Image

യു കെ മലയാളികളുടെ ചിത്രം ഒരു ബിലാത്തി പ്രണയം ആഗസ്ത് അവസാന വാരം

Published on 08 August, 2016
യു കെ  മലയാളികളുടെ ചിത്രം  ഒരു ബിലാത്തി പ്രണയം ആഗസ്ത് അവസാന വാരം
നീണ്ട കാത്തിരുപ്പിന് വിരാമമായി . സെന്‍സര്‍ ഷിപ്പ് ലഭിച്ച ഒരു ബിലാത്തി പ്രണയം ഈ മാസം    അവസാന വാരം    ബിഗ് സ്‌ക്രീനില്‍   എത്തുന്നു.
വന്‍ താര നിരയില്ലാതെ യു കെയിലെ പ്രവാസി മലയാളികളുടെ സമ്പൂര്‍ണ്ണ ചിത്രം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു ബിലാത്തി പ്രണയം ഒരുപാട് കടമ്പല്‍ കടന്നാണ് ഇപ്പോള്‍ തിയറ്ററുകളില്‍ എത്തുന്നത് .

ഒട്ടനവധി  കലാകാരന്‍മ്മാരെ മലയാളത്തിന് സമ്മാനിച്ച യു കെ യിലെ മലയാള കലാ സാംസ്‌കാരിക ലോകത്തിന്  ഈ ചിത്രം തീര്‍ച്ചയായും പുത്തന്‍ ഉണര്‍വ് നല്‍കും .    സിനിമ പ്രേമികളുടെ  ശ്രദ്ധേയമായ നിരവധി ഹൃസ്വ ചിത്രങ്ങള്‍ ഉണ്ടായിട്ടുള്ള യു കെയില്‍ നിന്നും  ആദ്യമായി ഒരു ചിത്രം  ബിഗ് സ്‌ക്രീനില്‍ എത്തുന്നത്  യു കെ കലാ ലോകത്തിന് അഭിമാന മുഹൂര്‍ത്തം കൂടിയാണ് .
 
ഗര്‍ഷോം മീഡിയയുടെ ബാനറില്‍ ബിനു ജോര്‍ജ് നിര്‍മിക്കുന്ന ഈ ചിത്രത്തിലുടെ ഒരുപാട് പുതുമുഖ  താരങ്ങള്‍ ആണ് മലയാള സിനിമയുടെ ഭാഗം ആകുന്നത് . ഒരു പറ്റം സ്റ്റുഡന് വിസാകാരുടെ കഥ പറയുന്ന ചിത്രം  സംവിധാനം  ചെയ്യുന്നത് യു കെയില്‍ കലാ സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന കനേഷ്യസ് അത്തിപ്പൊഴിയിലാണ്    .  നിരവധി സംഗീത  ആല്‍ബങ്ങളിലുടെ യുകെ മലയാളികള്‍ക്ക് സുപരിചിതനായ കനേഷ്യസ് ആത്തിപ്പൊഴി തന്നെയാണ് ചിത്രത്തിന്റെ സംഗീതവും  ചെയ്തിരിക്കുന്നത് . ഇതിനോടകം  ഹിറ്റായി  കഴിഞ്ഞ ചിത്രത്തിലെ ഗാനങ്ങള്‍ നിരവധി ആളുകള്‍ കണ്ടു കഴിഞ്ഞു .ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്  എഴുത്തുകാരനായ ജിന്‍സന്‍   ഇരിട്ടിയാണ് 
 
കേരളത്തില്‍ നിന്ന് ഉന്നത വിദ്യാഭ്യാസത്തിന്റെ പേരില്‍ നടക്കുന്ന തട്ടിപ്പിന് വിധേയരായി ലണ്ടനില്‍ എത്തുന്ന നാല് ചെരുപ്പക്കാരിലുടെയാണ് ഈ ചിത്രത്തിന്റെ കഥാ വികാസം . 
ഇല്ലാത്ത യുണിവേര്‍സിറ്റിയുടെ പരിലുള്ള ഈ തട്ടിപ്പ് ലണ്ടനില്‍  ഇപ്പോഴും തുടര്‍ന്ന് കൊണ്ടിരിക്കുന്ന കാര്യമാണ്  . ലക്ഷങ്ങള്‍ കടം എടുത്ത് ഏജന്റ്മാര്‍ക്ക് കൊടുത്ത്  ഇവിടെ എത്തുന്ന നാല് ചെരുപ്പകാരാണ് ബോബിയും ,ജിക്കുവും ,നെല്‍സനും ടോണിയും 

യു കെയിലെ നിയമം അനുസരിച്ച് പഠിക്കുന്ന കോളേജിന് ലൈസന്‍സ് നഷ്ടപെട്ടാല്‍ ഉടനെ വന്‍ തുക നല്‍കി മറ്റൊന്നിലേക്കു മാറിയില്ലങ്കില്‍ വിസ ക്യാന്‍സലായി നാട്ടില്‍ കയറി പോകണ്ട വരും .വലിയ സാബത്തിക ബാധ്യതകളിലൂടെ  എത്തിയ ഈ ചെറുപ്പക്കാര്‍ക്ക്  വെറും കയ്യോടെ നാട്ടിലേക്കുള്ള മടക്കം  ഏറെ ബുദ്ധിമുട്ടായിരുന്നു .ഏജന്റ് ചോദിക്കുന്ന വലിയ തുക കൊടുക്കാന്‍ അവര്‍ക്ക് ഒട്ട് ആവുകയും ഇല്ല .ഈ സാഹചര്യത്തിലാണ് യുസഫ് എന്ന സുഹൃത്തിലുടെ ആണ്ട്രുസ് എന്ന ആളെ പരിചയപ്പെടുകയും അയാള്‍ എളുപ്പ മാര്‍ഗത്തിലുടെ പണമുണ്ടാക്കാനുള്ള ചില കാര്യങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യുന്നത് .പിടിക്കപെട്ടാല്‍ വലിയ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങള്‍ .ഒടുവില്‍ ഈ മാര്‍ഗം സ്വികരിക്കാന്‍ തന്നെ അവര്‍ തീരുമാനിച്ചു .പിന്നിട് അവരുടെ ജീവിതം ഇരുളിന്റെ മറവില്‍ ആയിരുന്നു എന്ന് വേണം പറയാന്‍ .ഒടുവില്‍ അവര്‍ പോലീസ് കെണിയില്‍ ആയി .ബോബിയും ,ടോണിയും പിടിക്കപ്പെട്ടു .മറ്റ് രണ്ടു പേര് രക്ഷപ്പെട്ടു
ശിക്ഷിക്കപ്പെട്ട ബോബിയും ടോണിയും പുറത്തിറങ്ങി .

ബോബി ഒരു സുഹൃത്ത് മുഖേന നഗരഭ്രാന്തത്തില്‍ ഉള്ള  അലക്‌സ്  എന്ന ആളെ ബന്ധപെടുകയും അദേഹത്തിന്റെ ഫാക്ടറിയില്‍ ഒരു ജോലി ഏര്‍പ്പാട് ആക്കുകയും ചെയ്തു .ബോബിക്ക് അലക്‌സിനെ ഏറെ ഇഷ്ടമായി .ഇതിനിടയില്‍ ബോബി അലക്‌സിന്റെ മകള്‍ സുപ്രിയയുമായി പ്രണയത്തില്‍ ആകുകയും ചെയ്തു .ഇരുപരുടെയും വിവാഹം നിശ്ചയിക്കപെട്ടപ്പഴാണ് ബോബിയുടെ പശ്ചാത്തലം അലക്‌സ് അറിയുന്നത് .അതോടെ വിവാഹം മുടങ്ങുകയും ബോബിയെ പുറത്താകുകയും ചെയ്തു ,പക്ഷെ ഇവിടുന്ന് പ്രശങ്ങള്‍ തീരുന്നില്ല പുതിയ സംഭവ വികാസങ്ങള്‍ ആരംഭിക്കുകയായിരുന്നു .
 ഇവിടെ ജെറിന്‍ ജോയ് , ജിന്‍സന്‍ ഇരിട്ടി ,പ്രവീണ്‍ ,കോളിന്‍ മാവേലി എന്നിവരാണ് ബോബി ,ജിക്കു, നെല്‍സന്‍ ,ടോണി എന്നിവരെ പ്രാധിനിതികരിക്കുന്നത് ലെറ്റിഷിയാ കുഞ്ചെറിയാന്‍ സുപ്രിയ എന്ന നായക കഥാ പാത്രത്തെ  അവതരിപ്പിക്കുന്നു .

അക്കരക്കാഴ്ചകളിലുടെയും ഒട്ടനവധി മലയാള ചിത്രങ്ങളിലൂടെയും  മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട  ജോസ് കുട്ടി വലിയ കല്ലിങ്കല്ലിന്റെ   ഏറെ വ്യത്യസ്തമായ ഒരു വേഷം കൂടി ഈ ചിത്രത്തില്‍ ഉണ്ട്  .  കനേഷ്യസ് അത്തിപ്പൊഴിയില്‍  ,കുരിയാക്കോസ് ഉണ്ണിട്ടന്‍, സി എ ജോസഫ് ,മുജിബ് ,രശ്മി ഫിലിപ്പ്, ബിനോയ് ജോര്‍ജ്, ഫെമി മാത്യു,ബെന്നി അഗസ്റ്റിന്‍,ഫ്രെഡിന്‍ സേവിയര്‍   ഏന്നിവരും ഇംഗ്ലിഷ് അഭിനേതാക്കളായ ലോറന്‍സ് ലാര്‍ക്കിന്‍, ലൂസി,  എണ്‍പതുകളിലെ ബി ബി സിയിലെ കോമഡി താരമായ  സ്റ്റാന്‍  ബോര്‍ഡ്മാനും ഈ ചിത്രത്തില്‍ അണിനിരക്കുന്നു  .സ്റ്റാന്‍  ബോര്‍ഡ്മാന്റെ ആദ്യ ഇന്ത്യന്‍ സിനിമയാണ് ഇത്.
  
കനേഷ്യസ് അത്തിപ്പൊഴിയും കുരിയാക്കോസ് ഉണ്ണിട്ടനുമാണ് ചിത്രത്തിലെ ഗാനങ്ങള്‍   രചിച്ചിരിക്കുന്നത് . ഗാനങ്ങള്‍ പാടിയിരിക്കുന്നത് മലയാളത്തിന്റെ ഹിറ്റ് മെയ്ക്കര്‍  ജാസി ഗിഫ്റ്റും ,സോഷ്യല്‍  മീഡിയയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരരായ ചന്ദ്രലേഖയും, സുമേഷും ആണ് .ചന്ദ്രലേഖയും സുമേഷും പാടുന്ന ആദ്യ മലയാള ചിത്രമാണ് ഇത് എന്ന പ്രത്തേകത കൂടിയുണ്ട് .ജെയിസന്‍ ലോറന്‍സ് ,പോളിഷ് ക്യാമറാമാന്‍ മാര്‍ക്കിനുമാണ് ച്ചായാഗ്രാഹകര്‍, എഡിറ്റിംഗ് സോബി തോമസ് ,പ്രോഡക്ഷന്‍ കണ്ട്രോളര്‍ എസ് .വിജയകുമാര്‍ . ചിത്രത്തിന്റെ പി ആര്‍ ഒ ആയി പ്രവര്‍ത്തിക്കുന്നത് മലയാളികള്‍ക്ക് സുപരിചിതനായ   വാഴൂര്‍ ജോസാണ്. തീര്‍ച്ചയായും കുടുംബ പ്രേഷകര്‍ക്കും യുവാക്കള്‍ക്കും  ഒരുപോലെ ആസ്വദിക്കാവുന്ന ചിത്രമായിരിക്കും  ഇത് എന്ന് ചിത്രത്തിന്റെ സംവിധായകന്‍ പറഞ്ഞു  .യു കെ യിലെ  പ്രമുഖ ഫിലിം വിതരണക്കാരായ പി ജെ എന്റര്‍ടൈന്‍മെന്റ് ആണ് യു കെയില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുന്നത്.   

 സമ്പൂര്‍ണ്ണ കുടുംബ ചിത്രം എന്ന ക്ലീന്‍ സെന്‍സര്‍ഷിപ്പ് ലഭിച്ച യു കെ  മലയാളികളുടെ ചിത്രം  ഒരു ബിലാത്തി പ്രണയം ഓഗസ്റ്റ് ആഗസ്ത് അവസാന വാരം  തിയറ്ററുകളിലേക്ക് .യൂ കെയിലെ കലാ കാരന്‍മ്മാര്‍ക്ക് ഇത് ചരിത്ര നിമിഷം  നീണ്ട കാത്തിരുപ്പിന് വിരാമമായി . സെന്‍സര്‍ ഷിപ്പ് ലഭിച്ച ഒരു ബിലാത്തി പ്രണയം ഈ മാസം    അവസാന വാരം    ബിഗ്  സ്‌ക്രീനില്‍   എത്തുന്നു.വന്‍ താര നിരയില്ലാതെ യു കെയിലെ പ്രവാസി മലയാളികളുടെ സമ്പൂര്‍ണ്ണ ചിത്രം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു ബിലാത്തി പ്രണയം ഒരുപാട് കടമ്പല്‍ കടന്നാണ് ഇപ്പോള്‍ തിയറ്ററുകളില്‍ എത്തുന്നത് .

ഒട്ടനവധി  കലാകാരന്‍മ്മാരെ മലയാളത്തിന് സമ്മാനിച്ച യു കെ യിലെ മലയാള കലാ സാംസ്‌കാരിക ലോകത്തിന്  ഈ ചിത്രം തീര്‍ച്ചയായും പുത്തന്‍ ഉണര്‍വ് നല്‍കും .    സിനിമ പ്രേമികളുടെ  ശ്രദ്ധേയമായ നിരവധി ഹൃസ്വ ചിത്രങ്ങള്‍ ഉണ്ടായിട്ടുള്ള യു കെയില്‍ നിന്നും  ആദ്യമായി ഒരു ചിത്രം  ബിഗ് സ്‌ക്രീനില്‍ എത്തുന്നത്  യു കെ കലാ ലോകത്തിന് അഭിമാന മുഹൂര്‍ത്തം കൂടിയാണ് . ഗര്‍ഷോം മീഡിയയുടെ ബാനറില്‍ ബിനു ജോര്‍ജ് നിര്‍മിക്കുന്ന ഈ ചിത്രത്തിലുടെ ഒരുപാട് പുതുമുഖ  താരങ്ങള്‍ ആണ് മലയാള സിനിമയുടെ ഭാഗം ആകുന്നത് . ഒരു പറ്റം സ്റ്റുഡന് വിസാകാരുടെ കഥ പറയുന്ന ചിത്രം  സംവിധാനം  ചെയ്യുന്നത് യു കെയില്‍ കലാ സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന കനേഷ്യസ് അത്തിപ്പൊഴിയിലാണ്    .  നിരവധി സംഗീത  ആല്‍ബങ്ങളിലുടെ യുകെ മലയാളികള്‍ക്ക് സുപരിചിതനായ കനേഷ്യസ് ആത്തിപ്പൊഴി തന്നെയാണ് ചിത്രത്തിന്റെ സംഗീതവും  ചെയ്തിരിക്കുന്നത് . ഇതിനോടകം  ഹിറ്റായി  കഴിഞ്ഞ ചിത്രത്തിലെ ഗാനങ്ങള്‍ നിരവധി ആളുകള്‍ കണ്ടു കഴിഞ്ഞു .

ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്  എഴുത്തുകാരനായ ജിന്‍സന്‍   ഇരിട്ടിയാണ്    കേരളത്തില്‍ നിന്ന് ഉന്നത വിദ്യാഭ്യാസത്തിന്റെ പേരില്‍ നടക്കുന്ന തട്ടിപ്പിന് വിധേയരായി ലണ്ടനില്‍ എത്തുന്ന നാല് ചെരുപ്പക്കാരിലുടെയാണ് ഈ ചിത്രത്തിന്റെ കഥാ വികാസം . ഇല്ലാത്ത യുണിവേര്‍സിറ്റിയുടെ പരിലുള്ള ഈ തട്ടിപ്പ് ലണ്ടനില്‍  ഇപ്പോഴും തുടര്‍ന്ന് കൊണ്ടിരിക്കുന്ന കാര്യമാണ്  . ലക്ഷങ്ങള്‍ കടം എടുത്ത് ഏജന്റ്മാര്‍ക്ക് കൊടുത്ത്  ഇവിടെ എത്തുന്ന നാല് ചെരുപ്പകാരാണ് ബോബിയും ,ജിക്കുവും ,നെല്‍സനും ടോണിയും യു കെയിലെ നിയമം അനുസരിച്ച് പഠിക്കുന്ന കോളേജിന് ലൈസന്‍സ് നഷ്ടപെട്ടാല്‍ ഉടനെ വന്‍ തുക നല്‍കി മറ്റൊന്നിലേക്കു മാറിയില്ലങ്കില്‍ വിസ ക്യാന്‍സലായി നാട്ടില്‍ കയറി പോകണ്ട വരും .വലിയ സാബത്തിക ബാധ്യതകളിലൂടെ  എത്തിയ ഈ ചെറുപ്പക്കാര്‍ക്ക്  വെറും കയ്യോടെ നാട്ടിലേക്കുള്ള മടക്കം  ഏറെ ബുദ്ധിമുട്ടായിരുന്നു .ഏജന്റ് ചോദിക്കുന്ന വലിയ തുക കൊടുക്കാന്‍ അവര്‍ക്ക് ഒട്ട് ആവുകയും ഇല്ല .ഈ സാഹചര്യത്തിലാണ് യുസഫ് എന്ന സുഹൃത്തിലുടെ ആണ്ട്രുസ് എന്ന ആളെ പരിചയപ്പെടുകയും അയാള്‍ എളുപ്പ മാര്‍ഗത്തിലുടെ പണമുണ്ടാക്കാനുള്ള ചില കാര്യങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യുന്നത് .പിടിക്കപെട്ടാല്‍ വലിയ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങള്‍ .ഒടുവില്‍ ഈ മാര്‍ഗം സ്വികരിക്കാന്‍ തന്നെ അവര്‍ തീരുമാനിച്ചു .പിന്നിട് അവരുടെ ജീവിതം ഇരുളിന്റെ മറവില്‍ ആയിരുന്നു എന്ന് വേണം പറയാന്‍ .

ഒടുവില്‍ അവര്‍ പോലീസ് കെണിയില്‍ ആയി .ബോബിയും ,ടോണിയും പിടിക്കപ്പെട്ടു .മറ്റ് രണ്ടു പേര് രക്ഷപ്പെട്ടുശിക്ഷിക്കപ്പെട്ട ബോബിയും ടോണിയും പുറത്തിറങ്ങി .ബോബി ഒരു സുഹൃത്ത് മുഖേന നഗരഭ്രാന്തത്തില്‍ ഉള്ള  അലക്‌സ്  എന്ന ആളെ ബന്ധപെടുകയും അദേഹത്തിന്റെ ഫാക്ടറിയില്‍ ഒരു ജോലി ഏര്‍പ്പാട് ആക്കുകയും ചെയ്തു .ബോബിക്ക് അലക്‌സിനെ ഏറെ ഇഷ്ടമായി .ഇതിനിടയില്‍ ബോബി അലക്‌സിന്റെ മകള്‍ സുപ്രിയയുമായി പ്രണയത്തില്‍ ആകുകയും ചെയ്തു .ഇരുപരുടെയും വിവാഹം നിശ്ചയിക്കപെട്ടപ്പഴാണ് ബോബിയുടെ പശ്ചാത്തലം അലക്‌സ് അറിയുന്നത് .അതോടെ വിവാഹം മുടങ്ങുകയും ബോബിയെ പുറത്താകുകയും ചെയ്തു ,പക്ഷെ ഇവിടുന്ന് പ്രശങ്ങള്‍ തീരുന്നില്ല പുതിയ സംഭവ വികാസങ്ങള്‍ ആരംഭിക്കുകയായിരുന്നു . ഇവിടെ ജെറിന്‍ ജോയ് , ജിന്‍സന്‍ ഇരിട്ടി ,പ്രവീണ്‍ ,കോളിന്‍ മാവേലി എന്നിവരാണ് ബോബി ,ജിക്കു, നെല്‍സന്‍ ,ടോണി എന്നിവരെ പ്രാധിനിതികരിക്കുന്നത്‌ലെറ്റിഷിയാ കുഞ്ചെറിയാന്‍ സുപ്രിയ എന്ന നായക കഥാ പാത്രത്തെ  അവതരിപ്പിക്കുന്നു .അക്കരക്കാഴ്ചകളിലുടെയും ഒട്ടനവധി മലയാള ചിത്രങ്ങളിലൂടെയും  മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട  ജോസ് കുട്ടി വലിയ കല്ലിങ്കല്ലിന്റെ   ഏറെ വ്യത്യസ്തമായ ഒരു വേഷം കൂടി ഈ ചിത്രത്തില്‍ ഉണ്ട്  .  

കനേഷ്യസ് അത്തിപ്പൊഴിയില്‍  ,കുരിയാക്കോസ് ഉണ്ണിട്ടന്‍, സി എ ജോസഫ് ,മുജിബ് ,രശ്മി ഫിലിപ്പ്, ബിനോയ് ജോര്‍ജ്, ഫെമി മാത്യു,ബെന്നി അഗസ്റ്റിന്‍,ഫ്രെഡിന്‍ സേവിയര്‍   ഏന്നിവരും ഇംഗ്ലിഷ് അഭിനേതാക്കളായ ലോറന്‍സ് ലാര്‍ക്കിന്‍, ലൂസി,  എണ്‍പതുകളിലെ ബി ബി സിയിലെ കോമഡി താരമായ  സ്റ്റാന്‍  ബോര്‍ഡ്മാനും ഈ ചിത്രത്തില്‍ അണിനിരക്കുന്നു  .സ്റ്റാന്‍  ബോര്‍ഡ്മാന്റെ ആദ്യ ഇന്ത്യന്‍ സിനിമയാണ് ഇത്.  കനേഷ്യസ് അത്തിപ്പൊഴിയും കുരിയാക്കോസ് ഉണ്ണിട്ടനുമാണ് ചിത്രത്തിലെ ഗാനങ്ങള്‍   രചിച്ചിരിക്കുന്നത് . ഗാനങ്ങള്‍ പാടിയിരിക്കുന്നത് മലയാളത്തിന്റെ ഹിറ്റ് മെയ്ക്കര്‍  ജാസി ഗിഫ്റ്റും ,സോഷ്യല്‍  മീഡിയയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരരായ ചന്ദ്രലേഖയും, സുമേഷും ആണ് .ചന്ദ്രലേഖയും സുമേഷും പാടുന്ന ആദ്യ മലയാള ചിത്രമാണ് ഇത് എന്ന പ്രത്തേകത കൂടിയുണ്ട് .ജെയിസന്‍ ലോറന്‍സ് ,പോളിഷ് ക്യാമറാമാന്‍ മാര്‍ക്കിനുമാണ് ച്ചായാഗ്രാഹകര്‍, എഡിറ്റിംഗ് സോബി തോമസ് ,പ്രോഡക്ഷന്‍ കണ്ട്രോളര്‍ എസ് .വിജയകുമാര്‍ . ചിത്രത്തിന്റെ പി ആര്‍ ഒ ആയി പ്രവര്‍ത്തിക്കുന്നത് മലയാളികള്‍ക്ക് സുപരിചിതനായ   വാഴൂര്‍ ജോസാണ്. തീര്‍ച്ചയായും കുടുംബ പ്രേഷകര്‍ക്കും യുവാക്കള്‍ക്കും  ഒരുപോലെ ആസ്വദിക്കാവുന്ന ചിത്രമായിരിക്കും  ഇത് എന്ന് ചിത്രത്തിന്റെ സംവിധായകന്‍ പറഞ്ഞു  .യു കെ യിലെ  പ്രമുഖ ഫിലിം വിതരണക്കാരായ പി ജെ എന്റര്‍ടൈന്‍മെന്റ് ആണ് യു കെയില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുന്നത്.


യു കെ  മലയാളികളുടെ ചിത്രം  ഒരു ബിലാത്തി പ്രണയം ആഗസ്ത് അവസാന വാരംയു കെ  മലയാളികളുടെ ചിത്രം  ഒരു ബിലാത്തി പ്രണയം ആഗസ്ത് അവസാന വാരംയു കെ  മലയാളികളുടെ ചിത്രം  ഒരു ബിലാത്തി പ്രണയം ആഗസ്ത് അവസാന വാരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക