Image

അമല-വിജയ്‌ ദാമ്പത്യത്തില്‍ വിള്ളല്‍ വീഴ്‌ത്തിയത്‌ വിജയ്‌യുടെ വീട്ടുകാരെന്ന്‌ കുടുംബ സുഹൃത്ത്‌

Published on 30 July, 2016
അമല-വിജയ്‌ ദാമ്പത്യത്തില്‍ വിള്ളല്‍ വീഴ്‌ത്തിയത്‌ വിജയ്‌യുടെ വീട്ടുകാരെന്ന്‌  കുടുംബ സുഹൃത്ത്‌

അമല പോള്‍ -വിജയ്‌ ദാമ്പത്യത്തില്‍ വിള്ളല്‍ വീഴ്‌ത്തിയത്‌ വിജയുടെ വീട്ടുകാരാണന്നു ഇരുവരുടെയും അടുത്ത കുടുംബ സുഹൃത്ത്‌ .

മാധ്യങ്ങളില്‍ വന്ന വാര്‍ത്ത പോലെ അമലയ്‌ക്കും വിജയിനും ഇടയില്‍ പറയത്തക്ക പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല ന്നും  സുഹൃത്ത്‌ വ്യക്തമാക്കുന്നു. 

 അമല വിവാഹശേഷം സിനിമയില്‍ അഭിനയിക്കുന്നതിനോട്‌ വിജയുടെ വീട്ടുകാര്‍ക്ക്‌ താത്‌പര്യമുണ്ടായിരുന്നില്ല. അതുകൊണ്ട്‌ തന്നെ അമലയും വിജയും ഒരുമിച്ച്‌ ചേര്‍ന്ന്‌ കൊമേഷ്യല്‍ സിനിമയില്‍ നിന്നും  ബ്രേക്ക്‌ എടുക്കാം എന്ന്‌ തീരുമാനിച്ചിരിക്കുകയായിരുന്നു. 

എന്നാല്‍ വിവാഹത്തിന്‌ മുന്‍പ്‌ കമ്മിറ്റ്‌ ചെയ്‌ത 3 സിനിമകള്‍ അമലയ്‌ക്ക്‌ തീര്‍ക്കാന്‍ ഉണ്ടായിരുന്നു. വിജയുടെ പൂര്‍ണ്ണ സമ്മതത്തോടും പിന്തുണയോടും കൂടിയാണ്‌ ഈ സിനിമകള്‍ അമല പൂര്‍ത്തിയാക്കിയത്‌. 

എന്നാല്‍ ഈ കാലയളവില്‍  മാനസികമായി അമലയെ വിജയുടെ വീട്ടുകാര്‍ വേദനിപ്പിച്ചു കൊണ്ടിരുന്നു.. ആ വീട്ടില്‍ അമലയുടെ താല്‌പര്യങ്ങള്‍ക്ക്‌ യാതൊരു വിധ പരിഗണനയും നല്‍കിയിരുന്നില്ലന്നത്‌ വിജയ്‌ക്കും അറിവുള്ള കാര്യമാണ്‌. 

ഭിനയിച്ച ചിത്രങ്ങളില്‍ എല്ലാം തന്നെ വിജയുടെ പൂര്‍ണ്ണ പിന്തുണ അമലയ്‌ക്കുണ്ടായിരുന്നു. ഒരു ര്യ എന്ന നിലയിലും അഭിനേത്രി എന്ന നിലയിലും അമല അര്‍ഹിക്കുന്ന എല്ലാ പരിഗണനയും വിജയ്‌ നല്‍കിയിട്ടുണ്ട്‌. 

സിനിമ സെറ്റുകളില്‍ കൂടെ വരാറുള്ള വിജയ്‌ തന്നെയാണ്‌ അവസാനം അഭിനയിച്ച തമിഴ്‌ സിനിമയുടെ ഡബ്ബിംഗിന്‌ അമലയെ സഹായിച്ചത്‌. 

ദാമ്പത്യ പ്രശ്‌നല്ല  കുടുംബ വഴക്കാണ്‌ കാര്യങ്ങള്‍ വഷളാക്കിയത്‌. 

 വീട്ടുകാരില്‍ നിന്നുള്ള മാനസിക പീഡനം പരിധി വിട്ടപ്പോഴാണ്‌ വിവാഹമോചനം എന്ന ചിന്തയില്‍ ഇരുവരും എത്തിയത്‌. സുഹൃത്ത്‌ വെളിപ്പെടുത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക