Image

സൂറിച്ചില്‍ വിശുദ്ധ തോമാശ്ലീഹായുടെ ദുക്‌റാന തിരുനാള്‍ ആഘോഷിച്ചു

Published on 12 July, 2016
സൂറിച്ചില്‍ വിശുദ്ധ തോമാശ്ലീഹായുടെ ദുക്‌റാന തിരുനാള്‍ ആഘോഷിച്ചു

 സൂറിച്ച്: ഭാരതത്തിന്റെ അപ്പസ്‌തോലന്‍ മാര്‍ തോമാശ്ലീഹായുടെ ഓര്‍മപ്പെരുന്നാള്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ സീറോ മലബാര്‍ സഭാംഗങ്ങള്‍ ആഘോഷിച്ചു.

എഗിലെ വിശുദ്ധ അന്തോണീസിന്റെ ദേവാലയത്തില്‍ നടന്ന ദുക്‌റാന തിരുനാളില്‍ ബല്‍ത്തങ്ങാടി രൂപതാധ്യക്ഷന്‍ മാര്‍ ലോറന്‍സ് മുക്കുഴി മുഖ്യകാര്‍മികത്വം വഹിച്ചു.

മാര്‍തോമായാല്‍ സ്ഥാപിക്കപ്പെടുകയും ദൈവ പരിപാലനയാല്‍ സംരക്ഷിക്കപ്പെടുകയും ചെയ്ത ഭാരതസഭ പരിശുദ്ധാത്മ ചൈതന്യത്താല്‍ ഇന്നു ലോകമെങ്ങും വ്യാപിക്കുന്നതിന്റെ പ്രത്യേക കാരണം മാര്‍തോമ്മായുടെ പ്രാര്‍ഥനയാണെന്നും മാര്‍ത്തോമ നസ്രാണികളുടെ മാത്രം പ്രത്യേകതകളായ കുടുംബ ജീവിതം, സന്താന പരിപാലനം, ദേവാല

യം തങ്ങളുടെ സ്വന്തമായി കാണുന്ന ശീലം, സന്ധ്യാ നമസ്‌കാരം തുടങ്ങിയവ അഭംഗുരം തുടര്‍ന്നുകൊണ്ടുപോകാന്‍ എല്ലാ സഭാ മക്കളും പ്രത്യേകം ശ്രദ്ധിക്കണമെന്നും ദുക്‌റാന സന്ദേശത്തില്‍ മാര്‍ ലോറന്‍സ് വിശ്വാസികളെ ഉദ്‌ബോധിപ്പിച്ചു.

സ്വിറ്റ്‌സര്‍ലന്‍ഡിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ വന്‍ ജനാവലി തിരുക്കര്‍മങ്ങളിലും തുടര്‍ന്നു നടന്ന പ്രദക്ഷിണത്തിലും സ്‌നേഹവിരുന്നിലും പങ്കുകൊണ്ടു. 

വിശുദ്ധ കുര്‍ബാനയില്‍ ഫാ. തോമസ് പ്ലാപ്പള്ളില്‍ (ചാപ്ലെയിന്‍), ഫാ. വര്‍ഗീസ് നടയ്ക്കല്‍, ഫാ. തൈയില്‍, ഫാ. ഗിസഞ്ചര്‍, ഫാ. ജോണ്‍ പോള്‍ എന്നിവര്‍ സഹകാര്‍മികരായി. ബാബു പുല്ലേലി, എല്‍ബിന്‍ എബി, സെബാസ്റ്റ്യന്‍ വാളിപ്ലാക്കല്‍, ഷെല്ലി ആണ്ടുക്കാലയില്‍, ജെസ്‌ന പെല്ലിശേരി, മിനി മുഞ്ഞേലി, നിര്‍മല വാളിപ്ലാക്കല്‍, ജിന്‍സി ചെത്തിപ്പുഴ എന്നിവരടങ്ങിയ ഗായകസംഘവും എഗ് സണ്‍ഡേ സ്‌കൂളിലെ കൊച്ചു കുട്ടികളുടെ ഗായകസംഘവും തിരുക്കര്‍മ്മങ്ങളെ ഭക്തിസാന്ദ്രമാക്കി. 

ഷാജി കൊട്ടാരത്തില്‍, മാര്‍ട്ടിന്‍ പുതിയെടത്ത്, വിന്‍സെന്റ് പറയനിലം, ജയിംസ് ചിറപ്പുറത്ത്, സണ്ണി ചിറപ്പുറത്ത്, ജൈജു പരിയാടന്‍ എന്നിവരെ 2017 ലെ പ്രസുദേന്തിമാരായി വാഴിച്ചു. 

തിരുനാള്‍ ആഘോഷങ്ങള്‍ക്ക് സെബാസ്റ്റ്യന്‍ കാവുങ്കല്‍, ഡേവിസ് വടക്കഞ്ചേരി, അഗസ്റ്റിന്‍ മാളിയേക്കല്‍, ലാന്‍സ് മാപ്പിളകായില്‍, പ്രിന്‍സ് കാട്രുക്കുടിയില്‍ എന്നിവര്‍ പ്രസുദേന്തിമാരായിരുന്നു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക