Image

മാര്‍ത്തോമാ ഡയോസിഷന്‍ കൗണ്‍സില്‍ തെരഞ്ഞെടുക്കപ്പെട്ടു

ജോര്‍ജി വര്‍ഗീസ്‌ Published on 20 June, 2011
മാര്‍ത്തോമാ ഡയോസിഷന്‍ കൗണ്‍സില്‍ തെരഞ്ഞെടുക്കപ്പെട്ടു
ന്യൂയോര്‍ക്ക്‌: അമേരിക്ക, കാനഡ, യുണൈറ്റഡ്‌ കിംങ്‌ഡം എന്നിവ ഉള്‍പ്പെടുന്ന മാര്‍ത്തോമാ നോര്‍ത്ത്‌ അമേരിക്കന്‍ ഡയോസിസിന്റെ അടുത്ത മൂന്നു വര്‍ഷങ്ങളിലേക്കുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിക്കാന്‍ 19 അംഗങ്ങളുള്ള ഡയോസിഷന്‍ കൗണ്‍സില്‍ രൂപീകൃതമായി. ഭദ്രാസനത്തിലെ 79 ഇടവകകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും, 64 വൈദീകരും ഉള്‍പ്പെടുന്ന ഡയോസിഷന്‍ അസംബ്ലിയില്‍ നടന്ന വാശിയേറിയ തെരഞ്ഞെടുപ്പിലൂടെയാണ്‌ ഈ കൗണ്‍സില്‍ നിലവില്‍ വന്നത്‌.

വിവിധ സെന്ററുകളെ പ്രതിനിധീകരിച്ച്‌ 35 പ്രതിനിധികള്‍ മത്സരരംഗത്തുണ്ടായിരുന്നു. ഭദ്രാസന എപ്പിസ്‌കോപ്പാ റൈറ്റ്‌ റവ.ഡോ. ഗീവര്‍ഗീസ്‌ മാര്‍ തിയഡോഷ്യസ്‌ തിരുമേനി അധ്യക്ഷനും, റവ. കെ.ഇ. വര്‍ഗീസ്‌ സെക്രട്ടറിയുമായ ഈ കൗണ്‍സിലിന്റെ ട്രഷററായി കഴിഞ്ഞ മൂന്നുവര്‍ഷം സ്‌തുത്യര്‍ഹ സേവനം അനുഷ്‌ഠിച്ച ചാക്കോ മാത്യു (ന്യൂയോര്‍ക്ക്‌) ഐകകണ്‌ഠ്യേന തെരഞ്ഞെടുക്കപ്പെട്ടു.

റവ. റോയ്‌ എ. തോമസ്‌ (സിയാറ്റില്‍), റവ. ജയന്‍ തോമസ്‌ (ഡാളസ്‌), റവ. സാബു സി. മാത്യു (യുണൈറ്റഡ്‌ കിംങ്‌ഡം), ഡോ. മാത്യു ടി. തോമസ്‌ (വാഷിംഗ്‌ടണ്‍), വര്‍ഗീസ്‌ പി. വര്‍ഗീസ്‌ (ന്യൂയോര്‍ക്ക്‌), അലന്‍ ജി. ജോണ്‍ (ഡിട്രോയിറ്റ്‌), ഗ്രെയിസ്‌ ജോണ്‍ (ന്യൂയോര്‍ക്ക്‌), ലൈല ആന്‍ ഫിലിപ്പ്‌ (ബോസ്റ്റണ്‍), ചേച്ചാ ജോണ്‍ (ന്യൂജേഴ്‌സി), ഷാജി മാത്യു (ഫിലാഡല്‍ഫിയ), ജോര്‍ജി വര്‍ഗീസ്‌ (ഫ്‌ളോറിഡ), ജോര്‍ജ്‌ സാമുവല്‍ (ഹൂസ്റ്റണ്‍), അനിതാ സുജിത്‌ (കാലിഫോര്‍ണിയ), ഡോ. വര്‍ഗീസ്‌ മണലൂര്‍ (കാനഡ), Arlene Ann Mathew (Houston) എന്നിവര്‍ ഉള്‍പ്പെട്ട ഡയോസിസിഷന്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പിലൂടെ നിലവില്‍ വന്നു.

മാര്‍ത്തോമാ ഡയോസിഷന്‍ കൗണ്‍സില്‍ തെരഞ്ഞെടുക്കപ്പെട്ടു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക