Image

കുടിയേറ്റത്തിന്റെ തുടക്കക്കാരെ ആദരിക്കാന്‍ കേരള ലിറ്റററി സൊസൈറ്റിയുടെ പദ്ധതി

Published on 07 August, 2016
കുടിയേറ്റത്തിന്റെ തുടക്കക്കാരെ ആദരിക്കാന്‍ കേരള ലിറ്റററി സൊസൈറ്റിയുടെ പദ്ധതി
ഡാളസ്: കേരള ലിറ്റററി സൊസൈറ്റി ഡാളസില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ട് ഇരുപത്തഞ്ചാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. ചരിത്രപരമായ നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് വേദിയായ ഈ സാഹിത്യസംഘടന അതിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കംകുറിക്കുന്നത് മലയാളികളുടെ, അമേരിക്കയിലേക്കുള്ള കുടിയേറ്റത്തിന്റെ അന്‍പതാം വര്‍ഷം ചരിത്രരേഖകളിലേക്ക് എഴുതിക്കൊണ്ടാവും.
1965­ല്‍ അവതരിപ്പിച്ച ഇമിഗ്രേഷന്‍ ആന്‍ഡ് നാച്വുറലൈസേഷന്‍ ബില്ലിന്‍ പ്രകാരം 67 മുതല്‍ നേഴ്‌സസ് അമേരിക്കയിലേക്കുള്ള കുടിയേറ്റത്തിനു ആരംഭംകുറിച്ചു. സ്റ്റുഡന്റ് വീസ, എക്‌ചേഞ്ച് വീസയിലൊക്കെ ചിലര്‍ ഇതിനു മുന്നേ എത്തപ്പെട്ടിരുന്നെങ്കിലും കുടിയേറ്റത്തിന്റെ "അവകാശം' നേഴ്‌സസിനു തന്നെ.

ഇന്ത്യയുടെ അറുപത്തൊമ്പതാം സ്വാതന്ത്ര ദിനാഘോഷവേളയില്‍, അമേരിക്കന്‍ മലയാളി കുടിയേറ്റത്തിന്റെ അമ്പതാം വര്‍ഷാചരണത്തിനു് അമേരിക്കന്‍ മണ്ണില്‍ ഡാളസ് നിവാസികളുടെ മഹത്‌വേദിയില്‍ തുടക്കംകുറിച്ചുകൊണ്ട് മെഴുകുതിരി തെളിയും.

ഓസസ്റ്റ് 14­-നു ഞായറാഴ്ച വൈകിട്ട് 5.30­ന് കേരള അസോസിയേഷന്‍ ഹാളിള്‍ (ഇന്ത്യാകള്‍ച്ച്വറല്‍ ആന്‍ഡ് എഡ്യുക്കേഷന്‍ സെന്റര്‍, 3821 ബ്രോഡ്‌വേ ബുളിവാഡ്, ഗാര്‍ലന്റ് 75043) പരിപാടികള്‍ക്ക് തുടക്കംകുറിക്കും.

1963-­ല്‍ ഡെസ്റ്റിനി എന്ന കപ്പലില്‍ ബോസ്റ്റണിലെത്തിയ കുടിയേറ്റത്തിന്റെ ജീവിച്ചിരിക്കുന്ന കാരണവര്‍ 68-­ല്‍ ഡാളസില്‍ വന്നിറങ്ങിയ 3 ആദ്യകാല നേഴ്‌സുമാര്‍, വിശിഷ്ടാതിഥികള്‍, ഇതരസംഘടനാനേതാക്കള്‍ വേദിയില്‍ അണിനിരക്കും. ഡാളസ്‌ മെലോഡിയുടെ ‘കലാമേള’ പരിപാടികള്‍ക്ക് കൊഴുപ്പേകും.

വരുംവര്‍ഷങ്ങളില്‍ ആഗസ്റ്റ് പതിനഞ്ചിനോട് ചേര്‍ന്നു വരുന്ന ഞായറാഴ്ച “കുടിയേറ്റ സാരഥികളുടെ സ്മരണദിനം” ആയി അമേരിക്കയില്‍ ഇന്ത്യന്‍ സ്വാതന്ത്രദിനം ആഘോഷിക്കുന്ന എല്ലാ മലയാളി സംഘടനകളും കൊണ്ടാടണമെന്ന സന്ദേശമാണ് ലിറ്റററി സൊസൈറ്റി നല്‍കുന്നതെന്നും അമേരിക്കയിലെ സമസ്ത മലയാളിസംഘടനകളും അഭിമാന പുരസരം സഹകരിക്കണമെന്നും പ്രസിഡന്റ് ഏബ്രഹാം തെക്കേമുറി അഭ്യര്‍ത്ഥിക്കുന്നു.

ഏബ്രഹാം തെക്കേമുറി­ 469­ 222 ­5561, സി.വി.ജോര്‍ജ­് 214 ­675 ­6433, ജോസന്‍ ജോര്‍ജ് ­469 ­767 ­3208.
കുടിയേറ്റത്തിന്റെ തുടക്കക്കാരെ ആദരിക്കാന്‍ കേരള ലിറ്റററി സൊസൈറ്റിയുടെ പദ്ധതി
Join WhatsApp News
Anthappan 2016-08-08 03:54:47
If you don't have anything else to do get involved in the US Election process.  Vote For Hillary.  Trump will be a disaster..

Trump falls short in terms of the character and behavior needed to perform as president. This defect is crippling and ensures he would fail in office. Trump is a bigot, a bully, and devoid of grace or magnanimity. His thin-skinned belligerence toward every challenge, rebuke, or criticism would promise the nation a series of a high-voltage quarrels. His casual dishonesty, his policy laziness, and his lack of self-awareness would mean four years of a careening pin-ball journey that would ricochet from missteps to crisis to misunderstandings to clarifications to retractions.
പോത്തച്ചൻ 2016-08-08 07:19:23
അന്തപ്പൻ ചേട്ടൻ പറയുന്നതിൽ ഒരു പോയിന്റ് ഉണ്ട്.  ട്രംപ് അധികാരത്തിൽ വന്നാൽ പണ്ട് വന്ന കുടിയേറ്റക്കാരും ഇപ്പോൾ വന്നവന്മാരും വെള്ളത്തിൽ ആകും. അതുകൊണ്ടു എല്ലാ കുടിയേറ്റാക്കാരും ഒത്തു കൂടി ട്രംപിനെ കെട്ടു  കെട്ടിക്കാൻ നോക്കണം .  ട്രംമ്പും ഹില്ലരിയും തമ്മലുള്ള മത്സരത്തിൽ ഹില്ലരി മുന്നിലാണെങ്കിലും,  സാം ചേട്ടനും ഒരു പീ .ടീ .കുരിയൻ ചേട്ടനും വിശ്വസിക്കുന്നത്, ട്രമ്പ് അധികാരത്തിൽ വരുമെന്നും അദ്ദേഹത്തോടൊപ്പം ആയിരം വർഷം ജീവിക്കാമെന്നുമാണ്.  ഇവന്മാര് വിശ്വസിച്ചോട്ടെ ട്രംപിന് വിടുവേല ചെയ്തു ആയിരം വര്ഷം ജീവിച്ചോട്ടെ.പക്ഷെ മറ്റ് മലയാളികളെ എന്തിനാണ് വഴിതെറ്റിക്കുന്നത് എന്ന് മനസിലാകുന്നില്ല?  ലിറ്ററി സൊസൈറ്റി എന്ന് പറഞ്ഞാൽ ബോധം ഇല്ലാത്ത മലയാളിക്ക് ബോധം ഉണ്ടാക്കി കൊടുക്കുന്ന സംഘടന എന്നാണു ഞങ്ങൾ മനസ്സിലാക്കിയിരിക്കുന്നത്.  ചുമ്മാ റിട്ടയറായി വീട്ടിലിരിക്കുന്ന ചേട്ടന്മാരെ ഒക്കെ വിളിച്ച്‌ 'പലകേം ' പൊന്നാടേം ഒക്കെ കൊടുത്ത് വീണ്ടും പ്രശ്‌നം ഉണ്ടാക്കാനുള്ള പുറപ്പാടാണെന്നു തോന്നുന്നു. എന്തെങ്കിലും ഒന്നിന്റെ തുമ്പേൽ കേറി പിടിച്ചു പ്രശ്‌നം ഉണ്ടാക്കാൻ നോക്കി ഇരിക്കുന്നവൻമാരാണ് ആ വിദ്യാധരനും, വായനക്കാരനുമൊക്കെ. എന്തിനാ ചേട്ടന്മാരെ മോങ്ങാൻ ഇരിക്കുന്ന നായുടെ തലയിൽ തേങ്ങ വെട്ടി ഇടുന്നത് ?

അവശ സാഹിത്യകാരൻ 2016-08-08 07:57:49
മലയാള സാഹിത്യത്തിന്റെ കൂമ്പ് വാട്ടി. ഇനി കുഴിലോട്ട് കാലും നീട്ടി ഇരിക്കുന്നവന്മാർക്ക് പൊതപ്പിക്കാൻ തുണി കൊടുക്കാനുള്ള പരിപാടിയാണെന്ന് തോന്നുന്നു.  വെറുതെ പലകക്കും തുണിക്കും കാശു കളയണ്ട എന്റെ കയ്യിൽ ഒത്തിരി ഇരിപ്പൊണ്ട് അഡ്രസ് ഇവിടെ ഇട്ടാൽ മതി .  ഫെഡ് എക്സ് വഴി അയച്ചേക്കാം .  ചുമ്മാ ഇരിക്കുമ്പോൾ ഓരോ അവന്മാരുടെ തലയിൽ വരുന്ന ഐഡിയാസെ ! 
കുടിയൻ മത്തു 2016-08-08 11:49:43
ട്രമ്പിന് ചുളുവിൽ പർപ്പിൾ ഹാർട്ട് കിട്ടിയതുപോലെ ഒരു പൊന്നാടേം കിടക്കാൻ ഒരു കട്ടിലും കിട്ടാനുള്ള സാധ്യതയാണ് പോത്തച്ചനും അവശ സാഹിത്യകാരനുംകൂടി ഇല്ലാതാക്കുന്നത്.  നായർക്ക് ഉടുക്കാനും അച്ചിക്ക് പുതയ്ക്കാനും ഒരു മുണ്ടെ ഉള്ളെന്ന്പറഞ്ഞതപോലെയാണ് ഞാൻ. ഇതേൽ ഒന്ന് കിട്ടിയിട്ട് വേണം അവളുടെ അടുത്തൂന്നു ഒന്ന് മാറികിടക്കാൻ. ഒരു പുതപ്പിനു അകത്തു കിടന്നിട്ട് പ്രയോചനം ഒന്നുമില്ല.  ചില സിന്ധി പശുവിനെ കറക്കാൻ മുലക്ക് പിടിക്കുമ്പോൾ തൊഴിക്കുന്ന തൊഴിപോലത്തെ തൊഴിയാണ് . നാൽപ്പത്തി അഞ്ചു വർഷമായി അമേരിക്കയിൽ  കുടി -ഏറിയിട്ട്.  അതിനു ഒരു അവാർഡു ഇല്ലാതാകുന്നതെന്തിനാ പിള്ളേരെ നിങ്ങൾ .  
തിന്നുകേം ഇല്ല തീറ്റയ്ക്കേം ഇല്ലാത്ത വർഗ്ഗം .
നിങ്ങളുടെ സഹോദരി 2016-08-08 12:36:02
കുടിയേറ്റക്കാർക്ക് നിങ്ങൾ അവാർഡ് കൊടുക്കുന്നെങ്കിൽ അത് ആദ്യം കുടിയേറിയ നഴ്സ്സ് സ്ത്രീകൾക്കാണ് . അല്ലാതെ അവരുടെ സാരിത്തുമ്പിൽ പിടിച്ചു കേറിവന്നവൻമാർക്കല്ല.  ഓരോ സ്ത്രീകളുടെ കഷ്ടപ്പാടിന്റേം യാതനയുടേം ഫലമാണ് പല കുടുമ്പങ്ങളും രക്ഷപ്പെട്ടു പോയതും അച്ചായന്മാർക്ക് 3 -പീസ് സൂട്ട് ഇട്ട് പള്ളിയിലോക്കെ പോകാൻ കഴിയുന്നതും. പലരും കുടിയേറ്റത്തിന്റെ അർഥം കുടിയന്മാർ എന്നാണ് മനസ്സിലാക്കിയിരിക്കുന്നത്.  എത്ര അവന്മാരാണ് ഓരോ കുടുംബം നശിപ്പിച്ചത്. അപ്പോഴും കുടുംമ്പം നശിക്കാതെ സൂക്ഷിച്ചതും കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസ കാര്യങ്ങൾ നോക്കിയതും സ്ത്രീകൾ തന്നെ.  എന്നാൽ ആണുങ്ങൾ പലപ്പോഴും ട്രംപിനെപ്പോലെ സ്വാർത്ഥന്മാരാണ് .  അവർക്ക് കുടിക്കണം ആള് കളിക്കണം.  പത്തുപേരോടു പൊങ്ങച്ച തരം പറഞ്ഞുകൊണ്ട് നടക്കണം .  എന്റെ പ്രിയ നഴ്സ് സഹോദരിമാരെ നമ്മൾക്ക് ഒറ്റ കെട്ടായി നിൽക്കണം. ഇത്തവണ നമ്മൾക്ക് അച്ചായന്മാർ പറയുന്നത് കേൾക്കണ്ട . നമ്മുടെ നേതാവ് ഹില്ലരി തന്നെ.  നല്ലൊരു ശതമാനം നമ്മളുടെ ജീവിതം ഇവന്മാരുടെ തല്ലും തൊഴിയും കൊണ്ട് കിടന്നു ഇനി അത് പറ്റില്ല.  നമ്മൾക്ക് ആവശ്യത്തിലധികം വിദ്യാഭ്യാസം ഉണ്ട് ശമ്പളം ഉണ്ട് ഇനി നമ്മൾ ആരെ പേടിക്കണം . എല്ലാവരും ഇത്തവണ മറക്കാതെ ഹിലാരിക്ക് വോട്ട് ചെയ്യണം 

സ്നേഹത്തോടെ 
നിങ്ങളുടെ സഹോദരി  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക