Image

ഷിക്കാഗോ സെന്റ് മേരീസില്‍ പിതൃദിനം വിപുലമായി ആചരിച്ചു.

സാജു കണ്ണമ്പള്ളി Published on 20 June, 2011
ഷിക്കാഗോ സെന്റ് മേരീസില്‍ പിതൃദിനം വിപുലമായി ആചരിച്ചു.
ഷിക്കാഗോ: സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ഇടവകയില്‍ പിതൃദിനം വിപുലമായി ആചരിച്ചു. രാവിലെ 10 മണിക്ക് ഫാ. മൈക്കിള്‍ വെട്ടിക്കാട്ടിന്റെ കാര്‍മ്മികത്വത്തില്‍ വിപുലമായ പാട്ട് കുര്‍ബാനയും കുര്‍ബാനമദ്ധ്യേ പിതൃദിന സന്ദേശവും അദ്ദേഹം നല്‍കി. പിന്നീട് പാരീഷ് ഹാളില്‍ നടന്ന പിതൃദിന ആഘോഷ പരിപാടികള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്തു. വിമന്‍സ് മിനിസ്ട്രി അതിഥേയത്വം വഹിച്ച വിപുലമായ ആഘോഷപരിപാടികള്‍, പിതൃദിന സന്ദേശങ്ങള്‍, ഗെയിംസ്, മറ്റ് മത്സരങ്ങള്‍, സ്‌നേഹവിരുന്ന് തുടങ്ങിയവ ഉള്‍പ്പെട്ടതായിരുന്നു. ഈ വര്‍ഷത്തെ മികച്ച പിതാവിനായി നടത്തിയ മത്സരത്തില്‍ അഭിലാഷ് നെല്ലാമറ്റം, പീറ്റര്‍ കുളങ്ങര, റോയി ചേലമലയില്‍ തുടങ്ങിയവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

പിതൃദിന ആഘോഷ പരിപാടികള്‍ക്ക് സാലി കിഴക്കേക്കുറ്റ്, മേഴ്‌സ് ഇടിയാലി, സിബി കട്ടിയംപള്ളില്‍, സാലിക്കുട്ടി കുളങ്ങര, ഷൈനി തറത്തട്ടേലല്‍, സിബിയ വിരുത്തിക്കുളങ്ങര, ഏലമ്മ കുളങ്ങര, പ്രസന്ന ചക്കാലപ്പടവില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, നീല്‍ എടാട്ട്, മലയാളം പത്രം എഡിറ്റര്‍ കെ. ജെ. ജോസഫ്, സെറീന മടയനകാവില്‍ എന്നിവര്‍ എല്ലാ പിതാക്കന്മാര്‍ക്കും ആശംസകള്‍ അര്‍പ്പിക്കുകയും, സാലി കിഴക്കേക്കുറ്റ്, സ്വാഗതവും മേഴ്‌സി ഇടിയാലി നന്ദിയും പ്രകാശിപ്പിച്ചു.

സ്റ്റീഫന്‍ കിഴക്കേക്കുറ്റ്, ജോണ്‍ പാട്ടപ്പതിയില്‍, ജോയിസ് മറ്റത്തിക്കുന്നേല്‍, സാജു കണ്ണമ്പള്ളി, സജി പൂതൃക്കയില്‍, അനില്‍ മറ്റത്തിക്കുന്നേല്‍, ജോസ് ഐക്കരപ്പറമ്പില്‍ തുടങ്ങിയവര്‍ പിതൃദിന പരിപാടികളുടെ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.
ഷിക്കാഗോ സെന്റ് മേരീസില്‍ പിതൃദിനം വിപുലമായി ആചരിച്ചു.ഷിക്കാഗോ സെന്റ് മേരീസില്‍ പിതൃദിനം വിപുലമായി ആചരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക