Image

വിക്രമിന്റെ മകളുടെ വിവാഹ നിശ്ചയമോതിരം കാണാനില്ലെന്ന് പരാതി

Published on 04 August, 2016
വിക്രമിന്റെ മകളുടെ വിവാഹ നിശ്ചയമോതിരം കാണാനില്ലെന്ന് പരാതി
വിക്രമിന്റെ മകളുടെ വിവാഹ നിശ്ചയമോതിരം കാണാനില്ലെന്ന് പോലീസില്‍ പരാതി. അടുത്തിടെയാണ് തമിഴ് സൂപ്പര്‍താരം ചിയാന്‍ വിക്രമിന്റെ മകള്‍ അക്ഷിതയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. മനു രഞ്ജിത്തുമായുള്ള വിവാഹം അടുത്ത വര്‍ഷം നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്.വിവാഹത്തിന് വേണ്ടി കാത്തിരിയ്ക്കുന്ന അക്ഷിതയുടെ വിവാഹ നിശ്ചയ മോതിരം കളഞ്ഞു പോയെന്ന് പരാതി. പരാതിയുമായി താരപുത്രി അടുത്തുള്ള പൊലീസ് സ്റ്റേഷനിലെത്തി. സുഹൃത്തുക്കള്‍ക്കൊപ്പം ചെന്നൈയിലെ ഒരു ഐസ്ക്രീം പാര്‍ലറില്‍ പോയതായിരുന്നു അക്ഷിത. തിരിച്ച്‌ വീട്ടിലെത്തിയപ്പോഴാണ് മോതിരം കളഞ്ഞുപോയതായി അറിഞ്ഞത്. വിഷയത്തില്‍ അന്വേഷണം ആരംഭിച്ചു എന്നാണ് വിവരം.ഏറെ നാളായി അക്ഷിതയും മനു രഞ്ജിത്തും പ്രണയത്തിലായിരുന്നു. കലൈഞ്ജര്‍ കരുണാനിധിയുടെ മകന്‍ മുത്തുവിന്റെ മകളാണ് മനു രഞ്ജിത്തിന്റെ അമ്മ തേന്മൊഴി.
വിക്രമിന്റെ മകളുടെ വിവാഹ നിശ്ചയമോതിരം കാണാനില്ലെന്ന് പരാതി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക