഭാഷ്യത്തില്‍ കാണുന്നു, ബാലിരാമനെ കണ്ടാല്‍ പോയിവന്ദിക്കുമെന്നു.വന്ദിച്ച് നില്‍ക്കുന്നന്നവനെ എങ്ങനെ കൊല്ലും.രാവണനെസ്വന്തം വാലില്‍കെട്ടി നടന്ന വീരനായബാലിയെ സീതയെകണ്ട ്പിടിച്ചു കൊണ്ട്‌വരാനുള്ള ദൗത്യം ഏല്‍പ്പിക്ലാല്‍ ഒരു പക്ഷെ ബാലിരാവണനെ കൊന്നുവരും. അപ്പോള്‍ രാവണനിഗ്രഹത്തിന്നു ജന്മമെടുത്ത രാമന്റെ ജന്മൊദ്ദേശ്യം പാഴാവും.

ഒരു കഥ പോലെ രാമായണം വായിക്കമെന്നല്ലതെ അതിലെ കഥപാത്രങ്ങളെ അനുകരിക്കാന്‍ പോയാല്‍ മനുഷ്യ ജന്മം അവതാളത്തിലായി പോകും. കാരണം ഓരൊ കഥാപാത്രത്തേയും രക്ഷിക്കാന്‍ വാല്‍മികി ചിലസൂത്രങ്ങല്‍ തിരുകിയിട്ടുണ്ട്.അതില്ലെങ്കില്‍ കഥ മുന്നോട്ട്‌നീങ്ങുകയില്ല.എല്ലാം ചീട്ടുകൊട്ടാരം പോലെതകര്‍ന്നുവീഴും .ബാലിയെ ചിലപ്പോള്‍ വാനരനാക്കുന്നു, ചിലപ്പോള്‍ വേദവിധികള്‍ അനുസരിക്കുന്നമനുഷ്യനാക്കുന്നു., ചിലപ്പോള്‍ വാനരന്മാരില്‍ നിന്നും ശ്രേഷ്ഠനാക്കുന്നു.രാമന്‍വരുന്നവരെ സുഗ്രീവനുതാമസിക്കാന്‍ ഒരു പര്‍വ്വതം കരുതുന്നു.അതിന്റെ കഥ ചുരുക്കത്തില്‍ ഇങ്ങനെയാണ്.

കൈലാസപര്‍വ്വതം പോലെയുള്ളദുന്ദുഭി എന്ന രാക്ഷസന്‍ ഭയാനകമായ ഒരു പോത്തിന്റെരൂപത്തില്‍ കിഷ്കിന്ധയില്‍ വന്നുബാലിയെ യുദ്ധത്തിനുവെല്ലുവിളിച്ചു. രാക്ഷസന്റെ ആഗമനത്തില്‍ ഭൂമി കമ്പിത ഗാത്രിയായി, ചുറ്റുപാടും ഭീതിപരന്നു. എന്നാല്‍ നിര്‍ഭയനായബാലിരാക്ഷസന്റെകൊമ്പില്‍പിടിച്ചു പൊക്കി അവനെ കറക്കിയെറിഞു. അങ്ങനെ പലവട്ടം ചെയ്തപ്പോള്‍ ദുന്ദുഭിയുടെ ചെവിയില്‍നിന്നും ചോര ഒഴുകാന്‍ തുടങ്ങി. ബാലിയുടെ പ്രഹരവും തൊഴിയും ചുറ്റി എറിയലും മൂലം രാക്ഷസന്റെ നവദ്വാരങ്ങളില്‍ നിന്നും രക്തം ഒഴുകി. അവസാനം അവന്‍ മരിച്ചു വീണു. ശക്തിമാനായബാലി ആ ശവ ശരീരം പൊക്കിയെടുത്ത് ഒരു യോജന ദൂരത്തിലേക്ക് ഒറ്റ തട്ട്‌കൊടുത്തു.അങ്ങനെ എറിഞ്ഞപ്പോള്‍ രാക്ഷസന്റെവായില്‍നിന്നും രക്തം അന്തരീക്ഷത്തിലെക്ക് ഒലിച്ചു വീണു.അത്‌വീണതോ മതംഗ മഹര്‍ഷിയുടെ ശരീരത്തില്‍. മഹര്‍ഷികോപം കൊണ്ട് ജ്വലിച്ചു. ഏത ്്ദുര്‍ബുദ്ധി, ദുരാത്മാവ്, ശ്രദ്ധയില്ലാത്ത കുരുത്തം കെട്ടവന്‍ ഇത്‌ചെയ്തുഎന്നു ചിന്തിച്ച് മഹര്‍ഷിപുറത്ത്‌വന്നു നോക്കിയപ്പോള്‍ കുറച്ച് ദൂരെദുന്ദുഭിയുടെ ശവശരീരം കിടക്കുന്നു. മഹര്‍ഷി തന്റെധ്യാന ശക്തികൊണ്ട് വിവരം മനസ്സിലാക്കി ബാലിയെശപിച്ചു. എന്റെ ഈ ആശ്രമപരിസരത്തേക്ക് വന്നാല്‍ അവനുമരണം സംഭവിക്കട്ടെ. ഈ ശാപം മൂലം സുഗ്രീവനു ബാലിയുടെ ശല്യമില്ലാതെ ആ ആശ്രമപരിസരത്തെ മലയില്‍സസുഖം വാഴാന്‍ കഴിഞ്ഞു. എന്നാല്‍ ഇന്നത്തെ മനുഷ്യര്‍ക്ക് അങ്ങനെയുള്ള സംരക്ഷണമില്ല .സീതദേവിയെ ആരാധിച്ച് ദേവിയുടെ കാല്‍പ്പാടു കള്‍പിന്‍ തുടരുന്നസ്ര്തീക്ക് അഗ്നിയില്‍ ചാടിശുദ്ധിതെളിയിക്കാന്‍സാധിക്കയില്ല. അവളെ പ്രാപിക്കാന്‍ വരുന്നരാവണന്റെ തല പൊട്ടിതെറിക്കയില്ല. കാലം മാറുന്നതിനനുസരിച്ച് പുരാണങ്ങലും ഇതിഹാസങ്ങളും ഒരു വീണ്ടുവായനക്ക് വിധേയമാക്കണം. ഭക്തിയുടെ അന്ധതയില്‍ ഇന്നുമനുഷ്യന്‍ കാട്ടികൂട്ടുന്നതിനു വാല്‍മികിയോ, വ്യാസനോ ഉത്തരവാദിയല്ലെന്നും നമ്മള്‍ മനസ്സിലാക്കണം.

കുറിപ്പ്ഃ പേരുവയ്ക്കാതെ കമന്റ് എഴുതുന്നവരോട് ഒരപേക്ഷ. ഞാന്‍ എഴുതുന്നത് എന്റെ സ്വതന്ത്ര ചിന്താഗതിയനുസരിച്ചാണ്.ഞാന്‍ മതവിചാരങ്ങള്‍ക്കതീതനാണു.പരിമിതമായ വായനകാര്‍ മാത്രമുള്ളത്‌കൊണ്ട് ഇതൊക്കെതെളിയിക്കാന്‍ പ്രയാസം. എന്നാലും രണ്ടരപതിറ്റാണ്ടായി കൈരളിയില്‍പടര്‍ന്നു കിടക്കുന്ന, മറ്റ്പ്രസിദ്ധീകരണങ്ങളില്‍ നിറഞ്ഞ്‌നില്‍ക്കുന്ന എന്റെരചനകള്‍, പുസ്തകം അതിനുസാക്ഷ്യം വഹിക്കും. ആരെങ്കിലും പറയുന്നത്‌കേട്ട് എന്നെവിധിക്കരുതു.ശ്രീരാമനെ അപേക്ഷിച്ച് ശ്രീ യേശുദേവന്‍ ഉത്തമപുരുഷന്‍ എന്നു ഞാന്‍ എഴുതിയത് എന്റെ അഭിപ്രായമാണു.അത് ഇവിടെയുള്ളക്രുസ്ത്യാനികളെ സന്തോഷിപ്പിക്കാനല്ല. ഒരാളെ അറിയാതെ, അയാളെപ്പറ്റി ആരെങ്കിലും പറഞ്ഞത്‌വിശ്വസിച്ച് അത്തരം കമന്റുകള്‍ എഴുതുന്നത് എത്ര യോനീചവും പൈശാചികവുമാണ് രാമന്‍മര്യാദപുരുഷോത്തമന്‍ ആണെന്നു വിശ്വസിക്കുന്നവര്‍ക്ക് വിശ്വസിക്കാം. യേശുദേവന്‍ മര്യാദപുരുഷോത്തമന്‍ അല്ലെന്നുവിശ്വസിക്കുന്നവര്‍ക്ക് ആകാം. അതില്‍ഞാന്‍ ജനിച്ച് ് പോയഎന്റെ കുലത്തിനൊ ജാതിക്കോ, ഞാനതില്‍ വിശ്വസിക്കുന്നില്ലെങ്കിലും ഒരു പങ്കുമില്ല. എനിക്ക് ജാതിയോ മതമോ ഇല്ല.

read also
part 2

part 1
Join WhatsApp News
യേശു 2016-08-09 11:34:05
കോപമരുതു  
കോപിച്ചു തിളച്ചു മറിയല്ലേ.
കോപമൊന്നിനും പരിഹാരമല്ല 
താപമുണ്ടാക്കും പലർക്കുമതൊടുവിൽ 
 സ്നേഹത്താൽ പരിഹരിക്കാനാവാത്തതൊന്നും 
ലോകത്തിലില്ല തോർക്കണം സാദാ.
നിന്നെയൊരുത്തൻ കരണത്തടിച്ചാൽ 
കാണിക്കണം നീ മറ്റേ കരണം ഉടൻ 
നിൻ നെഞ്ചിൽ കുന്തം കുത്തി കയറ്റിലും 
ചെന്നിണം ധാരയായൊഴികിലും 
കോപം അകറ്റി നീ ശത്രുവിൻ 
ക്ഷേമത്തിനായി നിൽക്കണം .
ഒരരിശത്തിനു നീ ആറ്റിൽ ചാടിയാൽ 
ഏഴരിശംകൊണ്ടുകരേറാനിവില്ല.
എന്നും നീ ധ്യാനിക്കാ ശത്രുവിനായി 
നിന്നിലെ കോപം ഒഴിഞ്ഞുപോംഉടൻ 
ഇല്ല ഞാൻ മതങ്ങൾ സ്ഥാപിച്ചിട്ടിലൊന്നുമേ 
അല്ല ഞാൻ ക്രിസ്തുമതത്തിന്റെ ആളല്ല 
ഒന്നേ മതം എനിക്കുള്ളത് 
മർത്ത്യമതമില്ലാതെ മറ്റൊന്നില്ല 
'മതം ഏതായാലും മനുഷ്യൻ നന്നാകണം"
അതാണെന്ൻറെ അഭിമതം .
വാളെടുക്കുന്നവനൊക്കയും വീഴും 
വാളാലെ നിലംപരിശാകും തീർച്ച .
നീ തൊടുക്കുന്ന ക്ഷേപണായുധം 
നിൻപേർക്ക് തന്നെ തിരിഞ്ഞെത്തും മോർക്ക നീ 
കോപമരുതു നീ 
കോപിച്ചു തിളച്ചു മറിയല്ലേ.
കോപമൊന്നിനും പരിഹാരമല്ല 
താപമുണ്ടാക്കും പലർക്കുമതൊടുവിൽ 

Believer in Jesus 2016-08-09 09:18:27
ലേഖനത്തിൽ ഏതെങ്കിലും മതത്തെ അധിക്ഷേപിക്കുന്നുണ്ടോ? വാൽമീകി എഴുതിയ കാവ്യത്തെ ഒരു എഴുത്തുകാരൻ
അയാളുടെ കാഴ്ചപ്പാടിലൂടെ കാണുന്നു. അതിനു എന്തിനാണ്
പകരത്തിനു പകരം ചെയ്യുന്നത്. കുസ്തുമത വിശ്വാസികൾ
എന്ത് പിഴച്ചു. പിന്നെ താങ്കൾ "നായർ" എന്ന വാല്
കൊണ്ട് നടക്കുമ്പോൾ നിങ്ങൾ ജാതി വ്യവസ്ഥയെ
പരിപോഷിപ്പിക്കുന്നവനാണ്. അത് ആദ്യം മാറ്റിയതിനു
ശേഷം യേശുവിനെ കല്ലെറിയാൻ വരിക. യേശുവിനെ കുറിച്ച്
ബൈബിൾ എഴുതിയത് ശരിയാണെങ്കിൽ അദ്ദ്ദേഹത്തിൽ
ഒരു കുറ്റവും കാണാൻ കഴിയില്ല. സാഹിത്യത്തെ ആസ്വദിക്കാൻ പഠിക്കുക, വെറുതെ മതവും, ജാതിയും കൊണ്ട് വന്നു മലയാളി സമൂഹം നശിപ്പിക്കാതെ നായരെ...
വിദ്യാധരൻ 2016-08-09 08:41:07
ഞാനും നിങ്ങളെപ്പോലെ ദുഷിച്ച ജാതിമത വ്യവസ്ഥിതിയുടെ ഒരു ഉൽപ്പന്നമാണ്  പക്ഷെ നിങ്ങളെപ്പോലെ അത്ര വൈകാരിക തീവ്രത ഇല്ല. ഒരു പക്ഷെ എന്റെ പ്രായവും അനുഭവവും എന്നെ ഇത്തരം സന്ദർഭങ്ങളിൽ ഏതൊരു വിഷയമാണോ എന്നെ ആകുലപെടുത്തുന്നത് അതിൽ നിന്ന് വിയോഗ വിദ്യ ഉപയോഗിച്ച് മാറ്റി നിറുത്തി ചിന്തിക്കാൻ സഹായിക്കുന്നു.  ആദ്യമായി സ്വയം നമ്മൾ ആരാണ് എന്നറിഞ്ഞിരിക്കണം.  ഒരു സ്ത്രീയുടെ ഗർഭപാത്രത്തിൽ അതീവ സൂഷ്മതയോടെ സൃഷ്ടിക്കപ്പെട്ട മനുഷ്യജീവികളാണ് നമ്മൾ. നമ്മളിലെ അഗോചരമായ ആത്മാവിന് നിറമോ ഗുണമോ ജാതിയോ മതമോ ഇല്ല. സാക്ഷാൽ നിർഗുണ തുല്യരാണ് നാം.  പക്ഷെ പിറന്നു വീഴുന്ന അന്ന് മുതൽ നാം, നമ്മൾ ഉണ്ടാക്കിയ വ്യവസ്ഥിയുടെ തടവുകാരായി മാറുന്നു. നായരും ഹിന്ദുവും ക്രിസ്ത്യാനിയും മഹമ്മദിയനും പുള്ളോനും പറയനും അങ്ങനെ വലിയൊരു വിഘടനത്തിനു വിധേയരാവുന്നു.  നാം ജാതിമത ചിന്തകൾക്ക് അതീതമായി ചിന്തിക്കാത്തിടത്തോളം കാലം ഇവിടെ മഹാഭാരത യുദ്ധങ്ങളും,  കുരിശു യുദ്ധങ്ങളും തുടർന്ന് കൊണ്ടിരിക്കും.  അതുകൊണ്ടു താങ്കൾ തങ്ങളുടെ വാളും പരിചയും താഴെയിട്ട് സാക്ഷാൽ ഗായത്രി മന്ത്രം ഉരുവിടുക  

ഓം ഭൂർഭുവ: സ്വ:
തത് സവിതുർവരേണ്യം
ഭർഗോ ദേവസ്യ ധീമഹി
ധിയോ യോ ന: പ്രചോദയാത്

സർ‌വവ്യാപിയായി ഭൂമിയിലും അന്തരീക്ഷത്തിലും ആകാശത്തിലും നിറഞ്ഞിരിക്കുന്ന പരബ്രഹ്മത്തിന്റെ ദൈവികമായ ഊർജപ്രവാഹത്തെ ഞങ്ങൾ ധ്യാനിക്കുന്നു. ആ ശ്രേഷ്ഠമായ ചൈതന്യം ഞങ്ങളുടെ ബുദ്ധിവൃത്തികളെ പ്രചോദിപ്പിക്കട്ടെ.
നരസിംഹം 2016-08-09 06:52:42
രാമൻ ചെയ്‍തത് ഒരിക്കലും ശരിയല്ല.  'ബാലി'  വാനരനാണെങ്കിലും നമ്മളുടെ പിതാമഹന്മാരുടെ കുലത്തിൽ പെട്ടവനാണ്.  അവൻ മനുഷ്യരെപ്പോലെ പൂജ ചെയ്യുത് വന്നിരുന്നു . പിന്നെ ഒരു വാലുണ്ടായിരുന്നു എന്നത് സത്യം. എത്രയോ വാലുള്ള മലയാളികൾ ഉണ്ട്.  അനെയാണെങ്കിൽ അവരെ മറഞ്ഞിരുന്നു തട്ടാമോ ?  രാമനും രാഷ്ട്രീയ തന്ത്രങ്ങൾ ഉപയോഗിക്കുന്നതിൽ കേമൻ തന്നെ. വാലുള്ള മലയാളികൾ സൂക്ഷിക്കണം.  

secular mol 2016-08-10 06:32:29
secular mone,
First of all you are not born to Hindu parents as you say.
Before you point at Hindu organizations  distribution, please talk with numbers.
Total amount collected by Hindu guys may be less than 1% of what collected by all Xtian organisations here. Do you have any number secular mon, of that what percentage is distributed to non xtians.
Educate yourself secular mon.
hindu fan 2016-08-10 07:00:15
There is no way to know who is real who is fake. Just dis regard anonymous comments. Don't engage in shadow fights here. Does church priests and bishops comment here identifying their name? Real KHNA office bearers please don't try to defend Hinduism here fighting anonymous people, you can't win here as you can't go below a level here in anonymous comments
Surendran Nair 2016-08-09 13:57:27

I am Surendran Nair, president of KHNA (Kerala Hindus of North America). I am compelled to step in here because of the fact that I have received several phone calls regarding the comment posted here, which was not posted by me. Someone else, possibly with ulterior motives, has posted provocative comments that foster a vengeful sentiment between religious communities. With due diligence to the author of this article and the "enlightened" individuals preaching in this comment section, I'd like to apologize on behalf of the community if the comment above has hurt the sentiments of anyone, particularly individuals from other religious communities. The vision and the ideological mission of the Sanathana Dharma has never been one of hate, revenge or intolerance. We hold within our scriptures and our community the greatest regard and respect for tolerance, integration and mutual learning between all faiths, ideologies, isms and ways of thinking. As a believer and as an individual, I will never have to depend on the degradation or dissemination of other faiths to strengthen my own conviction. That has never been, and will never be the way of the Sanathana Dharma. I do realize that the comment might be posted by another individual with a similar name as mine, but I am posting this statement in order to clarify my stand just in case if anyone from the community has misidentified this post as a statement that was a derivative of my own paradigm. The individuals who post such comments have ulterior motives for creating interfaith conflicts and polarizing the Malayalee community. We have truly seen the manifestation of separatist and fundamentalist ways of thinking that is prevalent within our community in these comments. Furthermore, just a clarification for the "believer in Christ" who criticized me for having Nair as my surname. Such a comment further goes to show the ideological poverty of fake secularists in our community! I cannot but laugh at the individual for equating my birth name with my viewpoints on the caste system and caste hegemony. I suggest that you read and educate yourself about the history of the Hindu civil rights movements and gain a basic elementary level of understanding. Perhaps the greatest social reformer in our country, who termed untouchables as the "people of God" was MK Gandhi. Gandhi, if you may know who that is, hails from a particular caste in Gujarat. Did his last name prevent him from speaking out against communal atrocities in our country and reforming the Hindu community? Please don't be so petty in ideological insight and educate yourself. By your logic, someone whose name is Yesudas would be a communalist by default just for bearing that name. Most of the conversion and 'suvisesha prasangams' in Kerala also use fake names of Hindus belonging to different castes to convert others into their faiths. Please resort to sound reading and research before posting comments that defeat the fake secularism that you are attempting to promote. Ekam Sat Vipra Bahudavatanti. Jai Hind.

Secular Man 2016-08-09 22:57:46
This remark is specially directed to Mr. Surendran Nair, The KHNA or Nair Association office holder. I respect your religion and opinion. I am a secular man born in Hindu parents. KHNA or Nair Association always distrubute money, scholarship or financial assistance only to HINDU religious groups in Kerala. Why? Why this discrimination from KHNA or Nair Association that too, from America, a secular nation. Many recent activites and announcements I was reading about distributing money only to Hindu people by your organization. Where as Churches and Christain organizations distribute money or help to all based on the eligibility regrdless of religious affiliation. Many hindus got assitance from Christain and jewish groups. Especially in the past the US goverment also gave assistance to school lunch programs in Indian Schools. There they also did not discriminate whether Hindu or muslim or Christain. But your all association collect money and distribute only to Hindus. 
Ahalya 2016-08-10 13:35:11
"കോപം വെടിയണം ബുധജനം " എന്ന്
പറഞ്ഞത് ഈ പുള്ളിക്കാരൻ തന്നെ അല്ലെ ?? 
അങ്ങനെ ലക്ഷ്മണനോട് (?) പറഞ്ഞ പോലെ തോന്നി 
കുറച്ചു തെറ്റൊക്കെ ഏതു പോലീസ് കാരനും പറ്റും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക