Image

മമ്മൂട്ടിയെ കണ്ട് അനുഗ്രഹം വാങ്ങി നായികയായി അരങ്ങേറുന്ന ബാലതാരം

Published on 02 August, 2016
മമ്മൂട്ടിയെ കണ്ട് അനുഗ്രഹം വാങ്ങി നായികയായി അരങ്ങേറുന്ന ബാലതാരം


കമല്‍ സംവിധാനം ചെയ്ത കറുത്ത പക്ഷികള്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ മകളായി എത്തിയ കണ്ണു പൊട്ടിയായ മല്ലി (മാളവിക) എന്ന കഥാപാത്രത്തെ ആരും മറന്നു കാണില്ല. അവിടെ നിന്നിങ്ങോട്ട് അഭിനയപ്രാധാന്യമുള്ള ഒത്തിരി നല്ല കഥാപാത്രങ്ങള്‍ മാളവികയെ തേടിയെത്തി.

ഡഫേദര്‍ എന്ന ചിത്രത്തിലൂടെ കേന്ദ്ര നായിയകയായി അരങ്ങേറുകയാണ് മാളവിക. നായികയായി അഭിനയിക്കുന്നതിന് മുമ്പ് മമ്മൂട്ടിയെ കണ്ട് അനുഗ്രഹം വാങ്ങി എന്ന് മാളവിക പറഞ്ഞു. 

അമ്മയുടെ മീറ്റിങില്‍ വച്ച് മമ്മൂക്കയെ കണ്ടു. കാര്യം പറഞ്ഞ് അനുഗ്രഹം വാങ്ങിച്ചു. ഇപ്പോഴും കറുത്ത പക്ഷിയിലെ മകളോടുള്ള വാത്സല്യമാണ് മമ്മൂക്കയ്ക്ക് തന്നോട് എന്ന് മാളവിക പറയുന്നു.


ഒരു മോഡേണ്‍ കഥാപാത്രത്തെയാണ് അവതരിപ്പിയ്ക്കുന്നത്. ഇത്തരം ഒരു കഥാപാത്രം എനിക്ക് തീര്‍ത്തും അന്യമാണ്. അഭിനയിച്ചു കഴിഞ്ഞപ്പോള്‍, സംവിധായകന്‍ അങ്കിള്‍ ഓകെ പറഞ്ഞു കഴിഞ്ഞപ്പോഴാണ് ആത്മവിശ്വാസം വന്നത്.

നായികയായി അഭിനയിക്കുന്നുണ്ടെങ്കിലും, നല്ല വേഷങ്ങള്‍ വന്നാല്‍ മാത്രമേ സിനിമ ചെയ്യൂ. പഠിച്ച് നല്ലൊരു സ്ഥാനത്ത് എത്താനാണ് ആഗ്രഹം. പഠിത്തം വിട്ടുള്ള അഭിനയത്തിന് ഞാനില്ല. ഇപ്പോള്‍ തൃശ്ശൂര്‍ വിവേകോദയം സ്‌കൂളില്‍ പ്ലസ്ടുവിന് പഠിക്കുകയാണ്.സിനിമ കാണാനും പാട്ടു കേള്‍ക്കാനുമാണ് എനിക്കേറെ ഇഷ്ടം. മണിച്ചിത്രത്താഴ് മുപ്പത് തവണ കണ്ടിട്ടുണ്ട്. മണിച്ചിത്രത്താഴിലെ ശോഭന ചേച്ചിയുടെ അഭിനയമാണ് എനിക്കേറ്റവും ഇഷ്ടം.

സീരിയലില്‍ അഭിനയിക്കാന്‍ വിളിച്ചിരുന്നു. എന്നാല്‍ പഠനത്തില്‍ ശ്രദ്ധിക്കേണ്ടതിനാല്‍ വേണ്ട എന്നു വച്ചു മാളവിക പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക