Image

അന്താരാഷ്ട്ര ഡ്രാഗണ്‍ ജലമേളയില്‍ ഭാരത് ബോട്ട് ക്ലബിനു വിജയം

Published on 07 August, 2016
അന്താരാഷ്ട്ര ഡ്രാഗണ്‍ ജലമേളയില്‍ ഭാരത് ബോട്ട് ക്ലബിനു വിജയം
ന്യൂയോര്‍ക്ക്: ചൈനയുടെ തനത് വള്ളംകളി ഡ്രാഗണ്‍ ബോട്ട് റേസില്‍ മലയാളികള്‍ക്കും വിജയം. 500 മീറ്റര്‍ റേസില്‍ ന്യൂയോര്‍ക്ക് റോക്ക് ലന്‍ഡ് ആസ്ഥാനമായ ഭാരത് ബോട്ട് ക്ലബ് രണ്ടാം സ്ഥാനം നേടി.

കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്മാരായ ഭാരത് ബോട്ട് ക്ലബ് ഇത്തവണ ചൈനക്കാര്‍ നേതൃത്വം നല്‍കുന്ന ഈസ്റ്റ് ഡ്രാഗണ്‍ ക്ലബിന് സെക്കന്‍ഡുകള്‍ക്ക് പിന്നിലായി. ഒന്നാം സ്ഥാനക്കാര്‍ മൂന്നു മിനിറ്റും ആറ് സെക്കന്‍ഡുമെടുത്തപ്പോള്‍ ഭാരത് ബോട്ട് ക്ലബ് മൂന്നു മിനിറ്റും 15 സെക്കന്‍ഡുമെടുത്തു.യു.പി.എസ് ടീമിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഭാരത് ക്ലബ് രണ്ടാമതെത്തിയത്.

250 മീറ്ററില്‍ ന്യൂയോര്‍ക്ക് ക്വീന്‍സ് കേന്ദ്രമായുള്ള മലയാളി ബോട്ട് ക്ലബ് ആദ്യം രണ്ടാമതെത്തി. എന്നാല്‍ മൂന്നാമതെത്തിയ ടീമിന്റെ പിഴവിനെ ചൊല്ലി വീണ്ടും മത്സരം നടത്താനാണ് റഫറി തീരുമാനിച്ചത്.

അതു പക്ഷെ മലയാളി ബോട്ട് ക്ലബിനു വിനയായി.. അവര്‍ നാലാം സ്ഥാനത്തേയ്ക്കു പിന്തള്ളപ്പെട്ടു

'തുഴയുന്നവരൊന്നും ചെറുപ്പക്കാരല്ല, കിട്ടിയതാകട്ടെ മോശപ്പെട്ട വള്ളവും. ട്രാക്കും മാറി,മലയാളി ക്ലബ് ടീം മാനേജര്‍ ഫിലിപ്പ് മഠത്തില്‍ പറഞ്ഞു. 18 ടീമുകളോടു മത്സരിച്ചാണു ഫൈനലില്‍ എത്തിയത്. ഫൈനലില്‍ രണ്ടു തവണ തുഴയേണ്ടി വന്നതു അരോചകമായി.

റീ മാച്ച് കാരണം മലയാളീ ക്ലബ് ടീമിന് 500 മീറ്റര്‍ മത്സരത്തില്‍ പങ്കെടുക്കാനുമായില്ല. ന്യൂയോര്‍ക്ക് പോലീസിന്റേയും, ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റുകളുടേയും ടീമാണ് 250 മീറ്ററില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയത്.

മലയാളി ക്ലബ് ആറു വര്‍ഷമായി ഈ അന്താരാഷ്ട്ര മത്സരത്തില്‍ പങ്കെടുക്കാന്‍ തുടങ്ങിയിട്ട്. ആ ടീമില്‍ നിന്ന് പിരിഞ്ഞവര്‍ ഉള്‍പ്പടെ ഉണ്ടാക്കിയ ഭാരത് ബോട്ട് ക്ലബ് നാലു വര്‍ഷമായി പങ്കെടുക്കുന്നു.

കുട്ടനാട്ടില്‍ വള്ളംകളില്‍ പങ്കെടുക്കുന്ന നല്ല തുഴക്കാരാണു ടീം അംഗങ്ങള്‍ മിക്കവരും. അവര്‍ രണ്ടു ടീമില്‍ ആയതോടെ ടീമുകളുടെ കരുത്തുംവിജയസാധ്യതയുംകുറഞ്ഞു.

മൂന്നു പതിറ്റാണ്ടിലേറെയായി ഫ്‌ളഷിംഗിലെ ഫ്രഷ് മെഡോസ് കൊറോണ പാര്‍ക്കിലെ ലേക്കിലാണ് ഹോങ്കോംഗ് ഡ്രാഗണ്‍ ബോട്ട് റേസ് നടക്കുന്നത്. വമ്പന്‍ കമ്പനികളെല്ലാം സ്‌പോണ്‍സര്‍മാരായി രംഗത്തുണ്ട്. 300ല്‍പ്പരം ടീമുകളാണ് രണ്ടു ദിവസത്തെ മത്സരത്തില്‍ മാറ്റുരയ്ക്കുന്നത്.

പരേഡും കലാപരിപാടികളും സമ്മേളനവുമെല്ലാം ചേര്‍ന്നതാണു മത്സരം. രണ്ടു ദിവസവും കൊറോണ പാര്‍ക്ക്ഉത്സവ വേദിയായിമാറുന്നു. ആയിരങ്ങളാണ് വള്ളംകളി കാണാനും കാര്‍ണിവലിനുമായി എത്തുന്നത്. ന്യൂയോര്‍ക്ക് മേയര്‍ ഡിബ്ലാസിയോ അടക്കം നഗരപിതാക്കളും രാഷ്ട്രീയ നേതാക്കളും എത്തുന്നു.

ഇന്ത്യാക്കാരില്‍ മലയാളികള്‍ മാത്രമാണ് മത്സരത്തിനെത്തുന്നത്.

ഡ്രാഗണ്‍ ബോട്ട് റേസിന് 2300 വര്‍ഷത്തെ ചരിത്രമുണ്ട്. ചു എന്ന നാട്ടു രാജ്യം ഭരിച്ചിരുന്ന രാജാവിന്റെ മന്ത്രിയായിരുന്നു കവി കൂടിയായ ക്യു യുവാന്‍. പല പരിഷ്‌കാരങ്ങളും മന്ത്രി നിര്‍ദേശിച്ചു. അതിഷ്ടപ്പെടാതിരുന്ന രാജാവ് മന്ത്രിയെ പുറത്താക്കി. രാജ്യമാകെ അലഞ്ഞുതിരിഞ്ഞ മന്ത്രി പാട്ടുകളിലൂടെ രാജ്യത്തെ ഉത്ബുദ്ധരാക്ക. അങ്ങനെയിരിക്കെ ബി.സി 278-ല്‍ മറ്റൊരു രാജാവ് ചു രാജ്യംപിടിച്ചടക്കി. ചുവിലെ രാജാവ് നിലോ നദിയില്‍ ചാടി ജീവനൊടുക്കി.

രാജാവ് ചാടുന്നതു കണ്ട വള്ളക്കാര്‍ രക്ഷിക്കാന്‍ പാഞ്ഞടുത്തെങ്കിലും ഫലിച്ചില്ല. രാജാവ് മരിച്ചെന്നുറപ്പായപ്പോള്‍ രാജാവിന്റെ ശരീരം മീനുകള്‍ ഭക്ഷിക്കാതിരിക്കാനായി അടുത്ത ശ്രമം. ഇതിനായി നദിയിലേക്കവര്‍ റൈസ് ഡംബ്ലിംഗ് (ഒരു തരം കൊഴുക്കട്ട) എറിഞ്ഞുകൊടുത്തു. ഇതാണ് ബോട്ട് റെയ്‌സിന്റെ തുടക്കം. ബോട്ട് റെയ്‌സിന്റെ ദിവസങ്ങളില്‍ പങ്കെടുക്കുന്നവരൊക്കെ റൈസ് ഡംബ്ലിംഗ് കഴിക്കും.

ചാന്ദ്ര മാസത്തിന്റെ അഞ്ചാം ദിനമാണ് ഡ്രാഗണ്‍ ബോട്ട് റേസ്. അതിനു നാലു ദിവസം മുമ്പ് ബോട്ടുകള്‍ വെള്ളത്തിലിറക്കും. ബോട്ടിന്റെ ഒരറ്റത്ത് ഡ്രാഗന്റെ തലയുടെ ആകൃതിയും മറ്റേ അറ്റത്തു വാലും പിടിപ്പിക്കും. തുടര്‍ന്ന് ഒരു ബുദ്ധ സന്യാസി വള്ളത്തെ ആചാരപൂര്‍വ്വം അനുഗ്രഹിക്കും. ചുവന്ന പെയിന്റുപയോഗിച്ച് വള്ളത്തിനു രണ്ട് കണ്ണ് വരയ്ക്കുന്നതോടെ വള്ളം സജ്ജമായി.

വള്ളം കളിക്ക് ശേഷം തീനും കുടിയും പാര്‍ട്ടിയും കലാപരിപാടികളും ആയോധനമുറകളും അരങ്ങേറുന്നു.

മത്സര വിജയികള്‍ക്ക് അടുത്ത വെള്ളിയാഴ്ച നടത്തുന്ന ബാങ്ക്വറ്റില്‍ സമ്മാനങ്ങളും ക്യാഷ് അവാര്‍ഡുകളും വിതരണം ചെയ്യും.

മലായളികള്‍ ഒരുമിച്ചാല്‍ ഇവിടെ നമുക്ക് തന്നെ വള്ളം കളിസംഘടിപ്പിക്കാനാവുമെന്ന് ഫിലിപ്പ് മഠത്തില്‍ ചൂണ്ടിക്കാട്ടി. അരലക്ഷിത്തിലേറെ ഡോളര്‍ സ്‌പോണ്‍സര്‍ഷിപ്പ് ലഭിച്ചാലേ അതു സാധിക്കൂ.

ടീമുകള്‍ക്ക് ആവേശം പകര്‍ന്നുകൊണ്ട് വിവിധ സംഘടനാ നേതാക്കള്‍ എത്തിയിരുന്നു.ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് ചെയര്‍ പോള്‍ കറുകപ്പള്ളില്‍, വനിതാ ഫോറം ചെയര്‍ ലീല മാരേട്ട്, ലൈസി അലക്‌സ്, ജസി കാനാട്ട്, ഫോമ നേതാവ് ഡോ. ജേക്കബ് തോമസ് തുടങ്ങിയവരും ഒട്ടേറെ മലയാളികളും അവരുടെ കുടുംബാംഗങ്ങളും എത്തി.

അലക്‌സ് തോമസ് ആയിരുന്നു ഭാരത് ബോട്ട് ക്ലബ് മാനേജര്‍. രാധാകൃഷ്ണന്‍ കുഞ്ഞുപിള്ള ക്യാപ്റ്റനും ഡേവിഡ് മോഹന്‍ കോ ക്യാപ്റ്റനും.

ചെറിയാന്‍ വര്‍ഗീസ്, ജോണ്‍ താമരവേലില്‍, ഏബ്രഹാം തോമസ്, ബാബു രാജ് പിള്ള, മനോജ് പി. ദാസ്, അജു കുരുവിള, വിഷ്ണു വിശ്വനാഥ്, ജോ ഏബ്രഹാം, ഫ്രാന്‍സീസ് കെ. ഏബ്രഹാം, ബിജു മാത്യു, ടിജോ സെബാസ്റ്റ്യന്‍ മാളിയേക്കല്‍, ലാല്‍സണ്‍ വര്‍ഗീസ്, വിശ്വനാഥന്‍ കുഞ്ഞുപിള്ള, ജോര്‍ജ് കുഞ്ചെറിയ എന്നിവരായിരുന്നു ടീം അംഗങ്ങള്‍.

മലയാളി ബോട്ട് ക്ലബ് അംഗങ്ങള്‍: സജി മാത്യു, രാജു ഏബ്രഹാം, റോബിന്‍ ജോസഫ്, മോന്‍സി മാണി, കുര്യാക്കോസ്, റോയ് മാത്യു, വര്‍ഗീസ് ജോസഫ്, ക്യപ്റ്റന്‍അനില്‍ ചെറിയാന്‍, പോള്‍ കുര്യന്‍, ബേബിക്കുട്ടി തോമസ്, ആന്റണി ജോസഫ്, ജോണ്‍സണ്‍ മാത്യു.
വര്‍ക്കി ഏബ്രഹാം, ഡോ. ജേക്കബ് തോമസ് എന്നിവരായിരുന്നു മലയാളി ക്ലബിന്റെ സ്‌പൊണ്‍സര്‍മാര്‍. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക