Image

അന്നക്കുട്ടിയെത്തേടി മാര്‍പാപ്പയുടെ അനുഗ്രഹമുത്തം

Published on 08 August, 2016
അന്നക്കുട്ടിയെത്തേടി മാര്‍പാപ്പയുടെ അനുഗ്രഹമുത്തം

വാഴ്‌സോ: പോളണ്്ടില്‍ നടന്ന കത്തോലിക്കാ യുവജന സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ വാത്സല്യം നിറഞ്ഞ അനുഗ്രഹം നേടി അന്നക്കുട്ടി എന്ന മൂന്നു വയസുകാരി. കരുണാപുരം ചിറയ്ക്കലകത്ത് വര്‍ഗീസിന്റെയും ഷേര്‍ലിയുടെയും മകന്‍ വിവീഷിന്റെയും, കരുവന്‍ചാല്‍ പുളിക്കത്തടത്തില്‍ ജോര്‍ജ് -ഏലിയാമ്മ ദമ്പതികളുടെ മകള്‍ റീമയുടെയും മകളാണ് അന്ന. ജീസസ് യൂത്തിലെ സജീവ പ്രവര്‍ത്തകരായ വിവീഷും റീമയും പത്തു വര്‍ഷമായി യുകെയിലെ ഡര്‍ബനിലാണ് താമസം.

എല്ലാ യുവജന സമ്മേളനങ്ങളിലും മുടങ്ങാതെ പങ്കെടുക്കാന്‍ ശ്രമിച്ചിരുന്ന ഇവരുടെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമായി ഈ വര്‍ഷത്തെ യുവജനസമ്മേളനം. കുഞ്ഞിനു മാര്‍പാപ്പയില്‍നിന്ന് മാമോദീസ സ്വീകരിക്കുവാനുള്ള അവസരത്തിനായി ഇവര്‍ പരിശ്രമിച്ചിരുന്നു എങ്കിലും സാങ്കേതിക കാരണങ്ങള്‍ അതിനു തടസമായി. എന്നാല്‍ ഇത്തവണ പാപ്പാ കുഞ്ഞിനെ അടുത്തേക്കു വിളിച്ച് അനുഗ്രഹിച്ചു. വാരിയെടുത്ത് ശിരസില്‍ ചുംബിച്ചു. ജനങ്ങളുടെ ഇടയിലൂടെ വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന മാര്‍പാപ്പ അന്നക്കുട്ടിയുടെ നിഷ്‌കളങ്കമായ പുഞ്ചിരി കണ്്ടണ്ട് കുഞ്ഞിനെ അടുത്തേക്കു വിളിപ്പിക്കുകയായിരുന്നു. 

സുരക്ഷാസേനയിലെ അംഗമാണ് അന്നയെ എടുത്ത് മാര്‍പാപ്പയുടെ അരികിലെത്തിച്ചത്. പരസ്പരം കണ്ണുകളിലേക്കു നോക്കി പുഞ്ചിരിക്കുന്ന പാപ്പയുടെയും കുഞ്ഞിന്റെയും, ചിത്രം അനേകായിരങ്ങള്‍ ഷെയര്‍ ചെയ്തു കൊണ്്ടിരിക്കുകയാണ്. കുഞ്ഞിനെ തിരികെ മേടിച്ച മാതാപിതാക്കളെ നോക്കി അനുഗ്രഹിക്കാനും പാപ്പാ മറന്നില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക