Image

വിക്ടര്‍ ടി. തോമസിനു ഡാളസില്‍ ഹൃദ്യമായ സ്വീകരണം നല്കി

ജോയിച്ചന്‍ പുതുക്കുളം Published on 15 July, 2016
വിക്ടര്‍ ടി. തോമസിനു ഡാളസില്‍ ഹൃദ്യമായ സ്വീകരണം നല്കി
ഡാളസ്: കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ യുവ നേതാവും, യു.ഡി.എഫ് പത്തനംതിട്ട ജില്ലാ കണ്‍വീനറും, സെറിഫെഡ് ചെയര്‍മാനുമായ വിക്ടര്‍ ടി. തോമസിനു പ്രവാസി കേരളാ കോണ്‍ഗ്രസും, പൗരസമിതിയും ഊഷ്മളമായ സ്വീകരണം നല്‍കി.

ഫോമയുടെ ഫ്‌ളോറിഡയില്‍ നടന്ന സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ അമേരിക്കയിലെത്തിയ വിക്ടര്‍ ഡാളസിലെ സുഹൃത്തുക്കളായ ടി.സി ചാക്കോ, ഫിലിപ്പ് ചാമത്തില്‍ എന്നിവരുടെ ക്ഷണപ്രകാരമാണ് ഡാളസില്‍ ഹ്രസ്വസന്ദര്‍ശനത്തിനെത്തിയത്.

ചടങ്ങില്‍ പ്രവാസി കേരളാ കോണ്‍ഗ്രസ് നാഷണല്‍ വര്‍ക്കിംഗ് പ്രസിഡന്റും, വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍ പ്രസിഡന്റുമായ പി.സി. മാത്യു അധ്യക്ഷതവഹിച്ചു. സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ നമ്മുടെ സ്ഥാനം എന്താണ് എന്നല്ല ജനം നോക്കുന്നതെന്നും നേരേമറിച്ച് ജനങ്ങള്‍ക്ക് നാം എന്തു ചെയ്തുകൊടുത്തു എന്നുള്ളതിനാണ് പ്രധാന്യമെന്നു പി.സി തന്റെ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.

ഫോമയുടെ പൊളിറ്റിക്കല്‍ ഫോറം ചെയര്‍മാന്‍ തന്റെ പ്രസംഗത്തില്‍ വിക്ടര്‍ നാളെയുടെ വാഗ്ദാനമായ എം.എല്‍.എ ആയിത്തീരട്ടെ എന്നും ഫോമയുടെ പിന്തുണയും വാഗ്ദാനം ചെയ്തു. പ്രവാസി കേരളാ കോണ്‍ഗ്രസ് നേതാവ് തോമസ് ഏബ്രഹാം തന്റെ പഴയ സുഹൃത്തും കേരളാ കോണ്‍ഗ്രസ് നേതാവുമായ വിക്ടറിനു ആശംസകള്‍ നേര്‍ന്നു.

ഡാളസിലെ മുതിര്‍ന്ന നേതാവും വേള്‍ഡ് മലയാളി കൗണ്‍സില്‍ ഡി.എഫ്.ഡബ്ല്യു പ്രോവിന്‍സ് അഡൈ്വസറി ചെയര്‍മാനുംകൂടിയായ ടി.സി ചാക്കോ, നാടിന്റെ പ്രിയപ്പെട്ട നേതാവാണ് വിക്ടറെന്നും, അമേരിക്കന്‍ മലയാളികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കണമെന്നും അഭ്യര്‍ത്ഥിച്ചു.

ഡാളസ് ഫ്രണ്ട്‌സ് ഓഫ് തിരുവല്ലയുടെ പ്രസിഡന്റ് തോമസ് ചെള്ളേത്ത് അമേരിക്കന്‍ തിരുവല്ലക്കാരുടെ പിന്തുണ വാഗ്ദാനം ചെയ്തു. തന്റെ അടുത്ത സുഹൃത്തും വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍ വൈസ് ചെയര്‍മാനുമായ വര്‍ഗീസ് കയ്യാലയ്ക്കകം വിക്ടറും താനും ജില്ലാ കമ്മിറ്റിയില്‍ പ്രവര്‍ത്തിച്ച ഓര്‍മ്മകള്‍ പങ്കുവെച്ചു.

വിക്ടര്‍ ടി. തോമസിനു ഡാളസില്‍ ഹൃദ്യമായ സ്വീകരണം നല്കി
Join WhatsApp News
John Nadavelil 2016-07-17 15:39:01
only few people???? So sad reception for a big leader.

തരികിട വറുഗീസ് ആൻഡ് കോ. 2016-07-17 17:07:56
ഏതു സ്വീകരണവും  തുച്ഛമായ ചിലവിൽ നടത്തിക്കൊടുക്കും.  ആൾകൂട്ടം ഉറപ്പ് (മലായളികളെപ്പോലെ ഇരിക്കുന്ന മെക്സിക്കരായിരിക്കും -കണ്ടാൽ വയനാട്ടിലെ ആദിവാസികളെപ്പോലെ ഇരിക്കും )
നല്ല നല്ല നേതാക്കന്മാരെയും നാട്ടിൽനിന്നു ഇറക്കി കൊടുക്കും.  സൂട്ട് ടൈ ഇവയൊക്കെ റെന്റിണ് കൊടുക്കും.  
ജനിച്ചപോലെ ഇങ്ങു വന്നാൽ മതി. ഫുൾ സാറ്റിസ്‌ ഫാക്ഷൻ ഗാരന്റീഡ് . 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക