Image

ബി ജെ പി പിന്തുണ വിക്ടര്‍ ടി തോമസ് മറക്കു­മോ? കേരള നിയമ സഭയില്‍ എന്‍ ഡി എ ബ്ലോക്ക് വരു­മോ?

അനില്‍ പെണ്ണുക്കര Published on 08 August, 2016
ബി ജെ പി പിന്തുണ വിക്ടര്‍ ടി തോമസ് മറക്കു­മോ? കേരള നിയമ സഭയില്‍ എന്‍ ഡി എ ബ്ലോക്ക് വരു­മോ?
മാണി പോയി..എങ്ങോട്ടു പോകുന്നു എന്നതാണ് ഇനി കേരളം രാഷ്ട്രീയം ഉറ്റു നോക്കുന്നത്. തല്ക്കാലം യു ഡി എഫിലേക്കു വരുമെന്ന് തോന്നുന്നില്ല. പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന എല്‍ ഡി എഫിലും നോക്കണ്ട. കാനം  രാജേന്ദ്രന്‍ സി പി ഐ യുടെ സെക്രട്ടറി ആയിരിക്കുന്നിടത്തോളം അതും നടക്കില്ല.പിന്നെ ഒറ്റ മാര്‍ഗം എന്‍ ഡി എ തന്നെ.

ഇപ്പോള്‍ അമേരിക്കയില്‍ പര്യടനം നടത്തുന്ന കേരള കോണ്‍ഗ്രസ് എമ്മിന്റെ പത്തനംതിട്ടയിലെ പ്രമുഖ നേതാവായ മുന്‍ സെറിഫെഡ് ചെയര്‍മാന്‍ വിക്ടര്‍ ടി തോമസ് ഒന്നര പതിറ്റാണ്ടു മുമ്പു തന്നെ ബിജെപി പിന്തുണയോടെ കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ആയി അഞ്ചുവര്‍ഷം തികച്ചു ഭരിച്ചിരുന്നു എന്നത് ഇപ്പോള്‍ ഓര്‍ക്കുന്നു. അന്ന് ബിജെപിയുടെ യുവ വനിതാ നേതാവായിരുന്നു വൈസ് പ്രസിഡന്റ്. മാരാമണ്‍, ചെറുകോല്‍പ്പുഴ കണ്‍വെന്‍ഷനുകളടക്കം നടക്കുന്ന, വിവിധ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കു നിര്‍ണ്ണായക സ്വാധീനമുള്ള കോഴഞ്ചേരി പോലെയൊരിടത്ത് അക്കാലത്തു തന്നെ സാദ്ധ്യമായ ഇത്തരമൊരു സഹകരണം സംസ്ഥാന തലത്തിലേക്കു വ്യാപിപ്പിക്കുന്നതു കൊണ്ട് തങ്ങളുടെ വോട്ട് ബേസ് നഷ്ടമാകില്ലെന്ന ആത്മവിശ്വാസം മാണി സാറിന് ഉണ്ടെന്നാണ് എന്റെ വിശ്വാസം. മാണിയുമായുളള രാഷ്ട്രീയ സഖ്യത്തിന്റെ ദീര്‍ഘകാല നേട്ടങ്ങളാണ് ബിജെപി അന്വേഷിക്കുന്നത്. അതുകൊണ്ടാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ തലയ്ക്കു മീതെ അവര്‍ മാണിയുമായി നേരിട്ടു ചര്‍ച്ച നടത്തു­ന്നത്.

കഴിഞ്ഞ പഞ്ചായത്തു തിരഞ്ഞെടുപ്പില്‍ത്തന്നെ ബിജെപിയുമായുള്ള വിശാല സഹകരണത്തിന്റെ സാധ്യതകള്‍ കെ എം മാണി പരീക്ഷിച്ചിരുന്നു. ബിജെപിയുമായി പാര്‍ടിയ്ക്ക് ഒരു ബന്ധവുമില്ലെന്ന് പരസ്യമായി പറയുമ്പോഴും പഞ്ചായത്തു ഭരണ സമിതികളിലേയ്ക്ക് ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടു ചെയ്യുകയും ബിജെപിയുടെ പിന്തുണയോടെ സ്ഥാനങ്ങള്‍ നേടുകയും ചെയ്തിരുന്നു. പത്തനംതിട്ട കുറ്റൂര്‍ പഞ്ചായത്ത് ഭരണം ബിജെപി നേടിയത് കേരള കോണ്‍ഗ്രസ് എം അംഗത്തിന്റെ പിന്തുണയോടെയാണ്. കേരളാ കോണ്‍ഗ്രസ് എം പത്തനംതിട്ട ജില്ലാ പ്രസിഡന്റും യുഡിഎഫ് ചെയര്‍മാനുമായ വിക്ടര്‍ ടി തോമസായിരുന്നു ബിജെപിയെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ടിയുടെ പഞ്ചായത്തു മെമ്പര്‍ ചെറിയാന്‍ സി തോമസിന് വിപ്പു നല്‍കിയത്. വൈസ് പ്രസിഡന്റു സ്ഥാനത്തേയ്ക്ക് ചെറിയാന്‍ സി തോമസിന് ബിജെപി പിന്തുണ നല്‍കി. കോണ്‍ഗ്രസിനോടു കലഹിച്ച് കേരള കോണ്‍ഗ്രസ് സൌഹൃദ മത്സരം നടത്തിയ ഉഴവൂര്‍ പഞ്ചായത്തിലും ബിജെപി കേരള കോണ്‍ഗ്രസ് സഖ്യമാണ് ഭരണസമിതി. ഇത്തരം സാഹചര്യങ്ങള്‍ കേരള കോണ്‍ഗ്രസ്സിന് ഉപയോഗപ്പെടുത്താന്‍ സാധിക്കും. ഈ രീതിയില്‍ മാണി ചിന്തിക്കുന്നതില്‍ തെറ്റുമില്ല.

ഈ സാഹചര്യത്തില്‍ എന്‍ഡിഎ മുന്നണിയില്‍ കേരള കോണ്‍ഗ്രസ് (എം) ചേര്‍ന്നാലും അണികള്‍ക്ക് വലിയ പ്രശ്‌നമുണ്ടാകില്ലെന്ന് മാണിയ്ക്ക് ഉറപ്പുണ്ട്. ഒന്നുകില്‍ എല്‍ഡിഎഫ്, അല്ലെങ്കില്‍ എന്‍ഡിഎ – ഇതിലേതെങ്കിലും വഴി തിരഞ്ഞെടുത്താലേ കേരളത്തില്‍ മുന്നോട്ടു പോകാന്‍ കഴിയൂ എന്ന ചിന്ത കേരള കോണ്‍ഗ്രസില്‍ ശക്തമാണ്. എന്‍ഡിഎയില്‍ ചേരാന്‍ പി ജെ ജോസഫിനും അനുയായികള്‍ക്കുമുള്ള വൈക്ലബ്യം മാത്രമാണ് മാണി നേരിടുന്ന കടമ്പ. എന്നാല്‍ മകന് മന്ത്രിസ്ഥാനം ലഭിച്ചാല്‍ ജോസഫിനെ കൂടാതെ തന്നെ കെ എം മാണി എന്‍ഡിഎയില്‍ ചേരും. അതാണ് മാണിക്ക് ഇനിയുള്ള ഏക മാര്‍ഗം. അമ്പത്തൊന്നു വര്‍ഷമായി അദ്ദേഹം നിയമ സഭയിലുണ്ട്. പക്ഷേ, ഈ അമ്പത്തൊന്നാം വര്‍ഷത്തില്‍ നിയമ സഭയില്‍ അദ്ദേഹത്തിന് പുതിയൊരു സഹപ്രവര്‍ത്തകനുണ്ട്. ഒ രാജഗോപാല്‍. കേരള കോണ്‍ഗ്രസ് (എം) പ്രത്യേക ബ്ലോക്കായി ഇരിക്കാന്‍ തീരുമാനിക്കുമ്പോള്‍ ഏറെ പ്രസക്തമാകുന്നത് ആ സാന്നിദ്ധ്യമാണ്.

തിരിച്ചു യു ഡി എഫിലേക്കു വന്നാല്‍ മാണിക്ക് ഇനിയും വലിയ പ്രശ്‌നങ്ങളെ നേരിടേണ്ടി വരും. തന്നയുമല്ല ഇപ്പോളത്തെ സ്ഥിതിയില്‍ പ്രതിച്ഛായ തീര്‍ത്തും മങ്ങിപ്പോയ ഉമ്മന്‍ചാണ്ടിയ്ക്കും രമേശ് ചെന്നിത്തലയ്ക്കും കീഴില്‍ യുഡിഎഫ് ഇനി ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന വിശ്വാസവും മാണിക്കില്ല .
Join WhatsApp News
texan 2016-08-08 21:39:57
കാനവും സിപിഐയും പുറത്തു പോകും ...മാണിയും കുഞ്ഞാലിക്കുട്ടിയും  അകത്തു കയറും .
Redneck 2016-08-09 06:40:33
Why did you come here Texan? Go back to Kerala and get rolled in the Kerala political mud. Do you like dirt on your body? Then, you must go back.  We are planning to build a wall between Kerala and America. We don't want any Kerala ugly politicians here.  We will cut of the satellite connections too so that you won't be able to talk to these creeps at Kerala.  You stop your nonsense and vote for the great wall builder Trump. All the rednecks are for Trump. He is the man who can rule this world with might.  Mani can continue his stealing and Kunjalikutty can continue his ice cream business and you can share their stolen wealth. You want to be an American then stop talking about shitty Kerala politics.  So many rotten mlayalee  cockroaches entered this country and leading a double life.  We will stop this by building a wall between Kerala and America so that you can stay there and talk about your rotten politics.  
benoy 2016-08-09 17:50:05
This article makes a lot of sense. A logical thinking. By the way, Redneck, where are you going to build a wall between Kerala and America? You need to attend basic geography classes. Just my two cents.
Redneck 2016-08-09 20:34:32
Benoy -you go back to Kerala and kiss the Kerala politicians.  Are trapped here? do you do anything here in USA for living? or your business is run for the president position of any Malayalee shitty organization. you must be converting all dollars into  Indian currency and dreaming about going back to Kerala and become an MLA (mouth looking agent.)  Go back soon. The wall is going to come up pretty soon.  
benoy 2016-08-17 18:45:03

For your information Mr. Redneck, I have a pretty good job with a decent five figure salary. I am not trapped here in the US. I have my brothers and sisters living well off in India. I am not part of any Malayalee associations. And I have no plan to convert dollars and become an MLA in Kerala. But Mr. Redneck, I quite clearly does not understand the meaning of “mouth looking agent”. That manglish is too much buddy. Along with some geography lessons you need a lot of English grammar lessons too. I suggest you should try commenting in Malayalam. Because your knowledge is English language is pathetic and ‘vaayil nokki’ is a pure Malayalam phrase. And the BTW, the order of subject, noun, verb, preposition, conjunction, interjection etc in English is totally different from the way we use them in Malayalam. Just my other two cents.


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക