Image

അഭിസാരിക (കവിത: സുധീര്‍ പണിക്കവീട്ടില്‍)

Published on 15 July, 2016
അഭിസാരിക (കവിത: സുധീര്‍ പണിക്കവീട്ടില്‍)
കുളിച്ച് കുറി തൊട്ട്
മെയ്യാസകലം പൊന്നണിഞ്ഞ്
കസവുള്ള പട്ടുടുത്ത്
കാലില്‍ കൊലുസ്സണിഞ്ഞ്
കാര്‍കൂന്തല്‍ കെട്ടിവച്ച്
കണ്‍കോണില്‍ കവിത നിറച്ച്
മേലാകെ പുളകിതയായ്
വെമ്പലാര്‍ന്ന ചുവടുകളോടെ
മധുവിറ്റും ചുണ്ടുകളോടെ
നിറയൗവ്വന കതിര്‍കുലയാട്ടി
ഏകയായ് നീ ഈ രാത്രി
ദ്രുതഗതിയില്‍ പോകുവതെങ്ങ് ?

പനിമതിമുഖിയവളപ്പോള്‍
മന്ദാക്ഷത്തോടെ ചൊല്ലി

ഏകാകിനിയല്ലല്ലോ ഞാന്‍
ധനുസ്സേന്തി ഒപ്പമൊരാളെന്‍
രക്ഷക്കായി അരികെയുണ്ട്്
പഞ്ചശരന്‍ അനംഗനെന്ന്
അറിയാത്തവരാരുണ്ടിവിടെ ?

(ഭരതമുനിയുടെ അഷ്ടനായികമാരില്‍ ഒരാള്‍, അഭിസാരി­ക)
അഭിസാരിക (കവിത: സുധീര്‍ പണിക്കവീട്ടില്‍)
Join WhatsApp News
വിദ്യാധരൻ 2016-07-15 19:29:28
അഭിസാരിയെങ്കിലും അവൾ അഭിരാമി തന്നെ
വടിവൊത്ത മേനി കൂടാതെ നിതംബഭാരോം 
അതിൻ ആന്ധോളനത്താ  മനം ഇളകിടുന്നു 
കടലുപോലെ അടിമുടി ഇളകി മറിഞ്ഞിടുന്നു 
അഞ്ചമ്പൻ അവനൊരു ആസാമി തന്നെ 
ചുമ്മാതിരുന്നോരോ  ശരം തൊടുത്തിടുന്നു 
പോകട്ടെ ദ്രുതഗതിയിൽ അവൾ എവിടെയേലും 
നാം എന്തിനു വൃഥാ ശോകാകുലരായിടുന്നു 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക