Image

ഷൈ്വന്‍സ്റ്റൈഗര്‍ വിവാഹിതനായി

Published on 12 July, 2016
ഷൈ്വന്‍സ്റ്റൈഗര്‍ വിവാഹിതനായി

 ബെര്‍ലിന്‍: ജര്‍മന്‍ ദേശീയ ഫുട്‌ബോള്‍ ക്യാപ്റ്റനും മാഞ്ചസ്റ്റര്‍ സിറ്റി താരവുമായ ബാസ്റ്റ്യാന്‍ ഷൈ്വന്‍സ്റ്റൈഗറും (31) ടെന്നീസ് താരം അന ഇവാനോവിച്ചും (28) ജൂലൈ 12 ന് ഇറ്റലിയിലെ വെനീസിലുള്ള രജിസ്റ്റര്‍ ഓഫീസില്‍ വിവാഹിതരായി.

രാവിലെ 11.30 നാണ് വിവാഹം നടന്നത്. വിവാഹം ബുധനാഴ്ച പള്ളിയില്‍വച്ച് ആശീര്‍വദിക്കപ്പെടും. ലോകറാങ്കിംഗ് ലിസ്റ്റില്‍ 25-ാം സ്ഥനമാണ് അനയ്ക്കുള്ളത്.

ദീര്‍ഘകാലമായി ഇരുവരും കൂട്ടുകാരായിരുന്നു. ഫുട്‌ബോള്‍ താരങ്ങളും കായികലോകത്തെ പ്രമുഖരും വിവാഹച്ചടങ്ങില്‍ പങ്കെടുത്തു. മുന്‍ ബയേണ്‍ പ്രസിഡന്റ് ഉലി ഹോനസ്, ടെന്നീസ് താരം ആന്‍ഡെ മുറെ, ജര്‍മന്‍ ഫുട്‌ബോള്‍ താരം തോമസ് മ്യുള്ളര്‍, ജര്‍മന്‍ ടെന്നീസ് താരം അംഗലിക്കെ കെര്‍ബര്‍ തുടങ്ങിയവര്‍ വിവാഹത്തിനു സാക്ഷിയായിരുന്നു.

ക്ഷണിക്കപ്പെട്ട എല്ലാവരും ജൂലൈ 11നു മ്യൂണിക്ക് എയര്‍പോര്‍ട്ടില്‍ എത്താനായിന്നു നിര്‍ദേശം നല്‍കിയിരിക്കുന്നത്. സ്വകാര്യമായി വിമാനം ചാര്‍ട്ട് ചെയ്തു പറന്നാണ് ഷൈ്വനിയുടെ ആഗ്രഹം സഫലമായത്. എന്നാല്‍ ജര്‍മന്‍ ടീം യൂറോകപ്പ് നേടുമെന്നും വിവാഹദിനത്തില്‍ അള്‍ത്താരയ്ക്കരികെ യൂറോകപ്പും ഉണ്ടാവുമെന്നുമുള്ള ആഗ്രഹം മാത്രം നടന്നില്ല. സെമിഫൈനലില്‍ ഏകപക്ഷീയമായ രണ്ടുഗോളുകള്‍ക്ക് ആതിഥേയരായ ഫ്രാന്‍സിനോട് ജര്‍മനി തോറ്റിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക