Image

ഗീതാ ഗോപിനാഥ്‌ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ്‌

Published on 21 July, 2016
ഗീതാ ഗോപിനാഥ്‌ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ്‌
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായി പ്രമുഖ സാമ്പത്തിക വിദഗ്‌ദധ ഗീതാ ഗോപിനാഥിനെ നിയമിച്ചു. ഹാര്‍വാര്‍ഡ്‌ യൂണിവേഴ്‌സിറ്റിയിലെ സാമ്പത്തികശാസ്‌ത്ര വിഭാഗം പ്രൊഫസറും വകുപ്പ്‌ മേധാവിയുമാണ്‌ ഗീതാ ഗോപിനാഥ്‌.

കണ്ണൂര്‍ മയ്യില്‍ സ്വദേശിയായ ടി വി ഗോപിനാഥിന്റെയും വിജയലക്ഷ്‌മിയുടെയും മകളാണ്‌. ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന്‌ സാമ്പത്തിക ശാസ്‌ത്രത്തില്‍ സ്വര്‍ണമെഡലോടെ ബിരുദം നേടിയ അവര്‍ ഡല്‍ഹി സ്‌കൂള്‍ ഓഫ്‌ ഇക്കണോമിക്‌സില്‍നിന്ന്‌ ബിരുദാനന്തര ബിരുദം നേടി. 199091 കാലയളവില്‍ ഇന്ത്യ നേരിട്ട സാമ്പത്തിക പ്രതിസന്ധിയെ പറ്റിയുള്ള അവരുടെ പഠനം ശ്രദ്ധേയമായിരുന്നു.

അമേരിക്കയിലെ പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയില്‍നിന്ന്‌ ഡോക്ടറേറ്റ്‌ നേടിയ അവര്‍ ഷിക്കാഗോ സര്‍വകലാശാലയില്‍ അസിസ്റ്റന്റ്‌ പ്രൊഫസ്സറായാണ്‌ കരിയറിന്‌ തുടക്കമിട്ടത്‌. 2005ല്‍ ഹാര്‍വാര്‍ഡില്‍ ചേര്‍ന്നു. 

 ലണ്ടന്‍ സ്‌കൂള്‍ ഓഫ്‌ ഇക്കണോമിക്‌സ്‌, ഓക്‌സ്‌ഫഡ്‌ സര്‍വകലാശാല, നാഷണല്‍ ബ്യൂറോ ഓഫ്‌ ഇക്കണോമിക്ക്‌ റിസര്‍ച്ച്‌, ഫെഡറല്‍ റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ബോസ്റ്റണ്‍, ഫെഡറല്‍ റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ന്യൂയോര്‍ക്ക്‌, വെതര്‍ഹെഡ്‌ സെന്റര്‍ ഫോര്‍ ഇന്റര്‍നാഷണല്‍ അഫയര്‍സ്‌ തുടങ്ങിയവയിലും സേവനം അനുഷ്‌ഠിച്ചു. രണ്ടു വര്‍ഷം കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്‌ ഉപദേശക സംഘാങ്ങമായും പ്രവര്‍ത്തിച്ചു.

ഒട്ടേറെ സാമ്പത്തികശാസ്‌ത്ര പ്രസിദ്ധീകരണങ്ങളുടെ പത്രാധിപസമിതിയിഗവുമാണ്‌. സാമ്പത്തിക ശാസ്‌ത്രത്തില്‍ നിരവധി പുസ്‌തകങ്ങള്‍ രചിച്ചിട്ടുണ്ട്‌. നിരവധി പ്രബന്ധങ്ങളും ലേഖനങ്ങളും. നിരവിധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്‌
Join WhatsApp News
Babu Parackel 2016-07-21 10:37:30
Congratulations CM Pinarayi! You are on the right path. Hope Kerala will improve its economy.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക