Image

രണ്ടാം വിവാഹത്തിന് ശേഷം ഉര്‍വശിയുമായി ഒരു ബന്ധവുമുണ്ടായില്ല, പക്ഷെ കല്‍പനയ്ക്ക് വേണ്ടി വന്നു'-മനോജ്

Published on 03 August, 2016
രണ്ടാം വിവാഹത്തിന് ശേഷം ഉര്‍വശിയുമായി ഒരു ബന്ധവുമുണ്ടായില്ല, പക്ഷെ കല്‍പനയ്ക്ക് വേണ്ടി വന്നു'-മനോജ്
ബന്ധം വേര്‍പിരിഞ്ഞ്, രണ്ടാം വിവാഹം കഴിച്ചതിന് ശേഷം ഉര്‍വശിയുടെ കുടുംബവുമായി തനിക്ക് യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല എന്ന് മനോജ് കെ ജയന്‍. എന്നാല്‍ കല്‍പന മരിച്ച ശേഷം ചടങ്ങുകളെല്ലാം തീരുവോളം ആ കുടുംബത്തിനൊപ്പം താനും ഭാര്യ ആശയും ഉണ്ടായിരുന്നു എന്ന് മനോജ് കെ ജയന്‍ പറയുന്നു.കല്‍പനയുമായുണ്ടായിരുന്ന തന്റെ ആത്മബന്ധത്തെ കുറിച്ച് ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മനോജ് കെ ജയന്‍. കല്‍പന തനിക്ക് എന്നും സഹോദരി തുല്യയാണെന്നും നടന്‍ പറഞ്ഞു. 

ഉര്‍വശിയുമായുള്ള ബന്ധം വേര്‍പിരിയുമ്പോഴും കല്‍പനയ്ക്ക് തന്നെ കുറിച്ച് ഒരിക്കലും മോശം അഭിപ്രായം ഉണ്ടായിരുന്നില്ല. ഒരു പക്ഷെ അവര്‍ക്കെല്ലാം അറിയാമായിരുന്നിരിക്കാം എന്നാണ് മനോജ് കെ ജയന്‍ പറയുന്നത്

വിളക്കുമരം, സക്കറിയ പോത്തന്‍ ജീവിച്ചിരിപ്പുണ്ട്, പള്ളിക്കൂടം എന്നീ മലയാള സിനിമകളുടെ ചിത്രീകരണം മനോജ് കെ ജയന്‍ പൂര്‍ത്തിയാക്കി. ഇത് കൂടാതെ ചില തമിഴ് ചിത്രങ്ങളിലും നടന്‍ കരാറൊപ്പിട്ടിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക