Image

ജൈവ ക്രുഷിയുടെ പുതിയ മേഖലയില്‍ ജോസഫ് കൂവള്ളൂര്‍

Published on 14 July, 2016
ജൈവ ക്രുഷിയുടെ പുതിയ മേഖലയില്‍ ജോസഫ് കൂവള്ളൂര്‍
പഠിച്ചത് അക്കൗണ്ടന്‍സി. പക്ഷെ ചെറുപ്പം മുതല്‍ കുക്കിംഗിനോടുള്ള അഭിനിവേശത്തില്‍ ജാപ്പനീസ് ഷെഫിന്റെ വേഷിമിട്ടു. ഇപ്പോള്‍ ജൈവ ക്രുഷിയില്‍ ഒരു കൈ നോട്ടം- ജോസഫ് കൂവള്ളൂരിന്റെ കാര്‍ഷികവ്രുത്തിയും യുവതലമുറയുടെ വ്യത്യസ്ഥ ചിന്താഗതികളുടെ സുചന നല്‍കുന്നു.

ജസ്റ്റിസ് ഫോര്‍ ഓള്‍ ചെയര്‍ തോമസ് കൂവള്ളൂരിന്റെ പുത്രനായ ജോസഫ് കൂവള്ളൂര്‍ മുഴുവന്‍ സമയവും അപ്‌സ്റ്റേറ്റ് ന്യൂയോര്‍ക്കിലെ കൃഷിത്തോട്ടത്തില്‍ കൃഷിപരിചരണത്തിലാണ്. പച്ചക്കറികള്‍ നട്ടുപരിപാലിച്ചും വിത്തുകള്‍ ചെടിയായി മാറുന്നതും കോഴിമുട്ടകള്‍ കുഞ്ഞുങ്ങളായി വിരിയുന്നതുംകണ്ടറിഞ്ഞും തോട്ടവിളവുകള്‍ ഭക്ഷണമേശയിലേക്കെത്തുന്നത് നോക്കിയിരുന്നും അദ്ദേഹത്തിന്റെ ദിനങ്ങള്‍ തിരക്കിലാണ്.

പച്ചക്കറികളും കോഴിക്കുഞ്ഞുങ്ങളുമൊക്കെ ഫാമുകളില്‍ നിന്നെത്തി ഭക്ഷണമേശയിലെ സ്വാദേറിയ വിഭവങ്ങളായി വിളമ്പപ്പെടുന്നത് ഷെഫായിരിക്കെ കൂവള്ളൂരില്‍ കൗതുകം നിറച്ചിരുന്നു. ജാപ്പനീസ് റസ്റ്ററന്റില്‍ നിന്നുള്ള സുഹൃത്തുക്കളുടെ സഹായത്തോടെ ജപ്പാനിലെ കൃഷിത്തോട്ടത്തില്‍ വളന്റിയറായിപ്രവര്‍ത്തിച്ച പരിചയവുമായി ന്യൂയോര്‍ക്ക് ഗെന്റിലെ ലിബര്‍ട്ടി ഫാമില്‍ അപ്രന്റീസായി ജോലി ചെയ്യുകയാണിപ്പോള്‍ ജോസഫ് കൂവള്ളൂര്‍. 

ഞായറാഴ്ചകളില്‍ പച്ചക്കറികളും കോഴികളുമൊക്കെ സ്റ്റുയ്ഡന്റ് ടൗണിലെ ഗ്രീന്‍ മാര്‍ക്കറ്റില്‍ ജോസഫ് കൂവള്ളൂരിന്റെ പക്കല്‍ നിന്നു വാങ്ങാം.ഫാമില്‍ ഓര്‍ഗാനിക് കൃഷിരീതി പിന്തുടരുന്നതിനാല്‍ വാങ്ങാന്‍ നല്ല തിരക്ക്. കീടനാശിനികള്‍ക്ക് പകരം പ്രകൃതിവസ്തുക്കളാണ് വിളകളില്‍ പ്രയോഗിക്കുന്നത്. ഇക്കോ സിസ്റ്റങ്ങള്‍ പ്രവര്‍ത്തിക്കുന്ന രീതിയില്‍ ഓരോ വിളവും മൃഗങ്ങളും മണ്ണും മറ്റ് വസ്തുക്കളും ഇവിടെ പരസ്പരം ബന്ധപ്പെട്ട് ജീവിക്കുന്നു.

ലിബര്‍ട്ടി ഫാമിലെ തന്റെ ദിനങ്ങള്‍ തിരക്ക് പിടിച്ചതാണന്ന് പറയുന്ന കൂവള്ളൂര്‍, ഫാമിലെ മൃഗങ്ങളുമായും നല്ല ബന്ധത്തിലാണ്.

പക്ഷെ ക്രുഷി ഒരു സ്ഥിരം ജോലി ആക്കണൊ എന്നതിനെപറ്റി ആലോചിച്ചിട്ടില്ലെന്നു ജോസഫ് പറയുന്നു.

യോഗാ അധ്യാപകന്‍, കളരി മര്‍മ്മ ചികിത്സാ വിദഗ്ദന്‍ എന്നീ നിലകളിലും ജോസഫ് ശ്രദ്ധേയനാണ്‌  ജസ്റ്റീസ് ഫോര്‍ ഓള്‍ ചെയര്‍ തോമസ് കൂവള്ളൂരിന്റെയും സിസിലിയുടെയും പുത്രനാണു ജോസഫ്.
ജൈവ ക്രുഷിയുടെ പുതിയ മേഖലയില്‍ ജോസഫ് കൂവള്ളൂര്‍
ജൈവ ക്രുഷിയുടെ പുതിയ മേഖലയില്‍ ജോസഫ് കൂവള്ളൂര്‍
Join WhatsApp News
Joseph Padannamakkel 2016-07-14 22:21:43
വ്യത്യസ്തമായ നല്ലൊരു ലേഖനം പ്രസിദ്ധീകരിച്ച ഇമലയാളിയെ അഭിനന്ദിക്കുന്നു. 'ജോസഫ് കൂവള്ളൂർ' എന്ന തലവാചകത്തിൽ ലേഖനം കണ്ടപ്പോൾ അതു ശ്രീ തോമസ് കൂവള്ളൂരിനെ സംബന്ധിച്ചായിരിക്കുമെന്നാണ് ആദ്യം വിചാരിച്ചത്. മകന്റെ ഫോട്ടോ കണ്ടാലും ഏതാണ്ട് പിതാവിന്റെ ചെറുപ്പകാലത്തെ രൂപം തന്നെ. ഒരു കൃഷിപുത്രനായി ജനിച്ച തോമസ് കൂവളളൂരിന്റെ മകനും അതേ പാതയിൽ കാർഷിക ഭൂമിയിൽ കൃഷിയുടെ ഗവേഷണത്തിനായി ഒരുമ്പെട്ടതു വിസ്മയകരമായി അനുഭവപ്പെടുന്നു. സാധാരണ മക്കൾ ഡോക്ടർ, പ്രൊഫസർ, അറ്റോർണി എന്നെല്ലാം പറഞ്ഞു വീമ്പടിക്കുമ്പോൾ ശ്രീ തോമസ് കൂവള്ളൂർ തന്റെ പിതാമഹന്മാരുടെ പാതയിൽ മകനും കൃഷിയിൽ വൈദഗ്‌ദ്ധ്യമേറിയതിൽ അഭിമാനിക്കുന്നു. ഒരു പക്ഷെ അമേരിക്കൻ മലയാളികളിൽ കൃഷിപുത്രനായ ഒരു മകനെ കണ്ടു അഭിമാനം കൊള്ളുന്ന ആദ്യത്തെ പിതാവും ശ്രീ തോമസ് കൂവള്ളൂരായിരിക്കും. 

'മണ്ണ് ചതിക്കില്ലാന്നു' പണ്ടൊരു ചൊല്ലുണ്ടായിരുന്നു. അന്ന് മണ്ണിന്റെ വിളകൾ സത്യമായിരുന്നു. ഭക്ഷ്യവിളകൾ അദ്ധ്വാനിക്കുന്നവന്റെ കൂലിയായി ദൈവം തരുന്നുവെന്ന വെപ്പുണ്ടായിരുന്നു. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച വിളകൾ മനുഷ്യന് കൂടുതൽ ഊർജം പ്രദാനം ചെയ്യുമായിരുന്നു. ആ മണ്ണിനെ മനുഷ്യൻ രാസവളങ്ങൾ കലർത്തി വിഷമയമുള്ളതാക്കി. ഇന്ന് നാം ശ്വസിക്കുന്നതും വിഷവായു തന്നെ. 

രാസവളങ്ങൾ കൊണ്ടു കൃഷ്ടി ചെയ്തുണ്ടാക്കുന്ന ഉൽപ്പന്നങ്ങൾ വിലകുറച്ചു മാർക്കറ്റിൽ ലഭിക്കുമെങ്കിലും അതിന്റെ ദൂഷ്യഫലങ്ങൾ സാവധാനം നമ്മുടെ ശരീരത്തെ കാർന്നു തിന്നാതിരിക്കില്ല. ഒരു തലമുറ മുമ്പ് കേരളത്തിൽ കൂടുതൽ കൃഷിക്കാരും ജൈവവളങ്ങൾ ഉപയോഗിച്ചായിരുന്നു കൃഷി ചെയ്തിരുന്നത്. അന്നുള്ള തലമുറകൾ ഭൂരിഭാഗം ജനതയും പൂർണ്ണ ആരോഗ്യവാന്മാരായി കണ്ടിരുന്നു.  ഡോക്ടർമാരെ സമീപിക്കുന്നതും വളരെ വിരളമായിരുന്നു. രാസവിളകളുടെ ആവിർഭാവത്തോടെ ഇന്ന് കൂടുതൽ ജനവും ഓരോ വിധത്തിലും രോഗം ബാധിച്ചവരായി കാണാം. പണ്ടുള്ള കാലങ്ങളിൽ കൃഷിസ്ഥലങ്ങളിൽ ശുദ്ധമായ വായു ലഭിക്കുമായിരുന്നു. ഇന്ന് അന്തരീക്ഷംപോലും രാസവിഷമയമുള്ളതായിരിക്കുന്നു. 

ജൈവവളങ്ങൾ കൊണ്ട്‌ ഉൽപ്പാദിപ്പിക്കുന്ന പഴവർഗ്ഗങ്ങളും പച്ചക്കറികളും കൂടുതൽ രുചികരമായിരിക്കും. ആരോഗ്യത്തിനാവശ്യമുള്ള നല്ല പ്രോട്ടീനുകളും അടങ്ങിയിരിക്കും. പ്രകൃതിയും പ്രകൃതിയോടലിഞ്ഞുള്ള സസ്യങ്ങളുമായുള്ള ജീവിതവും മനസിന്‌ പ്രത്യേകം ഉണ്മ നൽകുന്നതാണ്. അതുകൊണ്ടായിരിക്കാം ഒരു മുനികുമാരനെപ്പോലെ പ്രകൃതിയുമായി ഒത്തിണങ്ങിയ കൃഷിയിലും യോഗായിലും മർമ്മ ശാസ്ത്രത്തിലും ശ്രീ ജോസഫ് കൂവള്ളൂർ തന്റെ നിപുണത പ്രകടിപ്പിക്കുന്നതും. 

രാസവളങ്ങളുടെ ദൂഷ്യവശങ്ങൾ മനസിലാക്കി ജൈവകൃഷിയുടെ മഹാത്മ്യം ഒരു ലേഖനംവഴി അമേരിക്കൻ മലയാളികളുടെ മുമ്പിൽ അവതരിപ്പിച്ച ശ്രീ ജോസഫ് കൂവള്ളൂർ യുവതലമുറകൾക്കൊരു മാർഗദർശിയുമാണ്. വളരുന്ന കുഞ്ഞുങ്ങളിലും ജൈവവിഭവങ്ങൾ കൂടുതൽ ആരോഗ്യത്തെ നില നിർത്തും. അമേരിക്കൻ മലയാളികളുടെ രണ്ടാം തലമുറയിൽപ്പെട്ട ശ്രീ ജോസഫ് കൂവള്ളൂരിന്റെ ജൈവ വളങ്ങളോടുള്ള കൃഷി താല്പര്യങ്ങളെ അഭിനന്ദിക്കുന്നു.     
thomas koovalloor 2016-07-15 19:16:20
Dear Joseph Mathew Sir,
 Thanks for your  good comment. We are proud of Joseph, because he was searching for the footsteps of our Forefathers, even though he is born and brought up in America. Like you mentioned, our forefathers were organic farmers who used only cow dung, ashes, green leaves, and such chemical free manures for every crops. At that time our forefathers never visited doctor's offices regularly. Now things have changed. Use of chemicals and poisons make us sick.If we eat chemical free food, and practice Yoga, we could live happily and healthy. In my opinion, if the Governments , I mean the U.S. government , give at least $ 1,000.00 every year  to those who maintain their health, instead of spending 25,000.00 to 30,000.00 every year for hospital visits and doctor's visit, every one will be happy and try to maintain their health. But our politicians don't have that sense, that's why the government is going bankrupt.
 Any way, Yoga, Ayurveda, Organic Farming, etc. are helpful to maintain healthy body and mind so that we can keep our mind serene.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക