Image

ഒമാനില്‍ 78 തടവുകാര്‍ക്ക്‌ മോചനം

സേവ്യര്‍ കാവാലം Published on 06 February, 2012
ഒമാനില്‍ 78 തടവുകാര്‍ക്ക്‌ മോചനം
മസ്‌കറ്റ്‌: നബിദിനം പ്രമാണിച്ച്‌ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ക്വാബൂസ്‌ ബിന്‍ സെയിദ്‌ 78 തടവുകാര്‍ക്ക്‌ മാപ്പു നല്‍കി. ഇതില്‍ 48 പേര്‍ ഒമാന്‍ സ്വദേശികളും ബാക്കിയുള്ളവര്‍ മറ്റ്‌ രാജ്യക്കാരുമാണ്‌. തടവുകാരുടെ കുടുംബാംഗങ്ങളുടെ സാമൂഹിക സാഹചര്യങ്ങള്‍ കണക്കിലെടുത്താണ്‌ മോചിപ്പിക്കപ്പെട്ടവരുടെ പട്ടിക തയാറാക്കിയിരിക്കുന്നത്‌. ഈദും ദേശീയദിനവും പ്രമാണിച്ച്‌ 2010ല്‍ 298ഉം 2011 ല്‍ 156 തടവുകാരെയും മോചിപ്പിച്ചിരുന്നു.
ഒമാനില്‍ 78 തടവുകാര്‍ക്ക്‌ മോചനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക