Image

ഈ സുരേഷിന് പകരം വേറൊരു സുരേഷ് ഉണ്ടാവില്ല

Published on 05 February, 2012
ഈ സുരേഷിന് പകരം വേറൊരു സുരേഷ് ഉണ്ടാവില്ല

ആലുവയ്ക്കടുത്തു കടുങ്ങല്ലൂരില്‍ കട നടത്തുന്ന സുരേഷ് സത്യസന്ധതയുടെ പര്യായമായിട്ട് അധികദിവസമായിട്ടില്ല. വാക്കിനേക്കാളേറെ പണത്തിനു വില നല്‍കിയിരുന്നെങ്കില്‍ സുരേഷ് ഇന്നു കോടീശ്വരന്‍ എന്നറിയപ്പെടുമായിരുന്നു. എന്നാല്‍ കോടികള്‍ കൊടുത്താലും ലഭിക്കാത്ത ശുദ്ധതയുടെ നല്ല സന്ദേശം വരും തലമുറയിലേക്കു പകരാനുള്ള നിയോഗം നിറവേറ്റി. കടം പറഞ്ഞുവച്ച ടിക്കറ്റിന് ഒരു കോടി രൂപയിലധികം അടിച്ചപ്പോള്‍ സുരേഷിന്‍റെ കൈവശമുണ്ടായിരുന്ന ആ ടിക്കറ്റുകള്‍ മടി കൂടാതെ ഉടമസ്ഥനു നല്‍കി. അപ്പോള്‍ കണ്‍മുന്നില്‍ കടങ്ങളും പ്രാരാബ്ധങ്ങളും ലക്ഷംവീട്ടില്‍ താമസിക്കുന്ന കുടുംബവും ഉണ്ടായിരുന്നു. പക്ഷേ ഒരു വാക്കിന്‍റെ ബലത്തില്‍ അന്യന്‍റേതായ സമ്പത്തു മോഹിച്ചില്ല, പണത്തിനു മുന്നില്‍ തീരുമാനമെടുക്കാന്‍ പതറിയതുമില്ല. അതേ.. ഇതൊരു ലോട്ടറിയുണ്ടാക്കിയ നന്മയുടെ നല്ലകഥ... എം. സി. സുരേഷിന്‍റെ കഥ.

ആലുവയ്ക്കടുത്തു കടുങ്ങല്ലൂരില്‍ സുരേഷിനെ തേടിയെത്തുമ്പോള്‍ വഴി കാണിച്ചതു ആശംസകളര്‍പ്പിച്ചുള്ള അനേകം ഫ്ളെക്സ് ബോര്‍ഡുകള്‍. ഒടുവിലൊരു പെട്ടിക്കടയുടെ പതിവ് അന്തരീക്ഷത്തില്‍ സാധാരണക്കാരനെ പ്പോലെ സുരേഷ്. വാക്കുകളില്‍ അപ്രതീക്ഷിതമായി കൈവന്ന പ്രശസ്തിയുടെ പതറല്‍. ഇതിനോടകം ഒരുപാട് ആവര്‍ത്തിച്ച ലോട്ടറിക്കഥയ്ക്കപ്പുറം സുരേഷിന്‍റെ ജീവിതത്തെക്കുറിച്ചു ചോദിച്ചു. അടിക്കാത്ത ലോട്ടറി പോലെ അന്യമായി പോയ ചില ജീവിതാധ്യായങ്ങള്‍. ഇടയ്ക്കെത്തി നോക്കുന്ന നാട്ടുകാരേയും, ലോട്ടറി വാങ്ങനെത്തുന്ന ഭാഗ്യാന്വേഷികളേയും ഒരേപോലെ തൃപ്തിപ്പെടുത്തി സുരേഷ് പറഞ്ഞു തുടങ്ങി. നാളെ... നാളെ എന്ന നല്ലഭാവിയുടെ വിളികളില്ല, ഇന്നലെകളുടെ ചെറിയ ചെറിയ നൊമ്പരങ്ങള്‍. മാളയ്ക്കടുത്തു കുണ്ടൂരില്‍ മാളക്കാരന്‍ വീട്ടില്‍ ചന്ദ്രന്‍റേയും തങ്കമ്മയുടേയും നാലു മക്കളില്‍ രണ്ടാമന്‍. ജീവിതത്തിന്‍റെ നറുക്കെടുപ്പില്‍ ഇനിയും നേടാത്ത സമ്മാനവും തേടി പല വേഷങ്ങള്‍ അണിഞ്ഞു. തിരുവനന്തപുരത്തിനടുത്തു ചിറയിന്‍കീഴില്‍ ഡ്രൈവറായി കുറച്ചുകാലം ജോലി നോക്കി, വിദേശരാജ്യമെന്ന വിസ്മയം സ്വപ്നം കണ്ടു നടന്നു കുറച്ചുനാള്‍. കടമെടുത്ത അമ്പതിനായിരം രൂപ നഷ്ടമായതു മിച്ചം, ഒരിക്കലും വിദേശരാജ്യമെന്ന സ്വപ്നം സഫലമായില്ല.

ഒടുവില്‍, ഭാര്യയുടെ കെട്ടുതാലി വരെ വിറ്റു കടം വീട്ടി. അതിനുശേഷമാണ് അച്ഛന്‍റെ പെങ്ങള്‍ താമസിക്കുന്ന കടുങ്ങല്ലൂര്‍ ഗ്രാമത്തിലെത്തുന്നത്. ആദ്യം ഫിഷറീസ് കോളെജില്‍ ദിവസക്കൂലിക്കു ജോലി. ഒപ്പം ലോട്ടറിവില്‍പ്പനയും. ഇപ്പോള്‍ നടത്തുന്ന പെട്ടിക്കടയും ലോട്ടറി വില്‍പ്പനയും തുടങ്ങിയിട്ട് ആറുമാസത്തോളമായി. ഇത്രയുമൊക്കെ ഒരു സാധാരണക്കാരന്‍റെ ജീവിതം. ആരും അറിയാതെ, സാധാരണക്കാരനായി ഒടുങ്ങേണ്ട ആ ജീവിതത്തിനൊരു ട്വിസ്റ്റുണ്ടാകുന്നതു കഴിഞ്ഞയാഴ്ച. കഥ തുടങ്ങുന്നതൊരു വെള്ളിയാഴ്ച. 2012 ജനുവരി 20 വെള്ളി നാളെയാണ്...നാളെയാണ് കാരുണ്യ ലോട്ടറിയുടെ നറുക്കെടുപ്പ് നാളെയാണ്. കടുങ്ങല്ലൂരിനടുത്തു കണിയാംകുന്നില്‍ താമസിക്കുന്ന അയ്യപ്പന്‍ എന്നയാള്‍ സുരേഷിന്‍റെ കടയില്‍ ലോട്ടറി ടിക്കറ്റെടുക്കാന്‍ എത്തി . 173777 എന്ന നമ്പറിലുള്ള അഞ്ചു ടിക്കറ്റ് തെരഞ്ഞെടുത്തു. പക്ഷേ, അയ്യപ്പന്‍റെ കൈയില്‍ പണമില്ല. തത്ക്കാലം ടിക്കറ്റ് മാറ്റിവച്ചോ, നാളെ കാശു തന്ന ശേഷം എടുത്തോളാമെന്നു പറഞ്ഞു അയ്യപ്പന്‍. സുരേഷ് സമ്മതിച്ചു. പിറ്റേദിവസം രണ്ടു മണിക്കു മുമ്പ് വരണമെന്നും ഇല്ലെങ്കില്‍ മറ്റാര്‍ക്കെങ്കിലും ടിക്കറ്റ് കൊടുക്കുമെന്നും സുരേഷ് മുന്നറിയിപ്പും നല്‍കി.

2012 ജനുവരി 21 ശനി ഉച്ചയ്ക്ക് രണ്ടു മണി.

ടിക്കറ്റെടുക്കാന്‍ അയ്യപ്പന്‍ വന്നില്ല. ആരുടെ കൈയിലും കാശു കൊടുത്തു വിട്ടതുമില്ല. രണ്ടു മണിക്കുള്ളില്‍ വന്നില്ലെങ്കില്‍ ടിക്കറ്റ് മറ്റാര്‍ക്കെങ്കിലും കൊടുക്കുമെന്നു പറഞ്ഞിരുന്നെങ്കിലും സുരേഷിന് അതിനു മനസു വന്നില്ല.

2.50 മണി കൊച്ചിയില്‍ നറുക്കെടുത്ത കാരുണ്യ ലോട്ടറിയുടെ റിസല്‍റ്റ് വന്നു. ഒന്നാം സമ്മാനം സഷ 173777.

അതേ നമ്പറിലുള്ള മറ്റു നാലു ലോട്ടറി ടിക്കറ്റുകള്‍ക്കു പതിനായിരം രൂപ വീതവും. അയ്യ പ്പന്‍ മാറ്റിവയ്ക്കാന്‍ പറഞ്ഞ അതേ നമ്പറിലുള്ള ടിക്കറ്റിനാണു സമ്മാനമെന്നു സുരേഷിനു മനസിലായി. ആ ലോട്ടറിടിക്കറ്റ് അയ്യപ്പനു തന്നെ കൊടുക്കാനായിരുന്നു സുരേഷിന്‍റെ ആദ്യ തീരുമാനം. ഭാര്യയെ വിളിച്ചു കാര്യവും തീരുമാനവും പറഞ്ഞു, മറ്റാരുടെയും പണം നമുക്കു വേണ്ട, ഭാര്യ ദീപയുടെ പൂര്‍ണ പിന്തുണ. അപ്പുറത്തും ഇപ്പുറത്തുമുള്ള സഹകടക്കാരോടും കാര്യം പറഞ്ഞു. നന്മനിറഞ്ഞ മനുഷ്യനെ ആ ഗ്രാമം അറിഞ്ഞു തുടങ്ങുകയായിരുന്നു.

4.45 മണി അപ്രതീക്ഷിതമായി കോടീശ്വരനായ അയ്യപ്പനു നാട്ടുകാരുടെ സാന്നിധ്യത്തില്‍ ലോട്ടറി കൈമാറി.

എന്നാല്‍ കക്ഷിക്കു ലോട്ടറി അടിച്ചതിന്‍റെ ഗമയൊന്നുമില്ല. ലൈറ്റ് ആന്‍ഡ് സൗണ്ട് നടത്തുന്ന അയ്യപ്പന്‍ പതിവുപോലെ അന്നും രാത്രി ഏതോ അമ്പലപ്പറമ്പിലേക്കു പോയി. കടുങ്ങല്ലൂര്‍ ഗ്രാമം അന്നും സ്വസ്ഥമായി ഉറങ്ങി. പതിവിലേറെ സ്വസ്ഥതയോടെ സുരേഷും. പിറ്റേന്നായപ്പോഴേക്കും അയ്യപ്പനു ലോട്ടറി അടിച്ച കഥയേക്കാളേറെ, സുരേഷിന്‍റെ സത്യസന്ധതയുടെ കഥ നാടറിഞ്ഞു, നാട്ടാരറിഞ്ഞു, ആ ഗ്രാമത്തിന്‍റെ അതിര്‍ത്തിയും കടന്ന് എല്ലാവരുമറിഞ്ഞു, ഒരു ലോട്ടറി ഉണ്ടാക്കിയ കഥ. സന്ദേശങ്ങള്‍ അതിര്‍ത്തി കടന്നും ഇപ്പോള്‍ സുരേഷിന്‍റെ കടയില്‍ സന്ദര്‍ശകരുടെ ബഹളം. അഭിനന്ദനയോഗങ്ങളും ആശംസാപ്രവാഹവും അനവധി. മെമ ന്‍റോയായും പണമായും പാരിതോഷികങ്ങള്‍. മന്ത്രി പങ്കെടുക്കുന്ന യോഗമാണ് ഒന്നു വരാമോ എന്ന ക്ഷണത്തോടെ തേടിയെത്തുന്ന സംഘാടക സംഘങ്ങള്‍. പത്രക്കാര്‍ ഫോട്ടൊ എടുക്കുമ്പോള്‍ ഞാനും കൂടി നില്‍ക്കട്ടേ എന്ന ചോദ്യവുമായി ഗ്രാമീണ നിഷ്കളങ്കതയുടെ നിരവധി മുഖങ്ങള്‍. ഭാഗ്യദേവതയുടെ സാമീപ്യമുണ്ടെന്നു തിരിച്ചറിഞ്ഞ് സുരേഷിന്‍റെ കടയില്‍ ടിക്കറ്റെടുക്കാന്‍ വരുന്നവരുടെ എണ്ണം വര്‍ധിച്ചിരിക്കുന്നു. ആ വഴി പോകുന്ന വാഹനങ്ങളില്‍ നിന്നു ചിലര്‍ സുരേഷിനെ ചൂണ്ടിക്കാണിക്കുന്നു, ഇതാണ് ആ ലോട്ടറിക്കാരന്‍ എന്നായിരിക്കും അവര്‍ പറയുന്നതെന്ന് ഊഹിക്കാം.

സുരേഷിനിപ്പോള്‍ എല്ലാ ദിവസവും കത്തുകള്‍ വരുന്നു. പല പ്രദേശത്തു നിന്നും. തമിഴില്‍ എഴുതിയ കത്തുകള്‍ കാണിച്ചു തന്നു സുരേഷ്. ഭാഷ അറിയില്ലെങ്കിലും വിനിമയം ചെയ്യുന്ന സന്ദേശം വ്യക്തം. സുരേഷിനോടു സംസാരിച്ചു നില്‍ക്കുമ്പോള്‍ അതാ വരുന്നു ഇരട്ടനായകന്മാരുള്ള ഈ ലോട്ടറിക്കഥയിലെ രണ്ടാമത്തെയാള്‍. സൈക്കിളിലെത്തി, കണിയാംകുന്ന് സ്വദേശി അയ്യപ്പന്‍. സുരേഷിനൊപ്പം നിന്നൊരു ഫോട്ടൊ. അതിനുശേഷം അധികമൊന്നും സംസാരിക്കാതെ തന്‍റെ പതിവു സഞ്ചാര വഴികളിലേക്കു മറഞ്ഞു കോടീശ്വ രന്‍ അയ്യപ്പന്‍. ഒരു ലോട്ടറിയടിച്ചിട്ടും മാറാത്ത മനുഷ്യന്‍റെ കഥയാണിത്. കടയില്‍ തിരക്കേറുന്നു. ലോട്ടറിക്കാരന്‍, പെട്ടിക്കടക്കാരന്‍...സുരേഷ് വീണ്ടും ജീവിതത്തിലേക്ക്..

http://www.britishkairali.co.uk/newsDesc.php?newsId=1983


Kerala lottery vendor turns model in honesty

There is a Malayalam proverb that can be roughly translated as “Even hawks won’t fly above money” which shows the supreme power of money. But Kerala lottery vendor Suresh of Mala, Thrissur proved with his honesty that the proverb need not be absolutely true. He did not care to claim the Rs 1 crore a ticket in his custody won but gave it to the customer who had borrowed it.

Suresh, a poor pan-shop owner, could have easily claimed the prize for himself as even the customer who had borrowed it from him – on the condition that he would take the ticket after he paid for it – had not known the ticket’s number. “How can I take it? I had already sold that ticket and so the prize is not mine,” Suresh says.

Ayyappan, who used to buy lottery tickets from Suresh’s pan shop, had bought a ticket of the Karunya Lottery of the Kerala Government last week. The customer had not even taken the ticket from Suresh but asked Suresh to keep it till he took it after paying him. Suresh selected a ticket, with number KJ 173777, and kept it for Ayyappan.

Luck was with the ticket Ayyappan had asked Suresh to keep for him when the result of the week’s Karunya Lottery came on Saturday evening. Suresh could have kept the ticket and the Rs 1-crore prize, but the honest man promptly informed Ayyappan about it. Brimming with Joy, Ayyappan told Suresh that he could give him anything he wanted, but Suresh needed nothing!

The man who chose to be a model in honesty in today’s world where “even hawks won’t fly above money” is living amidst hardships in a “Lakshamveedu” house, allotted to him as per the houses-for-poor scheme. “I am facing several hardships in life. But I am sure my family won’t be angry with me for losing the fortune that I could have claimed,” Suresh told the media.

Join WhatsApp News
Nagarajan MS 2019-10-28 10:05:22
I am from chennai who had honoured this honest vendor in the Kanchi Mutt function in 2012 - we have a chance to show case this deed in a big school event in the month of November - can we have the Contact number of   MR.SURESH.

M.S.NAGARAJAN
9444479488
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക