Image

വെസ്റ്റ്‌ചെസ്റ്റര്‍ കേന്ദ്രീകരിച്ച് വൈസ്‌മൈന്‍ ക്ലബ്ബ് രൂപീകരിക്കുന്നു

ഷോളി കുമ്പിളുവേലി Published on 21 July, 2016
വെസ്റ്റ്‌ചെസ്റ്റര്‍ കേന്ദ്രീകരിച്ച് വൈസ്‌മൈന്‍ ക്ലബ്ബ് രൂപീകരിക്കുന്നു
ന്യൂയോര്‍ക്ക്: വൈ.എം.സി.എ.യുടെ സര്‍വ്വീസ് ക്ലബ്ബായ 'വൈസ്‌മെന്‍' ഇന്റര്‍നാഷ്ണലിന്റെ പുതിയൊരു ചാപ്റ്റര്‍, ന്യൂയോര്‍ക്കിലെ വെസ്റ്റ്‌ചെസ്റ്റര്‍ കേന്ദ്രീകരിച്ച് രൂപീകരിക്കുന്നു. ഇതിന്റെ ഭാഗമായി ജൂലൈ 17-ാം തിയ്യതി ശനിയാഴ്ച ഗ്രീന്‍ബര്‍ഗില്‍ കൂടിയ ആലോചനായോഗത്തില്‍ സേവന തല്‍പരായ നിരവധിപ്പേര്‍ പങ്കെടുത്തു.

വൈസ്‌മെന്‍ മിഡ് അറ്റ്്‌ലാന്റിക് റീജണല്‍ ഡയറക്ടര്‍ ഷാജു സാം, റീജണല്‍ സെക്രട്ടറി കോരസന്‍ വര്‍ഗീസ് എന്നിവര്‍ ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റി വിശദീകരിക്കുകയും, സംശയങ്ങള്‍ക്ക് മറുപടി പറയുകയും ചെയ്തു. വര്‍ഗീസ് ലുക്കോസ്(ലോംഗ് ഐലന്റ് ക്ലബ് പ്രസിഡന്റ്), ചെറിയാന്‍ ജോര്‍ജ്(ഫ്‌ലോറല്‍ പാര്‍ക്ക് വൈസ്‌മെന്‍ സെക്രട്ടറി), സിബി ഡേവിഡ്, ഉണ്ണൂണ്ണി തോമസ്, ഷീലാമ്മ തോമസ് എന്നിവര്‍ പുതിയ ചാപ്റ്ററിന് ആശംസകള്‍ നേര്‍ന്നു കൊണ്ട് സംസാരിച്ചു.

തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി, ജോസഫ് കാഞ്ഞമല ചെയര്‍മാനായി ഒരു അഡ്‌ഹോക് കമ്മറ്റിക്ക് രൂപം നല്‍കി. എഡവിന്‍ കാത്തി(സെക്രട്ടറി), ഷാജി സഖറിയ(ട്രഷറര്‍), ജോസ് ഞാറകുന്നേല്‍, ജിം ജോര്‍ജ്, ജോഷി തെള്ളിയാങ്കല്‍, കെ.കെ.ജോണ്‍സന്‍, ഷൈജു കളത്തില്‍, ഷോളി കുമ്പിളുവേലി, സ്വപ്‌നാ മലയില്‍ എന്നിവരാണ് കമ്മറ്റി അംഗങ്ങള്‍.
സെപ്റ്റംബര്‍ മാസം വിപുലമായ പരിപാടികളോടെ പുതിയ ക്ലബ്ബിന്റെ, ഔപചാരിക ഉദ്ഘാടനവും, പുതിയ ഭാരവാഹികളുടെ സത്യപ്രതിജ്ഞയും നടത്തുന്നതാണ്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ താല്പര്യമുള്ള ആര്‍ക്കും വൈസ്‌മെന്‍ ഇന്റര്‍നാഷ്ണലില്‍ അംഗങ്ങളാകാവുന്നതാണ്.

ഡോ.ബേബി പൈലി, ജോര്‍ജ് കണ്ടംകുളം, തോമസ് ചാമക്കാല, ഇട്ടൂപ്പ് കണ്ടംകുളം, ബെന്നി മുട്ടപ്പള്ളി, ജോസ് മലയില്‍, ബിപിന്‍ പുതുപ്പള്ളില്‍, സണ്ണി ഇലവുങ്കല്‍, പോള്‍ തീമ്പലങ്ങാട്ട് എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. ജോസഫ് കാഞ്ഞമല സ്വാഗതവും ഷാജി സഖറിയാ നന്ദിയും പറഞ്ഞു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ജോസഫ് കാഞ്ഞമല: 917 596 2119
എഡ്വിന്‍ കാത്തി: 914 690 4608
email: yserviceclub1@gmail.com

വാര്‍ത്ത: ഷോളി കുമ്പിളുവേലി

വെസ്റ്റ്‌ചെസ്റ്റര്‍ കേന്ദ്രീകരിച്ച് വൈസ്‌മൈന്‍ ക്ലബ്ബ് രൂപീകരിക്കുന്നു
Join WhatsApp News
nadan 2016-07-21 04:26:05
Eni ethinte oru kuravae undayirunnullu.  Mattoru basement sanghadana.
കുതിരവട്ടം 2016-07-21 15:09:14
വാ ഇവിടെ വാ .. നിന്നെ ഞാൻ നോക്കി നടക്കുകയായിരുന്നു 
നീ പേരുമാറ്റി കീലേരി ഗോപാലനായി അല്ലെ?
ഇപ്പ ശരിയാക്കി തരാം 

കീലേരി ഗോപാലന്‍ 2016-07-21 13:48:22
പുത്തി ഇല്ലാത്തവര്‍ക്ക് ചേരാമോ? 

കീലേരി ഗോപാലന്‍ 2016-07-23 04:59:15
കുതിരവട്ടം, ഡോക്ടര്‍ എഴുതിത്തന്ന മരുന്ന് സമയത്തിന് കഴിക്കൂ. അല്ലെങ്കില്‍ അക്രമാസക്തനാകും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക