Image

വിജയ്‌യുടെ വീട്ടുകാര്‍ അമലയെ മാനസികമായി പീഡിപ്പിച്ചു: കുടുംബസുഹൃത്ത്

ആഷ എസ് പണിക്കര്‍ Published on 04 August, 2016
      വിജയ്‌യുടെ വീട്ടുകാര്‍ അമലയെ മാനസികമായി പീഡിപ്പിച്ചു: കുടുംബസുഹൃത്ത്
  അമലാ പോള്‍-വിജയ് വിവാഹമോചന വാര്‍ത്തയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് ചൂടു പകരാന്‍ ഇരുവരുടെയും കുടുംബസുഹൃത്തിന്റെ പ്രസ്താവന. 

അമലാ പോളിനെ പിന്തുണയ്ക്കുന്ന വിധത്തിലുള്ള പ്രതികരണവുമായാണ് ഇരുവരുടെയും സുഹത്ത് മാധ്യമങ്ങളോട് പ്രതികരിച്ചത്.

അമലാ പോള്‍-വിജയ് ദാമ്പത്യബന്ധത്തില്‍ വിള്ളല്‍ വീഴാന്‍ കാരണം അമലയുടെ സിനിമാഭിനയ മോഹമാണെന്നും ഇതിന് വിജയ്യുടെ വീട്ടുകാര്‍ എതിരാണെന്നുമുള്ള വാര്‍ത്തകളാണ് ആദ്യം വന്നിരുന്നത്.

 എന്നാല്‍ അത്തരം വാര്‍ത്തകളില്‍ പറയുന്നതു പോലെ ഇരുവര്‍ക്കുമിടയില്‍ യാതൊരു പ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ലെന്ന് സുഹൃത്ത് പറയുന്നു. വിവാഹശേഷം അഭിനയിച്ച ചിത്രങ്ങള്‍ക്കെല്ലാം വിജയ്യുടെ പൂര്‍ണ പിന്തുണ അമലയ്ക്കുണ്ടായിരുന്നു. 

ചില സൂപ്പര്‍സ്റ്റാറുകളുടേയായി ചില മാധ്യമങ്ങളില്‍ അമലാപോളിനെ പറ്റി വന്ന പരമാര്‍ശങ്ങള്‍ വിജയും അമലയും തളളിക്കളഞ്ഞിരുന്നു. അതൊന്നും ഇരുവരുടെയും ബന്ധത്തെ ഉലച്ചിരുന്നില്ല.

വിവാഹശേഷം അമല സിനിമയില്‍ അഭിനയിക്കുന്നതിനോട് വിജയുടെ വീട്ടുകാര്‍ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ അമലയും വിജയും ഒരുമിച്ച് തല്‍ക്കാലം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ വിവാഹത്തിനു മുമ്പ് അമല കരാര്‍ ഒപ്പു വച്ചിരുന്ന മൂന്നു സിനിമകള്‍ പിന്നീട് പൂര്‍ത്തിയാക്കിയിരുന്നു. ഇതിന് വിജയ്യുടെ പൂര്‍ണ സമ്മതവും പിന്തുണയും ഉണ്ടായിരുന്നു.

എന്നാല്‍ ഇക്കാലയളവില്‍ സിനിമയുമായി ബന്ധപ്പെട്ടും അല്ലാതെയും അമലയ്ക്ക് വിജയുടെ വീട്ടുകാരില്‍ നിന്നും കടുത്ത മാനസിക പീഡനമാണ് ഏല്‍ക്കേണ്ടി വന്നത്. 

ഒരു സ്ത്രീ എന്ന നിലയില്‍ ലഭിക്കേണ്ട യാതൊരു പരിഗണനയും അമലയ്ക്ക് ഭര്‍ത്താവിന്റെ വീട്ടുകാരില്‍ നിന്നും ലഭിച്ചിരുന്നില്ല. 

അമലയുടെ താല്‍പര്യങ്ങള്‍ക്ക് യാതൊരു പരിഗണനയും അവിടെ നിന്നും ലഭിച്ചിരുന്നുമില്ല. വിജയിനും ഇത് അറിയാവുന്ന കാര്യമാണ്.

ഒരു ഭാര്യ എന്ന നിലയിലും അഭിനേത്രി എന്ന നിലയിലും അമലയെ വിജയ് പൂര്‍ണമായി പിന്തുണച്ചിട്ടുണ്ട്. സിനിമാ സൈറ്റുകളില്‍ അമലയോടൊപ്പം വിജയ് തന്നെയാണ് വരാറുള്ളത്. 

ഏറ്റവും ഒടുവില്‍ അമല അഭിനയിച്ച തമിഴ് ചിത്രത്തിന്റെ ഡബ്ബിംഗ് വിഡയുടെ സഹായത്തോടെയാണ് അമല നിര്‍വഹിച്ചത്.

 ഇരുവര്‍ക്കും ഇടയില്‍ പ്രശ്‌നങ്ങളൊന്നുമില്ല. കുടുംബവഴക്കാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം. വിജയുടെ വീട്ടുകാരില്‍ നിന്നുള്ള മാനസിക പീഡനം പരിധി വിട്ടപ്പോഴാണ് വിവാഹമോചനം എന്നതിലേക്ക് ഇരുവരും എത്തിയത്. 

ഈ തീരുമാനം രണ്ടുപേരും ഒരുമിച്ചു ചേര്‍ന്നെടുത്തതാണ്. ഏറെ മാസങ്ങള്‍ക്കു മുമ്പാണ് അമലയും വിജയ്യും ഒരുമിച്ച് മ്യൂച്ചല്‍ ഡൈവോഴ്‌സ് എന്ന തീരുമാനത്തിലെത്തിയതെന്നും ഇരുവരുടെയും കുടുംബസുഹൃത്ത് വെളിപ്പെടുത്തി.   
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക