Image

മാണി­യുടെ രാഷ്ട്രീ­യ­ക്ക­ളിക്ക് പിന്നി­ലെന്ത്?

ജയ­മോ­ഹ­നന്‍ എം Published on 07 August, 2016
മാണി­യുടെ രാഷ്ട്രീ­യ­ക്ക­ളിക്ക് പിന്നി­ലെന്ത്?
നിയ­മ­സഭാ തിര­ഞ്ഞെ­ടു­പ്പിലെ പരാ­ജ­യ­ത്തിന് പിന്നാലെ യുഡി­എഫിനെ പിളര്‍ത്തി കേരളാ കോണ്‍ഗ്രസ് പുറ­ത്തേക്ക് പോകു­മ്പോള്‍ അതിനു പിന്നിലെ രാഷ്ട്രീയ ലക്ഷ്യ­മെന്ത് എന്നാണ് എവി­ടെ­യും ചര്‍ച്ച. എവി­ടെയും ഊഹാ­പോ­ഹ­ങ്ങള്‍ മാത്രം. മാണി­യുടെ മനസ് മന­സി­ലാ­ക്കാന്‍ ഇതു­വ­രെയും ആര്‍ക്കും കഴി­ഞ്ഞി­ട്ടി­ല്ല. ഒപ്പ­മു­ള്ള­വര്‍ക്ക് പോലും എളുപ്പം പിടി­കൊ­ടു­ക്കില്ല എന്ന­താണ് മാണി­യുടെ എന്ന­ത്തെയും വിജയ രഹ­സ്യ­വും. എങ്കിലും പറഞ്ഞു കേള്‍ക്കുന്ന സാധ്യ­ത­കള്‍ ഇതൊ­ക്കെ­യാ­ണ്.

മാണി എല്‍.­ഡി­.എ­ഫി­ലേക്ക് പോകും.

പക്ഷെ മാണി­യുടെ എല്‍.­ഡി.­എഫ് പ്രവേശനം അത്ര എളു­പ്പ­മാ­കി­ല്ല. എളു­പ്പ­മാ­കില്ല എന്ന് മാത്ര­മല്ല സാധ്യ­മാ­കുക തന്നെ­യില്ല എന്ന­താണ് സത്യം. ഭര­ണ­ത്തി­ലി­രുന്ന യുഡി­എ­ഫിനെ പിളര്‍ത്താന്‍ വേണ്ടി മുമ്പ് മാണിയെ സിപിഎം വശ­ത്താന്‍ നോക്കി എന്ന­തൊക്കെ ശരി­യാ­ണ്. പക്ഷെ അന്നത്തെ പോലെ­യല്ല ഇപ്പോ സാഹ­ച­ര്യ­ങ്ങള്‍. 

കെ.എം മാണി­യുടെ ബജറ്റ് അഴി­മ­തി­യു­ടെയും ബാര്‍ കോഴ­യു­ടെയും പ്രശ്‌നം ഉയര്‍ത്തി­ക്കാ­ട്ടി­യാണ് ഇട­തു­പക്ഷം അധി­കാ­ര­ത്തി­ലെ­ത്തി­യ­ത്. അപ്പോള്‍ പിന്നെ നാളു­കള്‍ക്കു­ള്ളില്‍ മാണിയെ വിശു­ദ്ധ­നായി പ്രഖ്യാ­പിച്ച് തങ്ങ­ളുടെ മുന്ന­ണി­യി­ലേക്ക് എടു­ക്കാന്‍ ഇട­തു­പക്ഷ മുന്ന­ണിക്ക് സാങ്കേ­തി­ക­മായി കഴി­യി­ല്ല. ഇട­തു­പക്ഷ മുന്ന­ണി­യിലെ രണ്ടാം പാര്‍ട്ടി­യായ സിപിഐ ഇതിന് അനു­വ­ദി­ക്കില്ല എന്ന­താണ് മറ്റൊരു കാര്യം. 

പഴയ അവ­സ്ഥ­യല്ല ഇപ്പോ സിപി­ഐ­ക്കു­ള്ള­ത്. 25 സിറ്റു­ക­ളില്‍ മത്സ­രിച്ച സിപിഐ 19 സീറ്റു­ക­ളിലും വിജ­യിച്ച തിര­ഞ്ഞെ­ടു­പ്പാണ് കഴിഞ്ഞു പോയ­ത്. അതാ­യത് സിപിഐ അടി­സ്ഥാ­ന­പ­ര­മായി തങ്ങ­ളുടെ ശക്തി വര്‍ദ്ധി­പ്പി­ച്ചി­ട്ടു­ണ്ട്. ഈ അവ­സ­ര­ത്തില്‍ മാണി­യെ­പ്പോ­ലെ­യൊരു "കടുത്ത വില­പേ­ശ­ലു­കാ­രന്‍' തങ്ങ­ളുടെ മുന്ന­ണി­യില്‍ എത്തു­ന്നത് സിപിഐ താത്പ­ര്യ­പ്പെ­ടു­ന്നി­ല്ല. കാരണം മുന്ന­ണി­യിലെ രണ്ടാം­സ്ഥാനം മാണി തട്ടി­യെ­ടു­ത്തേക്കും എന്ന­വര്‍ ഭയ­പ്പെ­ടു­ന്നു.

ഇട­തു­പക്ഷ മുന്ന­ണി­യി­ലേക്ക് ഇനി എത്ത­പ്പെ­ട്ടാല്‍ തന്നെ യുഡി­എ­ഫില്‍ ലഭിച്ച സ്ഥാനമാന­ങ്ങ­ളൊന്നും മാണിക്ക് ഇട­തു­ പാ­ള­യ­ത്തില്‍ ലഭി­ക്കാന്‍ പോകു­ന്നി­ല്ല. മാത്ര­മല്ല യുഡി­എ­ഫി­നി­ല്ലാത്ത ഒരു രാഷ്ട്രീയ ഓഡി­റ്റിംഗ് സംവി­ധാനം ഇട­തു­പ­ക്ഷ­ത്തി­നു­ള്ളില്‍ പ്രവര്‍ത്തി­ക്കു­ന്നു­മു­ണ്ട്. മാണി­യുടെ രാഷ്ട്രീ­യ­വു­മായി ഇത് ഒത്തു­പോ­കു­ന്ന­ത­ല്ല. അതു­കൊണ്ട് ഇട­തു­ പാ­ള­യ­ത്തി­ലേക്ക് ഒറ്റ­യ­ടിക്ക് പറന്നു കയ­റാന്‍ മാണി ആഗ്ര­ഹി­ക്കു­മെന്ന് കരു­തുക വയ്യ.

മാണി ഇപ്പോള്‍ കാണി­ക്കു­ന്നത് ഒരു വില­പേ­ശല്‍ തന്ത്ര­മാ­ണ്. മാണി യുഡി­എ­ഫി­ലേക്ക് തിരിച്ചു വരും.

ഫല­ത്തില്‍ നട­ക്കാന്‍ പോകുന്ന കാര്യം ഇതു തന്നെ­യാവണം. മാത്ര­മല്ല കോണ്‍ഗ്ര­സിലെ ഉമ്മന്‍ചാണ്ടി വിഭാഗ­ത്തിന്റെ ഒത്താ­ശ­യോ­ടെ­യാണ് മാണി­യുടെ പുതിയ കളി­ക­ളെന്നും വില­യി­രു­ത്ത­പ്പെ­ടു­ന്നു­ണ്ട്. വി.എം സുധീ­രന്റെ കടുത്ത നില­പാ­ടു­കള്‍ ജാതി സംഘ­ട­ന­കളെ പിണ­ക്കു­ന്നു. എസ്.­എന്‍.­ഡി.പി അങ്ങനെ ബിജെ­പി­യു­മായി ചേര്‍ന്നു. ചെന്നി­ത്ത­ല­യുടെ നില­പാ­ടു­കള്‍ കേരളാ കോണ്‍ഗ്ര­സിനെ വേദ­നി­പ്പിച്ച് മുന്ന­ണി­യില്‍ നിന്ന് പുറത്തു പോകുന്ന അവ­സ്ഥ­യി­ലെ­ത്തി­ച്ചു. കാര്യ­ങ്ങള്‍ ഇങ്ങനെ വഷ­ളാ­കു­മ്പോള്‍ പാര്‍ട്ടി ലീഡ­റായ സുധീ­രന്റെ അവ­സ്ഥയും പ്രതി­പക്ഷ നേതാ­വായ ചെന്നി­ത്ത­ല­യുടെ അവ­സ്ഥയും പരു­ങ്ങ­ലിലാ­വും.

അങ്ങനെ വരു­മ്പോള്‍ നില­വില്‍ തിര­ഞ്ഞെ­ടുപ്പ് പരാ­ജ­യ­ത്തോടെ അല്പം പിന്‍മാറി നില്‍ക്കേണ്ടി വന്ന ഉമ്മന്‍ചാ­ണ്ടിക്ക് കൂടു­തല്‍ കരു­ത്തോടെ യുഡി­എ­ഫി­ന്റെ നേതൃത്വം വീണ്ടും ഏറ്റെ­ടു­ക്കാം. ഹൈക്ക­മാന്‍ഡ് തന്നെ അത് അദ്ദേ­ഹത്തെ ഏല്‍പ്പി­ക്കാം. നേതൃത്വം തിരിച്ചു കിട്ടു­ന്ന­തോടെ ഉമ്മന്‍ചാ­ണ്ടിക്ക് മാണിയെ അനു­ന­യി­പ്പിച്ച് തിരി­ച്ചു­കൊണ്ടു വന്നത് അത്ഭുതം പ്രവര്‍ത്തി­ക്കാം. അങ്ങ­നെയും ചില കളി­കള്‍ ഉണ്ടെന്ന് അണി­യറ സംസാ­ര­മു­ണ്ട്.

എന്താ­യാലും മാണി പോയ പോലെ കുറെ കഴിഞ്ഞ് തിരിച്ചു വരാ­നാണ് കൂടു­തല്‍ സാധ്യത. തിരിച്ചു വരു­മ്പോള്‍ വന്ന­തിന് പ്രതി­ഫ­ല­മായി വല്ലതും കൂടു­തല്‍ കിട്ടി­യാ­ലു­മാ­യി.

എല്ലാം മാണി­യുടെ തന്ത്ര­മാ­ണ്. പ്രതി­ഛായ നന്നാ­ക്കാ­നുള്ള അട­വാ­ണ്.

കേരള രാഷ്ട്രീ­യ­ത്തില്‍ കോഴ എന്ന് പറ­ഞ്ഞാല്‍ കെ.എം മാണി എന്നാണ് ഇപ്പോ­ഴുള്ള വെപ്പ്. മാണിയുടെ വീട്ടില്‍ നോട്ടെ­ണ്ണുന്ന മിഷ്യ­നുണ്ട് എന്ന് പറഞ്ഞു പര­ത്തി­യത് ശത്രു­ക്ക­ളേ­ക്കാള്‍ കോണ്‍ഗ്ര­സു­കാര്‍ തന്നെ­യാ­ണ്. മാണി­യല്പം ക്ഷീണി­ക്കു­ന്നെ­ങ്കില്‍ ക്ഷീണി­ച്ചോട്ടെ എന്ന് കോണ്‍ഗ്ര­സിലെ ഒരു വിഭാഗം കരു­തു­കയും ചെയ്തി­രു­ന്നു. മാണി കോഴ വാങ്ങി­യോ, ഇല്ലയോ എന്നത് മറ്റൊരു വിഷ­യ­മാ­ണ്. കാര്യ­മെ­ന്താ­യാലും മാണി­യൊരു കോഴ­ക്കാ­ര­നായി ചിത്രീ­ക­രി­ക്ക­പ്പെട്ടു എന്ന­താണ് സത്യം. തന്റെ രാഷ്ട്രീയ ജീവി­ത­ത്തിലെ ഏറ്റവും കുറഞ്ഞ ഭൂരി­പ­ക്ഷ­ത്തിന് മാണി കഴിഞ്ഞ തവണ കഷ്ടിച്ച് കടന്നു കൂടു­ക­യാ­യി­രു­ന്നു. പാര്‍ട്ടി­യിലെ എം.­എല്‍.­എ­മാ­രുടെ എണ്ണവും കുറ­ഞ്ഞു. ഈ സാഹ­ചര്യം മാണിയെ ഭയ­പ്പെ­ടു­ത്തു­ന്നു­ണ്ട്. കേരളാ കോണ്‍ഗ്ര­സിന്റെ രാഷ്ട്രീയ ഭാവി എന്താകും എന്ന ഭയം മാണി­ക്കു­ണ്ട്.

അപ്പോള്‍ പിന്നെ തകര്‍ന്ന പ്രതി­ഛായ വീണ്ടും മിനുക്കി രാഷ്ട്രീ­യ­ത്തില്‍ ഒന്ന് ഉയര്‍ത്തെ­ഴു­നേല്‍ക്കാ­നുള്ള മാണി­യുടെ ശ്രമം കൂടി­യാവും ഇപ്പോ­ഴത്തെ നീക്ക­ങ്ങള്‍. പാര്‍ട്ടി­യുടെ വേരോ­ട്ട­മുള്ള ഇട­ങ്ങ­ളില്‍ കൂടു­തല്‍ ശക്തി നേടി സ്വന്തം പ്രതി­ഛായ തിരിച്ചു പിടിച്ച് വീണ്ടും യുഡ­എ­ഫിന്റെ ഭാഗ­മാകാം എന്ന് മാണി കരു­തു­ന്നു­ണ്ടാ­വും.

മാണി ബിജെ­പി­യു­മായി ചേരാന്‍ എന്‍.­ഡി.എ മുന്ന­ണി­യി­ലേക്ക് പോകും.

ബിജെ­പി­യു­മായി ചങ്ങാത്തം കൂടാ­നുള്ള ഒരു നീക്കം മാണി­ക്കുണ്ട് എന്ന് പറ­യു­ന്നത് മറ്റാ­രു­മല്ല കേരളാ കോണ്‍ഗ്രസില്‍ നിന്ന് പിണങ്ങിപ്പിരിഞ്ഞ ആന്റണി രാജു­വി­നെ­പ്പോ­ലെ­യുള്ള നേതാ­ക്കള്‍ തന്നെ­യാ­ണ്. ഗുജ­റാ­ത്തിലെ ഒരു ക്രിസ്ത്യന്‍ ബിഷ­പ്പിന്റെ മധ്യ­സ്ഥ­ത­യില്‍ കേര­ള­ത്തിലെ ക്രിസ്ത്യന്‍ നേതൃ­ത്വ­വു­മായി നരേന്ദ്ര മോഡി­യുടെ ടീം ചര്‍ച്ച നട­ത്തി­യെന്നും ചര്‍ച്ച കേരളാ കോണ്‍ഗ്രസ് പാര്‍ട്ടി­വരെ നീണ്ടു­വെ­ന്നു­മാണ് സംസാ­ര­ങ്ങള്‍. മാണി എന്‍ഡിഎ മുന്ന­ണി­യി­ലേക്ക് വന്നാല്‍ കേന്ദ്ര­ത്തില്‍ ജോസ്.കെ.മാ­ണിക്ക് ഒരു മന്ത്രി­സ്ഥാനം ഉറ­പ്പ്. അതു­വഴി ക്രിസ്ത്യന്‍ ന്യൂന­പ­ക്ഷ­ത്തിന്റെ പിന്തുണ ഉറ­പ്പാ­ക്കാന്‍ ബിജെ­പിക്ക് കഴി­യു­മെന്ന മോഡി­യുടെ പ്രതീ­ക്ഷ. ജോസ്.കെ മാണി നേരിട്ട് അമിത് ഷായു­മായി ചര്‍ച്ച നട­ത്തി­യെന്നും അഭ്യൂ­ഹ­ങ്ങ­ളു­ണ്ട്.

എന്നാല്‍ കേരളാ കോണ്‍ഗ്ര­സിന്റെ ശക്തി കേന്ദ്ര­ങ്ങ­ളായ മധ്യ­തി­രു­വ­താം­കൂ­റില്‍ ബിജെ­പിക്ക് വലിയ ശക്തി­യി­ല്ല. ബിജെ­പിക്ക് ശക്തി­യുള്ള പ്രദേ­ശ­ങ്ങ­ളില്‍ കേരളാ കോണ്‍ഗ്രസ് തീരെ­യി­ല്ല. അപ്പോള്‍ പിന്നെ ഇങ്ങ­നെ­യൊരു കൂട്ട് കൂടി­യ­തു­കൊണ്ട് മാണിക്ക് തീര്‍ത്താല്‍ തീരാത്ത നഷ്ടം തന്നെ­യാവും മിച്ചം. കാരണം ഈ കൂട്ടു­കെ­ട്ടില്‍ നിന്ന് എം.­എല്‍.­എ­മാരെ സൃഷ്ടി­ക്കുക അസാധ്യം തന്നെ­യാ­വും. ബിജെ­പി­യു­മായി ഒരു സുപ്ര­ഭാ­ത­ത്തില്‍ കൂട്ടു­കൂ­ടു­ന്നത് കേരളാ കോണ്‍ഗ്ര­സിന്റെ പര­മ്പ­രാ­ഗത വോട്ടര്‍മാര്‍ എങ്ങനെ പരി­ഗ­ണി­ക്കു­മെ­ന്നത് മറ്റൊരു വിഷ­യ­മാ­ണ്.

എന്നാല്‍ ദീര്‍ഘ­കാ­ല­ത്തി­ലു­ള­ള ഒരു രാഷ്ട്രീയ ലക്ഷ്യം ഈ വിഷ­യ­ത്തില്‍ മാണി­ക്കു­ണ്ട് എന്നും കരു­ത­ണം. അത് ദേശിയ രാഷ്ട്രീ­യ­ത്തില്‍ ബിജെ­പി­യുടെ പ്രസക്തി നീണ്ടു­നില്‍ക്കുന്ന ഒന്നാണോ എന്ന­തിനെ അനു­സ­രി­ച്ചി­രി­ക്കും. ബിജെ­പിയും മോഡിയും ഇനിയും മുമ്പോട്ട് എന്ന് തന്നെ­യാ­ണെ­ങ്കില്‍ തക­രു­ന്നത് കോണ്‍ഗ്രസ് തന്നെ­യാ­ണ്. അങ്ങ­നെ­യെ­ങ്കില്‍ കേര­ള­ത്തിലെ കോണ്‍ഗ്ര­സിന്റെ ശക്തി ഇനിയും ക്ഷയി­ക്കും. പിന്നെ­യു­ള്ളത് സിപിഎം എന്ന പ്രബല കക്ഷി­യും കേര­ള­ത്തിന്റെ ഇട­തു­പക്ഷ മന­സു­മാ­ണ്.

കേര­ള­ത്തിന്റെ ഇട­തു­പക്ഷ മനസ് ഏതാ­ണ്ടൊക്കെ കൈമോശം വന്നു തുട­ങ്ങി­യെന്ന് സമൂ­ഹത്തെ നിരീ­ക്ഷി­ക്കുന്ന ആര്‍ക്കും മന­സി­ലാ­കും. ചില പോക്കറ്റ് ഏരി­യ­കള്‍ ഒഴി­ച്ചാല്‍ മിക്ക­യി­ടത്തും കമ്മ്യൂ­ണിസ്റ്റ് പാര്‍ട്ടി പഴയതു പോലെ വലി­യൊരു വികാ­ര­മൊ­ന്നു­മ­ല്ല. അണി­കള്‍ തന്നെ വളരെ കുറഞ്ഞു തുട­ങ്ങി­യി­രി­ക്കു­ന്നു. കഴിഞ്ഞ നിയ­മ­സഭാ തിര­ഞ്ഞെ­ടു­പ്പില്‍ ഇട­തു­പ­ക്ഷ­ത്തിന് ലഭിച്ച വലിയ വിജ­യ­മെ­ന്നത് ആര്‍.­എ­സ്.­എസ് - ബിജെപി നട­ത്തിയ വര്‍ഗീയ ധ്രൂവീ­ക­ര­ണ­ത്തിന്റെ ബാക്കി പത്ര­മാ­ണ്. ആര്‍.­എ­സ്.­എസ് വള­രു­ന്നത് തട­യാന്‍ ന്യൂന­പ­ക്ഷ­ങ്ങള്‍ കൂട്ട­ത്തോടെ ഇട­തിന് വോട്ട് ചെയ്തു. എന്നാല്‍ ന്യൂന­പ­ക്ഷ­ങ്ങ­ളുടെ സ്വന്തം തട്ട­ക­ങ്ങ­ളില്‍ അവര്‍ ന്യൂന­പ­ക്ഷ­ങ്ങളെ പ്രതി­നി­ധാനം ചെയ്യുന്ന പാര്‍ട്ടി­കള്‍ക്ക് വോട്ട് ചെയ്തു. മുസ്ലിംലീഗിന് മല­ബാ­റില്‍ തിര­ഞ്ഞെ­ടു­പ്പില്‍ കാര്യ­മായ പരുക്ക് പറ്റി­യില്ല എന്നത് പ്രത്യേകം ശ്രദ്ധി­ക്ക­ണം. ഇതേ സമയം ഹിന്ദു ധ്രൂവീ­ക­രണം സാധ്യ­മാക്കി ബിജെപി തങ്ങ­ളുടെ വോട്ട് 15 ശത­മാനം വരെ വര്‍ദ്ധി­പ്പി­ച്ചു. നിര­വധി മണ്ഡ­ല­ങ്ങ­ളില്‍ അവര്‍ രണ്ടാം­സ്ഥാ­നത്ത് വന്നു. ഇതൊരു വലിയ മുന്നേറ്റം തന്നെ­യാ­യി­രു­ന്നു.

നാളെ ബിജെപി കൂടു­തല്‍ ശക്ത­മാ­കു­മ്പോള്‍ അവര്‍ക്ക് കൂടു­തല്‍ എം.­എല്‍.­എ­മാരെ ലഭി­ക്കും. മുസ്ലിം ലീഗിന് ഒരു മുന്ന­ണിയും ഇല്ലെ­ങ്കിലും തങ്ങ­ളുടെ എം.­എല്‍.­എ­മാരെ നേടാന്‍ കഴി­യും. പിന്നെ­യു­ള്ളത് കേരളാ കോണ്‍ഗ്രസ് പാര്‍ട്ടി­യാ­ണ്. ലീഗി­നേ­ക്കാള്‍ മതേ­ത­രത്വ സ്വഭാവം കേരളാ കോണ്‍ഗ്രസും മാണിയും എന്നും വെച്ചു­പു­ലര്‍ത്തി­യി­ട്ടു­ണ്ട്. അതൊരു സത്യം തന്നെ­യാ­ണ്. എന്നാല്‍ ധ്രൂവീ­ക­രണ രാഷ്ട്രീയം ഒരു സാധാ­രണ സംഗ­തി­യായി മാറി­ത്തു­ട­ങ്ങി­യ­പ്പോള്‍ അല്പം ക്രിസ്ത്യന്‍ വോട്ട് ബാങ്ക് രാഷ്ട്രീയം കൂടു­ത­ലായി കളി­ച്ചാ­ലെ­ന്താണ് എന്ന് കേരളാ കോണ്‍ഗ്ര­സിന് തോന്നു­ന്നു­ണ്ടാ­കും. അങ്ങ­നെ­യെ­ങ്കില്‍ മധ്യ­തി­രു­വ­താം­കൂ­റിന്റെ സ്വന്തം പാര്‍ട്ടി­യായി കേരളാ കോണ്‍ഗ്ര­സിന് മാറാം.

നാളെ­യൊരു കാലത്ത് ബിജെപി - മുസ്ലിം ലീഗ് - കേരളാ കോണ്‍ഗ്രസ് മുന്നണി കേരളം ഭരി­ക്കുന്ന ഒരു കിനാ­ശേരി സ്വപ്നം കാണു­ന്ന­വ­രു­ണ്ട് എന്നത് സത്യ­മാ­ണ്. ഇങ്ങ­നെ­യൊന്ന് നട­ക്കുമോ എന്ന് സംശ­യി­ക്കാം. പക്ഷെ ഒരു­കാര്യം ഉറ­പ്പാ­ണ്. നട­ക്കു­മെന്ന ഒരു സാഹ­ചര്യം വന്നാല്‍ മുസ്ലിം ലീഗിനും ബിജെ­പിക്കും കൂട്ടു­കൂ­ടു­ന്ന­തിന് ഒരു മടി­യു­മു­ണ്ടാ­വി­ല്ല. കൂടെ ചേരു­ന്ന­തിന് കേരളാ കോണ്‍ഗ്രസും മടി­ക്കി­ല്ല.

ഒറ്റയ്ക്ക് നിന്ന് പര്‍ട്ടി ശക്തി­പ്പെ­ടു­ത്തുക, ജന­ങ്ങ­ളി­ലേക്ക് ഇറ­ങ്ങി­ച്ചെന്ന് പാര്‍ട്ടിയെ കെട്ടി­പ്പെ­ടു­ക്കു­ക, വോട്ട് ബാങ്കിനെ വര്‍ദ്ധി­പ്പി­ക്കുക എന്ന­ക്കെയുള്ള പറ­ച്ചില്‍ കൊണ്ട് ഉദ്ദേ­ശി­ക്കുന്നത് ഇങ്ങ­നെ­യൊരു രാഷ്ട്രീയ ലക്ഷ്യം കൂടി­യാ­വാം. പാര്‍ട്ടിയെ സ്വന്തം നിലയ്ക്ക് ശക്തി­പ്പെ­ടു­ത്തി­യി­ല്ലെ­ങ്കില്‍ നാളെ­ക­ളില്‍ വലിയ നഷ്ടം സംഭ­വി­ക്കു­മെന്ന് മാണി മന­സി­ലാ­ക്കു­ന്നു­ണ്ടാ­വ­ണം.

എന്താ­യാലും കെ.എം മാണി എന്ന കേരള രാഷ്ട്രീ­യ­ത്തിലെ ചാണ­ക്യന്‍ കൃത്യ­മായ അജ­ണ്ട­ക­ളി­ല്ലാ­തെ­യല്ല യുഡി­എഫ് രാഷ്ട്രീയം വിട്ട് പുറ­ത്തേക്ക് വന്നി­രി­ക്കു­ന്നത് എന്ന് തീര്‍ച്ച­യാ­ണ്. യുഡി­എ­ഫി­ലേക്ക് ഇനി­യില്ല എന്ന് മാണി പറ­യു­ന്നത് സത്യ­മാ­ണെ­ങ്കില്‍ അത് കേരള രാഷ്ട്രീ­യ­ത്തില്‍ പുതിയ കാല­ഘ­ട്ടത്തെ സൃഷ്ടി­ക്കു­മെന്നും ഉറ­പ്പാ­ണ്.
Join WhatsApp News
manikkuttan 2016-08-07 18:07:05
കോണ്‍ഗസിലെ കുട്ടി നേതാക്കള്‍ മിണ്ടരുത്. മാണിയുടെ പിന്തുണ ഇല്ലെങ്കില്‍ കോണ്‍ഗ്രസ് എത്ര സീറ്റില്‍ ജയിക്കും? 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക