Image

ഈ വര്‍ഷത്തെ ആദ്യ റിലീസുമായി ലാല്‍ എത്തുന്നു, വിസ്മയപ്പിക്കാനൊരുങ്ങുന്ന വിസ്മയം ഒരേസമയം മൂന്നു ഭാഷകളില്‍

Published on 04 August, 2016
ഈ വര്‍ഷത്തെ ആദ്യ റിലീസുമായി ലാല്‍ എത്തുന്നു, വിസ്മയപ്പിക്കാനൊരുങ്ങുന്ന വിസ്മയം ഒരേസമയം മൂന്നു ഭാഷകളില്‍
ലാലിന്റെ ഈ വര്‍ഷത്തെ ആദ്യ റിലീസ് ചിത്രം തിയേറ്ററുകളിലെത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രം. 2016 പാതിയിലധികം ദൂരം പിന്നിട്ടുകഴിഞ്ഞു. ഇതുവരെ മോഹന്‍ലാലിന്റെ ഒരു ചിത്രം റിലീസ് ചെയ്തില്ലായിരുന്നു. ചന്ദ്രശേഖര്‍ യെലേട്ടി സംവിധാനം ചെയ്യുന്ന ത്രിഭാഷ ചിത്രത്തിന്റെ റിലീസ് നാളെ (ആഗസ്റ്റ് 5 )യാണ്. മലയാളത്തില്‍ വിസ്മയം എന്ന പേരിലെത്തുന്ന ചിത്രം തെലുങ്കില്‍ മനമാന്ത എന്ന പേരിലും തമിഴില്‍ നമതു എന്ന പേരിലുമാണ് റിലീസ് ചെയ്യുന്നത്. 
തെലുങ്കിലെ പ്രശസ്ത സംവിധായകന്‍ ചന്ദ്രശേഖര്‍ യെലേട്ടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അത് തന്നെയാണ് ചിത്രത്തെ സംബന്ധിച്ച് ഏറ്റവും ആദ്യമായാണ് മോഹന്‍ലാലിന്റെ ഒരു ചിത്രം ഒരേ സമയം മൂന്ന് ഭാഷകളില്‍ റിലീസിനെത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. മലയാളത്തില്‍ വിസ്മയം എന്ന പേരിലെത്തുന്ന ചിത്രം തെലുങ്കില്‍ മനമാന്ത എന്ന പേരിലും തമിഴില്‍ നമതു എന്ന പേരിലുമാണ് റിലീസ് ചെയ്യുന്നത്
ഇരുവര്‍, ഹിസ് ഹൈനീസ് അബ്ദുള്ള എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലാലും ഗൗതമിയും ഒന്നിക്കുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു ഹൈലാറ്റ്. ഞങ്ങള്‍ നേരത്തെ ഒന്നിച്ചപ്പോഴുണ്ടായ മാജിക്ക് ഈ ചിത്രത്തിലും ഉണ്ടാവും എന്ന് ഗൗതമി ഉറപ്പിച്ചു പറയുന്നു.
മോഹന്‍ലാലിന്റെ ദൃശ്യം എന്ന ചിത്രത്തിന് സമാനമായിരിക്കും വിസ്മയം എന്നാണ് കണക്കകൂട്ടലുകള്‍. പക്ക കുടുംബനാഥനായിട്ടാണ് ലാല്‍ ചിത്രത്തിലെത്തുന്നത്. ലാലിന് ഈ പ്രായത്തില്‍ യോജിക്കുന്ന, ഏറ്റവും കംഫര്‍ട്ടബിളായ വേഷമാണിതെന്ന് സിനിമാ നീരീക്ഷകര്‍ പറയുന്നു
ഈ വര്‍ഷത്തെ ആദ്യത്തെ റിലീസാണ് വിസ്മയം. ഒപ്പം, പുലിമുരുകന്‍ എന്നീ മലയാള സിനിമകള്‍ റിലീസിന് തയ്യാറെടുക്കുകയാണ്. വിസ്മയത്തിന്റെ റിവ്യു തീര്‍ച്ചയായും റിലീസിന് തയ്യാറെടുക്കുന്ന ഈ ചിത്രങ്ങളെ ബാധിക്കും. 
ഈ വര്‍ഷത്തെ ആദ്യ റിലീസുമായി ലാല്‍ എത്തുന്നു, വിസ്മയപ്പിക്കാനൊരുങ്ങുന്ന വിസ്മയം ഒരേസമയം മൂന്നു ഭാഷകളില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക