Image

മാണിയെ ലക്ഷ്യമിട്ടു ബിജെപി

Published on 01 August, 2016
മാണിയെ ലക്ഷ്യമിട്ടു ബിജെപി
കൊച്ചി: യുഡിഎഫിലെ അസ്വാരസ്യം മുതലെടുത്ത് കേരള കോണ്‍ഗ്രസ്–എമ്മിനെ എന്‍ഡിഎ പാളയത്തിലെത്തിക്കാന്‍ ബിജെപി ശ്രമം ശക്തമാക്കി. ചരല്‍ക്കുന്ന് ക്യാമ്പില്‍ അനുകൂല തീരുമാനമെടുപ്പിക്കാന്‍ നീക്കമുണ്ടെന്നാണ് സൂചന. നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കണമെന്ന കാര്യത്തില്‍ പാര്‍ട്ടിയില്‍ സമവായമുണ്ടായിട്ടുണ്ട്. അതേസമയം മുന്നണി വിടുന്നതിനെക്കുറിച്ചോ എന്‍ഡിഎയില്‍ ചേരുന്നതിനെക്കുറിച്ചോ തീരുമാനിച്ചിട്ടില്ലെന്നാണ് മാണി വിഭാഗം നേതാക്കള്‍ പറയുന്നത്.

ബിജെപി കേരളത്തില്‍ ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായി കേരള കോണ്‍ഗ്രസിനെ നോട്ടമിട്ടുള്ള രാഷ്ട്രീയ നീക്കങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. എസ്എന്‍ഡിപിയെ ചാക്കിലാക്കിയതിനു പിന്നാലെ അടുത്ത രാഷ്ട്രീയ നീക്കത്തിനു ബിജെപി കേന്ദ്രനേതൃത്വത്തിന്റെ പിന്തുണയുമുണ്ട്. യുഡിഎഫ് വിട്ട് എന്‍ഡിഎയിലെ ത്തിയാല്‍ കേരള കോണ്‍ഗ്രസിനു കേന്ദ്രസഹമന്ത്രി പദവിയും റബര്‍ ബോര്‍ഡില്‍ ഉള്‍പ്പടെ ഉന്നത സ്ഥാനങ്ങളും നല്കാനും ബിജെപി ഒരുക്കമാണ്. മാണി യുഡിഎഫ് വിട്ടു പുറത്തുവരണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. യുഡിഎഫിലെ കക്ഷികളെല്ലാം അസംതൃപ്തരാണെന്നും മാണി യുഡിഎഫ് വിടണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും ആവശ്യപ്പെട്ടു.

നിയമസഭയില്‍ പ്രത്യേക ബ്ലോക്ക് കോട്ടയം: അടുത്ത നിയമസഭയില്‍ കേരള കോണ്‍ഗ്രസ്– എം പ്രത്യേക ബ്ലോക്കായി ഇരിക്കുന്ന കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്നു ഞായറാഴ്ച ചേര്‍ന്ന പാര്‍ട്ടി എംഎല്‍എമാരുടെ യോഗത്തില്‍ തീരുമാനമായതായി സൂചന. ഇതിനെക്കുറിച്ചു ആറ്, ഏഴ് തീയതികളില്‍ ചരല്‍കുന്നില്‍ നടക്കുന്ന കേരള കോണ്‍ഗ്രസ് എമ്മിന്റെ ക്യാമ്പില്‍ പ്രത്യേക ചര്‍ച്ച നടത്തും. ജോസ് കെ. മാണി എംപിയുടെ വീട്ടില്‍ ചേര്‍ന്ന യോഗത്തില്‍ പി.ജെ. ജോസഫ് എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു. മുന്നണി വിടുന്ന കാര്യത്തില്‍ പാര്‍ട്ടിയിലെ ഭൂരിഭാഗം എംഎല്‍എമാര്‍ക്കും യോജിപ്പില്ലെന്നാണ് സൂചന. എന്‍ഡിഎ പ്രവേശനത്തെ രണ്ട് എംഎല്‍എമാര്‍ അനുകൂലിക്കുകയും ബാക്കിയുള്ള എംഎല്‍എമാര്‍ എതിര്‍ക്കുകയും ചെയ്തു. ബാര്‍ കോഴക്കേസേില്‍ മാണിയെ കുരുക്കിയതിനു പിന്നില്‍ രമേശ് ചെന്നിത്തലയാണെന്നാണ് മാണിയുടെ പക്ഷം. ഇക്കാര്യത്തിലുള്ള അതൃപ്തി കഴിഞ്ഞ ദിവസം തന്നെ കാണാന്‍ എത്തിയ ഉമ്മന്‍ ചാണ്ടിയെ മാണി അറിയിക്കുകയും ചെയ്തിരുന്നു. ഇടഞ്ഞുനില്‍ക്കുന്ന മാണിയെ അനുനയിപ്പിക്കാന്‍ പി.കെ.കുഞ്ഞാലിക്കുട്ടി ഉള്‍പ്പടെയുള്ളവര്‍ ശ്രമിക്കുന്നുണ്ടെങ്കിലും അദ്ദേഹം വഴങ്ങുന്നില്ല. പ്രതിപക്ഷ നേതാവ് മാണിയെ ഫോണില്‍ വിളിച്ചിട്ടും അദ്ദേഹം എടുത്തില്ല.


Join WhatsApp News
Ninan Mathulla 2016-08-01 09:32:08
'Vinaasa Kaale Vipareetha Budhi'. Kerala Congress (M) joining BJP is suicidal. Soon it will loose is base as BJP can't protect the interests of Kerala Congress (M) as both have different ideologies.
Judas Junior 2016-08-01 14:41:01
മാണി സാറേ, യൂദാസിന്റെ പണി ചെയ്യരുത്.
ക്രിസ്ത്യാനികള്‍ പണ്ടേ അവസര വാദികളാണു (സക്കറിയ പറഞ്ഞതു ശരി) ആര്‍.എസ്.എസ്. വല്ലതും തരുമെന്നു പറഞ്ഞാല്‍ അവര്‍ കൂട്ടത്തോടെ മതം മാറിക്കളയും, അത്രക്കേ ഉള്ളു അവരുടെ വിശ്വാസം.
ഏതെങ്കിലും പാര്‍ട്ടിയെ കൂട്ടു പിടിച്ച് അധികാരഠില്‍ വന്ന ശേഷം ബി.ജെ.പി. സ്വയം അധികാരം പിടീച്ചെടുക്കുന്നത് കര്‍ണാടകയിലും മറ്റും കണ്ടു. ബീഹറില്‍ നിതീഷ് ഉള്ളതു കൊണ്ട് അതു നടന്നില്ല.
ബി.ജെ.പിയുടെ വര്‍ഗീയ വിഷം കേരലത്തെ മലിനമാക്കാന്‍ ക്രിസ്ത്യാനിയുടെ പേരില്‍ കൂട്ടു നില്‍ക്കരുത്. മകനു കേന്ദ്ര സഹമന്ത്രി പദം കിട്ടുന്നതൊന്നും വലിയ കാര്യമല്ല. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക