Image

ഹോട്ടലിനെതിരെ നിയമനടപടി സാധ്യത ആരായും: ആനന്ദന്‍ നിരവേല്‍

Published on 15 July, 2016
ഹോട്ടലിനെതിരെ നിയമനടപടി സാധ്യത ആരായും: ആനന്ദന്‍ നിരവേല്‍
മയാമി: ഫോമാ കണ്‍വന്‍ഷനില്‍ ഭക്ഷണവും, സര്‍വീസും പരിതാപകരമായിപ്പോയതില്‍ ദുഖമുണ്ടെന്നും ഹോട്ടലിനെതിരേ നിയമനടപടി ആരായുമെന്നും ഫോമാ പ്രസിഡന്റ് ആനന്ദന്‍ നിരവേല്‍. നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹോട്ടലിനെതിരേ നോട്ടീസ് നല്‍കിയിട്ടുണ്ട്.

ഒരു നക്ഷത്ര ഹോട്ടലില്‍ നിന്നും ഇത്തരം നടപടികള്‍ പ്രതീക്ഷിച്ചതല്ല. റൂമിനും ഭക്ഷണത്തിനുമെല്ലാം നേരത്തെ തന്നെ ക്യാഷ് ആയി തുക നല്‍കിയതാണ്. പക്ഷെ പണമടച്ച റൂമുകള്‍ പോലും സമയത്തു കിട്ടിയില്ല.

ബ്രേക്ഫാസ്റ്റിനു 24.49 ഉം, 20 ഡോളറും വീതം ഒരാള്‍ക്ക് നല്‍കിയതാണ്. പക്ഷെ നിരക്കു കുറഞ്ഞ ഹോട്ടലുകളില്‍ സൗജന്യമായി ലഭിക്കുന്ന പ്രഭാത ഭക്ഷണത്തേക്കാള്‍ മേന്മയൊന്നും അതിനില്ലായിരുന്നു. ബാങ്ക്വറ്റ് ഡിന്നറിന് ഒരാള്‍ക്ക് 56 ഡോളര്‍ വീതം നല്‍കി. പക്ഷെ ഭക്ഷണം മോശമായി. പലര്‍ക്കും സമയത്തിനു കിട്ടിയില്ല. വെള്ളം പോലും കിട്ടിയില്ലെന്നു പരാതിയുണ്ടായി. ചുരുക്കത്തില്‍ വിലപിടിച്ച ഭക്ഷണം ഓര്‍ഡര്‍ ചെയ്തിട്ട് പരാതികള്‍ മാത്രം മിച്ചം.

അവിടെവെച്ച് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് ഗുണകരമല്ലെന്നു കണ്ടാണ് നിശബ്ദത പാലിച്ചത്. എന്തായാലും ഔപചാരികമായി പരാതി കൊടുത്തു. അതിനു തെളിവുകള്‍ വേണം. പങ്കെടുത്തവര്‍ തങ്ങളുടെ പരാതി അറിയിച്ചാല്‍ നമ്മുടെ വാദത്തിനു ബലമാകും. മിക്കവരും അപ്പോഴത്തെ ദേഷ്യപ്രകടനത്തോടെ അതു മറന്നു. പലരും തന്നെ ചീത്ത പറഞ്ഞു. അതിനു പകരം ഉണ്ടായ വിഷമത അറിയിച്ചാല്‍ അതു തെളിവായി നല്‍കാനാവും.

ഇപ്പോഴത്തെ സാഹചര്യത്തില്‍ കണ്‍വന്‍ഷന് 40,000ല്‍ ഏറെ ഡോളറിന്റെ നഷ്ടം വരും. പക്ഷെ ആ തുക പ്രസിഡന്റിന്റെ സ്‌പോണ്‍സര്‍ഷിപ്പായി നല്‍കും. അതോടെ കണ്‍വന്‍ഷന്‍ ലാഭമോ നഷ്ടമോ ഇല്ലാതെ കലാശിക്കും.

അവസാന നിമിഷം പല സ്‌പോണ്‍സര്‍മാരും പിന്‍വാങ്ങുകയാണുണ്ടായത്. 65,000 ഡോളറെങ്കിലും ഇതുമൂലം കുറവു വന്നു. ബാക്കിയുള്ള സ്‌പോണ്‍സര്‍മാരേയും പിന്തിരിപ്പിക്കാനും ചിലര്‍ ശ്രമിച്ചു. അതൊക്കെ ദുഖകരം തന്നെ.

കണ്‍വന്‍ഷന്‍ ഒരു ഫാമിലി കണ്‍വന്‍ഷനാകുമെന്നു കരുതിയിട്ട് നടന്നില്ല. മറിച്ച് അതൊരു ഇലക്ഷന്‍ കണ്‍വന്‍ഷനാകുകയായിരുന്നു. ഇതിലും വിഷമമുണ്ട്.

പ്രസിഡന്റും സെക്രട്ടറിയും ഇലക്ഷനില്‍ പക്ഷംപിടിച്ചു എന്നു പറയുന്നതില്‍ ഒട്ടും സത്യമില്ല. രണ്ടുകൂട്ടര്‍ക്കും സഹായം ചെയ്യുകയാണുണ്ടായത്. ഏതെങ്കിലും ഭാഗത്തിനു വേണ്ടി വോട്ട് പിടിക്കാനോ, വോട്ടേഴ്‌സ് ലിസ്റ്റ് കൊണ്ടുപോവുകയോ ഒന്നും ചെയ്തിട്ടില്ല. ബെന്നിയും കൂട്ടരും ആവശ്യപ്പെട്ടതൊക്കെ ചെയ്തു കൊടുത്തിരുന്നു. ഇലക്ഷന്‍ തലേന്ന് ഹാള്‍ വിട്ടുകൊടുക്കുകയും ചെയ്തു.

ഭരണഘടന പ്രകാരം ഒക്‌ടോബര്‍ 219-നാണ് അധികാരം കൈമാറ്റം ചെയ്യേണ്ടത്. അതിനു സമ്മേളനം പുതിയ ഭരണസമിതി ആഗ്രഹിക്കുന്നതിനടത്ത് നടത്തും. ഫ്‌ളോറിഡയില്‍ നടത്താനും താത്പര്യക്കുറവൊന്നുമില്ല.

സ്ഥാനമൊഴിഞ്ഞാല്‍ താന്‍ സ്വസ്ഥമായി എല്ലാറ്റില്‍ നിന്നും മാറി നില്‍ക്കും. എന്നാല്‍ ഫോമയോടുള്ള പ്രതിബദ്ധത എക്കാലവും നിലനിര്‍ത്തും. തനിക്ക് കിട്ടിയതിനേക്കാള്‍ കൂടുതല്‍ സഹകരണം പുതിയ ഭരണസമിതിക്ക് നല്‍കും. അവരുടെ പ്രവര്‍ത്തനങ്ങളെ ശക്തമായി പിന്തുണയ്ക്കും. സംഘടനാ പ്രവര്‍ത്തകനെന്ന നിലയില്‍ എപ്പോഴും ഉറച്ചുനില്‍ക്കും.

മറ്റു വിവാദങ്ങളിലും ഖേദമുണ്ട്-ആനന്ദന്‍ പറഞ്ഞു. 
Join WhatsApp News
V. Philip 2016-07-15 21:00:37
How do you feel now Mr. Anandan? . In different occasions, you  blamed and complained on food and service in Philadelphia convention and claimed that you will do better in Miami. Finally you proved that you are a incapable president with too much talk but very little action. Please think about a permanent retirement from fomaa.
കണിയാൻ കുഞ്ഞുണ്ണി 2016-07-15 21:03:02
ഗുളികൻ വ്യാഴത്തിൽ. ശുക്രൻ മുഖം തിരിഞ്ഞിരിക്കുന്നു   
മാനഹാനീം ധനനഷ്ട്ടവും ഫലം. നിയമപരമായ ചില ഊരാക്കുടുക്കും കാണുന്നുണ്ട് 

Vanakkaran 2016-07-15 22:53:21
Good decision Mr. Anandan Niravel. Your example is good. I do not think that you have to spend that money from your pocket. Your support is always there and you are sitting on the back bench giving chances to others. Good decision. Also You are not going to change and sit in some other seats of FOMAA. That is why I said that you are showing good example. Where as some of our former Presidents or other former officials are there in different positions and changing seats, saying they founded FOMAA, they are the forefathers of FOKANA and Fomaa etc.., etc. . Some how they always want to stay there or want to be make king makers. Also they want the stages and the mike every where. They Thomas  from Washington is also is like you showing good example, he is not running around for permanent position. Binoy also is a model for FOMAA. Rest of them treat this FOMA or FOKANA as their private property. That is why people are not participating and they lost interest and confidence of these permanent so called leaders. All old repeated office holders must go and sit on the bank bench. They should not come for ponnada etc. Just vacate and give chances to others. This is democracy. No star nite, no hero worship, we do not need indian politicians. Reduce expenses. President should not bear the loss. Loss and gain is for every body.
ചേലക്കര വിഷ്‌ണു നമ്പൂതിരി 2016-07-16 09:19:03
അടുത്ത പത്തു വർഷത്തേക്ക് ക്ശഷ്ടകാലമാണ്.  എന്ത് സ്ഥാനങ്ങളെടുത്താലും ധനനഷ്ടവും മാനഹാനിയും ഉണ്ട് അതുപോലെ വായനയ്ക്ക്കാരനെപ്പോലുള്ളവരിൽ നിന്ന് പീഡ അനുഭവിക്കേണ്ടതായി വരും. ഇവന്മാരുടെ ബാധ ഒഴിവാക്കാൻ ഒരു ഒഴിപ്പിക്കൽ പൂജ  നടത്തണ്ടതായി വരും. രണ്ടായിരം ഡോളർ എങ്കിലും ചിലവ് വരും. അയച്ചു തന്നാൽ ഞാൻ അതു ചെയ്യുത് ഒരു മന്ത്ര ചരട് അയച്ചു തരാം അരയിൽ കെട്ടികൊണ്ടു നടന്നാൽ മതി. കെട്ടി പതിവ് ഇല്ലാത്തതു കൊണ്ടു ആദ്യം കുറച്ചു അസൗകര്യം ഉണ്ടായേക്കും. കൂടെ ശയിക്കുന്ന സ്ത്രീകളുടെ അറിഞ്ഞാണ ചരടിൽ ഉടക്കി പൊട്ടാതെ സൂക്ഷിക്കണം .

 പൂജക്കുള്ള പൈസ അയക്കണ്ട വിലാസം

ചേലക്കര വിഷ്‌ണു നമ്പൂതിരി 
പി. ഒ  ബോക്സ് 18 
ന്യുയോർക്ക്  
Abraham Thomas 2016-07-16 12:57:47
FOMAA convention sounds like Kerala Politics all over. Why do we need such an organization.
Jacob Philip 2016-07-17 10:06:12
Anandan was a total failure for FOMAA . He promised several things in Philadelphia, including one cruise during convention nothing happened. The RCCproject is a Joke, the amount he collected is 90 Lakhs. You cannot even get a 2 bed room apartment in Kerala. All government of Kerala gave is 2 rooms in a 5 story building. Off course food and convention was terrible no prominent Chief guests, terrible food, terrible hotel, less than 1000 people attended. No good entertainment programs. It was waist of money , because of poor leadership.
P.S. Nair 2016-07-17 15:37:25
I heard that from one of the Minister in Kerala RCC project they gave only 2 rooms and a waiting room for FOMAA. There are 142 rooms in that 5 Story building. Looks like Anadan and team telling American people they funded the whole 102 Crore building. Shame  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക