Image

അന്ത്യഅത്താഴ ചിത്രം: മാഞ്ചസ്‌റ്റര്‍ കാത്തലിക്‌ അസോസിയേഷന്‍ പ്രതിഷേധിച്ചു

സാബു ചുണ്ടക്കാട്ടില്‍ Published on 06 February, 2012
അന്ത്യഅത്താഴ ചിത്രം: മാഞ്ചസ്‌റ്റര്‍ കാത്തലിക്‌ അസോസിയേഷന്‍ പ്രതിഷേധിച്ചു
മാഞ്ചസ്‌റ്റര്‍: ക്രൈസ്‌തവര്‍ അതിവിശുദ്ധമായി കരുതുന്ന അന്ത്യ അത്താഴ വിരുന്നിനെ മോര്‍ഫിങ്‌ നടത്തി വികൃതമാക്കി ചിത്രീകരിച്ച സിപിഎം നടപടി ക്രിസ്‌തീയ വിശ്വാസത്തോടുള്ള കനത്ത വെല്ലുവിളി ആണെന്ന്‌ കേരളാ കാത്തലിക്‌ അസോസിയേഷന്‍ ഓഫ്‌ മാഞ്ചസ്‌റ്റര്‍.

രാഷ്‌ട്രീയ ലാഭങ്ങള്‍ക്കുവേണ്ടി മതങ്ങളെ ഉപയോഗിക്കുന്ന നടപടി ശരിയല്ല. വിശ്വാസികളെ വേദനിപ്പിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്നും രാഷ്‌്‌ട്രീയ പാര്‍ട്ടികള്‍ മാറിനില്‍ക്കണമെന്നും അസോസിയേഷന്‍ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അറിയിച്ചു.

വിശുദ്ധമായ അന്ത്യ അത്താഴ രംഗത്ത്‌ യേശുവിന്റെ സ്‌ഥാനത്ത്‌ ഒബാമയെയും ശിഷ്യന്മാരെ കോണ്‍ഗ്രസ്‌ ബിജെപി നേതാക്കളായും ചിത്രീകരിച്ച്‌ പുറത്തിറക്കിയ ബോര്‍ഡ്‌ വിശ്വാസികളില്‍ കടുത്ത രോഷം പടര്‍ത്തിയിരിക്കുകയാണെന്ന്‌ അസോസിയഷന്‍ വ്യക്‌തമാക്കി.
അന്ത്യഅത്താഴ ചിത്രം: മാഞ്ചസ്‌റ്റര്‍ കാത്തലിക്‌ അസോസിയേഷന്‍ പ്രതിഷേധിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക