Image

ജിഎംഎഫിന്റെ പ്രവാസി സംഗമത്തിനു വര്‍ണോജ്വല സമാപനം

Published on 08 August, 2016
ജിഎംഎഫിന്റെ പ്രവാസി സംഗമത്തിനു വര്‍ണോജ്വല സമാപനം

 കൊളോണ്‍: ഗ്ലോബല്‍ മലയാളി ഫെഡറേഷന്‍ (ജിഎംഎഫ്) അഞ്ചു ദിവസംകൊണ്ട് ആഘോഷമാക്കിയ പ്രവാസി സംഗമത്തിനു വര്‍ണോജ്വലമായ സമാപനം. ജൂലൈ 27 മുതല്‍ 31 വരെ കൊളോണിടുത്തുള്ള ഒയ്‌സ്‌കിര്‍ഷന്‍ ഡാലം ബേസന്‍ ഹൗസിലാണ് പരിപാടികള്‍ അരങ്ങേറിയത്. 

സമ്മേളനത്തിന്റെ രണ്ടാം ദിവസം ഡോ. സെബാസ്റ്റ്യന്‍ മുണ്ടിയാനപ്പുറത്ത് സെമിനാറുകള്‍ക്കു നേതൃത്വം നല്‍കി. മൂന്നാം ദിവസം രാവിലെ പ്രഫ. രാജപ്പന്‍ നായര്‍ സെമിനാര്‍ നയിച്ചു. വൈകുന്നേരം ഏഴിനു നടന്ന കലാസായാഹ്‌നം ജിഎംഎഫിന്റെ വിദേശപ്രതിനിധികളായ അഡ്വ. ജൂലപ്പന്‍ സേവ്യര്‍ (സ്വിറ്റ്‌സര്‍ലന്‍ഡ്) ഡോ. രാധാദേവി (യുഎസ്എ), ഡോ. കമലമ്മ പീറ്റര്‍ (നെതര്‍ലാന്റ്‌സ്), ഡോ. ബേബി (ജര്‍മനി) എന്നിവര്‍ ചേര്‍ന്നു ഉദ്ഘാടനം ചെയ്തു. 

തോമസ് ചക്യത്ത്, ശ്രീജ ചെറുകാട്, മാത്യു പാറ്റാനി, വില്യം പത്രോസ്, മാത്യു കണ്ണങ്കേരില്‍ എന്നിവര്‍ ഗാനം ആലപിച്ചു. പോള്‍ പ്ലാമൂട്ടില്‍, ചാക്കോ വാഴയില്‍, ജോസഫ് മാത്യു, മേരി വെള്ളാരംകാലായില്‍, ഫിലോമിന, ജോണി ചിറ്റിലപ്പള്ളി, ബാബു ഹാംബുര്‍ഗ്, ഡേവീസ് വടക്കുംചേരി എന്നിവരുടെ വിവിധ പരിപാടികള്‍ ഏബ്രഹാം, മോളി തേനാകര എന്നിവരുടെ സ്‌കെച്ച്, സാബു ആറാട്ടുകളത്തിന്റെ കാവ്യചൊല്‍ക്കാഴ്ച തുടങ്ങിയവ സായാഹ്‌നത്തെ കൊഴുപ്പുള്ളതാക്കി.

ഏബ്രഹാം നടുവിലേടത്ത്, ഡോ.ജോര്‍ജ് അരീക്കല്‍, ഡോ. സെബാസ്റ്റ്യന്‍ മുണ്ടിയാനപ്പുറത്ത് എന്നിവര്‍ പ്രസംഗിച്ചു. 

ഗ്രോസ് ഗെരാവു നവോദയാ സമാജം പ്രസിഡന്റ് ഏബ്രഹാം നടുവിലേടത്തിനെ ജിഎംഎഫ് ഗ്ലോബല്‍ ചെയര്‍മാന്‍ പോള്‍ ഗോപുരത്തിങ്കല്‍ പൊന്നാടയണിയിച്ച് ആദരിച്ചു.മാത്യു തൈപ്പറമ്പില്‍, ജോണ്‍സണ്‍ ചാലിശേരി എന്നിവര്‍ സംസാരിച്ചു. ഗ്രിഗറി മേടയില്‍, ബേബി കലയംകേരില്‍ എന്നിവര്‍ പരിപാടികളുടെ അവതാരകരായിരുന്നു.

നാലാം ദിവസമായ ജൂലൈ 30നു രാവിലെ നടന്ന സെമിനാറുകള്‍ക്ക് അഡ്വ. ജൂലപ്പന്‍ സേവ്യര്‍ (സ്വിറ്റ്‌സര്‍ലന്‍ഡ്) നേതൃത്വം നല്‍കി. വിജ്ഞാനപ്രദമായ വിഷയങ്ങളെപ്പറ്റി ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ കൂടുതല്‍ മല്‍സര ബുദ്ധിയോടെയാണ് സംസാരിച്ചത്. 

വൈകുന്നേരം ഏഴിനു നടന്ന കലാസായാഹ്‌നം ജര്‍മനിയില്‍ എത്തിയിട്ട് 50 വര്‍ഷം തികഞ്ഞ ആന്റണി - കുഞ്ഞമ്മ പുലിക്കോട്ടില്‍, സാറാമ്മ ജോസഫ്, സെബാസ്റ്റ്യന്‍ - റേച്ചല്‍ മുണ്ടിയാനപ്പുറത്ത്, ജോസഫ് - എല്‍സമ്മ തെരുവത്ത്, കമലമ്മ - ബെര്‍ണി പീറ്റര്‍, ഡോ.ജോര്‍ജ് - അരീക്കല്‍, കുഞ്ഞമ്മ പാറ്റാനി, ലില്ലി ചക്യത്ത് എന്നിവര്‍ ചേര്‍ന്നാണ് ഉദ്ഘാടനം ചെയ്തത്

സെബാസ്റ്റ്യന്‍ കിഴക്കേടത്ത് പ്രാര്‍ഥനാഗാനം ആലപിച്ചു. തുടര്‍ന്നു മേരി ക്രീഗര്‍, മേരി പ്ലാമൂട്ടില്‍, ലില്ലി ചക്യത്ത്, ഫിലോമിന തടത്തില്‍, എല്‍സി വേലുക്കാരന്‍, ജെമ്മ ഗോപുരത്തിങ്കല്‍, എല്‍സി വടക്കുംചേരി,ആനി കുറുന്തോട്ടത്തില്‍ എന്നിവരുടെ തിരുവാതിരയോടെ കലാപരിപാടികള്‍ ആരംഭിച്ചു. 

ഇത്തവണത്തെ സാഹിത്യ അവാര്‍ഡിന് ഉടമയായ ജര്‍മനിയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജോസ് പുന്നാംപറമ്പിലിനു ഗ്ലോബല്‍ ചെയര്‍മാന്‍ പോള്‍ ഗോപുരത്തിങ്കല്‍ അവാര്‍ഡ് സമ്മാനിച്ചു. ഡോ. ലിയോണി അരീക്കല്‍, ജോസഫ് മാത്യു എന്നിവര്‍ സംസാരിച്ചു. സിറിയക് ചെറുകാടും ശ്രീജയും ഗാനം ആലപിച്ചു. സാബു ജേക്കബ് ആറാട്ടുകളം കാവ്യചൊല്‍ക്കാഴ്ച, സാറാമ്മ ജോസഫ്, മേരി കലയംകേരില്‍, ജോയി മാണിക്കത്ത്, ജോണി ചിറ്റിലപ്പിള്ളി, തോമസ് മാത്യു, പോള്‍ പ്ലാമൂട്ടില്‍ എന്നിവരുടെ ഹാസ്യാവതരണം, ലൂസിയുടെ നേതൃത്വത്തില്‍ അരങ്ങേറിയ ഡാന്‍സ് ആന്‍ഡ് ഫാഷന്‍ ഷോ തുടങ്ങിയ പരിപാടികള്‍ കലാസായാഹ്‌നത്തെ ഏറെ ആസ്വാദ്യമാക്കി. സംഗമത്തിന്റെ അവലോകനം ഹാസ്യരൂപത്തില്‍ ആന്റണി കുറന്തോട്ടത്തില്‍ അവതരിപ്പിച്ചു.

തോമസ് ചക്യത്ത്, അപ്പച്ചന്‍ ചന്ദ്രത്തില്‍ എന്നിവര്‍ സംസാരിച്ചു. വില്യം പത്രോസും മേരി വെള്ളാരംകാലായിലും പരിപാടികള്‍ മോഡറേറ്റ് ചെയ്തു. ജെന്‍സ് കുമ്പിളുവേലില്‍ കാമറ കൈകാര്യം ചെയ്തു. എല്ലാ ദിവസവും വൈകിട്ട് യൂറോപ്പിലെ പ്രശസ്ത ഗായകന്‍ സിറിയക് ചെറുകാടും മകള്‍ ശ്രീജയും സംഗീതവിരുന്നു നടത്തി. കൂടാതെ ആരോഗ്യത്തെ കൂടുതല്‍ പരിപോഷിപ്പിക്കാന്‍ യോഗയും സംഗമദിവസത്തിലെ ഒഴിവു സമയങ്ങളില്‍ നടത്തിയിരുന്നു.

സമാപനദിവസമായ 31നു രാവിലെ ഇന്ത്യന്‍ കമ്യൂണിറ്റി ചാപ്‌ളെയിന്‍ ഫാ.ഇഗ്‌നേഷ്യസ് ചാലിശേരി സിഎംഐ ദിവ്യബലി അര്‍പ്പിച്ചു. തുടര്‍ന്നു കഴിഞ്ഞ ദിവസങ്ങളിലെ പരിപാടികളെപ്പറ്റിയുള്ള അവലോകനം നടന്നു. ജര്‍മനിയിലെ ജോലിയില്‍ നിന്നു വിരമിച്ചു വിശ്രമ ജീവിതം നയിക്കുന്നവരായ ദമ്പതിമാര്‍ക്കും പങ്കെടുത്ത മറ്റുള്ളവര്‍ക്കും സംഗമം ഏറെ വിജ്ഞാനവും സന്തോഷകരവുമായിരുന്നുവെന്നു ഏവരും അഭിപ്രായപ്പെട്ടു.

അടുത്ത ഗ്ലോബല്‍ മീറ്റ് 2017 ജൂലൈ 26 മുതല്‍ 30 വരെ ജര്‍മനിയിലെ കൊളോണില്‍ നടത്തുമെന്ന പ്രഖ്യാപനത്തോടെ പരിപാടികള്‍ക്കു തിരശീല വീണു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക