Image

ജീവിതം ഒരു പവിത്ര ജലാശയം (സി. ആന്‍ഡ്രൂസ്സ്)

Published on 08 August, 2016
ജീവിതം ഒരു പവിത്ര ജലാശയം (സി. ആന്‍ഡ്രൂസ്സ്)
തെളിഞ്ഞ ജലാശയം പോലെ
മണല്‍ത്തിട്ടകളുള്ളടിത്തട്ടുമായി
ജീവിത പ്രാരംഭം.
ഒരു തരിമണല്‍ കൊണ്ടെറിയുമ്പോള്‍
കുഞ്ഞല നെയ്തത് താഴുന്നു.
ചേറുണ്ടുകളെറിഞ്ഞാലോ
അലഞൊറിയുമ്മവയെന്നാല്‍
താഴെ മണലിനെ മൂടും.
നിത്യവുമങ്ങനെ നിക്ഷേപിച്ചാല്‍
ജലത്തിന്‍ വിമലിമയകലും
ഇനിയൊരു കല്ലെറിയുമ്പോള്‍
കരിയല ഞൊറിയും കായല്‍
താഴെത്തട്ടിലെ ചെളികളിളകി
വെള്ളം കാളിമയാളും
കല്ലിന്‍ പതനം കലക്കിയ വെള്ളം
വീണ്ടും തെളിയാന്‍ തുടങ്ങും
എങ്കിലും അടിയില്‍ അടിഞ്ഞൊരു ചെളിയില്‍
വെള്ളം മലിമസമാകും
മാതാപിതാക്കള്‍ ഗുരുഭൂതന്മാര്‍
മിത്രങ്ങള്‍ പ്രിയ ബന്ധു ജനങ്ങള്‍
പ്രതിദിനം നമ്മില്‍ ചൊരിയുന്നുണ്ടീ
ചേറുണ്ടകളുടെ കൂമ്പാരങ്ങള്‍
കാരണമില്ലാതാരോ നമ്മേ
ക്ഷോഭിപ്പിച്ചാല്‍ ചെളികളിളകും
കലിപൂണ്ടേതോ കരിവേഷത്തില്‍
നാമാകുമ്പോള്‍ അവരെതിര്‍ക്കും
അവരറിയുന്നില്ലവരാണീ ചെളി
നമ്മിലെറിഞ്ഞത് എന്നൊരു സത്യം
മടക്കാന്‍ നമ്മള്‍ ശീലിക്കേണം
ചേറുണ്ടകളെ കൈപ്പറ്റാതെ
എങ്കില്‍ ജീവിതമെന്ന ജലാശയം
എന്നും നിര്‍മ്മലമായി നിലകൊള്ളും
************
Join WhatsApp News
andrew 2016-08-09 11:22:02
thanks to the great minds like : വിധ്യദരന്‍  മാഷ്‌ , G.Puthenkurish, Sudhir Panikkaveetil, John Philip.
this was actually in English and is attached below. thanks again to all for the support & especially to Editor of E malayalee.

Like a clear pool -life

Life begins like a clear pool with sandy bottom.

You throw a pebble, it make ripples and sink to the bottom

but you throw a dirt ball daily, yes it ripples and goes down and cover up the clear sand.

Now you throw a stone it ripples but make the pool muddy and dark until it settle down.

Life is like that, from the time we are born; parents, relatives, society,schools all throw dirt balls into you. Now you are full of it. All you need is a slight provocation to be a mad man. The provoker will say 'oh all i said is only this much but you flipped as if i did something very nasty'

ya for you it is only a joke or silly tease, but people like you filled me with your sh..

Now i am full and i cannot tolerate or take any more. When you throw a stone at me you are stirring the dirt you threw in me for years.

May be i should have thrown it back at you from the very beginning !

ജീ. പുത്തൻകുരിശ് 2016-08-08 20:52:37
അറ്റലാന്റിക് സമുദ്രം ഫ്ലോറിഡയിലെ മനോഹരമായ ക്രിസ്റ്റൽ ബീച്ചിനെ ശാന്തമായി തഴുകുമ്പോൾ സ്‌ഫടിക സമാനമായ ആ ജലപാളികളിലൂടെ കാണുന്ന പഞ്ചാര മണലുകൾക്ക് എത്ര മലീമസമായ മനസ്സിനെയും ഒരു തത്വജ്ഞാനി ആക്കി അതിന്റെ ആടിത്തിട്ടിൽ നിന്ന് കവിതകളെ നുരപ്പിക്കാൻ കഴിയും.  എന്നാൽ ആ പഞ്ചാര മണൽ തിട്ടകളിലേക്ക് ആരെങ്കിലും വീണ്ടും  ചെളി വാരി എറിഞ്ഞു മലീമസമാക്കുമോ എന്ന് കവി ഭയപ്പെടുന്നു. നാം ജനിച്ചു വളരുമ്പോൾ തുടങ്ങി നമ്മെ ചില   ആചാരമര്യാദാസംഹിതകൾക്ക് വിധേയപ്പെടുത്തി സ്വതന്ത്രചിന്ത നിഷേധിക്കുന്നു. അതിന്റെ അനന്തരഫലമോ ദൂരവ്യാപകമാണ്.  മാതാപിതാക്കളും ഗുരുഭൂതരും ഇതിൽ തെറ്റുകാരാണ്.  കാലാകാലങ്ങളായി വാരിയെറിഞ്ഞ ഈ ചെളിയുടെ കൂമ്പാരത്തിനടിയിൽ കിടന്നു നാം കൈകാലിട്ടടിക്കുകയാണ്. എന്നാണിതിന് മോചനം? മോചനത്തിന്റെ ശബ്ദം ഉയർത്താൻ ശ്രമിക്കുന്നവരുടെ നേരെ ചെളി വാരിയെറിഞ് വാ പൂട്ടാൻ ശ്രമിക്കുന്ന ഒരു സമൂഹം നമ്മെ വലയം ചെയ്യുന്നു . പക്ഷെ ഒരറ്റയാനെപ്പോലെ ആൻഡ്രു  തല ഉയർത്തി നിൽക്കുന്നു .'ചെറുണ്ടകളെ കൈപറ്റാതെ' .  ദാർശനിക ചിന്തകളിൽ  മെനഞ്ഞെടുത്ത കവിതക്ക് അഭിനന്ദനം സുഹൃത്തേ .

വിദ്യാധരൻ 2016-08-08 10:19:25
ജീവിതം ഒരു പവിത്ര ജലാശയം 
അത് വെറുമൊരു ആശയം
നടക്കാത്ത ഒരു ആഗ്രഹവും 
മണൽത്തരിയും കല്ലും ചെളിയിൽ 
കൂട്ടികുഴച്ചു അവസരം കിട്ടുമ്പോൾ 
ചെളിവാരിയെറിയാൻ തയാറായി 
നിൽക്കുന്ന ഹിംസ്ര ജന്തുക്കൾ . 
ചിലപ്പോൾ പൊട്ടിത്തെറിക്കാൻ 
പുകഞ്ഞു  നിൽക്കുന്ന അഗ്നി പർവ്വതം.
 അവരിൽ ഇളകിമറിയുന്ന കാമവും 
കോപവും, ദുരാഗ്രഹങ്ങളൂം 
ഇന്നല്ലെങ്കിൽ നാളെ പൊട്ടി ഒഴുകി 
ലാവയായി ചുറ്റുപാടുകളെ ചുട്ടെരിക്കും. 
അവരുടെ പുകച്ചിൽ മാറ്റാൻ 
അവർ രാമായണവും, മഹാഭാരതവും 
ഭഗവദ്ഗീതയും, ഖുറാനും ബൈബിളും എഴുതി 
അത് വായിച്ചും, ഉരുവിട്ടും അവരുടെ 
കൊന്തയും രുദ്രാക്ഷവും എണ്ണി 
സമൂഹത്തിൽ നിന്ന് വേറിട്ട് 
നിൽക്കുന്നു . അവർക്ക് മനുഷ്യ ജീവിതത്തിന്റെ 
യാഥാർഥ്യങ്ങളെ അറിയില്ല 
ഇണചേരലുകളുടെ സുഖം അറിയില്ല 
അവർ തെറ്റായ മാർഗ്ഗങ്ങളിലൂടെ 
കള്ളനെപ്പോലെ അകത്ത് കയറാൻ 
ശ്രമിക്കുന്നു .  ഗര്ഭാ ചിദ്ദ്രം അവർക്ക് നിഷിദ്ധമാണ് 
അംഗംഭംഗം വന്ന കുട്ടികൾ ഇഴയുമ്പോൾ 
അവരെ നോക്കി സഹതപിച്ച് 
അനുകമ്പയുടെ പോയ്മുഖങ്ങൾ ധരിച്ചു 
അവർ കെട്ടിപ്പൊക്കി വച്ചിരിക്കുന്ന 
സങ്കല്പ സ്വർഗ്ഗം പോകാൻ ശ്രമിക്കുന്നു .
അവർ എത്ര നാളുകളായി അവരുടെ 
കാമക്രോധത്തെ അടക്കാൻ ശ്രമിച്ചു 
പക്ഷെ എന്ത് പ്രയോചനം 
ഒരു പട്ടിക്ക് വേറൊരു പട്ടിയെ കാണാൻ 
പാടില്ലെന്ന് പറഞ്ഞതുപോലെ 
ഒരുത്തൻ മാറ്റരുത്തനെ കല്ല് വലിച്ചെറിയാനും 
മണൽവാരി കണ്ണിലിടാനും 
ചെളിവാരിയെറിയാനും പമ്മി നടക്കുന്നു 
നിങ്ങൾ എന്തായിരിക്കുമോ ആ തൊപ്പിക്കുള്ളിൽ 
ഒളിച്ചു വച്ചിരിക്കുന്നത്?
ഭക്ത ജനങ്ങളുടെ നേരെ 
കത്തിച്ചു വിടാനുള്ള വാണകുറ്റികളോ ?
വേണ്ട വേണ്ട പാവങ്ങളാ .
നൂറ്റാണ്ടുകളായി അടിച്ചമർത്തപ്പെട്ട 
ആത്മധൈര്യത്തിന്റെ ദുർബലതയിൽ 
നിന്നുളവായ ഭയത്തിന്റെ അടിമകൾ.
അവർ വിളിച്ചു പറയുന്ന വിഡ്ഢിത്തരങ്ങളെ 
നമ്മക്കും ക്ഷമിക്കാം . 
അല്ലെങ്കിൽ നമ്മളിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന 
ചെളിയും മണലും കല്ലും കൂട്ടിക്കുഴച്ച 
കട്ടകൾ കൊണ്ട് നമ്മൾ അവരെ എറിയുകയും 
ശാന്തവും പവിത്രവുമായിരിക്കുന്ന 
നമ്മളുടെ ഹൃദയം കുളം കലക്കി 
പോകുവാൻ സാധ്യതയുണ്ട് .
ശാന്തനാവു കവി.  മിണ്ടാതിരിക്കുന്നത് 
ബുദ്ധിമാന്റെ ലക്ഷണം 
ഒരു പക്ഷെ ഈ ഭീരുക്കൾ നിങ്ങളെ 
ഭ്രാന്തൻ എന്ന് വിളിച്ചേക്കും .
ഇവിടെ ചിലപ്പോൾ അതായിരിക്കും 
പവിത്രമായ ജലാശയത്തെക്കാൾ ഉത്തമമം 
ഒന്നും അല്ലെങ്കിൽ ഇവനെയൊക്കെ 
എടുത്തിട്ട് പൊരിക്കാമല്ലോ ?
നിറുത്തട്ടെ സ്നേഹിതാ 
എന്റെ സമനില തെറ്റുന്നതിനു മുൻപ് ..
Sudhir Panikkaveetil 2016-08-08 12:19:38
ജലാശയങ്ങൾ തുറന്ന് കിടക്കയല്ലേ, എങ്ങനെ അതിലേക്ക് ആളുകൾ വലിച്ചെറിയുന്ന മാലിന്യങ്ങൾ നിയന്ത്രിക്കാൻ
കഴിയും. മാരിയും, വേനലും ഒരു പരിധി വരെ സ്വയം
ശുദ്ധീകരണത്തിന് അവസരം നൽകുന്നെങ്കിലും അവയുടെ സ്ഥാനം അതായ്ത്ത ആകാശത്തിനു കീഴിൽ ഭൂമിയിൽ തുറസ്സായ സ്ഥലത്ത് ഒരു ഭീഷണി തന്നെ. ജീവിതവും നമ്മുടെ
നിയന്ത്രണങ്ങളിൽ നിന്നൊഴിഞ്ഞ് നമുക്ക് പ്രയാസങ്ങളും
ദു:ഖങ്ങളും തരുന്നു. ആൻഡ്രുസ് സാറിന്റെ തത്വ സംഹിതകൾ ഉൾക്കൊള്ളുന്ന ചിന്താദ്യോതകമായ ഒരു കാവ്യം.
John Philip 2016-08-08 17:36:55
ആൻഡ്രുസ്സിന്റെ നട്ടെല്ലുള്ള അഭിപ്രായങ്ങൾ വായിക്കാറുണ്ട്.  അദ്ദ്ദേഹത്തിനു കവിതയും
വഴങ്ങുമെന്ന് തെളിയിക്കുന്നു. സ്വന്തമായ
ജീവിത ദര്ശനവും വളയാത്ത നട്ടെല്ലുമുള്ള
എഴുത്തുകാർക്ക് ഇങ്ങനെ എഴുതാൻ കഴിയു. ഇത്രയും നല്ല കവിത വന്നിട്ട് ഇത് വരെ രണ്ട്
അഭിപ്രായങ്ങൾ മാത്രം. ഇനിയും കമന്റുകൾ
വരുമെന്ന് പ്രതീക്ഷിക്കാം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക