Image

ഒഡീഷയില്‍ മാവോയിസ്റ്റുകളുടെ ആയുധശേഖരം പിടിച്ചു

Published on 07 February, 2012
ഒഡീഷയില്‍ മാവോയിസ്റ്റുകളുടെ ആയുധശേഖരം പിടിച്ചു
ഭുവനേശ്വര്‍: ഒഡീഷ (ഒറീസ)യിലെ മാല്‍ക്കന്‍ഗിരി ജില്ലയിലെ വനമേഖലയില്‍ പോലീസ് നടത്തിയ പരിശോധനയില്‍ മാവോയിസ്റ്റുകളുടേതെന്ന് കരുതുന്ന ആയുധശേഖരം പിടിച്ചു. 12 ഡിറ്റണേറ്ററുകളും ഏഴ് ജലാറ്റിന്‍ സ്റ്റിക്കുകളും കുഴി ബോംബുകളില്‍ ഘടിപ്പിക്കുന്ന വയറുകളും പിടിച്ചെടുത്തിട്ടുണ്ട്. ബിഎസ്എഫും മാവോയിസ്റ്റ് വിരുദ്ധസേനയും പോലീസും സംയുക്തമായിട്ടായിരുന്നു പരിശോധന നടത്തിയത്. മാവോയിസ്റ്റ് ലഘുലേഖകളും പിടികൂടിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക