Image

ഫ്‌ളോറല്‍ പാര്‍ക്കിന് ഹരം നല്‍കി സെയ്ന്റ് അല്‍ഫോണ്‍സാ ഫീസ്റ്റ്

പോള്‍ ഡി പനയ്ക്കല്‍ Published on 22 July, 2016
ഫ്‌ളോറല്‍ പാര്‍ക്കിന് ഹരം നല്‍കി സെയ്ന്റ് അല്‍ഫോണ്‍സാ ഫീസ്റ്റ്
വിശുദ്ധ അല്‍ഫോണ്‍സാമ്മയെ സാര്‍വ്വത്രിക സമൂഹത്തിനു പരിചയപ്പെടുത്തിയ ഇന്ത്യയ്ക്കു വെളിയിലെ ആദ്യത്തെ റോമന്‍ കത്തോലിക്കാപ്പള്ളി ഇടവകയായ ഫ്‌ളോറല്‍ പാര്‍ക്ക് 'ഔവര്‍ ലേഡി ഓഫ് ദി സ്‌നോസ്' ഈ വര്‍ഷവും പുണ്യവതിയുടെ തിരുനാള്‍ ആഘോഷപൂര്‍വ്വം കൊണ്ടാടി. ഇടവകയിലെ ഇന്ത്യന്‍ സമുദായത്തിന്റെ ഊര്‍ജ്ജസ്വലമായ പ്രവര്‍ത്തനവും ഇടവക വികാരി ഫാദര്‍ കെവിന്‍ നല്‍കിയ നേതൃത്വവും പുതുമ നഷ്ടപ്പെട്ടിട്ടില്ലാത്ത വിശാലമായ പള്ളിയിലേക്ക് നൂറുകണക്കിന് ആളുകളെ ആകര്‍ഷിച്ചു.

ജൂലായ് പതിനേഴിന് നാലുമണിക്ക് ആരംഭിച്ച ആഘോഷസായാഹ്നം ഒന്‍പതു ദിവസത്തെ നിത്യനൊവേനയുടെ അവസാന ദിവസമായിരുന്നു. ഇടവക വികാരി ഫാദര്‍ കെവിന്‍ മ്ക്ബ്രയന്റെ നേതൃത്വത്തില്‍ ഇടവകയിലെ മലയാളി സമുദായത്തിന്റെ പ്രവര്‍ത്തനഫലമായിരുന്നു പുതുമ ഇനിയും നഷ്ട്ടപ്പെട്ടിട്ടില്ലാത്ത വിശാലമായ പള്ളിയങ്കണം ആരാധനക്രമങ്ങളുടെയും ഭാഷകളുടെയും പരിധികള്‍ ഇല്ലാതെ നിറഞ്ഞതാണ്.

ബ്രൂക്ക്‌ളിന്‍ രൂപതയുടെ ഓക്‌സിലറി ബിഷപ്പ് പോള്‍ സാഞ്ചെസ് പതിനഞ്ചിലധികം വൈദികരുടെ സഹകാര്‍മ്മികത്വത്തില്‍ ദിവ്യബലി അര്‍പ്പിച്ചു. ഫാദര്‍ മ്ക്ബ്രയന്‍ പ്രഭാഷണം നടത്തി. ജീവിതത്തിന്റെ വലിയൊരു ഭാഗം ശാരീരികസുഖങ്ങളില്‍ വ്യാകുലത അനുഭവിച്ച പുണ്യവതി ഇന്ന് ക്ലേശമനുഭവിക്കുന്നവരുടെ മധ്യസ്ഥത വഹിക്കുന്ന പുണ്യാത്മാവായി ഫാദര്‍ മ്ക്ബ്രയന്റെ പ്രഭാഷണം അല്‍ഫോണ്‍സാമ്മയെ പരിചയപ്പെടുത്തുന്നതിനോടൊപ്പം പുണ്യഭക്തജനങ്ങള്‍ക്കു ലഭിക്കുന്ന അനുഗ്രഹാശിസ്സുകളെ പ്രതിപാദിക്കുന്നതുമായിരുന്നു. ലിസായെല്ലിയും മലയാളി കൊയര്‍ ഗ്രൂപ്പും സ്‌തോത്രഗാനങ്ങള്‍ പാടി.

ഫ്‌ളോറല്‍ പാര്‍ക്കിനു ഹരം പകര്‍ന്ന ഘോഷയാത്രയായിരുന്നു തിരുന്നാളിന്റെ മറ്റൊരു പ്രധാനഭാഗം. സെയ്ന്റ്‌സ് സ്റ്റീഫന്‍സ് ക്‌നാനായ ഗ്രൂപ്പിന്റെ ചെണ്ടമേളവും നൈറ്റ്‌സ് ഓഫ് കൊളമ്പസിന്റെ അകമ്പടിയും വിശുദ്ധ അല്‍ഫോണ്‍സാമ്മയുടെ തിരുശേഷിപ്പും രൂപവും ന്യൂയോര്‍ക്ക് സിറ്റി പോലീസ് നിയന്ത്രിച്ച തെരുവുകള്‍ നീണ്ട ഭക്തജനങ്ങളുടെ നിരയും ഫ്‌ളോറല്‍ പാര്‍ക്കിന് സംഭവമായിരുന്നു.
എഴുന്നൂറോളം പേര്‍ക്ക് വിഭവസമൃദ്ധമായ തിരുനാള്‍ ഊണു നല്‍കി ഈ വര്‍ഷത്തെ അല്‍ഫോണ്‍സാ പുണ്യവതിയുടെ ഫീസ്റ്റ് അവസാനിച്ചു.

പോള്‍ ഡി പനയ്ക്കല്‍



ഫ്‌ളോറല്‍ പാര്‍ക്കിന് ഹരം നല്‍കി സെയ്ന്റ് അല്‍ഫോണ്‍സാ ഫീസ്റ്റ്ഫ്‌ളോറല്‍ പാര്‍ക്കിന് ഹരം നല്‍കി സെയ്ന്റ് അല്‍ഫോണ്‍സാ ഫീസ്റ്റ്
Join WhatsApp News
T R David 2016-07-23 22:42:00
Well done Jose and Mary

T.R. David from Trivandrum


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക