Image

പി.ടി.തോമസ് എം.എല്‍.എയ്ക്ക് ഡാളസില്‍ സ്വീകരണം- ഓഗസ്റ്റ് 1ന്

ജീമോന്‍ റാന്നി Published on 31 July, 2016
പി.ടി.തോമസ് എം.എല്‍.എയ്ക്ക് ഡാളസില്‍ സ്വീകരണം- ഓഗസ്റ്റ് 1ന്
ഡാളസ്: ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം അമേരിക്കയില്‍ എത്തിച്ചേര്‍ന്ന കോണ്‍ഗ്രസിന്റെ സമുന്നത നേതാക്കളിലൊരാളും തൃക്കാക്കര എം.എല്‍.എയുമായ പി.ടി.തോമസിന് സമുചിതമായ സ്വീകരണം ഡാളസില്‍ സംഘടിപ്പിയ്ക്കുന്നു.

ഓഗസ്റ്റ് 1ന് തിങ്കളാഴ്ച വൈകുന്നേരം 7 മണിയ്ക്ക ഗാര്‍ലന്റ് ബല്‍റ്റ് ലൈനിലുള്ള ഇന്ത്യാ ഗാര്‍ഡന്‍ റെസ്‌റ്റോറന്റിലുള്ള (4331-30 Fontage Rd, Garland, TX 75043) സ്വീകരണം ഒരുക്കിയിരിക്കുന്നത്. ഐഎന്‍ഒസി(കേരളാ ചാപ്റ്റര്‍) ഡാളസ് ഫോര്‍ട്ട് വര്‍ത്ത് യൂണിറ്റിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന സ്വീകരണ സമ്മേളനത്തില്‍ യൂണിറ്റ് പ്രസിഡന്റ് രാജന്‍ മാത്യു അദ്ധ്യക്ഷത വഹിയ്ക്കും.

2009 ല്‍ ഇടുക്കി നിയോജമണ്ഡലത്തില്‍ നിന്നും പാര്‍ലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട പി.ടി.തോമസ് ശ്രദ്ധേയമായ ഒരു പാര്‍ലമെന്റേറിയന്‍നാണ്. രണ്ടു പ്രാവശ്യം തൊടുപുഴയെ നിയമസഭയില്‍ പ്രതിനിധീകരിച്ച് തോമസ് 2016 ല്‍ തൃക്കാക്കര നിയോജകമണ്ഡലത്തില്‍ നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
ഇടുക്കി ഡി.സി.സി. പ്രസിഡന്റായിരുന്ന പി.ടി.തോമസ് വിദ്യാര്‍ത്ഥിയായിരുന്ന കാലം മുതല്‍ സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ വ്യക്തിയാണ്.

1982 ല്‍ കെ.എസ്.യു. പ്രസിഡന്റായിരുന്ന പി.ടി.തോമസിന്റെ കാലഘട്ടം കെ.എസ്.യു.വിന്റെ സുവര്‍ണ്ണകാലഘട്ടങ്ങളിലൊന്നായി അറിയപ്പെടുന്നു.
ഇദ്ദേഹത്തോടൊപ്പം യു.എസ്. സന്ദര്‍ശിച്ചു കൊണ്ടിരിയ്ക്കുന്ന ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്(ഒഐസിസി) കുവൈറ്റിന്റെ പ്രസിഡന്റും നോര്‍ക്ക വെല്‍ഫയര്‍ ബോര്‍ഡ് ഡയറക്ടറുമായ വര്‍ഗീസ്  പുതുക്കുളങ്ങരയും യോഗത്തില്‍ സംബന്ധിയ്ക്കുന്നതും പ്രസംഗിയ്ക്കുന്നതുമാണ്.

ഐ.എന്‍.ഓ.സി റീജിയണ്‍ പ്രസിഡന്റ് ബോബന്‍ കൊടുവത്ത്, ടെക്‌സാസ് സ്‌റ്റേറ്റ് ജോയിന്റ് സെക്രട്ടറി പി.പി.ചെറിയാന്‍ തുടങ്ങിയവരും പ്രസംഗിയ്ക്കും.

പ്രമുഖ പ്രഭാഷകന്‍ കൂടിയായ പി.ടി.തോമസിന്റെ സ്വീകരണ യോഗത്തിലേയ്ക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
രാജന്‍ മാത്യു- 469 855 2733

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി

പി.ടി.തോമസ് എം.എല്‍.എയ്ക്ക് ഡാളസില്‍ സ്വീകരണം- ഓഗസ്റ്റ് 1ന്
Join WhatsApp News
Observer 2016-07-31 22:18:50
These MLAs or Kerala politicians are elected or suppoed to work in Kerala. Kerala tax payers money or by party's money one after another they are touring all over USA to get Malayalees's receptions. They repeat the same speeches and promises. My dear friends please do not waste your time and money for organizing receptions to such useless politicians.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക