Image

'പിന്നെയും' കാവ്യയും ദിലീപും എത്തുന്നു

Published on 04 August, 2016
'പിന്നെയും' കാവ്യയും ദിലീപും എത്തുന്നു

എട്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മലയാളത്തിന്റെ വിശ്വോത്തര ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പുതിയ ചിത്രവുമായി എത്തുന്നു. അഞ്ചു വര്‍ഷത്തിനു ശേഷം ദിലീപും കാവ്യാ മാധവനും പ്രധാന വേഷത്തിലെത്തുന്നു എന്ന പ്രത്യേകത കൂടിയുള്ള ചിത്രം 'പിന്നെയും' ഒാഗസ്റ്റ് 18-നു തിയറ്ററുകളിലെത്തും. ഒരു പ്രണയകഥയാണ് 'പിന്നെയും'.

പുരുഷോത്തമന്‍ നായര്‍ എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്. നെടുമുടി വേണു, വിജയരാഘവന്‍, ബേബി അക്ഷര തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. കുടുംബജീവിതവും പ്രണയവും പ്രമേയമാകുന്ന ചിത്രത്തിനായി ചലച്ചിത്ര പ്രേമികള്‍ കാത്തിരിക്കുകയാണ്.

'പിന്നെയും' കാവ്യയും ദിലീപും എത്തുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക