Image

ചോദിക്കാതെ വയ്യ.. (ത്രേസ്യാമ്മ തോമസ്)

Published on 16 July, 2016
ചോദിക്കാതെ വയ്യ.. (ത്രേസ്യാമ്മ തോമസ്)
1, ഓരോ മനുഷ്യനും സമൂഹത്തോടു ചില കടമകളില്ലെ? അതു നിര്‍വഹിക്കാന്‍ നമ്മള്‍ ബാധ്യസ്തരല്ലെ? അപ്പോള്‍

2, മാദ്ധ്യമങ്ങള്‍ക്കുള്ള പങ്കിനെക്കുറിച്ചു അവര്‍ എത്രമാത്രം ബോധവാന്മാരാണ്?

3,സിനിമകള്‍ വെറും വിനോദോപാധി എന്നതില്‍ കവിഞ്ഞ് സമൂഹത്തിനു നല്‍കേണ്ട കടമയെക്കുറിച്ചു സംവിധായകനും നടീനടന്മാരും ചിന്തിക്കുന്നുണ്ടൊ? എങ്കില്‍

4, മമ്മുട്ടി പ്രധാന കഥാപത്രമായ ‘കസബ‘ കേരള സ്ത്രീ സമൂഹത്തിനു നല്‍കുന്ന ധാര്‍മ്മിക പിന്തുണ  എന്താണ്?

5, സ്ത്രീകള്‍ അപമാനിക്കപ്പെടുകയും പീഢിപ്പിക്കപ്പെടുകയും ചെയ്യുമ്പോള്‍ തനിയാവര്‍ത്തനത്തിനു പ്രചോദനം നല്‍കുന്നതിലെ മനശാസ്ത്രം എന്താണ്?

6, ഒരു സിനിമയില്‍ ‘ നീ വെറും പെണ്ണ്‘ എന്നു പറയുന്ന മമ്മുട്ടിയും പറയിപ്പിക്കുന്ന സംവിധായകനും അറിയാതെ പോകുന്നതാണെന്നു ചിന്തിച്ചിട്ടുണ്ടോ?

7, കസബയിലെ സ്ത്രീവിരുദ്ധ സംഭാഷണങ്ങള്‍ ഇത്ര മുതിര്‍ന്ന ഒരു താരമായിട്ടും ഒഴിവാക്കാതിരുന്നതെന്താണ്? അതൊ

8, അഭിനയത്തിന്റെ പേരില്‍ എന്തും പറയാം എന്ന ധാര്‍ഷ്ട്യം തന്നെ പിന്തുടരുന്നുണ്ടാവുമോ?

9, മദ്യത്തിനും സിഗരറ്റിനും മായം കലര്‍ന്ന ഭക്ഷണത്തിനും പരസ്യവുമായി നില്‍ക്കുമ്പോള്‍ ചെയ്യുന്ന ജോലിയുടെ തിന്മ വശങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?

10, സൂപ്പര്‍ താരങ്ങള്‍ എന്തു ചെയ്താലും അവര്‍ എല്ലാറ്റിനും അതീതരാണെന്ന കാഴ്ചപ്പാട് വിദ്യാഭ്യാസത്തില്‍ മുന്നോക്കം നില്‍ക്കുന്ന കേരളത്തില്‍ ഉണ്ടായതെങ്ങനെയാണ്.?

11, സിനിമാതാരങ്ങളെ പ്രൊമൊട്ടു ചെയ്യാനും ചാനലുകള്‍ക്കു പണം കൊയ്യാനുമുള്ള ഉപാധിയായി തീര്‍ന്നിരിക്കുന്നു; റിയാലിറ്റി ഷോകള്‍, എന്നു തിരിച്ചറിയാതെ പോകുന്നതെന്താണ്?.

12, കൊച്ചു കുഞ്ഞുങ്ങളോടു പോലും സിനിമാക്കാര്യങ്ങള്‍ ചോദിക്കുന്ന രിയാലിറ്റി ഷോകളില്‍ അമ്മമാര്‍ എന്തുകൊണ്ടു പ്രതികരിക്കുന്നില്ല?

13,പല സിനിമകളും സമൂഹത്തിലേല്‍പ്പിക്കുന്ന അഘാതത്തെക്കുറിച്ചു ആരെങ്കിലും ബോധവാന്മാരാകുന്നുണ്ടോ?

14, സീരിയലിലും സിനിമയിലും കൊല്ലുക എന്നതു വളരെ നിസ്സാരമായ, മനസാക്ഷിക്കുത്തില്ലാത്ത ഒരു സംഭവമായി മാറിയിരിക്കുന്നു.. വികലമായ സമൂഹ മനസ്സാക്ഷിയെ സൃഷ്ടിക്കലല്ലെ അതെല്ലാം?

15,സിനിമാക്കാരോടും അഭിനയത്തോടുമുള്ള അമിതാവേശം മൂലം എത്രയോ കുട്ടികളുടെ ജീവിതം അര്‍ത്ഥശൂന്യമായിപ്പോയിട്ടുണ്ടെന്നു അറിയാത്തവരുണ്ടാകുമോ?

ചോദ്യങ്ങള്‍ അവസാനിക്കുന്നില്ല. .....തല്‍ക്കാലം നിര്‍ത്തുന്നു.
Join WhatsApp News
A.C.George 2016-07-16 22:49:51
Cinema Stars are like Semigods. Nobody is their to question them. Especially the so called super stars can get away from any thing. There are many many people to carry them on their shoulders. Even the media, the politicians, the religious priests, Gurus, mullas carry them every where. Look at our so called conventions and conferences they are the big big celebrites and lot of money spent for them. The churches also do fundraising using or giving undue importance to this movie, serial stars. But they get the lion's shares of the funds raised. This is a kind of nonsense. What a pity? The society must rise up and do justice. Dear Thresiamma Thomas, we have to keep on writing about this menance and starworship.
കാര്യസ്ഥന്‍ 2016-07-17 05:35:28

മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ്ഗോപി, അതുപോലെ സിനിമ ഫീല്‍ഡില്‍ ഉള്ളവരൊന്നും സംസ്കാരിക നേതാക്കള്‍ അല്ല. അങ്ങനെ കാണുന്നതാണ് നമുക്ക് പറ്റിയ പിടിപ്പു കേടു. They are just entertainers… സൂപ്പര്‍താ­ര­ങ്ങള്‍ എല്ലാ സോഷ്യല്‍ ഓഡി­റ്റിം­ഗിനും സാമൂ­ഹിക വിമര്‍ശ­ന­ങ്ങള്‍ക്കും അതീ­ത­രാ­യി­രി­ക്കു­ന്നു. മല­യാള സിനി­മയ്ക്കും പൊതു­വില്‍ മിക്ക രംഗ­ങ്ങ­ളിലും വന്നി­രി­ക്കുന്ന ഈ അധ­പ­തനം വലിയ സോഷ്യല്‍ ഇഷ്യു തന്നെ­യാ­ണ്. 2015 ഇലെ പണം വാരി ചിത്രം-പ്രേമത്തിലെയും ഈയിടെ ഇറങ്ങിയ രഞ്ജിത്തിന്റെ ചിതം “ലീല” യിലയൂം സംഭാഷണം ശ്രദ്ധിക്കുക. എത്ര മ്ലെച്ചമയിട്ടാണ് സ്ത്രിയെ ചിതികരിചിരിക്കുനത്‌.

Film: Premam. Scene. Celin’s engagement with Roney Varughese.

Roney to Celine:

Have you been to Bombay?  Yeah.

അവിടുത്തെ റെഡ് സ്ട്രീറ്റിലെ- you look like a whore from there. And it is so horrible looking at you in front of my family and friends and how do you think I can tolerate you? Hum…

Alphonse Puthran-Director of this film- how he is going to react if someone asks the same dialogue to his sister on an engagement day?  Yeah.

Film: Leela.  Director -Renjith.

പിള്ളേച്ചന്‍(Vijayaraghavan) കുട്ടിയപ്പനോട്(Biju Menon)  ചോദിക്കുന്ന സീന്‍.

താന്‍ എന്നാ ചെയ്യാന്‍ പോവാടോ? ഞാന്‍ ഇവിളയൂം കൊണ്ട് ആനയുടെ

അടുത്തേക്ക് ഒന്ന് പോവാന്‍ പോകുകാ. ഇന്നാള് വെളുപ്പാന്‍ കാലത്ത് ഒരു പെണ് കൊച്ചിനെ ആനയുടെ തുമ്പിക്കൈയില്‍ ചാരി നിര്‍ത്തി അനുഭവിക്കുന്നത് ഞാന്‍ സ്വപ്നം കണ്ടു. അന്നു തൊട്ടുള്ള ആഗ്രഹമാ പിള്ളേച്ചാ.

Lucky that he didn’t dream with any other animals. How dare you use these kind of sleezy language Renjith?

വിദ്യാധരൻ 2016-07-17 16:57:57
ചോദിക്കാതെ വയ്യ എന്നല്ല ചോദിക്ക തന്നെ ചെയ്യണം. കലക്കും സാഹിത്യത്തിനും സംസ്കാരവുമായി ബന്ധം ഉണ്ടെന്ന് വിശ്വസിക്കുന്നവർ ഇത്തരം സന്ദർഭങ്ങളിൽ ചോദ്യങ്ങൾ ഉയർത്തുന്നില്ല എങ്കിൽ അവർക്ക് കലാകാരന്മാർ എന്നോ എഴുത്തുകാരോ എന്നു അവകാശപ്പെടാനാവില്ല. അവർ എഴുത്തു നിറുത്തി വിടവാങ്ങേണ്ടതാണ് .  "കലയെ കമ്പോള ചരക്കാക്കി മാറ്റിയിരിക്കുന്നു.  കമ്പോള ചരക്കാക്കിയ കലയിലേക്ക് ബഹുഭൂരിപക്ഷത്തിന്റെ അഭിരുചിയെ ഇറക്കി കെട്ടിയിരിക്കുന്നു" (കലയുടെ മൂല്യശോഷണം  -പ്രൊഫ. വി . അരവിന്ദാക്ഷൻ ). ഇവിടെ മലയാളി പുരുഷന്മാരിലെ ബഹുഭൂരിപക്ഷത്തിന്റെ അഭിരുചിയെയാണ് 'കസബ ' എന്ന സിനിമയിലെ പ്രൊഡ്യൂസറും അതിലെ നായകനായി അഭിനയിക്കുന്ന മമ്മൂട്ടിയും ഇറക്കി കെട്ടിയിരിക്കുന്നത്.  എന്താണ് ബഹുഭൂരിപക്ഷം പുരുഷൻമാരുടെയും അഭിരുചി?  എന്തിനെയും നിയന്ത്രിക്കാനുള്ള അവന്റെ ഒടുങ്ങാത്ത ആസക്തി അവന്റെ തന്നെ നാശത്തിന് ഹേതുവായി തീർന്നിരിക്കുകയാണ്.  അവന്റെ ഏറ്റവും വലിയ ആസക്തി ഭോഗലാലസതയാണ്.  അതിന്റെ പൂർത്തീകരണത്തിനു വേണ്ടിയുള്ള പരക്കം പാച്ചിലിൽ അവൻ ചിലപ്പോൾ ചവുട്ടി മെതിക്കുന്നത് അവൻ തന്നെ ജന്മം കൊടുത്ത പെൺകുട്ടികളെയാണ്.  കേരളത്തെ സംബന്ധിച്ചടത്തോളം എത്രയോ സ്ത്രീ ജനങ്ങളാണ് ദിനം പ്രതി ഇത്തരക്കാരുടെ പീഡനങ്ങൾക്ക് വിധേയപ്പെട്ടു പൊലിഞ്ഞു പോകുന്നത്?  മനുഷ്യസംസ്കാരത്തിന്റെ കാവൽക്കാർ എന്നു അവകാശപ്പെടുന്ന പല നേതാക്കളും ഇത്തരം ഹീനമായ പ്രവർത്തികളിൽ ഉൾപ്പെട്ടവരാണെന്നു ലജ്ജയോടെ മാത്രമേ ഓർക്കാൻ കഴിയു. ഐസ്ക്രീം പാർലർ, സൂര്യനെല്ലി,  പ്ലെയിൻ, അസംബ്ലി എന്നു വേണ്ട ഇവിടെയെല്ലാം ഈ പുതിയ സംസ്ക്കാരം ആരാലും ചോദ്യം ചെയ്യപ്പെടാതെ അനുസ്യുതം അഴിഞ്ഞാടപെടുകയാണ്.  പണത്തിന്റെയും അധികാര മുഷ്ക്കിന്റെയും, പ്രശസ്തിയുടെയും,സുന്ദരനോ സുന്ദരിയോ എന്നൊക്കൊയുള്ള പൊള്ളയായ ആത്മ വിശ്വാസത്തിന്റെയും മറവിൽ നിന്നു എന്തും കാട്ടിക്കൂട്ടാം എന്നുള്ള തെറ്റു ധാരണയായിരിക്കാം മമ്മൂട്ടിയെപ്പോലുള്ള ഒരു വ്യക്തി, ത്രേസ്യാമ്മ തോമാസ് ചോദിച്ചതുപോലുള്ള  (അഭിന്ദനം ) ഒരു ചോദ്യം പോലും ചോദിക്കാതെ നായകനായി അഭിനയിക്കാൻ തയ്യാറായത്.  കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന പുരുഷന്മാർ മെഗാസ്റ്റാറിന്റെ കൊമ്പത്തിരിക്കുന്ന താൻ  ഇത്തരം ഒരു കഥാപാത്രത്തെ അവതരിപ്പിച്ചാൽ ഒരു ചോദ്യംപോലും ചോദിക്കാതെ അതിനെ അംഗീകരിക്കും എന്നു ധരിച്ചുകാണും. കൂടാതെ സിനിമാലോകത്തെ മുടിചൂടാ മന്നനായി തുടരുകുയും ചെയ്യാം എന്നും  ധരിച്ചു കാണും .

മുതലാളിത്ത വ്യവസ്ഥിതി എല്ലാത്തിനെയും സ്വന്തം കമ്മട്ടത്തിലടിച്ചു എത്രമാത്രം വികൃതംമാക്കുന്നു എന്ന കാറൽമാഗസിന്റെ ആക്ഷേപം എത്രമാത്രം അർത്ഥവാർത്താണെന്നു ചിന്തിച്ചു നോക്കേണ്ടാതാണ്.  കാറൽമാർക്സ് ചിന്തകളിൽ അധിഷ്ഠിതമായ കൈരളി ചാനലിന്റെ അദ്ധ്യക്ഷനാണ് ഈ മമ്മൂട്ടി മുതലാളി എന്നത് മറ്റൊരു വിരോധഭാസം.  അമേരിക്കയിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ വാദപ്രതിവാദത്തിൽ ചോദ്യകർത്താവായ മേഗൻ കെല്ലിയുടെ എവിടെ നിന്നോ ഒക്കെ രക്തസ്രാവം ഉള്ളത് കൊണ്ടാണ് തന്നോട്, അമേരിക്കയിലെ ഏറ്റവും വിജയശ്രീലാളിതനായ കച്ചവടക്കാരൻ എന്ന മാന്യത കണക്കിലെടുക്കാതെ, അനുചിതമായ ചോദ്യം ചോദിച്ചതെന്ന് ഉദ്ധണ്ടനായ ട്രംപ് എന്ന നീച ജന്മം പറഞ്ഞത് ഞാൻ അറിയാതെ ഓർത്തുപോയി.  

"വിപണിയിൽ വിറ്റു ലാഭം ഉണ്ടാക്കുക എന്നതാണല്ലോ മുതലാളിത്തത്തിന്റെ മൗലിക സ്വഭാവം. ഉത്പാദനത്തിന്റെ ഈ സാമാന്യ നിയമം കലാ സൃഷ്ട്ടി എന്ന ഉൽകൃഷ്‌ടോല്പാദനത്തിന്റെ പച്ചതുരുത്തിനെയും മരുഭൂമിയാക്കി മാറ്റിയിരിക്കുന്നു" സിനിമ നിർമാതാവും മമ്മൂട്ടിയും മുതലാളിവർഗ്ഗത്തിൽപെട്ടതോ അല്ലിയോ എന്ന ചോദ്യത്തിനുത്തരം നിങ്ങൾ തന്നെ കണ്ടുപിടിക്കുക .

ധനശേഷിയുറ്റതും വാണിജ്യകേന്ദ്രതിവുമായ സമൂഹങ്ങളിൽ സാഹിത്യം കല എന്നത് മറ്റൊരു ബിസിനസ്സായി മാറിയിരിക്കുന്നു.  ഫോമ ഫൊക്കാന തുടങ്ങിയ കച്ചവട സംഘടനകൾ നൽകുന്ന പൊന്നാടക്കും അവാർഡിനും പിന്നാലെ പരക്കം പായുമ്പോൾ ശ്രീമതി. ത്രേസ്യാമ്മ തോമസ് ചോദിക്കുന്നതുപോലെ ചോദ്യം ചോദിക്കാൻ ആർക്കു സാമയം? 

സ്ത്രീകൾ പ്രകൃതിയുടെ ഭാഗമാണ്.  അവരില്ലാതെ പ്രകൃതിയില്ല.  അവരെ കാത്തു സൂക്ഷിക്കേണ്ട ചുമതല പുരുഷമാരായ നമ്മൾ ഒരൊത്തുരുടെയും ധർമ്മമാണ്.  

"അഹഹ ! ദുരഭിമാനഗ്രസ്തബുദ്ധേ, നര, നിൻ 
സഹജലഘുതഓർക്കുന്നില്ല  നീ തെല്ലുപോലും 
ഗഹനഭുവനതത്ത്വം പാർക്കിലെ ങ്ങെങ്ങഹോ നി -
ന്നഹമഹമിക നിസ്സാരാഭ്യാസൂയാഗ്രഹത്തിൽ "  (ലോകം - ആശാൻ )

എഴുത്തുകാരിക്ക് ഒരിക്കൽകൂടി അഭിനന്ദനം 
വിദ്യാധരൻ 2016-07-18 06:56:22
എവിടെ പോയി ഇവിടുത്തെ സാഹിത്യ കുക്കുടങ്ങളൂം കൂവിക്കൊണ്ടിരിക്കുന്ന പിടക്കോഴികളും  ഹോളിവുഡ് നടന്മാരും,  മാധവിക്കുട്ടിയെപ്പോലെ സ്ത്രീകൾക്ക് വേണ്ടി പടപൊരുതും എന്ന് വീമ്പിളിക്കി നടക്കുന്ന സാഹിത്യകാരികളും , കവികളും, കവിയിത്രികളും  ഇവിടെ സിനിമാലോകത്തെ ചില മൂരിക്കുട്ടന്മാർ കയർ പൊട്ടിച്ചു മേയുമ്പോൾ ഒരു ഉണ്ണിയാർച്ച മാത്രമേ ഉള്ളോ പടപൊരുതുവാൻ ?

എഴുതി എഴുതി കുഴഞ്ഞുപോയ കരങ്ങളെ 
ഒരിക്കൽകൂടി എഴുതി നോക്ക് സ്ഥിരതയാൽ 
അണിനിരന്നു പൊരുതുവാൻ സമയമായി 
അനുവദിച്ചിടാ  അധിക്ഷേപം സ്ത്രീകളോടിങ്ങനെ 

ഒരുമയോട് നിന്നു നാം യുദ്ധം    ചെയ്യുകിൽ 
മടക്കിടും മുട്ടെത്ര മെഗാ അഭിനേതാക്കളും 
മറന്നുപോയോ പണ്ട് മഹാത്മ ഗാന്ധിജി
ബഹിഷ്ക്കരണത്താൽ ബ്രിട്ടനെ ഞെട്ടിച്ചത് ?

അനുവദിക്കുമോ നിങ്ങൾ സ്വന്ത  അമ്മയെ 
പെങ്ങളെ ഭാര്യയെ പെണ്മക്കളെ, 
ചവുട്ടിയാഴ്ത്താൻ തൃണ സാമാനം ഇങ്ങനെ ?
തല കുനിഞ്ഞു പോയിടുന്നെന്റ് , ലജ്ജയാൽ .

 തെറിച്ചു പോയി എത്ര എത്ര വിശ്രുതർ 
മൂർച്ചയുള്ള തൂലിക പടവാളിനാൽ 
പുറത്തെടുക്കാൻ സമയമായി ആ വാളിനി 
വിറച്ചിടട്ടെ  ഈ സ്ത്രീ വിദ്വേഷികൾ . 

ഒരുമയോട് നിന്നു നാം യുദ്ധം    ചെയ്യുകിൽ 
മടക്കിടും മുട്ടെത്ര മെഗാ അഭിനേതാക്കളും 
മറന്നുപോയോ പണ്ട് മഹാത്മ ഗാന്ധിജി
ബഹിഷ്ക്കരണത്താൽ ബ്രിട്ടനെ ഞെട്ടിച്ചത് 
വായനക്കാരി 2016-07-18 08:52:03
സ്ത്രീകളെക്കുറിച്ചു പുരുഷന്മാർ എങ്ങനെ ചിന്തിക്കുന്നു എന്നതിന്റെ തെളിവാണ് കസബ എന്ന ചിത്രവും അതിലെ  സംഭാഷണങ്ങളും.  ഇത്തരം സംഭാഷണഗണങ്ങൾ പറയാൻ ആവശ്യപ്പെടുമ്പോൾ ഒരു നടനാണെങ്കിൽ തന്നെയും സാമാന്യ ബുദ്ധി ഉപയോഗിച്ചു സ്വയം ചോദിക്കാമായിരുന്നു ഹേ ! ഇതിലെന്തോ പന്തികേടുണ്ടല്ലോ എന്നു.  പക്ഷെ വിദ്യാധരൻ പറഞ്ഞതുപോലെ സീമാ താരത്തെ തലയിൽ ഏറ്റി നടക്കുന്ന മലയാളി സമൂഹത്തെക്കുറിച്ചു നടനും സംവിധായകനും പുച്ഛമായ ഔറപ്പുണ്ട് അവർ അതും തലയിൽ ഏറ്റി ചുളുക്കുമെന്നു .  എനിക്കറിയണ്ടത് ഇവന്മാർ ഇവരുടെ വീട്ടിലുള്ള സ്ത്രീകളോടും ഇങ്ങനെയാണോ പെരുമാറുന്നതെന്ന്?  നമ്മളുടെ സമൂഹം  നാട്ടിലായാലും ഇവിടെയാലും ( ചില മലയാളി സ്ത്രീകൾ ഭര്ത്താക്കന്മാരേക്കാൾ കൂടുതൽ ശമ്പളം വാങ്ങുന്നവരും വീട്ടിൽ വന്നു വീട്ടിലെ പണി ചെയ്യുന്നവരുമാണ്  ) സ്ത്രീകളെ ബഹുമാനിക്കുന്നതിൽ വളരെ പിന്നിലാണ്.   ഇവിടെ വിദ്യാധരൻ പറഞ്ഞതുപോലെ എവിടെപ്പോയി മറഞ്ഞു എഴുത്തുകാർ ?  നാട്ടിലുള്ള എഴുത്തുകാർക്ക് ഈ തമ്പ്രാക്കന്മാരുടുള്ള ഭയം കൊണ്ടു ഒന്നും പറഞ്ഞെന്നിരിക്കില്ല .  പക്ഷെ അമേരിക്കയെപ്പോലെ സ്വാതന്ത്ര്യം ഉള്ള ഒരു രാജ്യത്തു താമസിക്കുന്നവർ എന്തിനു തുറന്നു എഴുതാൻ ശങ്കിച്ചു നിൽക്കുന്നു? ഒരു പക്ഷെ ഇത്തരക്കാരോട് ചേർന്നു നിന്നാൽ കിട്ടുന്ന നൈമിഷിക സുഖം ആയിരിക്കും സ്വന്തം വ്യക്തിത്തത്തെ ബലികഴിച്ചിട്ടാണെങ്കിലും മിണ്ടാതിരിക്കാൻ പ്രേരിപ്പിക്കുന്നത് .  കേരളത്തിലെ സ്ത്രീകളെ ചവിട്ടി അമർത്തുന്നു പ്രവണതക്ക് ആക്കം കൂട്ടാനേ ഈ സിനിമക്ക് കഴിയുകയുള്ളു . അതുകൊണ്ടു എല്ലാവരും ഏതെങ്കിലും വിധത്തിൽ പ്രതികരിക്കണം എന്നാണ് എന്റെ അഭിപ്രായം .  ത്രേസിയാമ്മ തോമസിനും  വിദ്യാധരനും അഭിനന്ദനം .  ഞാൻ എന്റെ പല സുഹൃത്തുക്കൾക്കും ഇതിന്റെ ലിങ്ക് അയച്ചു കൊടുത്തു 
Anthappan 2016-07-18 09:32:05

There is no place for violence in society; especially against women.  Keralam is a place where nobody cares about human life.  Women are treated like trash and movie like Kasba adds fuel to the fire.  Look around the world and see how men treat women?   Women and young ladies are the victim of Religious and political power struggle.   So many mothers and sisters are being brutally raped and killed in middle on daily basis by the guardians of God.  What kind of God are we worshiping?  Are these Gods can only satisfied by raping and killing the women?   Look at how Trump is treating women?  He married three times and he had illicit relationships with many women and that is the type of the people who want to control society.   If you let the people with money and fame get away with their heinous crime against women then you are also is an accomplice for their crime against humanity.   I am glad to see some powerful commentators like Vidyadharan on this page.    Ms. Thresiamma Thomas deserves kudos for standing up against the Comet  (he is not a star) and challenging him .   I hope more people come forward and challenge these people for their senseless stamping of women as useless

.  “The Purpose of life is to thrive and save lives with passion! Save Yazidis (Raped by ISIS) today with love and compassion!”  Widad Akreyi

mallu kumar 2016-07-18 11:42:50
The film or media depict the society we live in. The Hollywood cinemas contain lot of sex, nudity, vilolence because it is the way life is here. The cinema in Saudi Arabia (if it is there) will show only pious things. Likewise, the cinemas show waht is happening in the society. The actors are just showing it.
Why blame them?
JEGI 2016-07-18 11:18:37
ശ്രീമതി ത്രേസിയാമ്മ വളരെ പ്രസക്തവും ശക്തവും ആയ വിഷയം. അഭിനന്ദനങ്ങൾ. അതോടൊപ്പം പ്രതികരണങ്ങളും കൊള്ളാം. ശ്രീ ഏ സി ജോർജ് പറഞ്ഞ കാര്യം നൂറു ശതമാനം ശരി ആണ്.  അടുത്തിടെ ഒരു പള്ളീലെ അച്ചൻ (ആള് ഭയങ്കര പ്രാസംഗികൻ ആണെന്നാണ് വയ്പ്) ആക്രോശിക്കുന്നു കേട്ടു 'ആരാടി നിനക്കു ജീൻസ് ഇടാൻ അനുവാദം തന്നത് ? സഭ അനുവാദം തന്നിട്ടുണ്ടോ ? ബൈബിൾ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ ? തുടങ്ങി സ്ത്രീകളോട് തീരെ ബഹുമാനം ഇല്ലാതെ സംസാരിക്കുന്നതു കേട്ടു. സ്ത്രീ കളെ അപമാനിക്കാൻ ഈ വൈദികനോക്കെ അനുവാദം കൊടുത്ത് ആരാണ് എന്നു മനസ്സിലാവുന്നില്ല
കുതിരവട്ടം 2016-07-18 12:00:44
അപ്പോൾ മ്മൂട്ടിയോട് സംവിധായകൻ പറയുകയാണ് തുണി പറിച്ചു നിൽക്കാൻ പറഞ്ഞാൽ അതും അയാൾ ചെയ്യുമോ ? നീ എവിടുത്തു കാരനാടാ മല്ലുകുമാരാ  അല്ലേ!  ...ഹി ഹി ഹി ങ് ഹി  
Alert 2016-07-18 12:11:18

If the government is by the people, for the people and of the people and then  it is the responsibility of the employers (People)  to straighten out the politicians, religious leaders, and cinema actors because they live off and having a comfortable life on our hard earned money.  

Writer 2016-07-18 13:05:05
Much ado about nothing.വേറെ പണിയൊന്നുമില്ല? How many of you have seen  Kasba... I have not seen the movie but I am sure at the end of all movies (there may be exceptiions) the good  prevails over evil. So no need to worry over a scene or a dialogue/ In real life things are more worse/ It is after all a movie. There are many important things writers have to focus on .I agree with Mallu Kumar.
ചക്കി 2016-07-18 18:01:37
മല്ലുകുമാറും റൈറ്ററുടെം  എഴുത്ത് കണ്ടാലേ അറിയാം ഇവന്മാര് വീട്ടിൽ ഭാര്യമാരെ പീഡിപ്പിക്കുന്നവന്മാരാണെന്നു.  കളി പെണ്ണുങ്ങളോട് വേണ്ട. ചൂലുകൊണ്ട് അടിമേടിക്കും. ചെമ്പൻകുഞ്ഞിന്റെ വേല എന്റെ അടുത്തു നടന്നിട്ടില്ല പിന്നാ ഈ പീറ പയ്യന്മാർ 
സാക്ഷി 2016-07-19 03:50:09
ഈ ലേഖനം വായിച്ച്‌ ദുഖിച്ചിരിക്കുന്ന ഭാര്യയോട് 
ഭർത്താവ് ഇങ്ങനെ പാടി സമാശ്വസിപ്പിച്ചു 

മമ്മൂട്ടി എന്തേലും കാട്ടിടട്ടെ 
ത്രേസിയാമ്മ എന്തേലും എഴുത്തിടട്ടെ  
നമ്മുടെ ചുറ്റുമായുള്ള ലോക-
മെമ്മട്ടായാൽ നമുക്കെന്ത് ചേതം 
നിർമ്മല സ്നേഹാർദ്ര ചിത്തരാകും 
നമ്മെളെന്തായാലും നമ്മളല്ലേ 

vayanakaaran 2016-07-19 04:51:05

അമ്പടി ചക്കി, നീ ഇപ്പോഴും അയൽപക്കത്തേക്ക് ഒളിഞ്ഞ് നോക്കി കേട്ടതും കേൾക്കാത്തതും, കണ്ടതും കാണാത്തതും
പറഞ്ഞ് നടക്കയാണോ. . ഞങ്ങളുടെ ജയമോഹൻ സാർ അദ്ദേഹത്തിന്റെ
കോളത്തിൽ പരാമർശിച്ച കാര്യമാണ് കസബ സിനിമയിലെ
സംഭാഷണം.  അതാണ് ത്രേസ്യാമ്മ എടുത്ത് വിളമ്പിയത്. നീ ത്രേസ്യാമ്മക്ക് ചേർന്ന ശങ്കരൻ തന്നെ. പണ്ഡിതാഗ്രെസ്സനായ വിദ്യാധരൻ മാഷ് ആ വിഷയം എന്തിനു ഏറ്റെടുത്ത് എന്നു മനസ്സിലാകുന്നില്ല. മുക്കുവൻ പിഴച്ചാൽ ഒന്നുമില്ല അരയത്തി പെണ്ണ് പിഴച്ചുപോയാൽ  എന്നൊക്കെ പാടുന്നുണ്ടല്ലോ.   ഇതൊക്കെ ഇങ്ങനെ നടക്കും
കേരളത്തിൽ ബംഗാളികൾ നിറയുന്നു,നമ്മുടെ സംസ്കാരം അധ്:പതിക്കുന്നു, അതാണ് ഇപ്പോൾ അടിയന്തര പ്രശനം.
ചക്കിമാരുടെ ഉദ്ദ്ദേശ്യം ആർക്കെങ്കിലും മാനഹാനി വരുത്തി സന്തോഷിക്കയെന്നാണ്. കണ്ണുനീർ തുള്ളിയെ സ്ത്രീയോടുപമിച്ച കവികളെയും ചക്കി കുരിശ്ശിൽ കയറ്റും. ചക്കി, ചെമ്പൻകുഞ്ഞ് വിളിക്കുന്നു, അങ്ങേർക്ക് വേണ്ടത് കൊടുക്ക്. റൈറ്ററും, മല്ലു കുമാരനും എഴുതിയത് ശരിയെന്ന് പറയാൻ ധൈര്യമുള്ളവർ കൈ പൊക്കുക.

നസീർ കോട്ടയം 2016-07-19 06:40:28
സലീംകുമാർ --- എന്താ ഒരു പമ്മലും പരുങ്ങലും . ഇന്നലേം ഭാര്യ പീഡിപ്പിച്ചു അല്ലെ.
                     വിഷമിക്കേണ്ട !  ത്രേസ്യമ്മ അങ്ങനെയൊക്കെ എഴുതും 
                     അടി നമ്മൾക്ക് കിട്ടിയാലും പുലിക്കുട്ടന്റെ ലൂക്കായിരിക്കണം . ഇന്നാ ഇതൽപ്പം കഴിച്ചോ 

ശങ്കരാടി;           ഹോ . അങ്ങനെ ഒന്നും ഇല്ലടോ കുമാരാ .  അതവൾക്ക് ഒരു കയ്യ്  അബദ്ധം                               പറ്റിയതായിരിക്കും .  എന്നാലും മമ്മൂട്ടി ഇതിൽ അഭിനിയക്കണ്ടായിരുന്നു .  ഇപ്പോൾ                          നമ്മൾ സിനിമാക്കാര്  മുഴുവൻ നാറും .
                     

സലീംകുമാർ:      ശങ്കരാടി ചേട്ടൻ പേടിക്കണ്ട.  ഈ ലേഖനം മുക്കുന്ന കാര്യം ഞാൻ ഏറ്റു. എന്താ                             നമ്മളോടാ കളി!  ഇക്കായെ തൊട്ടു കളിക്കാൻ നമ്മള് സമ്മതിക്കില്ല.  ങാ! 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക