Image

പ്രവീണ്‍: ഇത് മറ്റൊന്നിനും വേണ്ടി­യല്ല; നിന്റെ ആത്മ സാക്ഷാത്ക്കാരത്തി­നായ്

അനില്‍ പെണ്ണുക്കര Published on 29 July, 2016
പ്രവീണ്‍: ഇത് മറ്റൊന്നിനും വേണ്ടി­യല്ല; നിന്റെ ആത്മ സാക്ഷാത്ക്കാരത്തി­നായ്
"പ്രിയമുള്ളവളെ...
ഒരു വിളിപ്പാടകലെ
വെള്ളിയാഴ്ച പിറക്കുകയായി..
ഇന്നലെ രാവേറെ ചെന്നിട്ടും
നമ്മള്‍ സംവദിച്ചത്
പ്രവീണിനെക്കുറിച്ചായിരുന്നു.
സുദീര്‍ഘമായ രണ്ടു വര്‍ഷങ്ങള്‍
രണ്ടു നിമിഷം പോലെ കടന്നു പോയി ..
പലരും അവനെ മറന്നു..
നമുക്കോ?
ഈ യാത്രയില്‍
ഒരു പ്രതീക്ഷയുടെ വെള്ളിവെളിച്ചം
നമുക്ക് മുന്നില്‍ തെളിയുന്നു
"വാവേ.."
ഈ കാറ്റിലും ,ഈ വെയിലിലും
ഈ മണ്ണിലും..
ശക്തമായ
നിന്റെ സാന്നിധ്യം
ഞങ്ങള്‍ അറിയുന്നു..
നീതിക്കുവേണ്ടിയുള്ള
ഈ സമരത്തില്‍
നീ ഞങ്ങള്‍ക്ക് മാര്‍ഗ്ഗദീപമായിരുന്നു ..
വിധിനിയന്തമായ
നീതിയുടെ ദിനമാണ് നാളെ ഉണരുന്നത്...
നമ്മള്‍ വിജയം കാണും..തീര്‍ച്ച...
ഇത് മറ്റൊന്നിനും വേണ്ടിയല്ല
നിന്റെ ആത്മ സാക്ഷാത്കാരത്തിനായ്...."

മോണിക്ക സൂക്ക എന്ന ചിക്കാഗോയിലെ ഒരു റേഡിയോ ഹോസ്റ്റ് ഇന്നലെ ഫേസ് ബുക്കില്‍ കുറിച്ച വരികളാണ് ഇത്. രണ്ടു വര്ഷം മുന്‍പ് നമ്മെ വിട്ടു പിരിഞ്ഞുപോയ പ്രവീണ്‍ വര്‍ഗീസ് എന്ന കൊച്ചനുജനുവേണ്ടി കുറിച്ച ഹൃദയ പൂര്‍വ്വമുള്ള കുറി­പ്പ്..

ഈ കുറിപ്പ് പ്രവീണ്‍ വര്‍ഗീസിന്റെ അമ്മയ്ക്ക് ചിക്കാഗോയില്‍ ജനിച്ചുവളര്‍ന്ന ഒരു സ്‌നേഹിതയുടെ ഹൃദയാക്ഷരങ്ങള്‍ കൂടിയാണ് ..

മോണിക്ക സൂക്ക എങ്ങനെയാണ് പ്രവീണ്‍ വര്‍ഗീസിന്റെ അമ്മ ലൗലിവര്‍ഗീസിന്റെ അടുത്ത ചങ്ങാതി ആയത് എന്ന് എനിക്കറിയില്ല. എങ്കിലും ഒരു അമ്മയുടെ ഹൃദയ ഭേദകങ്ങളായ നിമിഷങ്ങളില്‍ ഒപ്പം നിലകൊണ്ട ഒരു ദൈവീക സാന്നിധ്യമാണ് മോണിക്ക എന്നുറപ്പാണ്..

മറുനാട്ടില്‍ ചിലപ്പോള്‍ ഇത്തരം സാന്നിധ്യം പലര്‍ക്കും ലഭിക്കാറില്ല...പക്ഷേ ഇവിടെ പ്രവീണിനെ ലൗലി വര്‍ഗീസ് വിളിക്കുന്ന പോലെ "വാവേ ..നിന്റെ ആത്മസാക്ഷാത്കാരത്തിനു വേണ്ടി എന്തും ചെയ്യാം "എന്ന് സ്‌നേഹത്തിന്റെ ഭാഷയില്‍ അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന ഒരാള്‍ പറയുമ്പോള്‍ ഒരു മലയാളി വീട്ടമ്മയ്ക്കു ലഭിക്കുന്ന കരുത്ത് വളരെ വലുത­ല്ലേ..

ജൂലൈ 29 നു "പ്രവീണ്‍ വര്‍ഗീസ് ദിനമായി " പക്ഷെ അമേരിക്കയില്ലേ യുവജനങ്ങള്‍ ആചരിക്കുന്ന ഒരു സുവര്‍ണ്ണ നിമിഷത്തിന്റെ തുടക്കമാകാം ഈ കുറിപ്പ്...

സ്വന്തം മകന്‍ മരിച്ചിട്ടു 2 വര്‍ഷം കടന്നു പോകുമ്പോള്‍ ഒരമ്മ നടത്തിയ സമരത്തിന്റെയും കണ്ണുനീരിന്റെയും
നിമിഷങ്ങളെ അടുത്തു നിന്ന് കണ്ട ഒരാളിന്റെ കുറിപ്പായല്ല ഇതിനെ കാണേണ്ടത്..ദൈവം അടുത്തു നില്‍ക്കുന്നതുപോലെ...ഒരു തോന്നല്‍ ..നമുക്കുവേണ്ടി സംസാരിക്കാന്‍ മറ്റൊരാളുണ്ടാകുക എന്നത് ജീവിതത്തില്‍ പ്രതിസന്ധികള്‍ നേരിടുന്നവരുടെ ഒരു വലിയ ആശ്വാസം ആകും ..
ഇവിടെ മോണിക്ക സൂക്ക ലൗലി വര്‍ഗീസിന് ആശ്വാസം മാത്രമല്ല ഒരു ചൂണ്ടു പലക കു­ടി ആണെന്ന് എനിക്ക് തോന്നുന്നു...

പതിമൂന്ന് വര്‍ഷം മുന്‍പ് അമ്മ നഷ്ടപ്പെട്ട എനിക്ക് ജീവിതത്തിന്റെ ഓരോ നിമിഷങ്ങളിലും ഒന്ന് കാണാന്‍, കൈത്താങ്ങാകാന്‍ കൊതിക്കുന്ന ഒരേയൊരു മുഖം അമ്മയുടേത് മാത്രമാ­ണ്..

ഇവിടെ മകന്‍ നഷ്ടപ്പെട്ട ഒരമ്മ ഇന്ന് നടത്തിയ ഒരു നിശബ്ദ വിപ്ലവം ഉണ്ടല്ലോ...
അത് അമേരിക്കയിലെ അമ്മമാര്‍ക്കല്ല കരുത്താകുന്നത്.. മറിച്ചു അമേരിക്കയിലെ കുഞ്ഞുങ്ങള്‍ക്കാണ്...

എത്രയോ ആളുകളെ ഏതെല്ലാം സാഹചര്യങ്ങളില്‍ ലോകത്തു കാണാതാകുന്നു...

നഷ്ടം എന്നും പ്രസവിച്ച വയറിനു മാത്രമാണ് എന്ന് തിരിച്ചറിയുന്ന എത്ര മക്കളുണ്ട് ഈലോക­ത്ത്..

സ്വര്‍ഗ്ഗത്തിന്റെ ഏതെങ്കിലും കോണില്‍ ഇരുന്നുകൊണ്ട് പ്രവീണ്‍ വര്‍ഗീസ് ഇപ്പോള്‍ സന്തോഷാശ്രുക്കള്‍ ഉതിര്‍ക്കുന്നുണ്ടാകും ..തീര്‍ച്ച..
തന്റെ അമ്മയ്ക്ക് പിന്നില്‍ നില്‍ക്കുന്ന മോനിക്കയെയും ഒരു സമൂഹത്തെയും ക­ണ്ട്..

ഇനിയും അമ്മമാര്‍ക്ക് കുഞ്ഞുങ്ങളെ നഷ്ടപ്പെടാതിരിക്കട്ടെ..
അതിനു മോണിക്കയുടെ ഈ വാക്കുകള്‍ എല്ലാവര്ക്കും കരുത്താകട്ടെ...
വൈകിപ്പോയ കുറിപ്പിന് ഈശ്വരനോട് മാപ്പ്...
അമ്മയോടും...
പ്രവീണ്‍: ഇത് മറ്റൊന്നിനും വേണ്ടി­യല്ല; നിന്റെ ആത്മ സാക്ഷാത്ക്കാരത്തി­നായ്പ്രവീണ്‍: ഇത് മറ്റൊന്നിനും വേണ്ടി­യല്ല; നിന്റെ ആത്മ സാക്ഷാത്ക്കാരത്തി­നായ്പ്രവീണ്‍: ഇത് മറ്റൊന്നിനും വേണ്ടി­യല്ല; നിന്റെ ആത്മ സാക്ഷാത്ക്കാരത്തി­നായ്പ്രവീണ്‍: ഇത് മറ്റൊന്നിനും വേണ്ടി­യല്ല; നിന്റെ ആത്മ സാക്ഷാത്ക്കാരത്തി­നായ്പ്രവീണ്‍: ഇത് മറ്റൊന്നിനും വേണ്ടി­യല്ല; നിന്റെ ആത്മ സാക്ഷാത്ക്കാരത്തി­നായ്
Join WhatsApp News
വിദ്യാധരൻ 2016-07-30 21:17:13
അങ്കണ തൈമാവിൽ ...എന്ന രീതി 

ആ രാത്രി കാളരാത്രി 
              പിറക്കാതിരുന്നെങ്കിൽ 
എന്നാമാതാവു തീർച്ച 
               ചിന്തിച്ചിരുന്നിരിക്കാം.
അനീതി ഫണം വിരിച്ചാ
                ആ രാത്രി ആടിയപ്പോൾ 
ആ പാവം പൈതലിനു 
                ദംശനം ഓർത്തതില്ല 
എത്രത്ര കുമാരന്മാർ 
                  ദിനവും കൊഴിയുന്നു 
 കരാള ഹസ്തത്തിന്റ 
                   പിടിയിൽ ഞെരിഞ്ഞിട്ട്.
ഇല്ലിനി നമ്മളക്കിതു
                    വിട്ടിടാനാവില്ലിനി 
കണ്ടില്ലെന്നൊട്ടും തന്നെ 
                     നടിയ്ക്കാനാവില്ലല്ലോ ?                    
നീതിക്കായി പൊരുതുമ്പോൾ 
                 നാമെല്ലാം കൈകോർക്കുമ്പോൾ 
ഇല്ലതിൻ കണ്ണികളെ 
                 തകർക്കാനാവിലാർക്കും 
 ഉണരൂ എഴുന്നേൽക്കു 
                  കാലൊച്ച കേൾക്കുന്നുണ്ട് 
ഇന്ന് ഞാൻ നാളെ നീയെന്ന് 
                    ആരാരോ മന്ത്രിക്കുന്നു 
Malayil Thomas 2016-07-30 10:19:01
വളരെ മനോഹരമായ ഈ വരികള്‍ ഹ്രദയത്തിന്റെ ഉള്‍ക്കാമ്പുകളില്‍ ആഴ്ന്നിറങ്ങുന്നതു പോലെ ....
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക