Image

കെ.എം മാണി യു. ഡി. എഫിന് കൊടുത്ത 'ലഡ്ഡു '

അനില്‍ പെണ്ണുക്കര Published on 07 August, 2016
കെ.എം  മാണി യു. ഡി. എഫിന് കൊടുത്ത 'ലഡ്ഡു '
കേരളത്തില്‍ ജീവിച്ചിരിക്കുന്ന രാഷ്ട്രീയ നേതാക്കളില്‍ ഏറ്റവും പ്രഗത്ഭനാരെന്ന ചോദ്യത്തിന് രണ്ടാമതൊന്നാലോചിക്കാതെ നല്‍കാവുന്ന ഉത്തരമാണു കെ.എം മാണി. ഭരണ നൈപുണ്യവും ആസൂത്രണ വൈദഗ്ധ്യവും നിയമ പരിജ്ഞാനവും നേതൃഗുണവും ഇത്രയധികം ഒന്നിച്ചു ചേര്‍ന്ന മറ്റൊരു രാഷ്ട്രീയക്കാരന്‍ കേരളത്തിലില്ല.

ബജറ്റ് അവതരണത്തിലും ഒരേ മണ്ഡലത്തില്‍ നിന്നുള്ള വിജയത്തിലും റെക്കോര്‍ഡിനുടമ. മുന്നണി രാഷ്ട്രീയ സമവാക്യങ്ങളുടെ സവിശേഷത കൊണ്ടു മാത്രം മുഖ്യമന്ത്രിപദത്തില്‍ എത്താതെ പോയ, ആ പദവിക്ക് അര്‍ഹനെന്നു ശത്രുക്കള്‍ പോലും സമ്മതിക്കുന്നയാള്‍. ആരെയും അസൂയപ്പെടുത്തുന്നതാണ് മാണിയുടെ രാഷ്ട്രീയ കരിയര്‍ ഗ്രാഫ്.

ഇങ്ങനെയൊക്കെയുള്ള ഒരാള്‍ കടുത്ത ഒരു തീരുമാനം എടുക്കുമെന്ന് ഒരു പക്ഷെ കേരളത്തില്‍ ആരും വിശ്വസിച്ചില്ല. പക്ഷെ അത് നടന്നു. മാണി യു ഡി എഫ് വിട്ടു. കേരളാ കൊണ്‌ഗ്രെസ്സ് മാണിക്കൊപ്പം. ജോസഫ് ഒന്നും പറഞ്ഞില്ല. എല്ലാവരും മാണിക്കൊപ്പം ഒറ്റക്കെട്ട്. ഇനി രാഷ്ട്രീയത്തില്‍ സമദൂരം. അടുത്ത കാലത്തൊന്നും തെരഞ്ഞെടുപ്പില്ല. 2019 ലെ കേന്ദ്ര തെരഞ്ഞെടുപ്പ് ആണ് ഇനി വരാനുള്ളത. അന്നത്തെ രാഷ്ട്രീയം നോക്കി തീരുമാനം എടുക്കാം. 50 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ മാണി ഇങ്ങനെ ഒരു തീരുമാനം എടുക്കുമെന്ന് കോണ്‍ഗ്രെസ്സുകാര്‍ വിശ്വസിച്ചിരുന്നില്ല.

പക്ഷെ യു ഡി എഫ് സര്‍ക്കാരിന്റെ തോല്‍വിയുടെ കാരണം മാണി ആണെന്ന് വിശ്വസിക്കുന്ന കോണ്‍ഗ്രെസ്സുകാരും ഉണ്ട്. കോണ്‍ഗ്രസിലെ യുവ നേതാക്കള്‍ അത്തരം ചിന്തകളുടെ വക്താക്കളാണ് .പ്രതാപനും, സതീശനുമൊക്കെ അത്തരം അഭിപ്രായത്തിന്റെ പ്രയോക്താക്കളാണ്.

പദവി ദുരുപയോഗപ്പെടുത്തിയും വിശ്വാസ്യത കളഞ്ഞു കുളിച്ചും അധാര്‍മികത വിറ്റു പണം വാരുന്ന മദ്യക്കച്ചവടക്കാരില്‍ നിന്നടക്കം കോടികളുടെ കോഴ വാങ്ങിയെന്ന അതീവ ഗുരുതരമായ ആരോപണമായിരുന്നു കേരളാ സംസ്ഥാന തെരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചാ വിഷയം. ഗുണനിലവാരത്തിന്റെ പേരില്‍ അടച്ച ബാറുകള്‍ തുറക്കാനായി മാണിക്ക് ഒരു കോടി രൂപ കോഴ നല്‍കിയെന്ന ബാറുടമകളുടെ സംഘടനാ നേതാവ് ബിജു രമേശിന്റെ ആരോപണം പുറത്തുവന്നതോടെയാണ് കോഴ പ്രശനം ബലപ്പെട്ടത്. കോഴയും ഗുണ്ടായിസവുമുള്‍പ്പെടെ ലാഭം കൊയ്യാന്‍ എന്തു ഹീനമാര്‍ഗവും സ്വീകരിക്കുന്ന ബിസിനസ് മേഖലയാണ് മദ്യക്കച്ചവടം എന്നതുകൊണ്ടു തന്നെ ആരോപണത്തില്‍ കഴമ്പുണ്ടാവാനിടയുണ്ടെന്നു വിശ്വസിക്കാന്‍ പലരും നിര്‍ബന്ധിതമായി.

അവസാനം മാണി കുടുങ്ങിയെങ്കിലും ഉമ്മന്‍ചാണ്ടി മാണിക്കൊപ്പം നിന്നു. എന്നാല്‍ ഇപ്പോള്‍ മാണിസാര്‍ ഈ തീരുമാനം എടുക്കാന്‍ കാരണം മറ്റൊന്ന് കൂടിയാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രെസ്സുകാര്‍ കാലുവാരിയതായും മാണിസാറിനെ തകര്‍ക്കാന്‍ കോപ്പുകൂട്ടിയതുമൊക്കെ ചരല്‍കുന്നു ക്യാംപില്‍ ചര്‍ച്ച നടന്നു. ഇതുപോലെ ഇന്നലെ വരെ മാണിസാര്‍ വിശുദ്ധനാണെന്നു പറഞ്ഞു നടന്നവരില്‍ വ്യത്യസ്തനായിരുന്നു പന്തളം സുധാകരന്‍. അദ്ദേഹം ഇന്ന് ഫേസ് ബുക്കില്‍ കുറിച്ച വാക്കുകള്‍ നോക്കുക

'നോട്ടെണ്ണുന്ന യന്ത്രത്തിന് പണിയില്ലാതെ വന്നതു കൊണ്ടായിരിക്കും കേരളകോണ്‍ഗ്രസ് യുഡിഎഫ് വിട്ടത്. അല്ലാതെ എത്ര ആലോചിച്ചിട്ടും അതിനുള്ള ഒരു കാരണം കണ്ടെത്താന്‍ കഴിയുന്നില്ല. അധികാരം നഷ്ടപ്പെട്ടതോടെ യന്ത്രം തുരുമ്പെടുത്തു തുടങ്ങി. എന്നാല്‍ പിന്നെ പ്രതിപക്ഷത്തുള്ള യുഡിഎഫ് വിട്ട് ഇറങ്ങാം. കേരളത്തില്‍ അധികാരത്തിലുള്ള എല്‍ഡിഎഫോ കേന്ദ്രത്തില്‍ അധികാരത്തിലുള്ള എന്‍ഡിഎയോ നോക്കാം. ഈ രണ്ടു മുന്നണികള്‍ക്കും നേതൃത്വം നല്‍കുന്നവര്‍ നോട്ടെണ്ണുന്ന യന്ത്രത്തെ കൂടി മുന്നണിയുടെ ഭാഗമാക്കേണ്ടി വരുമെന്ന് ഓര്‍മിച്ചേയ്ക്കണം.

സുന്ദരിയെ തേടി പലരും വരുമെന്നും മാണിസാര്‍ പറയുന്നതു കേട്ടു. സന്ധ്യയ്ക്ക് പൂ ചൂടി പുറത്തിറങ്ങുന്ന സുന്ദരിയുടെ നോട്ടവും കനമുളള പോക്കറ്റുകളാണല്ലോ. ഞങ്ങളൊക്കെ ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്തുവന്ന ഒരു മുതിര്‍ന്ന നേതാവിനെക്കുറിച്ച് ഇങ്ങനെ കുറിക്കേണ്ടി വരുന്നതില്‍ സങ്കടമുണ്ട്. പക്ഷേ സാമാന്യ മര്യാദ എന്നത് പൂര്‍ണമായും ഒരാള്‍ ലംഘിക്കുമ്പോള്‍ പറഞ്ഞുപോകും. പ്രത്യേക ബ്‌ളോക്കായി ഇരിക്കാന്‍ പോകുന്ന ആറുപേരില്‍ ആരെങ്കിലും യുഡിഎഫിന്റെ ബാനറില്‍ മത്സരിച്ചില്ലായിരുന്നുവെങ്കില്‍ നിയമസഭ കാണുമായിരുന്നോ? ഇപ്പോള്‍ പ്രഖ്യാപിച്ചതുപോലെ ഒറ്റയ്ക്കു മത്സരിച്ചാല്‍ ജയിക്കുമായിരുന്നോ? എന്ത് ധാര്‍മികതയുടെ അടിസ്ഥാനത്തിലാണ് എന്നിട്ടു മറുകണ്ടം ചാടാന്‍ ഒരുങ്ങുന്നത്.

അന്തസിന്റെ കണിക ഉണ്ടെങ്കില്‍ ആറുപേരും രാജിവച്ച് വീണ്ടും ജനവിധി തേടാന്‍ തയാറാകണം. അപ്പോള്‍ അറിയാം ജനപിന്തുണ!'

ബാര്‍ കോഴ കേസ് നടന്നപ്പോഴു അതിനെ ഒരു ചെറിയ രീതിയില്‍ വിമര്‍ശിക്കാന്‍ ധൈര്യം കാണിച്ച വ്യക്തിയായിരുന്നു പന്തളം .
ഇത്തരം അഭിപ്രായം കോണ്‍ഗ്രസ്സില്‍ പലര്‍ക്കും ഉണ്ടാകാം. കാരണം ഇത് രാഷ്ട്രീയമാണ്.

മുറിവേറ്റ മൂര്‍ഖനാണ് ഇപ്പോള്‍ മാണി. ഇനി കേരളാ രാഷ്ട്രീയത്തില്‍ ഇനി എന്തെല്ലാം സംഭവിക്കുമെന്നു കാത്തിരുന്നു കാണാം. എന്തായാലും മാണി പോയത് നന്നായി എന്ന് കരുതുന്നവരും കൊണ്‌ഗ്രെസ്സ് രക്ഷപെടുന്നു എന്ന് കരുതുന്നവരും ഉണ്ട്. എന്നാല്‍ ഇപ്പോള്‍ ഒരു കരിമൂര്‍ഖനാകാന്‍ മാണിയെ ചിന്ടിപ്പിച്ചത് അവസാന നിമിഷം തന്നെ ചതിച്ച്ചവര്‍ ആരോക്കെയാണെന്ന് എന്നതിന്റെ അടിസ്ഥാനത്തിലാണ് . മാണിസാര്‍ രാജിവക്കുന്നതിനു മുന്‍പ്
'അധികാരത്തില് കടിച്ചു തൂങ്ങികിടക്കുന്നു' അതാണ് മാണിക്കായി അവസാന നിമിഷം മാധ്യമങ്ങളും പ്രതിപക്ഷ, ഭരണപക്ഷ രാഷ്ട്രീയക്കാരും ചാര്ത്തിക്കൊടുത്ത പരിഹാസ്യ വാചകം. അതിനു കാരണക്കാരനും മാണി തന്നെയായിരുന്നു . രാജിവച്ചില്ലെങ്കില് ഒരു രക്ഷയുമില്ലെന്നറിഞ്ഞിട്ടും മുന്നണിയിലെ സഹ ഘടകകക്ഷികള് നേരിട്ട് ആവശ്യപ്പെട്ടപ്പോഴു എന്തെങ്കിലും പഴുതുണ്ടോ എന്ന് അന്വേഷിച്ചു നടക്കുകയായിരുന്നു മാണി.

കോണ്ഗ്രസ്, മുസ്ലിം ലീഗ്, ജെ.ഡി.യു, ആര്.എസ്.പിക്കു പുറമെ സ്വന്തം പാര്ട്ടിയില് നിന്നും രാജി സമ്മര്ദം ശക്തമായതോടെയാണ് മാണി രാജിവച്ചത്. അന്ന് അവസാന നിമിഷം പോലും സുപ്രീം കോടതിയില് പോവാനുള്ള സാധ്യതയുണ്ടോ എന്നും മാണി പരതി നോക്കി. എന്നാല് പിറകെക്കൂടിയ ദൃശ്യ, പത്ര മാധ്യമപ്പടയും പ്രക്ഷോഭത്തിനൊരുങ്ങിയ പ്രതിപക്ഷവും മാണിയെ പൊല്ലാപ്പിലാക്കി. കോടതി വിധി വന്നതിനു തൊട്ടുപിന്നാലെ മാണിയെയും പരതി മാധ്യമപ്പട നെട്ടോട്ടം തുടങ്ങിയിരുന്നു. മണിക്കൂറുകള്ക്കകം തൃപ്പൂണിത്തറയിലെ മകളുടെ വീട്ടില് നിന്നു മാണിയെ കണ്ടെത്തി പിന്തുടരാന് തുടങ്ങിയതാണ്. പിന്നീടങ്ങോട്ട് മാണിയുടെ ഓരോ ചലനങ്ങളും ദൃശ്യ മാധ്യമങ്ങളും ഓണ്‍ ലൈന്‍ മാധ്യമങ്ങളും വാര്ത്തയാക്കി.

ഇതും മാണിയെ സംബന്ധിച്ചിടത്തോളം വലിയൊരു തടസം തന്നെയായിരുന്നു. അത്തരം സംഭവങ്ങള്‍ക്കു ഒരു അവസാനം കൂടിയാണ് ഇന്ന് മാണിയെടുത്ത തീരുമാനം. എന്‍ ഡി എ യിലേക്കും, ഇടതുപക്ഷത്തേക്കും ഇല്ല എന്ന തീരുമാനം മാണിയെ അറിയാവുന്നവര്‍ക്ക് അദ്ദേഹം എന്താണ് ഉദ്ദേശിച്ചത് എന്നറിയാം.

വരാനിരിക്കുന്ന രാഷ്ട്രീയ തീരുമാനങ്ങള്‍ക്കുള്ള സെമിഫൈനലാണ് ഇപ്പോള്‍ 'ബ്ലോക്ക്' വിചാരം. ഇതിന്റെ ഗുണം ഫലത്തില്‍ ലഭിക്കുക ഇടതു പക്ഷത്തിനാണ്. യു.ഡി.എഫ്‌സെ പൊളിക്കുക എന്ന പിണറായിയുടെ അജണ്ട മാണി തുടങ്ങി വച്ചു എന്ന്മാത്രം. പിറകെ ജെ ഡി യുമൊക്കെ വരാന്‍ കിടക്കുന്നതേയുള്ളു എന്നും പിണറായിക്കും അറിയാം. ഒരു കാര്യം കുടി കോണ്‍ഗ്രസുകാര്‍ ഓര്‍ക്കണം. ചില സമയത്തു ഘടക കക്ഷികളെ കുടി മുഖവിലയ്ക്ക് എടുത്തിരുന്നുവെങ്കില്‍ പല നേട്ടങ്ങളും യു ഡി എഫിന് കൊയ്യാവുന്ന സാഹചര്യം ഉണ്ടായിരുന്നു.

സതീശനും പ്രതാപനും പറയുന്നതുപോലെ മാണി പോയാല്‍ ഒന്നും സംഭവിക്കില്ല എന്ന് പറയുന്നതിനോട് പലരും യോജിക്കുന്നില്ല. അതിനു കാരണം നേതാക്കള്‍ മാത്രമുള്ള പാര്‍ട്ടിയാണ് ഇന്ന് കൊണഗ്രസ്സ് എന്നതാണ്. യു ഡി എഫിന്റെ കെട്ടുറപ്പ് ഘടക കക്ഷികളുടെ കെട്ടുറപ്പും കൂടിയാണ്. അത് ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും ശ്രദ്ധിക്കേണ്ടതാണ്. ഇനി വരാന്‍ പോകുന്ന ദിവസങ്ങളില മാണി എടുക്കുന്ന തീരുമാനം കേരളം രാഷ്ട്രീയത്തെ മാറ്റി മറിക്കുന്നതായിരിക്കും. 
കെ.എം  മാണി യു. ഡി. എഫിന് കൊടുത്ത 'ലഡ്ഡു '
Join WhatsApp News
Thomachen 2016-08-08 10:48:36
Inium palarkkum ladu kittanunde.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക