Image

പുതിയ ചിത്രത്തിന് വേണ്ടി നയന്‍താര ചെയ്ത സാഹസം; സംവിധായകന്‍ ഞെട്ടി!!

Published on 04 August, 2016
പുതിയ ചിത്രത്തിന് വേണ്ടി നയന്‍താര ചെയ്ത സാഹസം; സംവിധായകന്‍ ഞെട്ടി!!

കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി എന്തിനും തയ്യാറാകുന്ന നടിയാണ് നയന്‍താര. അതുകൊണ്ട് തന്നെയാണ് നയന്‍ തെന്നിന്ത്യന്‍ സിനിമാ ലോകത്തെ സൂപ്പര്‍ ലേഡിയായി നിലനില്‍ക്കുന്നതും. പുതിയ ചിത്രത്തിന് വേണ്ടി നയന്‍താര സ്വീകരിച്ച സാഹസം കണ്ട് സംവിധായകന്‍ തന്നെ ഞെട്ടി.

തിരുനാള്‍ എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു നയന്‍താരയുടെ സാഹസികാഭിനയം. വായില്‍ ബ്ലെയിഡ് വച്ച് പൊട്ടിച്ച് തുപ്പണം. ചെയ്യുമോ എന്നറിയാതെ സംശയത്തോടെയാണ് സംവിധായകന്‍ നയന്‍താരയോട് ആ രംഗത്തെ കുറിച്ച് പറഞ്ഞ്
ചിത്രത്തില്‍ ജീവയാണ് നായകന്‍. ഒരു ഗ്രാമത്തിലെ ചെറിയ ഗുണ്ടയായ ജീവയുടെ നായക കഥാപാത്രത്തിന് വായില്‍ ബ്ലെയിഡ് വയ്ക്കുന്ന ശീലമുണ്ട്. ആരോടെങ്കിലും ദേഷ്യം വന്നാല്‍ അത് വായില്‍ വച്ച് ചവച്ച് മുഖത്ത് തുപ്പും. നായകന് വേണ്ടിയാണ് നയന്‍ വായില്‍ ബ്ലെയിഡ് വയ്ക്കുന്നത്.
രാംനാഥ് സംവിധാനം ചെയ്യുന്ന തിരുനാള്‍ എന്ന ചിത്രത്തില്‍ ടീച്ചറായിട്ടാണ് നയന്‍താര എത്തുന്നത്. ചിത്രം ഈ വെള്ളിയാഴ്ച (ആഗസ്റ്റ് 5) റിലീസ് ചെയ്യും

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക