Image

ഇന്ത്യ പ്രസ് ക്ലബ് പത്ര പ്രവര്‍ത്തക അവാര്‍ഡിന് അപേക്ഷകള്‍ ക്ഷണിക്കുന്നു

Published on 07 August, 2016
ഇന്ത്യ പ്രസ് ക്ലബ് പത്ര പ്രവര്‍ത്തക അവാര്‍ഡിന് അപേക്ഷകള്‍ ക്ഷണിക്കുന്നു
അമേരിക്കയിലെഇന്ത്യന്‍ പത്രദൃശ്യ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക മികച്ച പത്ര പ്രവര്‍ത്തകനുള്ള അവാര്‍ഡ് നല്‍കുന്നു. കേരളത്തില്‍ പത്രദൃശ്യ മാധ്യമ രംഗത്ത് പ്രാഗല്‍ഭ്യം തെളിയിച്ചവരില്‍ നിന്നാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞടുക്കുന്നതു. പ്രശംസാ ഫലകം, ഒരു ലക്ഷം രൂപ, രണ്ടാഴ്ചത്തെ അമേരിക്കന്‍ പര്യടനം എന്നിവയാണ് അവാര്‍ഡ്.

അപേക്ഷകന്മാധ്യമ രംഗത്ത് കുറഞ്ഞത് പത്തു വര്‍ഷത്തെ പരിചയം ഉണ്ടായിരിക്കണം. ബയോഡേറ്റയും പത്ര പ്രവര്‍ത്തന ജീവിതത്തെക്കുറിച്ചും രണ്ടു പേജില്‍ കവിയാതെഇമെയില്‍ ചെയുക.സെപ്റ്റംബര്‍പതിനെഞ്ചിനുള്ളില്‍ അപേക്ഷ ലഭിച്ചിരിക്കണം. പ്രാരംഭ സെലക്ഷന്ശേഷം കേരളത്തിലെ പ്രമുഖര്‍ അടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുക്കുന്നത്.

വിവിധഅമേരിക്കന്‍ നഗരങ്ങളില്‍ നടക്കുന്ന പരിപാടികളില്‍ ജേതാവിനെ ആദരിക്കും .
ഇന്ത്യ പ്രസ് ക്ലബ് 2010-ല്‍ ആണു ആദ്യമായി മാധ്യമ അവാര്‍ഡ് ഏര്‍പ്പെടുത്തുന്നത്. എന്‍.പി. രാജേന്ദ്രന്‍- മാതൃഭൂമി, ഡി. വിജയമോഹന്‍- മലയാള മനോരമ, 
ടി.എന്‍. ഗോപകുമാര്‍ഏഷ്യാനെറ്റ്,  ജോണി ലൂക്കോസ്- മനോരമ ടി .വി, എം.ജി. രാധാകൃഷ്ണന്‍-ഏഷ്യാനെറ്റ് ന്യൂസ് തുടങ്ങിയവര്‍ക്ക് മാധ്യമ ശ്രീ അവാര്‍ഡും , കൈരളി ടി വി മാനേജിങ്ങ് ഡയറക്ടറും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവും ആയ ജോണ്‍ ബ്രിട്ടാസിനു മാധ്യമ രത്‌ന അവാര്‍ഡും നല്‍കി ആദരിച്ചിട്ടുണ്ട് .

അപേക്ഷകള്‍ അയക്കേണ്ട ഇമെയില്‍ : ipcaward2016@ gmail.com. ഇന്ത്യ പ്രസ് ക്ലബ്ബിനെ കുറിച്ച് കൂടുതല്‍ അറിയുവാന്‍ സന്ദര്‍ശിക്കുക: 
indiapressclub .org 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക