Image

ആന്‍മരിയയുടെ കലിപ്പിന് അടിപൊളി ഈണവുമായി സൂരജ്

Published on 08 August, 2016
ആന്‍മരിയയുടെ കലിപ്പിന് അടിപൊളി ഈണവുമായി സൂരജ്

ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിന് ശേഷം മിധുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ആന്‍മരിയ കലിപ്പിലാണ് മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ചിത്രത്തിലെ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് പശ്ചാത്തല സംഗീതവും ഏവരെയും ആകര്‍ഷിച്ചു. സൂരജ് എസ് കുറുപ്പാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയത്.

ഓരോ സീനുകളിലും ഇഴുകി ചേര്‍ന്ന പശ്ചാത്തല സംഗീതം ഏവരുടെയും മനം കവര്‍ന്നു. ചിത്രത്തിലെ സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍ തന്നെ പശ്ചാത്തല സംഗീതമൊരുക്കുന്ന വിധത്തിലായിരുന്നു പദ്ധതി. എന്നാല്‍ ചില തിരക്കുകള്‍ കാരണം ഷാനിന് ഇത് സാധിച്ചില്ല. തുടര്‍ന്നാണ് ഈ ദൗത്യം താന്‍ ഏറ്റെടുത്തതെന്ന് സൂരജ് പറഞ്ഞു. ചിത്രം തിയേറ്ററിലെത്തി പലരും അഭിനന്ദിച്ചപ്പോഴാണ് തന്റെ സംഗീതം ആസ്വീദകര്‍ക്ക് ഇഷ്ടപ്പെട്ടെന്ന് മനസിലായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഷാനിന്റെ പൂര്‍ണ പിന്തുണ ഉള്ളതുകൊണ്ട് മാത്രമാണ് തനിക്ക് ഇത് ചെയ്യാന്‍ സാധിച്ചത്. ഒരു മുതിര്‍ന്ന സഹോദരന്റെ സ്ഥാനത്ത് നിന്ന് തന്നെ അദ്ദേഹം സഹായിച്ചെന്നും സൂരജ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക